Featured Lifestyle

വാഹനവില 10 ലക്ഷത്തിനടുത്ത്, ഇഷ്‌ടനമ്പറിന്‌ എറിഞ്ഞത്‌ 2.08 കോടി! സോഷ്യൽ മീഡിയയിൽ തരംഗമായ ആ കാർ ഇതാണ്

ന്യൂഡല്‍ഹി: വാഹനത്തിന്‌ ഇഷ്‌ടനമ്പര്‍ സ്വന്തമാക്കാനായി ലേലത്തില്‍ ആന്ധ്രാപ്രദേശ്‌ സ്വദേശി വാരിയെറിഞ്ഞത്‌ 2.08 കോടി രൂപ! ഡി.ഡി.സി-0001 എന്ന നമ്പറിനാണ്‌ പൊന്നുംവില. രാജ്യത്തെ പ്രീ ഓണ്‍ഡ്‌ കാര്‍ ഡീലര്‍മാരായ ബിഗ്‌ ബോയ്‌ ടോയ്‌സിന്റെ ഓക്ഷന്‍ ഹൗസ്‌ ബൈ ബിഗ്‌ ബോയ്‌ ടോയ്‌സ്‌ ആപ്പിലൂടെയാണ്‌ ഈ നമ്പര്‍ വിറ്റുപോയത്‌. ബിഗ്‌ ബോയ്‌ ടോയ്‌സ്‌ ഉടമ ജതിന്‍ അഹുജയുടെ മാരുതി സുസുകി ഇഗ്‌നിസിലായിരുന്നു ഈ നമ്പര്‍ പതിപ്പിച്ചിരുന്നത്‌. ഇതാണ്‌ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കിരണ്‍ കോല്‍പാകുല കോടികളെറിഞ്ഞ്‌ സ്വന്തമാക്കിയത്‌. ഇതോടെ രാജ്യത്തെ Read More…

Featured Lifestyle

പ്രണയിച്ചു വിവാഹം കഴിച്ച് ഇന്ത്യയിലെത്തി റഷ്യൻ വനിത, ഇപ്പോൾ പെരുവഴിയിൽ: കൊടുംചതിയുടെ കഥ

സ്വന്തം ലാഭത്തിനായി മറ്റുള്ളവരെ ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ . പ്രണയം നടിച്ച് നിഷ്കളങ്കരായ മനുഷ്യരെ വലയിലാക്കുന്ന ഇത്തരം വേട്ടക്കാർ വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഇരകളെ കണ്ടെത്തുന്നു. അത്തരത്തിൽ ചതിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഒരു റഷ്യൻ യുവതിയുടെ സങ്കടകരമായ കഥയാണിത്. വിവാഹം കഴിച്ച ശേഷം ഭർത്താവിന്റെ കുടുംബ പ്രശ്നങ്ങളും കടബാധ്യതയും സാമ്പത്തിക ചൂഷണവും നേരിട്ടറിഞ്ഞ യുവതിയെ ഭീഷണിപ്പെടുത്തുകയും ജോലി നഷ്ടപ്പെടുത്തി നിസ്സഹയാവസ്ഥയിലാക്കുകയും ചെയ്തതായി വെളിപ്പെടുത്തൽ. ജിപ്സി ക്യുരിയോസ എന്ന റഷ്യക്കാരി ഓൺലൈൻ വഴിയാണ് ഒരു ഇന്ത്യക്കാരനെ Read More…

Lifestyle

70 കോടി രൂപ വിലമതിക്കുന്ന അതിവിശിഷ്ടമായ വാച്ച് ; ഇന്ത്യയില്‍ വെറും മൂന്ന് പേര്‍ക്ക് മാത്രം സ്വന്തം

ഇന്ത്യയില്‍ വെറും മൂന്ന് പേര്‍ക്ക് മാത്രം സ്വന്തമായുള്ള അത്യാഡംബര വാച്ചിനെ കുറിച്ച് അറിയുമോ ?. ഒരു പക്ഷേ വാച്ച് പ്രേമികളെയൊക്കെ നിരാശപ്പെടുത്തുന്ന വിലയും ഫീച്ചറുകളുമാണ് ഇതിന്. 70 കോടി രൂപ വിലമതിക്കുന്ന അതിവിശിഷ്ടമായ പാടെക് ഫിലിപ്പ് (Patek Philippe) വാച്ചിനെ കുറിച്ചാണ് നമ്മള്‍ പറയുന്നത്. 70 കോടിയുടെ ഈ ക്ലബ്ബില്‍ അംഗമാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പണത്തിന് പുറമെ, ഈ വാച്ചിനായുള്ള വെയ്റ്റ്ലിസ്റ്റില്‍ (Waitlist) ഇടംപിടിക്കാന്‍ പോലും പ്രശസ്തിയും സ്വാധീനവും ആവശ്യമാണ്. ‘പാടെക് ഫിലിപ്പ് റെയിന്‍ബോ Read More…

Lifestyle

‘അമ്മയുടെ വിവാഹേതരബന്ധം ബുദ്ധിമുട്ടിക്കുന്നു’; പരാതിയുമായി മക്കൾ, നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗമായ കെ. ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദ്ദേശിച്ചു. കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് കമ്മിഷനു നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറയുന്നു. കുട്ടികളുടെ അമ്മയ്ക്കു താക്കീത് നൽകിയതായും Read More…

Featured Lifestyle

14-ാം വയസ്സിൽ കുഞ്ഞിന്റെ അമ്മയായി; അച്ഛനു പ്രായം 12; അനുകരിക്കരുതെന്ന ഉപദേശവുമായി പെൺകുട്ടി!

അസാധാരണമെന്ന് തോന്നുന്ന രീതിയിലുള്ള വാർത്തകൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് യുഎസിലെ അർകൻസാസിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്കൂൾ വിദ്യാർഥികളായ 15 വയസ്സുകാരി ബെല്ലയും 13കാരനായ ഹണ്ടറും മാതാപിതാക്കളായ വിവരം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബെല്ല ഗർഭിണിയാകുമ്പോൾ ഹണ്ടർക്ക് വെറും 12 വയസ്സായിരുന്നു പ്രായം. ഈ വാർത്തയറിഞ്ഞപ്പോൾ ഇരു കുടുംബങ്ങളും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്; ബെല്ലയുടെ മാതാപിതാക്കൾ മകൾക്ക് പൂർണ്ണ പിന്തുണ നൽകിയപ്പോൾ ഹണ്ടറിന്റെ വീട്ടുകാർ ഗർഭച്ഛിദ്രത്തിനായി സമ്മർദ്ദം ചെലുത്തി. എന്നാൽ കുഞ്ഞിന് ജന്മം നൽകണമെന്ന Read More…

Lifestyle

സുഖമായി ഉറങ്ങണോ? വേറൊന്നും വേണ്ട, ഈ പറയുന്ന 5 കാര്യങ്ങള്‍ ചെയ്ത് നോക്കൂ

സുഖമായി കുറെ നേരം ഉറങ്ങണോ? എന്നാല്‍, നല്ല ഉറക്കം ഇന്ന് പലര്‍ക്കും അന്യമാണ്. സമ്മർദംമൂലം ഉറക്കമില്ലാതാവുന്നവരാണ്   മിക്കവരും. മനസ്സിനെ ശാന്തമാക്കിയാൽ മാത്രമേ നല്ല ഉറക്കം ലഭിക്കൂ. ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങൾ മാറ്റിയെടുക്കുന്നതിലൂടെ ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. കൃത്യമായ ഉറക്കം മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്. ഉറക്കമില്ലായ്മ ക്ഷീണവും ഉത്കണ്ഠയും കൂട്ടും. വ്യക്തിപരമായും തൊഴില്‍പരമായുമുള്ള പ്രശ്നങ്ങള്‍ കിടക്കയിലേക്ക് കൊണ്ടുവരുന്നത് ഉറക്കം ഇല്ലാതാക്കും. ഉറക്കത്തിന് തൊട്ടുമുമ്പുള്ള   മൊബൈല്‍, ലാപ്ടോപ്പ്  ഉപയോഗവും നല്ലതല്ല. കിടക്കുന്നതിന് മുമ്പ് ചായ, കാപ്പി തുടങ്ങിയ Read More…

Lifestyle

ഈ 7 ശീലങ്ങള്‍ നിങ്ങളുടെ ഗ്യാസ് സ്റ്റൗ തകരാറിലാക്കും

ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്നുണ്ടാവില്ല. എന്നാൽ സ്റ്റൗ ഉപയോഗിക്കുമ്പോൾ ചില അബദ്ധങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

Featured Lifestyle

‘മുടി ആകെ നരച്ചു, സൗന്ദര്യമൊക്കെ പോയി’; 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനം നേടി ഭര്‍ത്താവ്

അസുഖം മൂലം ഭാര്യയുടെ മുടിയാകെ നരയ്ക്കുകയും തുടര്‍ന്ന് കൊഴിഞ്ഞുപോകുകയും ചെയ്തു എന്ന കാരണത്താല്‍ വിവാഹമോചനം നേടി ഭര്‍ത്താവ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള 36 വയസുകാരി ലിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി മാറി. രണ്ട് വർഷം മുമ്പാണ് ലിയുടെ മുടി പെട്ടെന്ന് നരച്ചു തുടങ്ങിയത്. പരിശോധനയിൽ അവർക്ക് വിറ്റിലിഗോ എന്ന ചർമ്മരോഗമാണെന്ന് കണ്ടെത്തി. രോഗം കാരണം ചർമ്മത്തിന്റെയും മുടിയുടെയും സ്വാഭാവിക നിറം നഷ്ടപ്പെടുകയും അവർ പ്രായം കൂടിയവളെപ്പോലെ കാണപ്പെടുകയും ചെയ്തു. ഒരുപാട് പ്രായം തോന്നിക്കുന്നുവെന്ന Read More…

Featured Lifestyle

പുലർച്ചെ തട്ടുകടയിലെത്തിയപ്പോള്‍ കുഞ്ഞിന്റെ കരച്ചിൽ; നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ

പത്തനംതിട്ട: നവജാത ശിശുവിനെ ചായ തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ലയിലെ കുറ്റൂരില്‍ ആണ്‌ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌ . കുറ്റൂര്‍ – മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്‌ക്ക്‌ സമീപത്തെ ചായക്കടയില്‍ ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ്‌ ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. രാവിലെ തട്ടുകട തുറക്കാന്‍ എത്തിയ ഉടമ ജയരാജന്‍ ആണ്‌ കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്‌. കുഞ്ഞിനെ കണ്ട്‌ ഭയന്ന ജയരാജന്‍ ഭാര്യയെ ഉണര്‍ത്തി വിവരം പറഞ്ഞു. തുടര്‍ന്ന്‌ സമീപവാസിയും Read More…