Featured Lifestyle

ഷോപ്പിംഗ് മാളുകളിൽ ജനാലകൾ ഇല്ലാത്തത് എന്തുകൊണ്ട്? ഈ രസകരമായ വസ്തുത അറിയൂ

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, ഷോപ്പിംഗ് മാളുകളിൽ ജനലുകൾ ഉണ്ടാകില്ല. എന്തുകൊണ്ടാണ് ഷോപ്പിംഗ് മാളുകളിൽ ജനലുകൾ ഇല്ലാത്തത്? ഇത് ഒരു വ്യക്തിയുടെ മനശാസ്ത്രവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നോക്കാം. വിനോദത്തിനും ഷോപ്പിംഗിനും വിശ്രമത്തിനുമായി രൂപകൽപ്പന ചെയ്ത ഒരു സ്ഥലത്ത് നമ്മൾ സന്ദർശിക്കുമ്പോൾ, സമയബോധം നഷ്ടപ്പെടാറുണ്ട്. മണിക്കൂറുകളോളം ഒരു മാളിൽ ചെലവഴിക്കുമ്പോൾ സമയം അതിവേഗം കടന്നുപോയത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മാളിനുള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ പുറത്തെ അന്തരീക്ഷത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ലോകത്തേക്ക് നമ്മൾ എത്തുന്നു. ആകർഷകമായ വെളിച്ചം, തണുത്ത അന്തരീക്ഷം, മനോഹരമായ Read More…

Featured Lifestyle

ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ആലു പൂരി കഴിക്കുന്നത് കൊറിയൻ യുവാവ് ! രസകരമായ വീഡിയോ

കൊറിയക്കാരനായ ഒരാൾ ചോപ്സ്റ്റിക്സ് ഉപയോഗിച്ച് ആലൂ പൂരി കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭക്ഷണ വീഡിയോകൾ പലപ്പോഴും ഇൻ്റർനെറ്റിനെ അത്ഭുതപ്പെടുത്താറുണ്ട്, എന്നാൽ ഈ വീഡിയോ ഇന്ത്യക്കാരെ ശരിക്കും ഞെട്ടിച്ചു. കൈകൾ കൊണ്ടോ സ്പൂൺ കൊണ്ടോ അല്ലാതെ, ചോപ്സ്റ്റിക്സ് ഉപയോഗിച്ച് ആലൂ പൂരി കഴിക്കുന്ന ഒരാളെ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. അതാണ് ഈ വൈറൽ വീഡിയോയിൽ കാണാൻ കഴിയുന്നത്. വീഡിയോയിൽ, ഒരു കൊറിയക്കാരൻ ആദ്യമായി ആലൂ പൂരി കഴിക്കുകയാണ്. എന്നാൽ, പൂരി കൈകൊണ്ട് മുറിക്കുന്നതിന് പകരം, അദ്ദേഹം Read More…

Lifestyle

നിങ്ങൾ ശരിക്കും ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നുള്ളത് ശരിയാണോ? ഓരോരുത്തരുടെയും പ്രായം, ജീവിതശൈലി, ഭക്ഷണരീതി, കാലാവസ്ഥ എന്നിവ അനുസരിച്ച് ശരീരത്തിന് ആവശ്യമായ ജലാംശം വ്യത്യാസപ്പെടാം. പഴങ്ങൾ, പച്ചക്കറികൾ, ചായ, പാൽ എന്നിവയും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിൻ്റെ ദാഹത്തെയും മറ്റ് സൂചനകളെയും ശ്രദ്ധിക്കുക എന്നതാണ് ജലാംശം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട്. ഇത് വളരെ പ്രചാരത്തിലുള്ളതുമായ ഒരു കാര്യമാണ്. എന്നാൽ ഇത് Read More…

Featured Lifestyle

സ്‌കൂട്ടര്‍ തൂക്കിഉയര്‍ത്തി…പിന്നെ തലയില്‍ വെച്ച് നടന്നു ! മുംബൈയിലെ ബാഹുബലി

വാഹനങ്ങള്‍ മനുഷ്യരെ കയറ്റാനുള്ളതാണ്. എന്നാല്‍ വാഹനത്തെ മനുഷ്യര്‍ എടുത്തുകൊണ്ടുപോയാല്‍ എങ്ങിനെയിരിക്കും? ഡല്‍ഹിയില്‍ കഴിഞ്ഞ കുറേദിവസമായി പെയ്യുന്ന മഴയും അതുണ്ടാക്കിയ ട്രാഫിക്ജാമും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. എന്നാല്‍ അതിനിടയില്‍ ഇതാ വ്യത്യസ്തമായ ഒരു വാര്‍ത്ത. ട്രാഫിക് ജാം ഒഴിവാക്കാന്‍ സ്‌കൂട്ടര്‍ തോളില്‍ ചുമന്ന് പോകുന്നയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ ഗുരുഗ്രാമില്‍ നിന്നുള്ളതാണെന്ന് ഇത് പോസ്റ്റ് ചെയ്തയാള്‍ അവകാശപ്പെട്ടു. നിരവധി എക്‌സ് ഉപയോക്താക്കളാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റോഡില്‍ കാറുകളും ഇരുചക്രവാഹനങ്ങളും കുത്തിനിറച്ച് കിടക്കുന്നതിനിടയിലൂടെ രണ്ട് Read More…

Lifestyle

രണ്ടുപേരുള്ള കുടുംബത്തിന്റെ മാസചെലവ് 5.9 ലക്ഷം; ഇന്റര്‍നെറ്റിനെ ഞെട്ടിച്ച വെളിപ്പെടുത്തല്‍- വീഡിയോ

രണ്ടുപേര്‍ മാത്രമുള്ള ഒരു കുടുംബത്തിന്റെ ഒരു മാസത്തെ ബഡ്ജറ്റ് 5.9 ലക്ഷം രൂപ. ഇന്റര്‍നെറ്റിനെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ബെംഗളൂരുവില്‍ നിന്നുള്ള ഒരു ദമ്പതികളാണ്. ഓഗസ്റ്റ് മാസത്തിലെ തങ്ങളുടെ ചിലവുകള്‍ വിശദീകരിക്കുന്ന ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഓണ്‍ലൈനില്‍ തങ്ങളുടെ ജീവിതം രേഖപ്പെടുത്തുന്നതിന് പേരുകേട്ട പ്രകൃതിയും ആശിഷും പങ്കുവെച്ച ഈ വീഡിയോ ഇതിനകം ഏകദേശം രണ്ട് ദശലക്ഷം കാഴ്ചകള്‍ നേടിയിട്ടുണ്ട്. വീഡിയോയില്‍, ദമ്പതികള്‍ തങ്ങളുടെ ആകെ ചിലവുകള്‍ 5.9 ലക്ഷം രൂപയാണെന്ന് വെളിപ്പെടുത്തി. അവരുടെ ബഡ്ജറ്റിന്റെ Read More…

Lifestyle

ഒരു DNA പോലും കിട്ടരുത്! പുട്ടിനുമായുള്ള ചര്‍ച്ചയ്ക്കുശേഷം കസേരവരെ വൃത്തിയാക്കി കിമ്മിന്റെ സഹായികള്‍- വീഡിയോ

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉങ്ങിന്റെ ഒരു ഡി.എന്‍.എ. പോലും ആര്‍ക്കും ലഭിക്കരുത്! ബെയ്ജിങ്ങിലെത്തിയ ഉത്തര കൊറിയയുടെ സുരക്ഷാ ഭടന്മാര്‍ അതിനുള്ള ജാഗ്രതയിലായിരുന്നു. അദ്ദേഹം സന്ദര്‍ശിച്ച എല്ലാ കേന്ദ്രങ്ങളിലും അതിനുള്ള ജാഗ്രത ഉണ്ടായിരുന്നു. കിം ജോങ് ഉന്‍ സ്പര്‍ശിച്ച എല്ലാ ഫര്‍ണിച്ചറുകളും അവര്‍ വൃത്തിയാക്കി. അദ്ദേഹത്തിന്റെ ഡി.എന്‍.എയുടെ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്തതെന്നാണു പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.ബുധനാഴ്ചയായിരുന്നു ഉത്തര കൊറിയന്‍ നേതാവും റഷ്യന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. ബെയ്ജിങ്ങില്‍ നടന്ന Read More…

Lifestyle

‘ പി.സരിനെതിരേ എത്രയുംവേഗം കേസ് കൊടുക്കണം’: രാഗ രഞ്ജിനിക്ക് സഹായം വാഗ്ദാനം ചെയ്ത് സൗമ്യ സരിന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിനു പിന്നാലെ ഡോ. പി.സരിന് എതിരെ ആരോപണമുന്നയിച്ച ട്രാൻസ്ജൻഡർ യുവതി രാഗ രഞ്ജിനിയോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെട്ട് സരിന്റെ ഭാര്യ സൗമ്യ സരിൻ. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നിയമപരമായി തന്നെ മുന്നോട്ടു പോകണമെന്നും അതിന് ചേച്ചിയുടെ കൂടെ ഉണ്ടാകും എന്നുമാണ് സൗമ്യയുടെ ഫെയ്സ്ബുക് പോസ്റ്റ്. ചേച്ചി ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. അവർ അന്വേഷിക്കട്ടെ. ഞാൻ Read More…

Lifestyle

മോശം അനുഭവമുണ്ടായി, സരിനെതിരായ ആരോപണത്തില്‍ ഉറച്ച് രാഗ രഞ്ജിനി; വൈറല്‍ പോസ്റ്റ് നീക്കിയതിന് വിശദീകരണം

ലൈംഗികാരോപണങ്ങളുടെ ശരവര്‍ഷം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കടന്നാക്രമിച്ച ഡോ. പി.സരിനെ പ്രതിരോധിച്ച് ഭാര്യ ഡോ. സൗമ്യ സരിന്‍ കഴിഞ്ഞദിവസം രംഗത്തു വന്നിരുന്നു. ‘തോറ്റ എംഎല്‍എ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാന്‍ പറയണേ’ എന്ന സോഷ്യല്‍ മീഡിയ പരിഹാസത്തിന് മറുപടിയായിരുന്നു സൗമ്യയുടെ പോസ്റ്റ്. ‘എന്റെ ഭര്‍ത്താവ് തോറ്റിട്ടുണ്ട്. എന്നാല്‍ മാന്യമായി പകല്‍ വെളിച്ചത്തിലാണ് തോറ്റത്.’ അദ്ദേഹം കാരണം തനിക്ക് എവിടേയും തല കുനിക്കേണ്ടി വന്നിട്ടില്ല. ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല! ആർക്കെങ്കിലും അറിവുണ്ടെങ്കിൽ Read More…

Lifestyle

വിമാനത്തില്‍ മദ്യപിച്ച് ബഹളം, ഹര ഹര മഹാദേവ ചൊല്ലണമെന്ന് ആവശ്യം; വിവാദം, പരാതി

ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ യാത്രക്കാരനെ ക്യാബിൻ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറി. ഇന്നലെയായിരുന്നു സംഭവം. വിമാനയാത്രയിലെ പ്രോട്ടോക്കോൾ അനുസരിക്കാത്ത യാത്രക്കാരനെ കൊൽക്കത്തയിൽ എത്തിയതിനുപിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറിയതെന്ന് അധികൃതര്‍ അറിയിച്ചു. ക്യാബിൻ ക്രൂവിനോടും സഹ യാത്രികരോടും ഇയാൾ മോശമായി പെരുമാറിയ സംഭവം ഇങ്ങനെ: 31ഡി സീറ്റിലിരുന്ന യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇയാൾ വിമാനത്തിൽ കയറിയതിനുപിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു. സഹയാത്രികരോടും ജീവനക്കാരോടും അഭിഭാഷകനായ ഇയാൾ തർക്കിച്ചു. Read More…