Featured Lifestyle

വധുവിന് വരന്റെ ‘ഞെട്ടിക്കൽ’ സമ്മാനം; 92 ലക്ഷത്തിന്റെ BMW M340i ആഡംബര സെഡാന്‍

കേരളത്തില്‍ നടന്ന ഒരു വിവാഹത്തിന് വധുവിന് വരന്‍ നല്‍കിയത് 92 ലക്ഷം രൂപയുടെ പുതിയ ബിഎംഡബ്ല്യു M340i ആഡംബര സെഡാന്‍. ‘ഫ്‌ലയിംഗ്ഡച്ച്‌മെന്‍’ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആഘോഷങ്ങള്‍ക്കിടെ വധുവിനായി വരന്‍ സര്‍പ്രൈസ് ഒരുക്കുകയും.വരന്‍ ഒരു താക്കോലിന്റെ കെയ്‌സ് പുറത്തെടുത്ത് വധുവിന് കൈമാറുകയായിരുന്നു. ചുവപ്പ് നിറത്തിലുള്ള പുത്തന്‍ M340i-ന്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് വധു കയറി വാഹനം മുന്നോട്ട് എടുത്തതും എല്ലാവരും കൈയ്യടിയ്ക്കുകയുമായിരുന്നു. ബിഎംഡബ്ല്യു 3 സീരീസ് ശ്രേണിയിലെ ഏറ്റവും മസ്‌ക്കുലറായ മോഡലാണ് M340i. പ്രാദേശികമായി നിര്‍മ്മിച്ച Read More…

Featured Lifestyle

ഓടിത്തീര്‍ക്കാനുള്ളതല്ല ജീവിതം; എന്താണ് കരിയർ മിനിമലിസം? എന്തുകൊണ്ട് സെഡ് ജനറേഷൻ ഇതിനെ ഇഷ്ടപ്പെടുന്നു ?

അടുത്തകാലംവരെ ജോലിയിലെ വിജയം എന്നത് കൂടുതൽ സമയം ജോലി ചെയ്യുക, ജോലിയോടുള്ള താല്പര്യവും മികവും, വേഗത്തിലുള്ള സ്ഥാനക്കയറ്റങ്ങൾ, വ്യക്തിത്വത്തിന്റെ അടയാളമായി മാറുന്ന ജോബ് ടൈറ്റിലുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ പ്രൊഫഷണൽ മൂല്യം പലപ്പോഴും കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, ഈ നിർവചനത്തിന് ഇന്ന് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് സെഡ് ജനറേഷൻ (Gen Z) ഇടയിൽ. ഇന്ന് യുവ പ്രൊഫഷണലുകൾക്കിടയിൽ ‘കരിയർ മിനിമലിസം’ (Career Minimalism) എന്ന മനോഭാവം വളർന്നുവരികയാണ്. നിരന്തരമായ ഓട്ടത്തേക്കാൾ (Hustle), ജീവിതത്തിലെ സമാധാനത്തിനും മാനസികാരോഗ്യത്തിനും മുൻഗണന നൽകുന്ന Read More…

Featured Lifestyle

വിവാഹം കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ സോഫ്റ്റ്‌വെയർ തകരാർ പരിഹരിച്ച് വധു; ഹണിമൂൺ സമയത്തുപോലും മൂന്ന് മണിക്കൂർ മീറ്റിംഗുകളിൽ !

തന്റെ സഹോദരിയും സ്റ്റാർട്ടപ്പ് പങ്കാളിയുമായ ഗൗരി അഗർവാൾ, സ്വന്തം വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് മിനിറ്റുകൾക്കകം ഒരു നിർണ്ണായക സോഫ്റ്റ്‌വെയർ തകരാർ (Critical Bug) പരിഹരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് കോയൽ എഐ (KoyalAI) സി.ഇ.ഒ മെഹുൽ അഗർവാൾ. സ്റ്റാർട്ടപ്പ് ജീവിതം പുറത്തുനിന്ന് കാണുന്നതുപോലെ അത്ര മനോഹരമല്ലെന്നും, അതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ കഥകളുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. ചുവന്ന വിവാഹ വസ്ത്രം ധരിച്ച് ലാപ്ടോപ്പിന് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ഗൗരിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇതൊരു ഫോട്ടോ ഷൂട്ടിന് Read More…

Featured Lifestyle

12 വര്‍ഷമായി അബോധാവസ്ഥയില്‍; മകനു ദയാവധം തേടി മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അപകടത്തില്‍ പരുക്കേറ്റ്‌ 12 വര്‍ഷമായി അബോധാവസ്‌ഥയില്‍ തുടരുന്ന മകന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റി, മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍. ഹരീഷ്‌ റാണ(31)യെന്ന യുവാവിന്റെ പിതാവ്‌ അശോക്‌ റാണയാണ്‌ നിഷ്‌ക്രിയ ദയാവധം (പാസീവ്‌ യുത്തനേസ്യ) ആവശ്യപ്പെട്ട്‌ പരമോന്നതകോടതിയെ സമീപിച്ചത്‌. യുവാവിന്റെ അവസ്‌ഥ ദുഃഖകരമാണെന്നും എക്കാലത്തും ഇങ്ങനെ നിലനിര്‍ത്താനാവില്ലെന്നും മെഡിക്കല്‍ ബോര്‍ഡ്‌ റിപ്പോര്‍ട്ട്‌ വായിച്ച്‌ ജസ്‌റ്റിസുമാരായ ജെ.ബി. പാര്‍ദിവാലയും കെ.വി. വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ച്‌ നിരീക്ഷിച്ചു. രോഗിയുടെ അവസ്‌ഥയെപ്പറ്റി രണ്ട്‌ മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ട്‌ സുപ്രീം കോടതി Read More…

Lifestyle

യൂട്യൂബ്‌ വീഡിയോ കണ്ട് തയാറാക്കിയ അരിവിഭവം പ്രിയങ്കയ്‌ക്കു നല്‍കി ഗഡ്‌കരി

ന്യൂഡല്‍ഹി: വയനാട്‌ ലോക്‌സഭാ മണ്ഡലത്തിലെ റോഡ്‌ വികസനത്തിനായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരിയെ സന്ദര്‍ശിച്ച്‌ പ്രിയങ്കാ ഗാന്ധി വാധ്‌ര എം.പി. പാര്‍ലമെന്റ്‌ വളപ്പിലെ ഗഡ്‌കരിയുടെ ഓഫീസിലെത്തിയാണു കേരളത്തിലൂടെ കടന്നുപോകുന്ന ആറ്‌ റോഡ്‌ പദ്ധതികളെക്കുറിച്ച്‌ പ്രിയങ്ക ചര്‍ച്ച നടത്തിയത്‌. ചില പദ്ധതികള്‍ കേരള സര്‍ക്കാരിന്റെ പരിധിയിലുള്ളതിനാല്‍ കേന്ദ്രത്തിന്‌ അവയില്‍ നേരിട്ട്‌ ഇടപെടാന്‍ കഴിയില്ലെന്നു ഗഡ്‌കരി അറിയിച്ചു. തന്റെ നിര്‍ദേശങ്ങള്‍ സംസ്‌ഥാനത്ത്‌ കോണ്‍ഗ്രസ്‌ അധികാരത്തില്‍ വരുമ്പോള്‍ പരിഗണിക്കുമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. കേന്ദ്ര പദ്ധതികള്‍ പരിശോധിക്കുമെന്നു ഗഡ്‌കരി Read More…

Featured Lifestyle

ഈ രാജ്യത്തെ സ്ത്രീകൾ ഒരു മണിക്കൂർ നേരത്തേക്ക് ‘ഭർത്താവിനെ വാടകയ്ക്കെടുക്കുന്നു’ – കാരണം അറിയണ്ടേ?

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ തനതായ സാമൂഹിക പ്രശ്നങ്ങളെ നേരിടാറുണ്ട്. ചിലപ്പോഴൊക്കെ ഇത് ആഗോള ശ്രദ്ധയാകർഷിക്കാറുണ്ട്. പുരുഷന്മാരുടെ എണ്ണം കുറവായതിനാൽ ലാത്വിയയിലെ സ്ത്രീകൾ ചുരുങ്ങിയ സമയത്തേക്ക് “ഭർത്താക്കന്മാരെ വാടകയ്ക്കെടുക്കുന്നു” എന്ന വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ ചർച്ചയാകുന്നുണ്ട്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും, ഇതിന് പിന്നിലെ യാഥാർത്ഥ്യം തികച്ചും സങ്കീർണ്ണമാണ്. ലിംഗാനുപാതത്തിലെ വ്യത്യാസം, ഒറ്റപ്പെടൽ, സാമൂഹിക ആവശ്യങ്ങൾ എന്നിവയാണ് ഇത്തരം ഒരു കാര്യത്തി​ലേയ്ക്ക് ഈ രാജ്യത്തെ സ്​‍ത്രീകളെ നിര്‍ബന്ധിതരാക്കുന്നത്. എന്തുകൊണ്ടാണ് ഈ രാജ്യത്തെ സ്ത്രീകൾ ഒരു മണിക്കൂർ നേരത്തേക്ക് Read More…

Lifestyle

ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് എന്തുകൊണ്ട്? 6 പ്രധാന കാരണങ്ങളും സാധാരണക്കാരെ ബാധിക്കുന്ന രീതിയും

കഴിഞ്ഞ കുറെദിവസങ്ങളായി ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള സെഷനിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിരക്കായ 91-ൽ എത്തി. വാഷിംഗ്ടണിൽ നിന്നുള്ള താരിഫ് സമ്മർദ്ദങ്ങൾ ഇന്ത്യയുടെ വ്യാപാര വളർച്ചയെയും മൂലധന നിക്ഷേപത്തെയും ബാധിക്കുന്നതാണ് ഈ തകർച്ചയ്ക്ക് ഒരു പ്രധാന കാരണം. കൂടാതെ, ഡോളറിനായുള്ള ഉയർന്ന ആവശ്യകതയും വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നതും രൂപയെ പ്രതികൂലമായി ബാധിക്കുന്നു. തിങ്കളാഴ്ച 29 പൈസയുടെ നഷ്ടത്തോടെ 90.78 എന്ന നിരക്കിലായിരുന്നു രൂപ. ചൊവ്വാഴ്ച Read More…

Featured Lifestyle

ലോക്‌സഭയില്‍ തൃണമൂല്‍ എം.പി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ അംഗം കീര്‍ത്തി ആസാദ് ഇ-സിഗരറ്റ്‌ വലിച്ചെന്ന്‌ ആരോപണം- വീഡിയോ

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. കീര്‍ത്തി ആസാദ്‌ ലോക്‌സഭയില്‍ പുകവലിച്ചെന്ന ആരോപണത്തെച്ചൊല്ലി വിവാദം. ആസാദ്‌ ഇ-സിഗരറ്റ്‌ വലിക്കുന്ന ദൃശ്യമെന്നാരോപിച്ച്‌ ബി.ജെ.പി. നേതാവ്‌ അമിത്‌ മാളവ്യയാണ്‌ ‘എക്‌സി’ല്‍ 35 സെക്കന്‍ഡ്‌ നീളുന്ന വീഡിയോ പങ്കുവച്ചത്‌.ലോക്‌സഭയില്‍ ഇരിക്കുന്ന ആസാദ്‌ പുകവലിക്കുന്നതുപോലുള്ള അംഗവിക്ഷേപം നടത്തുന്നതാണ്‌ ദൃശ്യത്തിലുള്ളത്‌. എന്നാല്‍, സിഗരറ്റോ ഇ-സിഗരറ്റോ പുകയോ ദൃശ്യമല്ല. ചുരുട്ടിപ്പിടിച്ച കൈ അഞ്ച്‌ സെക്കന്‍ഡ്‌ വായോടു ചേര്‍ത്ത്‌ പിടിച്ചിരിക്കുന്നതു കാണാം.പാര്‍ലമെന്റിനുള്ളില്‍ ഒരു തൃണമൂല്‍ എം.പി. പുകവലിക്കുന്നുവെന്ന്‌ ബി.ജെ.പി. നേതാവ്‌ അനുരാഗ്‌ താക്കുര്‍ എം.പി. കഴിഞ്ഞയാഴ്‌ച ആരോപിച്ചിരുന്നു. അത്‌ Read More…

Featured Lifestyle

100 വയസില്‍ കൂടുതല്‍ ജീവിക്കുന്നവരുടെ ഡി.എന്‍.എ. വിശകലനം; ദീര്‍ഘായുസിന്റെ രഹസ്യം വേട്ടക്കാരുടെ ജീന്‍?

റോം: ദീര്‍ഘായുസിന്റെ രഹസ്യം ചോദിച്ചാല്‍ 100 പിന്നിട്ട പലരും പറയും മികച്ച ഭക്ഷണം, ടെന്‍ഷന്‍ രഹിത ജീവിതം എന്നൊക്കെ. ബോളോണിയ സര്‍വകലാശാലയിലെ ഗവേഷകരാണു ആയുസിനു പിന്നിലെ ജനിതക സാധ്യത കണ്ടെത്തിയത്‌. 100 വയസ്‌ പിന്നിട്ടവരില്‍ പഴയ കാലത്ത്‌ വേട്ടയാടി ജീവിച്ചവരുടെ ജീനുകള്‍ കൂടുതലാണെന്നു ഗവേഷകര്‍ കണ്ടെത്തി. ആയിരത്തിലേറെ ഇറ്റലിക്കാരുടെ ജീനുകളാണു വിശകലനം ചെയ്‌തത്‌. അവരില്‍ 333 പേര്‍ നൂറ്‌ വയസ്‌ പിന്നിട്ടവരായിരുന്നു. അവരെ വെങ്കലയുഗത്തിലെ കന്നുകാലിവളര്‍ത്തല്‍ നടത്തിയവരുടെയും, മധ്യേഷ്യന്‍ നവീന ശിലായുഗത്തിലെ കര്‍ഷകരുടെയും ഡി.എന്‍.എയുമായി താരതമ്യം ചെയ്‌തു. Read More…