Lifestyle

പണിയെടുത്തു നടുവൊടിയും; രാജിവയ്ക്കാനും സമ്മതിക്കില്ല; ജപ്പാനിലെ തൊഴില്‍ സംസ്‌കാരം മാറുന്നോ?

ജപ്പാന്റെ തൊഴില്‍ സംസ്‌കാരം കാര്യക്ഷമതയ്ക്കും അര്‍പ്പണബോധത്തിനും ഊന്നല്‍ നല്‍കുന്നതാണ്. ജപ്പാനിലെ പ്രവൃത്തി സമയം ആഴ്ചയിലെ 40 മണിക്കൂര്‍ ആണ് ഓവര്‍ടൈം സാധാരണമാണ്. അതും പല തരത്തിലുള്ള ഓവര്‍ടൈംമാണുള്ളത്. വൈകിവരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ” സര്‍വീസ് ഓവര്‍ടൈം” ഡെഡ്ലൈനുകള്‍ നിറവേറ്റുന്നതിനായി ” സ്വമേധയാ ഓവര്‍ടൈം” തുടങ്ങിയവയുമുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് കുടുംബങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരും വീട്ടില്‍ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് പല പ്രതീക്ഷകളാണുള്ളത്. 1986ല്‍ ഒരു ജാപ്പനീസ് തൊഴിലാളി പ്രതിവര്‍ഷം 2,097 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ 2019യായപ്പോള്‍ Read More…

Lifestyle

കുട്ടികളുടെ ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാന്‍ ‘നിങ്ഗ്‌യോ’ പാവകള്‍

പാവക്കുട്ടികളെ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇപ്പോള്‍ ചെന്നൈ നഗരത്തിന്റെ മനം കവരുന്നതാവട്ടെ ജപ്പാനില്‍ നിന്നെത്തിയ ഒരുകൂട്ടം പാവകളാണ്. ജാപ്പനീസ് സംസ്‌കാരവും ഐതിഹ്യവും വിളിച്ചോതുന്നതാണ് ഇത്തരത്തിലുള്ള പാവകള്‍. ജപ്പാന്‍ കോണ്‍സുലറ്റ് സംഘടിപ്പിച്ച ‘ നിങ്ഗ് യോ ‘എന്ന പ്രദര്‍ശനത്തിലുള്ളതാണ് ഈ 67 പാവകള്‍. ‘ നിങ്ഗ് യോ ‘ എന്നാണ് പാവകളുടെ ജാപ്പനീസ് പേര്. ഒരോ പാവകള്‍ക്ക് പിന്നിലും ഒരോ കഥകളാണുള്ളത്. കുട്ടികളുടെ സംരക്ഷണത്തിനും ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാനുമുള്ള ‘ നിങ് ഗ്യോകള്‍’ മുതല്‍ ജപ്പാന്റെ സംസ്‌കാരവും കലയും ചരിത്രവും Read More…

Lifestyle

പുരുഷന്മാരേക്കാൾ രോമം മുഖത്തുണ്ടോ? ഈ ഫേസ്പാക്ക് പരീക്ഷിക്കൂ

അമിതമായി രോമവളര്‍ച്ചകൊണ്ട് ബുദ്ധിമുട്ടുന്ന ധാരാളം സ്ത്രീകള്‍ നമ്മുടെ ചുറ്റിനുമുണ്ട്. ചിലര്‍ അത് ഷെവ് ചെയ്ത് കളയും അല്ലെങ്കില്‍ വാക്സ് ചെയ്യും . എന്നാല്‍ ഇതൊന്നും തന്നെ ഒരിക്കലും ശാശ്വതമായ ഒരു പരിഹാരമല്ല. അമിത രോമവളര്‍ച്ച തടയാനുള്ള മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാനായി സാധിക്കും.അതിനായി ഒരു കിടിലന്‍ ഫേസ്മാസ്‌ക് പരിചയപ്പെടാം. ആദ്യം അതിന്റെ ചേരുവകളെക്കുറിച്ച് നോക്കാം ഓട്സ്: ഇത് ചര്‍മത്തിന് ഒരുപാട് ഗുണം നല്‍കുന്നു. എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കാനായി ഓട്സിന് സാധിക്കും. ചര്‍മത്തിനെ ക്ലെന്‍സ് ചെയ്യാനും സാധിക്കും. തേന്‍: ചര്‍മത്തിന്റെ Read More…

Lifestyle

പ്രണയിനിക്കൊപ്പം പോകാന്‍ ശമ്പളത്തോടെ ലീവ്; ജീവനക്കാരെ കാര്യക്ഷമമാക്കാന്‍ കമ്പനിയുടെ ‘ടിന്‍ഡര്‍ ലീവ്’

പ്രണയം ഒരു കഠിനഹൃദയനെ ലോലഹൃദയനും ലോലഹൃദയനെ അതിലോല ഹൃദയനുമാക്കുമെന്നാണ്. ജോലിഭാരത്തിനിടയില്‍ ഇഷ്ടപ്പെട്ടവരുമായി സംസാരിക്കാന്‍ പോലും അവസരമില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. ഈ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ തായ്‌ലന്റിലെ ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സി ജീവനക്കാര്‍ക്ക് പ്രണയിക്കാന്‍ പ്രഖ്യാപിച്ച പുതിയ ആനുകൂല്യം വൈറലായിരിക്കുകയാണ്. ശമ്പളത്തോടെയുള്ള ‘ടിന്‍ഡര്‍ ലീവ്’ ആണ് കമ്പനി പ്രഖ്യാപിച്ചത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെ, വൈറ്റ്ലൈന്‍ ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് ആപ്പില്‍ ഡേറ്റിംഗ് അവസരങ്ങള്‍ തേടുന്നതിന് ഏത് സമയത്തും അവധിയെടുക്കാമെന്നാണ് പ്രഖ്യാപനം. ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു Read More…

Lifestyle

വാഷ് ബേസിനുകൾവരെ സ്വർണ നിർമിതം,7000 ആഡംബരകാറുകള്‍; ഇതാണ് മോദിയെ ക്ഷണിച്ച ‘സമ്പന്ന സുല്‍ത്താന്‍’

ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ബ്രുണയ് ഭരണാധികാരി ഹസനുല്‍ ബോല്‍ക്കിയയെ അറിയാമോ? അദ്ദേഹത്തിന് 7000 ആഡംബരകാറുകളുണ്ട്. താമസിക്കുന്നതാവട്ടെ ഏറ്റവും വലിയ കൊട്ടാരത്തിലും. ഇദ്ദേഹത്തിന്റെ ഈ ആഡംബര ജീവിതം എന്നും ആളുകള്‍ക്ക് ഒരു കൗതുകമാണ്. സുല്‍ത്താന്‍ തന്റെ മകളുടെ വിവാഹത്തിന് സ്വര്‍ണം പൂശിയ റോള്‍സ് റോയിസ് കാര്‍ ഒരുക്കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 600 റോള്‍സ് റോയ്സ് കാറുകളാണ് സുല്‍ത്താനുള്ളത്. തീര്‍ന്നിട്ടില്ല 450 ല്‍ അധികം ഫെരാരി , പോഷേ ലംബോര്‍ഗിനി, ബിഎം ഡബ്ലിയു കാറുകള്‍ ഉണ്ട്. സ്വന്തമായി Read More…

Lifestyle

പൊണ്ണത്തടി കുറയ്ക്കാന്‍ ബോഡി ബില്‍ഡറായി; ബ്രസീലിയന്‍ ശരീരസൗന്ദര്യ ജേതാവ് 19-ാം വയസ്സില്‍ മരിച്ചു

ന്യൂഡല്‍ഹി: പൊണ്ണത്തടിയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത് തകര്‍പ്പന്‍ ശരീരസൗന്ദര്യം നേടിയെടുത്ത ബോഡിബില്‍ഡറായ ബ്രസീലിയന്‍ 19 കാരന്‍ മാത്യൂസ് പാവ്ലാക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഇയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരസൗന്ദര്യ മത്സരവേദിയിലെ സ്ഥിരം മത്സരാര്‍ത്ഥിയാണ് പാവ്‌ലാക്ക്. 14 വയസ്സുള്ളപ്പോള്‍ അമിതവണ്ണത്തെ മറികടക്കാന്‍ കായികരംഗത്ത് പ്രവേശിച്ചയാളാണ് പാവ്‌ലാക്ക്. വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ ശരീരം രൂപാന്തരപ്പെടുത്തി. ബോഡി ബില്‍ഡിംഗ് കമ്മ്യൂണിറ്റിയില്‍, പ്രത്യേകിച്ച് അദ്ദേഹം താമസിച്ചിരുന്ന തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ സാന്താ കാറ്ററീനയില്‍, അദ്ദേഹം ഒരു Read More…

Lifestyle

ആയോധനകലയായ മുവായ് തായ് ഫൈറ്റില്‍ ഇന്ത്യാക്കാരന്‍ ജേതാവ് ; പുരസ്‌ക്കാരം നല്‍കിയത് ഇതിഹാസം

തായ്‌ലന്റിലെ മൂവായ് തായ് ഇതിഹാസം സംഘടിപ്പിച്ച മുവായ് തായ് ഫൈറ്റില്‍ ഇന്ത്യാക്കാരന്‍ മികച്ച ഫൈറ്റര്‍. ഇറ്റാലിയന്‍ താരത്തെ ഇടിച്ചിട്ടാണ് ഇന്ത്യാക്കാരന്‍ ആശിഷ് രാമന്‍ സേത്തി മികച്ച ഫൈറ്ററായത്. കലാശപ്പോരില്‍ ഇറ്റലിയുടെ ഫെഡറിക്കോ ഏണസ്റ്റോയെ ഇടിമുഴക്കത്തോടെ പരാജയപ്പെടുത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മുവായ് തായ് സ്റ്റേഡിയമായ രാജഡെര്‍മനിലായിരുന്നു പോരാട്ടം. ലോകത്തിലെ ഏറ്റവും മികച്ച മുവായ് തായ് പോരാളികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബുകാവ് ബഞ്ചമെക് എന്നറിയപ്പെടുന്ന സോംബാറ്റ് ബഞ്ചമെക്ക് ആണ് ഇന്ത്യാക്കാരനെ കിരീടംചൂടിച്ചത്. ഫരീദാബാദ് (ഡല്‍ഹി-എന്‍സിആര്‍) സ്വദേശിയായ 30 കാരനായ Read More…

Lifestyle

പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സ്ത്രീകള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് പോലെ തന്നെ പുരുഷന്മാര്‍ക്കും മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകള്‍ മുടിയ്ക്ക് നല്‍കുന്ന പരിചരണം പോലെ തന്നെ പുരുഷന്മാരും തങ്ങളുടെ മുടിയ്ക്ക് ആവശ്യത്തിന് ശ്രദ്ധ കൊടുക്കണം. അല്ലെങ്കില്‍ പെട്ടെന്നുള്ള കഷണ്ടി കയറലൊക്കെ വരാന്‍ സാധ്യതയാണ്. മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ പുരുഷന്മാര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാം…. * സവാള നീര് – മുടികൊഴിച്ചില്‍ മാറ്റാനുള്ള പ്രധാന ചേരുവയാണ് സവാള നീര്. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറാണ് മുടികൊഴിച്ചില്‍ മാറ്റി മുടി നന്നായി വളര്‍ത്തിയെടുക്കാന്‍ ഏറെ സഹായിക്കുന്നത്. Read More…

Lifestyle

ഐശ്വര്യറായിയേ പോലെ തിളങ്ങണോ? ഈ ഫേസ്പാക്ക് ഒന്നു പരീക്ഷിക്കു

ഐശ്വര്യറായിയുടെ ചര്‍മസൗന്ദര്യം ശ്രദ്ധിക്കാത്ത സൗന്ദര്യാരാധകര്‍ കുറവായിരിക്കും. അതുപോലെ മനോഹരമായ ചര്‍മം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? തിരക്കേറിയ ഷൂട്ടിനിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മത്തിന് തിളക്കവും ഉന്മേഷവും നല്‍കാന്‍ ഐശ്വര്യറായി പ്രയോഗിക്കുന്ന ഒരു ഫേസ്പാക്കാണ് ഇത്. തൈര് വെള്ളരിക്ക തേന്‍ എന്നിവയാണ് ഇതിനാവശ്യമായ ചേരുവകള്‍. നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് 1 ടീസ്പൂണ്‍ തൈരും 1 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും മിക്സ് Read More…