Lifestyle

നവ്യക്ക് പിഴ 1.14 ലക്ഷം; മുല്ലപ്പൂ മാത്രമല്ല, അരിയും ഓസ്‌ട്രേലിയയ്‌ക്ക്‌ കൊണ്ടുപോകരുത്‌ ! അനാവശ്യ പിഴ ഒഴിവാക്കുന്നതെങ്ങനെ ?

ഓണാഘോഷത്തിനു മുല്ലപ്പൂ മാല കരുതാനുള്ള നടി നവ്യാനായരുടെ തീരുമാനം 1.14 ലക്ഷം രൂപ പിഴയിലാണു കലാശിച്ചത്‌. 15 സെന്റീമീറ്റര്‍ നീളമുള്ള മുല്ലപ്പൂമാല കൊണ്ടുപോയതിന്‌ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അവര്‍ക്ക്‌ 1.14 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടിവന്നു. വിക്‌ടോറിയയിലെ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനായിരുന്നു നവ്യയുടെ യാത്ര. മുല്ലപ്പൂ മാത്രമല്ല, ഓസ്‌ട്രേലിയയില്‍ നിരവധി സാധനങ്ങള്‍ക്കു നിരോധനമുണ്ട്‌. മുല്ലപ്പൂ ഓസ്‌ട്രേലിയയുടെ കര്‍ശനമായ ബയോസെക്യൂരിറ്റി പട്ടികയിലെ വിലക്കപ്പെട്ട വസ്‌തുക്കളില്‍ ഉള്‍പ്പെടുന്നു ആ പട്ടിക വളരെ ചെറുതല്ല. അത്‌ 100 വിഭാഗങ്ങളിലായി, Read More…

Lifestyle

സണ്‍റൂഫിലൂടെ യാത്ര ആസ്വദിച്ച് കുട്ടി; തല ചെന്നിടിച്ചത് ഓവർഹെഡ് ബാരിയറിൽ; നടുക്കം- വീഡിയോ

ബെംഗളൂരുവിൽ ഓടുന്ന കാറിന്റെ സണ്‍റൂഫിലൂടെ എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവർഹെഡ് ബാരിയറിൽ ഇടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വാഹനങ്ങളുടെ സണ്‍റൂഫുകള്‍ അപകടത്തിന് കാരണമായേക്കാം എന്നത് മോട്ടോർ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്ന വിഷയങ്ങളിലൊന്നാണ്. വിഡിയോ വൈറലായതിന് പിന്നാലെ ആശങ്കയും മാതാപിതാക്കളുടെ അശ്രദ്ധയില്‍ വിമര്‍ശനവും ഉന്നയിച്ച് നെറ്റിസണ്‍സും രംഗത്തുണ്ട്. ബെംഗളൂരുവിലെ വിദ്യാരാണ്യപുരത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തിരക്കേറിയ ഒരു റോഡിലൂടെ ഒരു ചുവപ്പ് എസ്.യു.വി. കടന്നുപോകുന്നതും അതിന്റെ സൺറൂഫിലൂടെ ഒരു കുട്ടി പുറത്തേക്ക് തലയിട്ട് നിൽക്കുന്നതും Read More…

Lifestyle

ഒറ്റരാത്രി, 3700 കോടി നേടി! ഇനി ആയുസ് നാല് മാസം മാത്രം ബാക്കി; ലോട്ടറിയടിച്ച കോടീശ്വരന്റെ ജീവിതം

ഒരൊറ്റ നിമിഷംമതി ഒരാളുടെ ജീവിതം മാറിമറിയാന്‍ എന്ന് എല്ലാവര്‍ക്കുമാറിയാം. ലോട്ടറിയടിച്ച് ഒറ്റ രാത്രികൊണ്ട് കോടീശ്വരന്‍മാരാകുന്നവരുടെ കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഈ കഥകളാണ് ഭാഗ്യാന്വേഷികളെ വീണ്ടും വീണ്ടും ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. യുഎസില്‍ 1.8 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 15000 കോടി രൂപ) പവര്‍ബോള്‍ നറുക്കെടുപ്പ് നടന്നു. ഇത്തവണ സമ്മാനം നേടിയിരിക്കുന്നത് മിസൗറിയിലേയും ടെക്‌സാസിലേയും ടിക്കറ്റുകളാണ് . എന്നാല്‍ കഴിഞ്ഞ വര്‍ഷം 1.3 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 11000 കോടി രൂപ) പവര്‍ബോള്‍ ജാക്ക്‌പോട്ട് നേടിയ ചെങ് ചാര്‍ലി സെയ്ഫാന്റെ Read More…

Lifestyle

ഓണം ‘ഡാൻസ് മൂഡി’ല്‍ മേയർ ! നാത്തൂൻമാരോടൊപ്പം തകർപ്പൻ നൃത്തവുമായി ആര്യ രാജേന്ദ്രൻ

സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരമാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിലെ ഏറ്റവും​ പ്രായം കുറഞ്ഞ മേയര്‍ ജീവിതത്തിലെ ആഘോഷങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി ആര്യ രാജേന്ദ്രൻ പങ്കുവച്ച ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുന്നത്. നാത്തൂൻമാരോടൊപ്പം ഡാൻസ് വീഡിയോയാണ് ആര്യ പങ്കുവച്ചത്. ‘നാത്തൂന്മാരുടെ ഓണം’ എന്ന അടിക്കുറിപ്പോടെയാണ് ഡാൻസ് വീഡിയോ. സെറ്റ് സാരിയുടുത്താണ് ആര്യയുടെ തകർപ്പൻ ഡാൻസ്. സാരിക്കിണങ്ങുന്ന രീതിയിലുള്ള പ്രിന്റഡ് ഹൈനെക്ക് ബ്ലൗസും, കുപ്പിവളകളും സ്റ്റൈൽ ചെയ്തിരിക്കുന്നു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ Read More…

Lifestyle

40കളിലെ പ്രണയം; ‘പങ്കാളിയെ പറ്റിച്ചു പ്രേമിക്കാൻ ഇറങ്ങിയവർ നിങ്ങളെയും പറ്റിക്കും’; അഭിഭാഷകയുടെ കുറിപ്പ്

നാല്പതുകളിലെ പ്രണയം സജീവ ചര്‍ച്ചയാകുന്ന കാലത്ത് വിവാഹേതര ബന്ധങ്ങളുടെ അപകടങ്ങളെ തുറന്നുകാട്ടി, ഫെയ്സ്ബുക്ക് പോസ്റ്റുമായി കുടുംബ കോടതി കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷക അഡ്വ. ജി കൃഷ്ണപ്രിയ. പ്രണയത്തിലെ പങ്കാളിക്ക് ജീവിതത്തിൽ മറ്റൊരു പങ്കാളി ഉണ്ടെങ്കിൽ പണി പാളുമെന്നും, പ്രണയത്തിൽ മുങ്ങി മുത്തും പവിഴവും വാരുന്നതിനിടയിൽ ഉറപ്പായും അയാൾ / അവൾ ജീവിതത്തിലെ പങ്കാളിയെ പലപ്പോഴും മറക്കുമെന്നും അവർ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം നാല്പതുകളിലെ പ്രണയം. ……നിലവിൽ പലരുടെയും നിരന്തര ചർച്ചാ വിഷയം. ..!പ്രണയം നല്ലതാണ് ….അത് Read More…

Featured Lifestyle

വധുവിനെ കൈകളിലെടുത്ത് വിവാഹഹാളിലേയ്ക്ക് വരന്റെ ഗ്രാൻഡ് എൻട്രി ! അടുത്ത നിമിഷം സംഭവിച്ചത്….

കാലം മാറിയപ്പോള്‍ വിവാഹചടങ്ങുകളുടെ രീതികളും മാറി. ഇപ്പോള്‍ വിവാഹം കളറാക്കാന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാന്‍ എന്തും ചെയ്യും എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. വരനും വധുവും തന്നെയാണ് ഈ ‘ചടങ്ങു’കളിലെ പ്രധാന താരങ്ങള്‍. ഇപ്പോഴിതാ ആളുകൾക്ക് ചിരിക്കാനും ചിന്തിക്കാനുമുള്ള വക നൽകി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വീഡിയോയിൽ, വരൻ വധുവിനെ കൈകളിൽ കോരിയെടുത്ത് സ്റ്റേജിലേക്ക് നടക്കുന്നു. ഒരു സിനിമയിലെ രംഗം പോലെ തോന്നിച്ച ഈ രംഗം കാണാൻ ആളുകൾ ആവേശത്തോടെ കാത്തുനിന്നു. മൊബൈലുകളിൽ ഈ നിമിഷം Read More…

Lifestyle

‘താടിയും മുടിയും നരച്ച പുരുഷൂസ് ആണിപ്പോ ക്രഷ്’; 40കഴിഞ്ഞ പുരുഷന്മാരെ പ്രണയിച്ചാല്‍… വൈറല്‍ കുറിപ്പ്

40 കഴിഞ്ഞ പുരുഷന്മാരെപ്പറ്റിയുള്ള അച്ചു ഹെലന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പുരുഷുസ് ഏറ്റവും സുന്ദരനാകുന്നത്, പക്വത കൈവരിക്കുന്നത് അവന്റെ പ്രണയത്തിന് ശേഷമാണ്. 40 കഴിഞ്ഞ പെണ്ണിന്റെ പ്രണയത്തെ വാഴ്ത്തുന്നവർ ആരും 40 കഴിഞ്ഞ പുരുഷനെ പറ്റി പറഞ്ഞ് കേട്ടില്ല.പുരുഷുസ് പൊതുവെ പബ്ലിക്കിൽ വലിയ മംഗലശ്ശേരി നീലകണ്ഠൻ കളിക്കുമെങ്കിലും വീട്ടില് പൂച്ചക്കുട്ടികൾ ആണ്.അമ്മയുടെ മുന്നിൽ ആഗ്രഹം ഉണ്ടേൽ പോലും ചിലപ്പോ ആ നീലകണ്ഠൻ മീശ പിടിച്ചും മുണ്ടു മടക്കിക്കുത്തിയും ശബ്ദം കനപ്പിച്ചും ആൺകുട്ടി കളിച്ചേക്കാം. പക്ഷെ അവൻ Read More…

Lifestyle

‘മോശമായിപ്പോയി, ഞാന്‍ ചെയ്യില്ല’; സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം സദ്യയുണ്ടതിനെതിരേ സുധാകരന്‍

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യയുണ്ടത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി. പ്രസിഡന്റുമായി കെ.സുധാകരന്‍. യൂത്ത് കോണ്‍ഗ്രസുകാരനെ കുന്നംകുളം പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമായിരുന്നു ഓണസദ്യ. മോശായിപ്പോയെന്നും താന്‍ ആയിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യുകയില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദനമേറ്റപ്പോള്‍ വിഷയം ഉയര്‍ത്തുന്നതില്‍ പോരായ്മ സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓണസദ്യ ഒഴിവാക്കേണ്ടതായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതില്‍ താന്‍ മറുപടി പറയുന്നത് Read More…

Lifestyle

ചിക്കൻ ഇല്ലേ മൊയലാളീ… ഉടമയോടൊപ്പം ഓണസദ്യ കഴിക്കുന്ന നായ – ഹൃദയം കവർന്ന വീഡിയോ

ഓണത്തിന് ഉടമയോടൊപ്പം സദ്യ കഴിക്കുന്ന ഒരു നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരമ്പരാഗതമായ കസവുമുണ്ട് ധരിച്ചാണ് നായ സദ്യ കഴിക്കാൻ ഇരിക്കുന്നത്. ഉടമയോടൊപ്പം ക്ഷമയോടെ സദ്യ കഴിക്കുന്ന ഈ വീഡിയോ ആളുകളുടെ ഹൃദയം കവർന്നു, നെറ്റിസൺസ് അവളെ ഒരു യഥാർത്ഥ രത്‌നമെന്നാണ് വിശേഷിപ്പിച്ചത്. ചായ് എന്ന ഓമനത്തമുള്ള നായയാണ് ഓണത്തിന് ശ്രദ്ധാകേന്ദ്രമായത്. വൈറലായ വീഡിയോയിൽ, തറയിൽ രണ്ട് വാഴയിലകൾ വെച്ചിരിക്കുന്നത് കാണാം, ഒന്ന് വലുതും ഒന്ന് ചെറുതും. ഉടമ രാഹുലിനുള്ള വലിയ ഇലയിൽ ചോറ്, കറികൾ, Read More…