വന്‍വിവാദമായ ബെംഗളൂരു യലഹങ്കയിലെ കുടിയൊഴിപ്പിക്കല്‍ ബുൾഡോസർ രാജിനെതിരെ ദേശീയ മാധ്യമങ്ങളോട് ഇംഗ്ലീഷിൽ പ്രതികരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി. എനിക്ക് ഭാഷപരമായ പരിമിതികളുണ്ടെന്നും പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്ന് തുടങ്ങുന്ന കുറിപ്പാണ് റഹീം പങ്കുവെച്ചത്. ആരും കാണാതെ അവസാനിക്കുമായിരുന്ന ആ കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. Read More…
നിങ്ങള്‍ ചെയ്യുന്ന ഈ 3 തെറ്റുകൾ കുട്ടികളുടെ ബുദ്ധിശക്തി ഇല്ലാതാക്കും…
മാതാപിതാക്കള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും പഠന കാര്യത്തിലുമൊക്കെ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. കുട്ടികളുടെ നന്മയ്ക്കായി മാതാപിതാക്കള്‍ ചെയ്യുന്ന പല കാര്യങ്ങളും അവരുടെ ബ്രയിന്‍ ഡെവെലപ്‌മെന്റിനെ ബാധിക്കാറുണ്ട്. ഇത്തരത്തില്‍ മാതാപിതാക്കള്‍ ചെയ്യുന്ന തെറ്റുകളെ കുറിച്ച് അറിയാം….. Read More…
സഹോദരനോടെന്നപോലെ അഭ്യര്‍ഥിച്ചു; പറ്റുമെങ്കില്‍ ഒഴിപ്പിച്ചോയെന്ന് പ്രശാന്ത് പറഞ്ഞു: ശ്രീലേഖ
എംഎല്‍എ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ.പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ഒഴിയാന്‍ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് മറുപടി നല്‍കിയതെന്നും ശ്രീലേഖ പറഞ്ഞു. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില്‍ തുടരുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ശ്രീലേഖ പറഞ്ഞു. ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലെത്തി പ്രശാന്തിനെ കണ്ടതിന് പിന്നാലെയാണ് ശ്രീലേഖ ആവശ്യത്തില്‍ മയപ്പെട്ടത്. മാഡമാണ് വിവാദമുണ്ടാക്കിയതെന്ന് പ്രശാന്ത് ശ്രീലേഖയോടായി പറഞ്ഞു. തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് Read More…
എനിക്ക് സ്വന്തമായി കോണ്ടം നിർമാണശാലയുണ്ട്; തുറന്നു പറയാൻ മടിയില്ലെന്ന് തന്യ മിത്തൽ
സ്വന്തമായി കോണ്ടം നിർമാണശാലയുണ്ടെന്നും അവിടെ നിരവധി ജോലിക്കാരുണ്ടെന്നും തന്യ വ്യക്തമാക്കി. ‘‘ഈ വ്യവസായം തിരഞ്ഞെടുക്കുന്നത് അസാധാരണമായും ഇതേപറ്റി സംസാരിക്കുന്നത് മോശമായും ആളുകൾ പലപ്പോഴും കാണുന്നു. ഇവിടെയുള്ള അത്യാധുനിക യന്ത്രങ്ങളെല്ലാം ഇറക്കുമതി ചെയ്തതാണ്. ലെബോറട്ടറിയിൽ പരിശോധിച്ച ശേഷമാണ് ഉത്പന്നം വിതരണത്തിന് അയയ്ക്കുന്നത്. ’’–തന്യ പറഞ്ഞു. തന്യ ഫാക്ടറിയിലെ തൊഴിലാളികളോട് സംസാരിക്കുന്നതും വിഡിയോയിലുണ്ട്. തന്യയ്ക്ക് നിരവധി ബിസിനസ് സംരംഭങ്ങളുള്ളതായി തൊഴിലാളികളും സമ്മതിക്കുന്നുണ്ട്. എന്നാൽ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ളത് വ്യാജ പ്രചരണങ്ങളാണെന്നും തന്യ കൂട്ടിച്ചേർത്തു. വിശ്വാസവും പിന്തുണയും നൽകുന്നവർക്കു വേണ്ടിയാണ് വിഡിയോ Read More…
കണ്ണെടുക്കും മുമ്പേ മാഞ്ഞുപോയി! 2 സെക്കന്‍ഡിനുള്ളില്‍ 700 കി.മീ. വേഗം? ചൈനയുടെ അതിവേഗ ട്രെയിന്‍- വീഡിയോ
ബെയ്ജിങ്: 2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗം ആര്‍ജിച്ച് ചൈനീസ് ട്രെയിന്‍. ചൈനയുടെ അതിവേഗ മാഗ്‌ലെവ് ട്രെയിന്‍ സൃഷ്ടിച്ചത് പുതിയ റെക്കോഡ്. കണ്ണെടുക്കും മുമ്പേ മാഞ്ഞുപോകുന്ന ട്രെയിന്‍ പരീക്ഷിച്ചത് ചൈനയുടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകരാണ്. ഒരു ടണ്‍ ഭാരവും വഹിച്ചാണു ട്രെയിന്‍ ഇത്രയും വേഗമാര്‍ജിച്ചത്. പ്രത്യേക മാഗ്‌ലെവ് ട്രാക്കിലാണു പരീക്ഷണം നടത്തിയത്. ഈ വേഗത കൈവരിച്ചതിന് ശേഷം ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. ഇതോടെ ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കണ്ടക്ടിങ് Read More…
കാപ്പിയിൽ ഒരു നുള്ള് ഉപ്പിട്ടാലോ? മികച്ച കാപ്പിക്കായുള്ള ചില രഹസ്യങ്ങൾ !
ഇളംവെയിലോ മഴയോ ആസ്വദിച്ച് ഒരു കപ്പ് ചൂടുകാപ്പി ഊതിയൂതിക്കുടിക്കുന്നതോ, ഡിസംബർ പുലരിയിലെ തണുപ്പുപോലെ കുളിർമയേകുന്ന ഒരു കോൾഡ് കോഫിയോ… കാപ്പി ഒരു ചെറിയ കളിയല്ല! ലോകമെങ്ങുമുള്ള കാപ്പിപ്രേമികൾ പാലും ചോക്ലേറ്റും തേനും തുടങ്ങി പല ചേരുവകൾ ചേർത്ത് ഇന്നും പരീക്ഷണങ്ങൾ തുടരുകയാണ്. നല്ലൊരു കാപ്പിയുണ്ടാക്കാൻ ചില കുറുക്കുവഴികൾ അറിഞ്ഞിരുന്നാൽ മാത്രം മതി. ആരെയും കൈയിലെടുക്കാൻ സഹായിക്കുന്ന ചില ‘കാപ്പി സൂത്രങ്ങൾ’ ഇതാ: കാപ്പിക്ക് കയ്പ്പ് അല്പം കൂടിപ്പോയോ? എങ്കിൽ ഒരു നുള്ള് ഉപ്പ് ചേർത്തുനോക്കൂ. ഉപ്പിലെ സോഡിയം Read More…
ചികിത്സ കിട്ടാൻ എമർജൻസി റൂമിൽ കാത്തിരുന്നത് 8 മണിക്കൂർ; ഇന്ത്യൻ വംശജൻ ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു
കാനഡയിലെ എഡ്മന്റണിലുള്ള ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി എട്ട് മണിക്കൂറോളം കാത്തിരുന്ന 44 വയസ്സുകാരനായ ഇന്ത്യൻ വംശജൻ മരിച്ചു. ഈ ദാരുണ സംഭവം കാനഡയിലെ അടിയന്തര ആരോഗ്യ സേവനങ്ങളുടെ മെല്ലെപ്പോക്കിനെക്കുറിച്ച് വലിയ ചോദ്യങ്ങൾ ആരോഗ്യരംഗത്ത് ഉയർത്തിയിരിക്കുകയാണ്. മൂന്ന് കുട്ടികളുടെ പിതാവായ പ്രശാന്ത് ശ്രീകുമാർ ആണ് മരിച്ചത്. ഡിസംബർ 22 തിങ്കളാഴ്ച ജോലിസ്ഥലത്ത് വെച്ചാണ് അദ്ദേഹത്തിന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഒരു സുഹൃത്താണ് അദ്ദേഹത്തെ സൗത്ത് ഈസ്റ്റ് എഡ്മന്റണിലെ ഗ്രേ നൺസ് (Grey Nuns) ഹോസ്പിറ്റലിൽ എത്തിച്ചത്. അവിടെ Read More…
2025-ൽ ഇന്ത്യക്കാർ കഴിച്ചുതീർത്തത് 9.3 കോടി ബിരിയാണി! ഈ വർഷം തരംഗമായ മറ്റ് ഭക്ഷണങ്ങൾ
ഒരു രാജ്യത്തെക്കുറിച്ച് അവിടുത്തെ ഭക്ഷണത്തിന് സംസാരിക്കാൻ കഴിയുമെങ്കിൽ, 2025-ലെ ഇന്ത്യയുടെ മെനുവിൽ കേൾക്കുക തിളയ്ക്കുന്ന ചട്ടികളുടെയും ബിരിയാണി ചെമ്പുകൾ തുറക്കുന്നതിന്റെയും ഇടതടവില്ലാത്ത ഡെലിവറി നോട്ടിഫിക്കേഷനുകളുടെയും ശബ്ദമായിരിക്കും. ജോലിത്തിരക്കേറിയ ദിവസങ്ങളും മടിപിടിച്ച വാരാന്ത്യങ്ങളും കടന്നുപോയപ്പോൾ, ഡൈനിംഗ് ടേബിളുകളെയും ഡെലിവറി ബാഗുകളെയും ഒരുപോലെ കീഴടക്കിയത് മറ്റൊന്നുമല്ല – അത് നമ്മുടെ ബിരിയാണി തന്നെയായിരുന്നു. ബിരിയാണി: പരാജയമറിയാത്ത രാജാവ് സ്വിഗ്ഗിയുടെ (Swiggy) വാർഷിക റിപ്പോർട്ട് പ്രകാരം, ഈ വർഷം ഇന്ത്യക്കാർ ഓർഡർ ചെയ്തത് ഞെട്ടിപ്പിക്കുന്ന 9.3 കോടി (93 മില്യൺ) ബിരിയാണികളാണ്. Read More…
ബൈക്കിൻ്റെ സ്ഥം മതി, 1.99 ലക്ഷം രൂപയുടെ ഇലക്‌ട്രിക് കാറുമായി ഇന്ത്യൻ കമ്പനി
ഇന്ത്യന്‍ വിപണിക്കായി ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡാണ് വിംഗ്സ് ഇവി (Wings EV). കുറച്ച് നാളുകള്‍ക്ക് മുമ്പ് കമ്പനി റോബിന്‍ ഇവി എന്നൊരു കുഞ്ഞന്‍ 2 സീറ്റര്‍ ഇവിയെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഡെലിവറി ആരംഭിക്കാന്‍ കമ്പനി തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് കാര്‍ടോക്ക്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിംഗ്സ് ഇവിയാണ് ഇത്തരത്തിലൊരു വാഹനം രാജ്യത്തിനായി സമര്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച ബൈക്കിന്റെ വലിപ്പത്തിലുള്ള ഇലക്ട്രിക് കാര്‍ അഥവാ ക്വാഡ്രിസൈക്കിള്‍ ആണ് റോബിന്‍ ഇവി. 2+1 Read More…














