Lifestyle

‘അമ്മിഞ്ഞപ്പാലിന്റെ രുചി’; ബ്രെസ്റ്റ് മിൽക്ക് ഐസ്ക്രീമുമായി യുഎസ് ബേബി ബ്രാൻഡ്

മുലപ്പാൽ നിർമിത ഐസ്ക്രീം അവതരിപ്പിക്കാൻ ഒരുങ്ങി യുഎസിലെ പ്രശസ്തമായ ബേബി ബ്രാൻഡായ ഫ്രിഡ. എന്നാൽ മുലപ്പാൽ ഐസ്ക്രീം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് യഥാർത്ഥ ഗർഭധാരണത്തിന് സമാനമായി, ഒൻപത് മാസം കാത്തിരിക്കേണ്ടതുണ്ട്. കാരണം അതിനുശേഷം മാത്രമേ ഐസ്ക്രീം ലഭ്യമാകുകയുള്ളു. ഇത് സംബന്ധിച്ച പത്രക്കുറിപ്പിൽ “എല്ലാവരും ഒരുപോലെ ആശ്ചര്യതോടെ ചോദിക്കുന്ന കാര്യമായ മുലപ്പാലിന്റെ യഥാർത്ഥ രുചി എന്താണ് എന്നതിനുള്ള ഉത്തരം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”. എന്നാണ് ഫ്രിഡ വ്യക്തമാക്കിയത്.ന്റെ യഥാർത്ഥ മുലപ്പാലിൽ നിന്ന് നിർമ്മിച്ച ഐസ്ക്രീമാണ് ഫ്രിഡ സമ്മാനിക്കുന്നതെന്ന് തോന്നുമെങ്കിലും, Read More…

Lifestyle

പച്ചക്കറി നുറുക്കല്‍ ഇനി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം! ദിവസങ്ങളോളം കേടാകില്ല, ഇങ്ങനെ ചെയ്താല്‍

അരിഞ്ഞ് വച്ച പഴവും പച്ചക്കറികളും കൂടിപ്പോയോ? പുറത്ത് വെച്ചാല്‍ വേഗം കേടായിപോകും. ഫ്രിഡ്ജില്‍ വച്ചാല്ലോ ഫ്രഷ്‌നസ് നഷ്ടമാകും. എന്നാല്‍ ഇതിനെ നിസ്സാരമായി പരിഹരിക്കാനായി സാധിക്കും. ശരിയായാണ് സൂക്ഷിക്കുന്നതെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം പച്ചക്കറി നുറുക്കിയാല്‍ മതി. പിന്നീടുള്ള ദിവസങ്ങളില്‍ നേരെ എടുത്ത് കറി വച്ചാല്‍ പണി ഒരുപാട് കുറയും. ബെറികള്‍, കോണ്‍ , പീസ് തുടങ്ങിയവ മുറിച്ച് പഴങ്ങളും പച്ചക്കറികളും ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ സൂക്ഷ്മജീവികളുടെ വളര്‍ച്ച മന്ദഗതിയാലാക്കുന്നു. വായുകയറാത്ത പാത്രങ്ങളില്‍ Read More…

Lifestyle

അടുക്കളയില്‍ മീൻ മണവും ദുർഗന്ധവും തങ്ങിനില്‍ക്കുന്നുണ്ടോ? ഇതിന് പരിഹാരം ഉണ്ട്

നല്ല മീന്‍ വറുത്തത് കഴിക്കാനായി ഇഷ്ടമില്ലാത്തവര്‍ കാണില്ല. എന്നാല്‍ മീന്‍ വൃത്തിയാക്കിയതിന് ശേഷം അടുക്കളയില്‍ തങ്ങിനില്‍ക്കുന്ന ഗന്ധം പലപ്പോഴും പ്രശ്‌നകാരനാകാറുണ്ട്. ദിവസം മുഴുവന്‍ അടുക്കളയിലും വീടിനുള്ളിലും മീനിന്റെ ഗന്ധം നിറഞ്ഞുനില്‍ക്കുന്നു. കഴിക്കാനിഷ്ടമാണെങ്കിലും മണം പലര്‍ക്കും അത്ര ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ അടുക്കളയില്‍ മീനിന്റെ ഗന്ധം ഇത്തരത്തില്‍ തങ്ങിനില്‍ക്കാതെയിരിക്കാനായി കുറച്ച് വഴികളുണ്ട്. മീന്‍ വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ് വെക്കുകയാണെങ്കില്‍ ഗന്ധം പടരാതെ തടയാം. മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കിയതിന് ശേഷം പാത്രത്തിലെ വെള്ളം കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയവ ഇട്ട് Read More…

Featured Lifestyle

ഭക്ഷണത്തിനു ശേഷം മധുരം കഴിക്കാന്‍ തോന്നാറുണ്ടോ? അതിന് പിന്നിലെ കാരണം ഇതാണ്

ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം കഴിക്കാനായി ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഒരു പക്ഷെ ഭക്ഷണം കഴിച്ച് വയര്‍ നിറഞ്ഞാലും നമ്മള്‍ക്ക് മധുരം നിര്‍ബന്ധമാണ്. വയര്‍ നിറഞ്ഞെന്ന സന്ദേശം നല്‍കുന്ന തലച്ചോറിലെ അതേ കോശങ്ങള്‍ തന്നെയാണ് മധുരം തേടി പോകാനായി പ്രേരിപ്പിക്കുന്നതുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റബോളിസം റിസര്‍ച്ചിലെ ഡോ ഹെന്നിങ് ഫെന്‍സെലോയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് പഠനം നടത്തിയത്. പി ഒഎം സി ന്യൂറോണുകളുടെ ഈ ഇരട്ട മുഖമാണ് നമ്മുടെ ഭക്ഷണശേഷമുള്ള മധുരകൊതിയ്ക്ക് പിന്നിലെന്ന് സയന്‍സ് Read More…

Lifestyle

ലിഫ്റ്റ് വർക്കായില്ല, പരുക്കേറ്റ കാലുമായി നാലാംനിലവരെ പടി കയറി ഡെലിവറി ഏജന്റ്

ലിഫ്റ്റ് ആക്സസ് ചെയ്യാൻ കഴിയാഞ്ഞതിനെ തുടർന്ന് പരിക്കേറ്റ കാലുമായി നാലാം നിലവരെ കോണിപടികൾ കയറാൻ നിർബന്ധിതനായി ഡെലിവറി ഏജന്റ്. ഉപഭോക്താവിന്റെ ആപ്പിൽ “ ഡു നോട്ട് കോൾ” എന്ന ഓപ്ഷൻ സജീവമാക്കിയിട്ടത്തിനെ തുടർന്നാണ് ഡെലിവറി ഏജന്റിന് കോണിപ്പടികൾ കയറേണ്ടിവന്നത്. ‘ഡെലിവറി ഏജന്റിന്റെ അവസ്ഥയോർത്ത് സങ്കടം തോന്നുന്നു’ എന്ന്‌ കുറിച്ചുകൊണ്ട് ഉപഭോക്താവ് തന്നെയാണ് റെഡ്‌ഡിറ്റിൽ സംഭവം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ “ സെൻസർ കീ ഇല്ലാതെ ആർക്കും ആക്‌സസ് ചെയ്യാൻ കഴിയാത്ത കീകാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ലിഫ്റ്റ് തങ്ങളുടെ കെട്ടിടത്തിലുണ്ടെന്ന് Read More…

Lifestyle

കാപ്പി താമരയിലയില്‍; സോഷ്യല്‍ മീഡിയയിലെ പുതിയ താരം, എന്താണ് സംഭവം?

സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും കാര്യങ്ങള്‍ വൈറലാകണമെങ്കില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്താല്‍ മാത്രം മതി. ഭക്ഷണ കാര്യത്തിലൊക്കെ വെറൈറ്റി കൊണ്ടു വന്ന് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡ് തന്നെയാണ്. അത്തരത്തില്‍ പലതരത്തിലുള്ള ഭക്ഷണങ്ങളും വൈറലാകാറുമുണ്ട്. അത്തരത്തില്‍ വൈറലായ ഒരു കോഫിയാണ് താമരയില കോഫി. സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ് താമരയില കോഫി. ചൈനയിലെ ഒരു റസ്റ്റോറന്റില്‍ വിളമ്പുന്ന ഈ പ്രത്യേക തരം കോഫിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ കോഫിയുടെ പ്രത്യേകത എന്താണെന്നല്ലേ അറിയേണ്ടത്. Read More…

Lifestyle

‘പാലു കുടിച്ചും സംഗീതം കേട്ടും വളരുന്ന കോഴി’; ഹാഫ് ചിക്കന് വില 5,500 രൂപ !

ഒരു ഹാഫ് ചിക്കന് എത്ര വിലവരും? എന്നാല്‍ ഈ റെസ്റ്റോറന്റില്‍ ഹാഫ് ചിക്കന് ചാര്‍ജ് ചെയ്യുന്നത് 5500 രൂപയാണ്. ഇപ്പോള്‍ ഈ റസ്‌റ്റോറന്റ് വൈറലാണ്. അതിന് കാരണവും ആളെക്കൊല്ലുന്ന ഈ വിലതന്നെയാണ്. പ്രത്യേകമായി വളര്‍ത്തുന്ന കോഴികളുടെ മാംസത്തിന് ഗുണവും രുചിയും കൂടുമെന്നാണ് ഉടമകളുടെ അവകാശവാദം. സംഗീതം കേള്‍പ്പിച്ചും പാൽ കൊടുത്തുമാണ് ഈ കോഴികളെ വളര്‍ത്തുന്നതെന്ന് അവകാശപ്പെട്ടാണ് ഈ ഉയർന്ന വിലയുടെ ന്യായീകരണമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഈ കോഴികള്‍ പാട്ട് കേട്ട് Read More…

Featured Lifestyle

പലരും ഉപയോഗിക്കുന്നത് തെറ്റായി, ടോയ്‌ലറ്റ് ഫ്‌ളഷില്‍ രണ്ട് ബട്ടണ്‍ കൊടുത്തിരിക്കുന്നത് എന്തിന്?

കാലത്തിനനുസരിച്ച് മനുഷ്യരുടെ മാത്രമല്ല വീടിന്റെ കോലവും മാറാറുണ്ട്. ടോയ്‌ലറ്റുകളില്‍ പോലും പല തരത്തിലുള്ള മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ടോയ്‌ലറ്റ് സീറ്റിന്റെ ആകൃതി, ഫ്‌ളഷ് തുടങ്ങി ടാങ്കുകള്‍ക്ക് മുകളിലുള്ള ബട്ടണുകളുടെ എണ്ണത്തില്‍ വരെ വ്യത്യാസം വന്നു. ഫ്‌ളഷ് ടാങ്കുകളുടെ മുകളിലായി രണ്ട് ബട്ടണുകള്‍ കാണിറില്ലേ? എന്നാല്‍ അതിന് പിന്നിലുള്ള ഉദ്ദേശം പലര്‍ക്കും അറിയില്ല. സാധാരണ ഫ്‌ളഷ് ടാങ്കിന്റെ മുകളില്‍ ഒരു വലിയ ബട്ടണും ചെറിയ ബട്ടണുമാണ് കാണപ്പെടുന്നത്. ഇതിന്റെ പേര് തന്നെ ഡ്യൂവല്‍ ഫ്‌ളഷ് ടോയ്‌ലറ്റ് എന്നാണ്. ഇതിന്റെ ഒരോ Read More…

Lifestyle

ഒറ്റയടിക്ക് ലിറ്ററുകണക്കിന് വെള്ളം കുടിച്ചാൽ കോമയിലേക്ക് പോലും പോയേക്കാം !

ശരീരത്തിലെ എല്ലാ കോശങ്ങൾക്കും നന്നായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. എന്നാൽ നിങ്ങൾ അമിതമായി വെള്ളം കുടിച്ചാൽ, water intoxication അല്ലെങ്കിൽ ഹൈപ്പോനാട്രീമിയ (hyponatremia) എന്ന ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ഈ അവസ്ഥയിൽ ശരീരത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമാം വിധം കുറയുകയും തലച്ചോറില്‍ വീക്കം ഉണ്ടാകുകയും കോമയിലേക്കോ മരണത്തിലേക്കോ നയിക്കുകയും ചെയ്യും. കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾ ധാരാളം വെള്ളം കുടിക്കുകയാണെങ്കിൽ, ജല വിഷബാധ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങൾ മാറിയേക്കാം. കോശങ്ങളിൽ (തലച്ചോറ് കോശങ്ങൾ ഉൾപ്പെടെ) അമിതമായി വെള്ളം Read More…