Lifestyle

ബൈറണെ വെട്ടി ഭാര്യ, ഇപ്പോൾ കമ്പനിയും, ആലിംഗനം വൈറലായപ്പോൾ ബൈറോണിന് നഷ്ടമാകുക കോടികള്‍?

കോൾഡ്‌പ്ലേയുടെ സംഗീത പരിപാടിയിൽ എച്ച്ആർ മേധാവി ക്രിസ്റ്റിൻ കാബോട്ടിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിനെ തുടർന്ന് അനാലിസിസ് സ്ഥാപനമായ അസ്ട്രോണമറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആൻഡി ബൈറോണിനെ കമ്പനി നിർബന്ധിത അവധിയിൽ അയച്ചു. നേരത്തേ ആന്‍ഡി ബൈറണിന്റെ ഭാര്യ മേഗന്‍ കെറിഗന്‍ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ബൈറണിന്റെ പേര് നീക്കിയിരുന്നു. ആൻഡി ബൈറണിന്റെ കുടുംബത്തിലും അസ്വാരസ്യമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അധ്യാപികയാണ് മേഗൻ കെറിഗന്‍. ആൻഡി ബൈറണും കാബോട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡയറക്ടർ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ Read More…

Featured Lifestyle

സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ സ്ഥലങ്ങളിൽ വയ്ക്കരുത്: വിപരീതഫലം ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വീട്ടില്‍ ചെടികള്‍ വളര്‍ത്താന്‍ ആഗ്രഹമുള്ളവരാണോ നിങ്ങള്‍? ചെടികളില്‍ എല്ലാം വീട്ടില്‍ വളര്‍ത്താന്‍ പറ്റിയതാണോ അല്ലയോ എന്നതിനെ കുറിച്ച് അറിയണം. വീടിനകത്തും പുറത്തുമായി വളർത്താവുന്ന സ്നേക്ക് പ്ലാന്റുകൾക്ക് ആരാധകർ ഏറെയാണ്. കാരണം അധിക പരിചരണം ആവശ്യമില്ലാതെ ഭംഗിയിൽ വളരുന്നതുകൊണ്ടുതന്നെ മിക്ക വീടുകളിലും ഇവ ഇടം പിടിക്കുന്നു. കാഴ്ചയിലെ ഭംഗി മാത്രമല്ല, ഇവ വളർത്തുമ്പോള്‍ മറ്റുചില ഗുണങ്ങൾ കൂടിയുണ്ട്. അന്തരീക്ഷത്തിലെ ചില വിഷാംശങ്ങളും വലിച്ചെടുക്കാൻ കഴിവുള്ളതുകൊണ്ട് ഇവ വീടിനുള്ളിൽ വളർത്തുന്നത് അകത്തളത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായകമാണ്. വീട്ടിലേയ്ക്ക് സമൃദ്ധിയും Read More…

Lifestyle

അൽപം ശർക്കര മതി, മുഖം തിളങ്ങും ! ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

മലയാളികളുടെ അടുക്കളയില്‍ സുലഭമായുള്ള ഒന്നാണ് ശർക്കര. പാചകത്തിന് മിക്കപ്പോഴും ഇത് നമ്മൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിലും ശർക്കരയ്ക്ക് റോളുണ്ടെന്ന് അറിയാമോ? ശർക്കരയിൽ പോഷകങ്ങളും സെലിനിയം എന്ന ശക്തമായ ഒരു ആന്റിഓക്‌സിഡന്റുമുണ്ട്. ഇത് ചർമത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ചുളിവുകൾ തടയാനും യുവത്വം നിലനിർത്താനും ഇതിന് സാധിക്കും. മാത്രമല്ല, ശർക്കരയിലടങ്ങിയിരിക്കുന്ന ഗ്ലൈക്കോളിക് ആസിഡ് ചർമത്തിന്റെ ഘടനയെ സൗമ്യവും മൃദുവുമാക്കുന്നു. ഇനി ശർക്കര കൊണ്ടുള്ള ചില ഫേസ് പായ്ക്കുകൾ നോക്കാം: – ശർക്കരയും തേനും: ചർമ സംരക്ഷണത്തിന് ഏറ്റവും Read More…

Lifestyle

വീടിനകം മാത്രമല്ല, വീട്ടുപകരണങ്ങള്‍ വൃത്തിയാക്കുമ്പോഴും വേണം അല്‍പം ശ്രദ്ധ

വീടിനകവും പുറവും വൃത്തിയാക്കിയതുകൊണ്ടു മാത്രം വീടുവൃത്തിയാക്കല്‍ പൂര്‍ത്തിയാവില്ല. അതിന് വീട്ടുപകരണങ്ങള്‍ കൂടി വൃത്തിയാക്കണം. ഉപകരണങ്ങള്‍ വൃത്തിയോടെ സൂക്ഷിച്ചാല്‍ അവയുടെ ആയുസ്സു കൂടും. ഏത് വീട്ടുപകരണവും വൃത്തിയാക്കുന്നതിന് മുന്‍പ് അതിന്റെ ഇന്‍സ്ട്രക്ഷന്‍ മാനുവലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കുകയും അവ കൃത്യമായി പാലിക്കുകയും വേണം. ഇലക്ട്രിക് ഉപകരണങ്ങള്‍ പ്ലഗ് ഓഫ് ചെയ്തശേഷമേ വൃത്തിയാക്കാന്‍ പാടുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Featured Lifestyle

ഡിവോഴ്സ് ലോകാവസാനമല്ല, ജീവിതം ആസ്വദിക്കാം; കേരളത്തില്‍ ആദ്യം, വിവാഹമോചിതകളുടെ ക്യാമ്പ്…! വീഡിയോ

ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹമോചനം വിലക്കപ്പെട്ട ഒരു കാര്യമായിട്ടാണ് ഇപ്പോഴും കരുതുന്നത്. എന്നാല്‍ വിവാഹമോചനം പലരും കരുതുന്നത് പോലെ ലോകാവസാനമല്ല. സ്നേഹരഹിതമായ ബന്ധത്തില്‍ നിന്നുള്ള മോചനമാണ്. വിവാഹ​മോചനത്തെക്കുറിച്ചുള്ള വീക്ഷണം മാറ്റുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ നടന്ന പ്രശംസനീയമായ ഒരു മുന്നേറ്റത്തിന്റെ വിശേഷം ഇന്റര്‍നെറ്റിനെ ഇളക്കി മറിക്കുകയാണ്. ഒരു വിവാഹമോചനം നേടിയ വനിതകളുടെ ഒരു ക്യാമ്പാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചിതരും വേര്‍പിരിഞ്ഞവരും വിധവകളുമായ ഒരു കൂട്ടം സ്ത്രീകള്‍ നടത്തിയ രസകരമായ ഒരു വിനോദയാത്ര. കോഴിക്കോട് ആസ്ഥാനമായുള്ള കണ്ടന്റ് ക്രിയേറ്ററായ റാഫിയ Read More…

Lifestyle

ചാറ്റ്‌ബോട്ടില്‍ ‘ലൈംഗിക കളിപ്പാട്ട’മാക്കി; കുട്ടികളുടെ കാര്‍ട്ടൂണ്‍ കഥാപാത്രത്തെപോലും മസ്‌ക്ക് വിടില്ല

സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലൈംഗിക ഉത്തേജനം പോലും അനുഭവിക്കാന്‍ അവസരം നല്‍കുന്ന വിധത്തില്‍ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം ‘ആനി’ യെ രൂപപ്പെടുത്തി എലോണ്‍ മസ്‌ക്ക് വന്‍ വിവാദം നേരിടുന്നു. തിങ്കളാഴ്ച മസ്‌ക്ക് ഓണ്‍ എക്‌സില്‍ തന്റെ സൂപ്പര്‍ഗ്രോക്ക് ആപ്പിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വേണ്ടി പുറത്തിറക്കിയ പുതിയ ഫീച്ചറാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ രണ്ട് എഐ ‘കൂട്ടാളികളെ’ ആക്സസ് ചെയ്യാന്‍ കഴിയും. അതിലൊരാള്‍ ബാഡ് റൂഡി എന്ന രോമമുള്ള ചുവന്ന പാണ്ടയാണ്, അതിന് മോശം സ്വഭാവവും പരിഹാസ Read More…

Lifestyle

കർക്കടകം; ശരീരബലവും ദഹനശേഷിയും കുറയും; സുഖചികിത്സയും മരുന്നു കഞ്ഞിയും ആരോഗ്യം സംരക്ഷിക്കും

ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്ജമാക്കാന്‍ സുഖചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും. ഇടവപ്പാതിയും മിഥുനച്ചൂടും കഴിഞ്ഞ് ഒന്നാശ്വസിക്കാനുള്ള സമയം പോലും തരാതെ പെരുമഴയും തണുപ്പുമായി കര്‍ക്കിടകമെത്തി. ചുട്ടുപഴുക്കുന്ന വേനല്‍പകലുകള്‍ക്കും ആവിനിറഞ്ഞ രാത്രികള്‍ക്കുമിനി വിട നല്‍കി കുളിരും തണുപ്പും മഞ്ഞുമായ് കാലവര്‍ഷം പെയ്തു തുടങ്ങി. എങ്ങോട്ടു തിരിഞ്ഞാലും രോഗങ്ങളുടെ ഘോഷയാത്രയാണ്. പനി, ജലദോഷം, തുമ്മല്‍…ശരീരം ദുര്‍ബലമാകുന്ന, എളുപ്പം രോഗങ്ങള്‍ പിടിപെടുന്ന സമയമാണിത്. പഞ്ഞമാസമെന്നാണ് കര്‍ക്കിടകത്തിന്റെ വിളിപ്പേരെങ്കിലും അതിന് എത്രമാത്രം പ്രസക്തിയുണ്ടെന്നു കണ്ടറിയണം. Read More…

Lifestyle

തമിഴ്‌നാട്ടിൽ 60 വയസ്സിനു മുകളിലുള്ള 3 പേര്‍ നീറ്റ് പരീക്ഷ പാസായി! MBBS പേര്‍പ്രവേശനത്തിലേയ്ക്ക്

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ ടെസ്‌റ്റ് (നീറ്റ്‌) പരീക്ഷയില്‍ മികച്ച വിജയം നേടി തമിഴ്‌നാട്ടിലെ മൂന്ന്‌ മുതിര്‍ന്ന പൗരന്മാര്‍. 68, 67, 60 വയസുള്ളവരാണു വിജയിച്ചത്‌. അവര്‍ എം.ബി.ബി.എസ. പ്രവേശനത്തിനു അപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌!. ഇതില്‍ രണ്ട്‌ വ്യക്‌തികള്‍ പ്രാക്‌ടീസ്‌ ചെയ്യുന്ന അഭിഭാഷകരാണെന്നു ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്രത്യേക സര്‍ക്കാര്‍ സ്‌കൂള്‍ ക്വാട്ടയില്‍ സമര്‍പ്പിച്ച അവരുടെ അപേക്ഷകള്‍ സംസ്‌ഥാന സെലക്ഷന്‍ സമിതിയില്‍ കോളിളക്കം സൃഷ്‌ടിച്ചു. പ്രായം, യോഗ്യത, നിലവിലുള്ള സംവരണ നയങ്ങളുടെ അടിസ്‌ഥാന ഉദ്ദേശ്യം എന്നിവയെക്കുറിച്ചുള്ള നിയമപരമായ Read More…

Lifestyle

ഫഹദിന്റേത് വെറും കീപാഡ് ഫോണാണ്, പക്ഷെ വൈറൽ ഫോണിന്റെ വില കേട്ടാൽ ഞെട്ടും

നടൻ ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന ഫോൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാണ്. ഫഹദിന് സ്മാർട്ട്‌ഫോൺ ഇല്ലെന്നും ചെറിയൊരു കീപാഡ് ഫോണാണ് ഉപയോഗിക്കുന്നതെന്നും നടൻ വിനയ് ഫോർട്ട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഫഹദിന്റെ ഫോൺ ഏതാണെന്നുള്ള അന്വേഷണത്തിലായിരുന്നു ആരാധകർ. നസ്‌ലെൻ നായകനാകുന്ന ‘മോളിവുഡ് ടൈംസി’ന്റെ പൂജ ചടങ്ങുകൾക്ക് എത്തിയപ്പോഴാണ് ഫഹദിന്റെ ഫോൺ ഉപയോഗിക്കുന്ന ചിത്രങ്ങൾ വൈറലായത്. ഒരു കീപാഡ് ഫോൺ ഉപയോഗിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ ആരാധകരെ അത്ഭുതപ്പെടുത്തി. താരത്തിന്റെ ഈ ലാളിത്യത്തെ പലരും Read More…