Lifestyle

ഒരേവര്‍ഷം ഒരേദിവസം ജനിച്ചു, അയല്‍വീട്ടിലെ സുഹൃത്തുക്കളായി 101-ാം ജന്മദിനം ആഘോഷിച്ചു

ഒരേവര്‍ഷം ഒരേദിവസം ജനിച്ച അയല്‍ക്കാരായ സുഹൃത്തുക്കള്‍ 101-ാം ജന്മദിനം ഒരുമിച്ച് ആഘോഷിച്ചു. 1924ല്‍ ഒരേ ദിവസം ജനിച്ച ഇംഗ്‌ളീഷുകാരായ ജോസി ചര്‍ച്ചും ആനി വാലസ് ഹാഡ്രിലും 40 വര്‍ഷമായി അയല്‍ക്കാരും ചങ്ങാതികളുമാണ്. 1980-കള്‍ മുതല്‍ ഓക്‌സ്‌ഫോര്‍ഡില്‍ അടുത്തടുത്തായി താമസിക്കുന്ന ഇവര്‍ വര്‍ഷങ്ങളായി ജന്മദിനങ്ങളും ഒരുമിച്ചാണ് ആഘോഷിച്ചുവരുന്നത്. ഭര്‍ത്താക്കന്മാര്‍ മരിച്ചതിനുശേഷം രണ്ട് സ്ത്രീകളും സന്നദ്ധപ്രവര്‍ത്തനങ്ങളിലും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലും മുഴുകാന്‍ തുടങ്ങിയതോടെ വേഗത്തില്‍ സുഹൃത്തുക്കളായി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സെന്റ് ഹില്‍ഡാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് പഠിച്ച ആനി, രണ്ടാം ലോകമഹായുദ്ധകാലത്ത് Read More…

Lifestyle

പഞ്ചാബി പാട്ടിന് മനോഹര ചുവടുകൾവെച്ച് കനേഡിയൻ പ്രൊഫസർ: ഹൃദയങ്ങൾ കീഴടക്കി വീഡിയോ

അടുത്തിടെ, ഒരു പ്രൊഫസറുടെയും വിദ്യാർത്ഥിയുടെയും അതിമനോഹരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. രസകരമായ നിമിഷങ്ങൾ പങ്കിടുന്ന വീഡിയോയിൽ അമരീന്ദർ ഗില്ലിന്റെ “വഞ്ജലി വജ” എന്ന ആവേശകരമായ പഞ്ചാബി ഗാനത്തിന് ചുവടുവെക്കുന്ന കനേഡിയൻ പ്രൊഫസറേയും വിദ്യാർത്ഥിയെയുമാണ് വീഡിയോയില്‍ കാണുന്നത്. മാർക്കറ്റിംഗ് വിദഗ്ധയായ പ്രൊഫസർ ലോവ ഫ്രിഡ്ഫിൻസൺ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പരിശീലന കോഴ്‌സിൽ നിന്ന് ബിരുദം നേടിയ തന്റെ വിദ്യാർത്ഥികളിലൊരാളായ പ്രഭ്‌നൂറിനൊപ്പമാണ് പ്രൊഫസർ നൃത്തം ചെയ്യുന്നത്. View this post on Instagram A Read More…

Lifestyle

കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? ഇത് അറിഞ്ഞാല്‍ ആ ശീലം നിര്‍ത്തും

വീട്ടിൽ കിടക്കയിലിരുന്നു ഭക്ഷണം കഴിക്കുന്നത് ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിനുമുണ്ട്. എന്നാൽ അത് അത്ര നല്ല ശീലമല്ല. ഒരുപാട് പ്രശ്നങ്ങൾ ഇതുകൊണ്ടു സംഭവിക്കാം. ചാരിയിരുന്നോ കിടന്നോ ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ശരീരം നിവർന്നിരുന്നു വേണം ഭക്ഷണം കഴിക്കാൻ. ഇത് ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ സ്വഭാവിക ചലനം സുഗമമാകുന്നു. കിടക്കപ്പോലെ നിരപ്പില്ലാത്ത ഇടത്തിരുന്നു ഭക്ഷണം കഴിക്കുന്നത്, ദഹനക്കേടിലേയ്ക്ക് നയിക്കുകയും ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് ഡിസീസ് പോലെയുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആമാശയത്തിലെ ആസിഡ് Read More…

Lifestyle

വീട് പൊളിച്ചാലും വിദ്യാഭ്യാസമാണ് പ്രധാനം ; ബുള്‍ഡോസറിന് മുന്നില്‍ പുസ്തകവുമായി ഓടുന്ന ഒന്നാംക്ലാസ്സുകാരി

ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ രാജിന് സുപ്രീംകോടതി അപ്രതീക്ഷിതമായി തടയിട്ട ഒന്നാംക്ലാസ്സുകാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വീട് പൊളിക്കുമ്പോഴും തന്റെ വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ഒരു 7 വയസ്സുകാരിയുടെ ദൃഢനിശ്ചയം ഇന്ത്യയിലുടനീളമുള്ള പലരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനന്യ യാദവ് തന്റെ കുടുംബത്തിന്റെ വീടിനെ ലക്ഷ്യമിട്ട് ബുള്‍ഡോസര്‍ പൊളിക്കല്‍ വരുമ്പോള്‍ തന്റെ പാഠപുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ അത് മാറത്ത് അടുക്കിപ്പിടിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ഓട്ടം ഇന്റര്‍നെറ്റില്‍ മുന്‍നിരയില്‍ എത്തി. സ്‌കൂള്‍ ബാഗ് മുറുകെപ്പിടിച്ച് അവള്‍ ഓടിപ്പോകുന്ന വൈകാരിക നിമിഷം സുപ്രീം കോടതിയുടെയും Read More…

Featured Lifestyle

ചൂടന്‍, പറക്കും വട; ജനപ്രിയനായി ഫ്ലൈങ് വട കച്ചവടക്കാരന്‍; വിഡിയോ

രുചിയുള്ള ഭക്ഷണങ്ങള്‍ തേടി യാത്ര പോകാന്‍ ഒരു മടിയുമില്ലാത്ത ആളുകളാണ് നമുക്ക് ചുറ്റും. അതുകൊണ്ടു തന്നെ വൈവിധ്യമാര്‍ന്ന ഭക്ഷണ സാധനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഭക്ഷണത്തിന്റെ സവിശേഷ രുചി മാത്രമല്ല അത് എങ്ങിനെ ആളുകളിലേക്ക് എത്തിക്കുന്നു എന്നതും പ്രധാനമാണ്. ഹോട്ടലിനെയും ആ ഭക്ഷണത്തെയും ശ്രദ്ധേയമാക്കുന്ന കാര്യവും അതുതന്നെ. ഇപ്പോള്‍ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു തെരുവ് ഭക്ഷണകേന്ദ്രം എന്നതിനേക്കാളേറെ – പാചക നൈപുണ്യവും വിനോദങ്ങളും ഒത്തുചേരുന്ന ഒരു സ്ഥലമാണ് ഇൻഡോറിലെ സരഫ ബസാർ. Read More…

Lifestyle

24 മണിക്കൂറിനിടെ 2000 പുരുഷന്മാരുമായി കിടക്ക പങ്കിടും; പുതിയ ‘സെക്സ് ചലഞ്ചു’മായി നടി

പുതിയ ‘സെക്സ് ചലഞ്ചു’മായി അമേരിക്കൻ നടിയും കോണ്‍ടന്റ് ക്രിയേറ്ററുമായ ബോണി ബ്ലൂ. 24 മണിക്കൂറിനിടെ 2000 പുരുഷൻമാരുമായി കിടക്ക പങ്കിടുമെന്നാണ് ബോണിയുടെ പുതിയ പ്രഖ്യാപനം. ജനുവരിയിലാണ് പതിന്നാല് മണിക്കൂറില്‍ 1057 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന അവകാശവാദവുമായി ബോണി രംഗത്തെത്തിയത്. കാമില അറോജോ എന്ന ഇൻഫ്ലുവൻസറുടെ പോഡ്കാസ്റ്റിലാണ് ബോണി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ചലഞ്ചില്‍ തനിക്കൊപ്പം പങ്കെടുക്കുന്നുണ്ടോ എന്ന് ബോണി കാമിലയോടു ചോദിക്കുകയും ചെയ്തു. എന്നാൽ തനിക്കു ഭയമാണെന്നായിരുന്നു കാമിലയുടെ പ്രതികരണം. നേരത്തെ 1000ൽ അധികം പുരുഷൻമാരുമായി ബന്ധപ്പെട്ടതിനെ Read More…

Lifestyle

പുരുഷനേക്കാള്‍ മുതിര്‍ന്ന സ്ത്രീയെ വിവാഹം കഴിക്കാമോ? ആര്‍ക്കാണ് പ്രായക്കൂടുതല്‍ വേണ്ടത്?

പണയത്തിന് അതിരുകളില്ലെന്ന് പലപ്പോഴും പറയാറുണ്ട്. പ്രണയത്തില്‍ പ്രായം പ്രധാനമല്ലെങ്കിലും, വിവാഹത്തിന്റെ കാര്യത്തില്‍ സാമൂഹിക മാനദണ്ഡങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രായവ്യത്യാസം ഒരു പൊതു ചര്‍ച്ചാ വിഷയം തന്നെയാണ്. ഭര്‍ത്താവ് ഭാര്യയേക്കാള്‍ പ്രായമുള്ളവനായിരിക്കണമെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. ഇന്ത്യന്‍ സമൂഹത്തില്‍, അറേഞ്ച്ഡ് വിവാഹങ്ങളില്‍ ഭര്‍ത്താവ് മുതിര്‍ന്ന പങ്കാളിയായിരിക്കണം എന്നത് ആഴത്തില്‍ വേരൂന്നിയ വിശ്വാസമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായപരിധി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ്. ഈ വ്യത്യാസമാണ് പൊതുവേ വിവാഹത്തിന് അനുയോജ്യമെന്ന് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, Read More…

Lifestyle

വണ്ണം കുറയ്ക്കാൻ മാത്രമല്ല, വൃത്തിയാക്കൽ മുതൽ പൂന്തോട്ടപരിപാലനം വരെ – ആപ്പിൾ സിഡെർ വിനെഗറിന്റെ ഗുണങ്ങള്‍

മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് ആപ്പിൾ സിഡർ വിനിഗർ വളരെ ഉപയോഗപ്രദമാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഇതിനുമാത്രമല്ല – വീട് വൃത്തിയാക്കൽ, വ്യക്തിഗത ശുചിത്വം, പൂന്തോട്ടപരിപാലനം എന്നിവയ്ക്കും ഉപയോഗപ്രദമാണ്. ഇവയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഒപ്പം കറ കളയുന്നതിനും കെമിക്കൽ ക്ലീനറുകളെപോലെ പ്രവർത്തിക്കുന്നതിനും കഴിയും. ഉള്ളി അരിഞ്ഞതിന് ശേഷം നിങ്ങളുടെ കൈകൾ ഫ്രഷ് ആക്കുന്നത് മുതൽ കുക്ക് വെയറുകളിൽ നിന്ന് കറകൾ നീക്കം ചെയ്യുന്നതിനുവരെ ഇത് ഉപയോഗിക്കാം . ആപ്പിൾ സിഡെർ വിനെഗറിന്റെ ഉപയോഗങ്ങൾ ഒരു കപ്പ് ആപ്പിൾ Read More…

Featured Lifestyle

ഈ ഇറ്റാലിയന്‍ ഗ്രാമത്തിലേയ്ക്ക് മാറിയാല്‍ സൗജന്യ വീടും 92 ലക്ഷം രൂപയും കിട്ടും, യോഗ്യത ഇതാണ്

വളരെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി ആളുകള്‍ കുടിയൊഴിഞ്ഞ് പോകുമ്പോള്‍ ഗോസ്റ്റ് ടാണുകളും ഗോസ്റ്റ് വില്ലേജുകളും രൂപപ്പെടുന്നത് ലോകത്തെങ്ങും സമസ്യയാണ്. ഇത്തരത്തിലുള്ള കുടിയിറക്കങ്ങളെ പ്രതിരോധിക്കുന്നതിനായി പല രാജ്യങ്ങളും ഉദാരമായ പാര്‍പ്പിട നയങ്ങളും രൂപികരിക്കുന്നു. ഇറ്റലി കൊണ്ട് വന്ന 1 യൂറോ വീടുകള്‍ അങ്ങനെ ലോകത്തില്‍ ശ്രദ്ധനേടിയതാണ്. ഇപ്പോഴിതാ വടക്കന്‍ ഇറ്റലിയിലെ ട്രെന്റിനോ എന്ന ഗ്രാമം സമാനമായ ഒരു പാര്‍പ്പിട പദ്ധതിയുമായി എത്തിയിരിക്കുകയാണ്. ആല്‍പ്‌സ് പര്‍വതനിരകളുടെയും ഇറ്റാലിയന്‍ ഗ്രാമങ്ങളുടെയും മനോഹരിത ആസ്വദിച്ച് ജീവിക്കാനായി സൗജന്യമായി ഒരു വീടും ഒപ്പം ഒരു Read More…