Featured Lifestyle

ഗർഭിണിയാണെന്ന് അറിഞ്ഞ് 17 മണിക്കൂറിനുള്ളിൽ പ്രസവിച്ച് യുവതി: അപൂർവമായ ‘ക്രിപ്റ്റിക് പ്രഗ്നൻസി’

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് 17 മണിക്കൂറിനുള്ളിൽ പ്രസവിച്ച്, 20 വയസ്സുകാരിയായ ഷാർലറ്റ് സമ്മേഴ്‌സ് സാമൂഹ്യമാധ്യമങ്ങളിൽ വാർത്തയായിരിക്കുകയാണ്. ‘ക്രിപ്റ്റിക് പ്രഗ്നൻസി’ എന്ന അപൂർവ അവസ്ഥ കാരണമാണ് ഗർഭത്തിന്റെ അവസാന ഘട്ടമെത്തുംവരെ ഇവർ ഗർഭിണിയാണെന്ന് അറിയാതിരുന്നത്. ഗർഭം തിരിച്ചറിയുന്നതിന് മുമ്പ് ശരീരഭാരം കൂടുകയും വസ്ത്രങ്ങളുടെ അളവ് വർധിക്കുകയും ചെയ്തതിനെ സമ്മേഴ്‌സ് മാനസിക സമ്മർദ്ദത്തിന്റെ ഭാഗമായാണ് കരുതിയതെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ഇവർ ഒരു ആരോഗ്യമുള്ള ആൺകുഞ്ഞിന് ജന്മം നൽകി. അപ്രതീക്ഷിത ഗർഭധാരണം ” കുറച്ചൊക്കെ തടി കൂടിയിരുന്നെങ്കിലും, ഞാൻ രണ്ടര Read More…

Lifestyle

ബെംഗളൂരു ട്രാഫിക്കിൽ 2 മണിക്കൂർ കുടുങ്ങി, പരിഹരിഹാരത്തിന് 1 കോടി വാഗ്ദാനം ചെയ്ത് EaseMyTrip സഹസ്ഥാപകൻ

ബെംഗളൂരുവിലെ റോഡുകളില്‍ യാത്ര ചെയ്തവര്‍ക്കറിയാം അവിടുത്തെ ‘ഭീകര’ ട്രാഫിക് ബ്ളോക്കിനെപ്പറ്റി. ഇപ്പോഴിതാ ബെംഗളൂരുവിലെ ഏറ്റവും മോശം ട്രാഫിക് കുരുക്കുകൾ കണ്ടെത്താനും പരിഹരിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഗൂഗിൾ മാപ്‌സ് ഡാറ്റയും ഉപയോഗിക്കുന്നതിനായി EaseMyTrip സഹസ്ഥാപകൻ പ്രശാന്ത് പിറ്റി ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. X-ൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച ഒരു പോസ്റ്റിൽ, കഴിഞ്ഞ ശനിയാഴ്ച രാത്രി ഔട്ടർ റിംഗ് റോഡിൽ (ORR) വെറും 11 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ട് മണിക്കൂറിലധികം എടുത്തതിലുള്ള നിരാശ പിറ്റി പ്രകടിപ്പിച്ചു. Read More…

Lifestyle

വറ്റൽമുളക് പൂപ്പൽ വരാതെ സൂക്ഷിക്കാം; ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ…

കറികൾക്ക് രുചിയും ഗന്ധവും നൽകാൻ ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് സാധാരണയായി ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഇവയ്ക്ക് എരിവ് കൂടുതലായിരിക്കുമെങ്കിലും കറികളിൽ ചേർക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. കടകളിൽ നിന്ന് മുളക് വാങ്ങി വീട്ടിൽ പൊടിച്ചെടുക്കുന്നവരുമുണ്ട്. എന്നാൽ, ചിലപ്പോള്‍ വറ്റല്‍മുളക് വളരെ പെട്ടെന്ന് ചീത്തയായിപ്പോകാറുണ്ട്, പ്രത്യേകിച്ച് കുപ്പികളിൽ സൂക്ഷിക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ പിടിക്കാനും സാധ്യതയുണ്ട്. ഇനി ആ ടെൻഷൻ വേണ്ട, ഉണക്കമുളക് കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. വറ്റല്‍മുളക് കേടുകൂടാതെ സൂക്ഷിക്കാൻ വായു കടക്കാത്ത പാത്രങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക: ഉണക്കമുളക് വായു Read More…

Lifestyle

കാമുകിയെ മറക്കാൻ 6 ദിവസം മലനിരകളിൽ അലഞ്ഞ് ചൈനീസ് യുവാവ്; സംഭവം വൈറലായി

പ്രണയബന്ധം വേർപിരിഞ്ഞതിനെത്തുടർന്ന് കാമുകിയെ മറക്കാൻ ആഹാരമോ വെള്ളമോ സ്മാർട്ട്ഫോണോ ഇല്ലാതെ ആറ് ദിവസം വനത്തിൽ അലഞ്ഞുതിരിഞ്ഞ യുവാവ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചാവിഷയമായി. ഷിയോലിൻ എന്ന് പേരുള്ള യുവാവ് ജൂൺ 20-ന് താൻ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് കാൽനടയായി യാത്ര തുടങ്ങി. അടുത്ത ദിവസം പുലർച്ചെ ഒരു മണിയോടെ ഡാലാങ് പർവത മേഖലയിലായിരുന്നു ഇയാളെ അവസാനമായി കണ്ടതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഷിയോലിന്റെ ഇളയ സഹോദരൻ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ചോയിലെ Read More…

Lifestyle

മോട്ടോറോള പുതിയ മോട്ടോ ജി96 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കി

മോട്ടോറോള ജി-സീരീസിലെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി96 5ജി പുറത്തിറക്കി. ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, 144എച്ച്‌സെഡ് 3ഡി കർവ്ഡ് പിഒഎൽഇഡി എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മോട്ടോ എഐ, 4കെ വീഡിയോ റെക്കോർഡിംഗ്,  50 എംപി ഓഐഎസ് സോണി ലിറ്റിയ 700സി ക്യാമറ, സ്നാപ് ഡ്രാഗൺ  7എസ് ജൻ2 പ്രോസസർ എന്നിവയാണ് മോട്ടോ ജി96യുടെ പ്രത്യേകതകൾ. ഭാരം കുറഞ്ഞ മോട്ടോ ജി96, 5500 എംഎച്ച് ബാറ്ററിയും 42 മണിക്കൂർ വരെ റൺടൈമും വാഗ്ദാനം ചെയ്യുന്നു. പാന്റോൺ-ക്യൂറേറ്റഡ് ആയ ആഷ്ലി Read More…

Lifestyle

പുതിയ ഇരുമ്പ് ചീനച്ചട്ടി പെട്ടെന്ന് മയക്കി എടുക്കാം; ഈ ട്രിക്ക് നോക്കൂ….

ഇരുമ്പു ചീനച്ചട്ടിയിൽ പാചകം ചെയ്യുന്ന വിഭവങ്ങൾക്ക് രുചിയേറുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പുതിയതായി ഇരുമ്പു ചീനച്ചട്ടി വാങ്ങിയാൽ ഉടനെ തന്നെ അടുക്കളയില്‍ ഉപയോഗിക്കാൻ പറ്റില്ല. ഇതിന് ഇരുമ്പ് പാത്രം മയക്കി എടുക്കുക എന്നാണ് പറയുന്നത്. എന്നാലേ വിഭവങ്ങൾ നന്നായി പാചകം ചെയ്യാന്‍ പറ്റുകയുള്ളൂ. ഇരുമ്പ് പാത്രം എങ്ങനെ എളുപ്പത്തിൽ മയക്കി എടുക്കമെന്ന് നോക്കാം. ആദ്യം ഇരുമ്പ് പാത്രം ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകണം. തുടർന്ന് പാത്രത്തിൽ കുറച്ച് ബേക്കിങ് സോഡ ചേർത്ത് പകുതി നാരങ്ങയുടെ നീരും ചേർത്തു Read More…

Lifestyle

ബെംഗളൂരു ആകാശത്ത് വിരിഞ്ഞത് ഇരട്ട മഴവില്ല്, അതിശയിപ്പിക്കുന്ന ഫോട്ടോകൾ ഓൺലൈനിൽ

സായാഹ്നത്തിലെ നേരിയ മഴയ്ക്കു പിന്നാലെ ബെംഗളൂരുവിൽ ആകാശത്ത് അപൂർവമായ ഇരട്ട മഴവില്ല്. നഗരവാസികൾക്ക് സന്തോഷവും അമ്പരപ്പും നൽകിയ വിസ്മയക്കാഴ്ച. പകൽ മിക്കവാറും സമയം ആകാശം മേഘാവൃതമായിരുന്നു. വൈകുന്നേരമായപ്പോൾ, മേഘങ്ങൾ കറുത്തു കട്ടികൂടി. മാരാത്തഹള്ളി, ബാനസവാടി, വർത്തുർ, ബിടിഎം ലേഔട്ട് ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചു. എന്നാൽ യഥാർത്ഥത്തിൽ ശ്രദ്ധ നേടിയത് നഗരത്തിലെ പല പ്രദേശങ്ങളിലും കണ്ട മനോഹരമായ ഇരട്ട മഴവില്ലായിരുന്നു. ഇത് ബെംഗളൂരുവിന്റെ ശ്രദ്ധ ആകാശത്തേക്ക് തിരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വർണ്ണാഭമായ Read More…

Lifestyle

ഗൂഗിൾ ക്രോമിന് പണിയാകുമോ! പുതിയ AI വെബ് ​ബ്രൗസർ അ‌വതരിപ്പിക്കാൻ ഓപ്പൺഎഐ

  പുതിയ വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങി ഓപ്പൺഎഐ (OpenAI). ഓപ്പൺഎഐയുടെ എഐ കരുത്തുള്ള പുതിയ വെബ് ബ്രൗസർ ഉടൻ പുറത്തിറങ്ങുമെന്ന് മൂന്ന് രഹസ്യ സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. റിപ്പോർട്ട് പ്രകാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കരുത്തായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതുവരെ നടന്നുവന്നിരുന്ന ബ്രൗസിങ് രീതികളിൽ കാര്യമായ മാറ്റങ്ങൾ അ‌വതരിപ്പിക്കുന്നതാകും ഓപ്പൺഎഐയുടെ ബ്രൗസർ.  റിപ്പോർട്ട് അനുസരിച്ച് ചാറ്റ്ജിപിടിയുടെ 500 ദശലക്ഷം പ്രതിവാര സജീവ ഉപയോക്താക്കൾ വ്യാപകമായി സ്വീകരിച്ചാൽ, ഗൂഗിൾ ക്രോമിന് വൻ വെല്ലുവിളിയായി മാറിയേക്കും. ചാറ്റ്ജിപിടിയുടെ Read More…

Featured Lifestyle

മഹീന്ദ്ര പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി, വില 8.94 ലക്ഷം മുതല്‍

ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വില്‍പനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് അടുത്തിടെ കൈവരിച്ചിരുന്നു. ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തില്‍ മഹീന്ദ്രയെ എത്തിച്ച എസ്യുവിയായി ഇത് മാറിയിരിക്കുന്നു. ആര്‍ഇവിഎക്സ് എം വേരിയന്‍റിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിസിഎംപിഎഫ്ഐ എഞ്ചിനാണ് ഈ വേരിയന്‍റിന് കരുത്ത് പകരുന്നത്. ബോഡി കളേര്‍ഡ് Read More…