കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, ഇന്ത്യയിലെ ഏറ്റവും നൂതന 7-സീറ്റര്‍ കാറായ പുതിയ റെനോ ട്രൈബര്‍ പുറത്തിറക്കി. റെനോയുടെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ, പുതിയതും ആധുനികവുമായ ഡിസൈനും സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ട്രൈബര്‍ വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ റെനോ, റീതിങ്ക് എന്ന പുതിയ ബ്രാന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ സ്ട്രാറ്റജിക്ക് കീഴില്‍ പുറത്തിറക്കുന്ന ആദ്യ മോഡല്‍ കൂടിയാണിത്. പുതിയ ബ്രാന്‍ഡ് ലോഗോയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 35ലധികം ഡിസൈന്‍, ഫീച്ചര്‍ അപ്ഡേറ്റുകളാണ് പുതിയ Read More…
‘എയര്‍പോര്‍ട്ടില്‍ വിട്ട സുഹൃത്ത് ദുബായിലെത്തി, വീട്ടിലേക്കു തിരിച്ച ഞാന്‍ ഇപ്പോഴും റോഡില്‍ ’
ഇന്ത്യയിലെ കുരുക്ക് പലപ്പോഴും യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നതാണ്. ഇക്കാര്യത്തിലെ ‘കുപ്രസിദ്ധി’ ബംഗളൂരുവിനാണ്. ഈ നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ തീവ്രത എത്രയാണെന്ന് വ്യക്തമാക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചു വീട്ടിലേയ്ക്ക്പോന്നതാണ് ഈ യുവതി. നീണ്ട മണിക്കൂറുകള്‍ നഗരത്തിലെ ഗതാഗതകുരുക്കില്‍പ്പെട്ട് കിടക്കുന്നു. ഇതിനിടെ താന്‍ ദുബായിലെത്തിച്ചേര്‍ന്നെന്ന് സുഹൃത്തിന്റെ സന്ദേശവുമെത്തി. ഇതോടെ നിലവിട്ട യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. View this post on Instagram A post shared by TRAVEL_FOODIE_GALS Read More…
മനുഷ്യര്‍ നിലനില്‍ക്കാന്‍ മലമൂത്ര വിസര്‍ജ്ജം ശീതീകരിച്ച് സൂക്ഷിക്കുന്നു…! നൂറുവര്‍ഷത്തിന് ശേഷം മാനവരാശി ഇല്ലാതായേക്കം
നൂറുവര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യരാശിയുടെ അവസാനത്തിന് കാരണമായേക്കാവുന്ന ഒരു ദുരന്തം മുന്നില്‍ക്കണ്ട് ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ മലമൂത്ര വിസര്‍ജ്യങ്ങള്‍ക്ക് ശീതീകരിച്ച് സൂക്ഷിക്കുന്നു. സൂറിച്ച് സര്‍വകലാശാലയിലെ ഡൂംസ്‌ഡേ വോള്‍ട്ടിന്റെ മൈക്രോബയോട്ട വോള്‍ട്ട് എന്ന പദ്ധതിക്ക് കീഴില്‍ 2029 ഓടെ 10,000 സാമ്പിളുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ ഒരു ദുരന്തം ഉണ്ടായാല്‍ മനുഷ്യരാശിയെ സഹായിക്കാന്‍ കഴിയുന്ന സൂക്ഷ്മാണുക്കളെ സംരക്ഷിക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. നിലവില്‍ സ്വിറ്റ്‌സര്‍ലന്റില്‍ നടക്കുന്ന പരിപാടി കൂടുതല്‍ വിജയപ്രദമാക്കാന്‍ തണപ്പുള്ള കാനഡ പോലെയുള്ള പ്രദേശങ്ങളും തേടുകയുമാണ്. മനുഷ്യ വിസര്‍ജ്ജ്യത്തിന് പുറമേ, സംഭരണശാലയില്‍ Read More…
അകാലനരയിൽ ആശങ്ക വേണ്ട; പരിഹാരം വീട്ടിലുണ്ട്: അറിയാം
തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ അകാലനര ഒരു പ്രധാന പശ്നമാണ്. ചിലര്‍ക്ക് തലമുടി നേരത്തെ നരയ്ക്കാറുണ്ട്. അകാല നരയ്ക്കുള്ള വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികള്‍ നോക്കാം. പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ അതിന്റെ ഗുണം മുടിക്കാണ്. പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട തലയില്‍ Read More…
സമരനായകന്‍ വി.എസിന്റെ ജീവന് കേരളം കടപ്പെട്ടിട്ടുള്ളത് ഈ കള്ളനോട് !
വി.എസ്. അച്യുതാനന്ദന്‍ എന്ന സമരനായകനെ കണ്ണും കരളുമായി കരുതുന്ന കേരളത്തില്‍ പ്രിയനേതാവിന് യാത്രാമൊഴി നല്‍കാന്‍ പതിനായിരങ്ങളാണ് വി.എസിന്റെ ഭൗതീകശരീരത്തിനരികിലേക്ക് വരുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ രാഷ്ട്രീയ പ്രതിരോധത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൂടെ കടന്നുപോയ വി.എസിനെ നല്‍കിയതിന് കേരളം ഏറ്റവും കൂടുതല്‍ കടപ്പെട്ടിട്ടുള്ളത് ഒരു കള്ളനോടാണ്. വിഎസിന്റെ സമരപോരാട്ട ചരിത്രത്തിലെ വേറിട്ട അദ്ധ്യായം കള്ളന്‍ കോലപ്പന്റേതാണ്. ഒരുപക്ഷേ ഒരു സാധാരണ രക്തസാക്ഷിയായി അവഗണിക്കപ്പെടുമായിരുന്ന വിഎസിന്റെ നിരവധി പോരാട്ടങ്ങളില്‍ കള്ളന്‍ കോലപ്പന്‍ അറിയാതെ വിഎസിന്റെ ജീവന്‍ രക്ഷിച്ച മനുഷ്യനായി മാറുകയായിരുന്നു. 1946 Read More…
രോഗത്തെക്കുറിച്ചും ചോദിക്കുന്നത് എ.ഐ.യോടാണോ? എന്നാല്‍ നിങ്ങള്‍ക്ക് പണികിട്ടും ഉറപ്പ്…!
ഒരു വാക്കിന്റെ അര്‍ത്ഥമോ പുതിയൊരു രാജ്യത്തേക്ക് പോകാനുള്ള ഏറ്റവും വിലകുറഞ്ഞ മാര്‍ഗമാണ് എഐ ചാറ്റ്‌ബോട്ട്. നിങ്ങളുടെ ചോദ്യത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ വിശദമായ ഉത്തരം ലഭിക്കും. ചാറ്റ് ജിപിറ്റി, ജെമിനി തുടങ്ങിയ എഐ ചാറ്റ്‌ബോട്ടുകള്‍ ലൗകികത മുതല്‍ സങ്കീര്‍ണ്ണമായ വിവരങ്ങള്‍ വരെയുള്ള എല്ലാത്തരം വിവരങ്ങള്‍ക്കുമുള്ള ശ്രോതസായി മാറിയിരിക്കുന്നു. 2025-ല്‍ ചാറ്റ് ജിപിറ്റി 180 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളെ രേഖപ്പെടുത്തിയത് തന്നെ നാം എഐ ചാറ്റ്‌ബോട്ടുകളെ എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ തെളി വാണ്. അവ്യക്തമായ ഒരു ചരിത്ര വിഷയത്തെക്കുറിച്ചുള്ള 2,000 വാക്കുകളുള്ള Read More…
അകലങ്ങള്‍ ഇല്ലാതാക്കുന്ന പ്രണയം; ബെംഗളൂര്‍ യുവാവിന്റെ അമേരിക്കൻ യുവതിയുമായുള്ള പ്രണയകഥ, ഹൃദയം കവരും
പ്രണയത്തിലായിരിക്കുമ്പോൾ ദൂരമൊരു തടസ്സമല്ല. ഹ്യൂമൻസ് ഓഫ് ബോംബെയുമായി പങ്കുവെച്ച ഒരു പോസ്റ്റിൽ, ഒരു ഇന്ത്യൻ യുവാവ് തനിക്ക് അമേരിക്കക്കാരിയായ ഒരു പെൺകുട്ടിയുമായുണ്ടായ മനോഹരമായ പ്രണയകഥയും, അവർ എങ്ങനെ ശാരീരികവും സാംസ്കാരികവുമായ അതിർവരമ്പുകൾ ഭേദിച്ച് പ്രണയത്തിലായെന്നും പങ്കുവെച്ചു. ഒരു കലാകാരനായ ദീപക്, 2023-ൽ ഒരു പരിപാടിക്കായി മുംബൈയിൽ പോയപ്പോൾ ഹന്ന എന്ന പെൺകുട്ടിയോട് തനിക്ക് പെട്ടെന്ന് പ്രണയം തോന്നിയതിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു പോസ്റ്റിൽ പങ്കുവെച്ചു. ആദ്യ കാഴ്ചയിൽത്തന്നെ, വെറും ആകർഷണത്തിനപ്പുറം, നിഷേധിക്കാനാവാത്ത ഒരു ബന്ധം തനിക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം Read More…
നെത്തോലി ഇനി എളുപ്പത്തിൽ വെട്ടി വൃത്തിയാക്കാം; കത്രികയും കത്തിയും വേണ്ട!
മഴ കനത്ത് തീരക്കടൽ തണുത്തതോടെ വലനിറയെ മീൻ ലഭിച്ച് മത്സ്യത്തൊഴിലാളികൾ. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തീരത്ത് നിന്നു പോകുന്ന വള്ളങ്ങൾക്ക് നല്ല കൊയ്ത്താണ്. ഒപ്പം മത്സ്യവിലയിലും ഇടിവുണ്ടായി. വള്ളങ്ങൾക്ക് ധാരാളമായി നെത്തോലി കിട്ടുന്നതിനാൽ വില കുത്തനെ ഇടിഞ്ഞു. 30 മുതൽ 40 വരെയായിരുന്നു ഒരു കിലോ നെത്തോലിയുടെ വില. 15 രൂപവരെയെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക പലനാടുകളിലും വിളിപ്പേരുള്ള പൊടി മീൻ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ഇപ്പോൾ വിലക്കുറവിൽ നെത്തോലി സുലഭമായി കിട്ടും. ചെറിയ Read More…
20വര്‍ഷത്തെ പ്രതീക്ഷകള്‍ മങ്ങി; സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിടവാങ്ങി
സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന പ്രിന്‍സ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു. 20 വര്‍ഷം കോമയിൽ കിടന്നശേഷമാണ് മരണം. 2005ൽ ലണ്ടനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. ഈ അപകടത്തിനുശേഷം ഒരിക്കൽ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാഗമായ അദ്ദേഹം ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. ജീവൻ രക്ഷ സംവിധാനം മാറ്റാൻ ഒരിക്കൽ പോലും പിതാവ് തയാറായിരുന്നില്ല. കഴിഞ്ഞ 20 വര്‍ഷവും അബോധാവസ്ഥയിലായ അൽ വലീദ് ബിൻ ഖാലിദിനെ കുടുംബം പരിചരിച്ചു. സൗദി വാര്‍ത്താ Read More…














