സ്റ്റാമ്പ്ഡ് (Stampede), മേഡേ (Mayday) തുടങ്ങിയ വാക്കുകള്‍ക്കൊപ്പം ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ഒന്നാണ് ‘5201314′ എന്ന സംഖ്യ. ഇത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളിലൊന്നായി മാറുകയും ചെയ്തു. ഓരോ വർഷവും, ലോകശ്രദ്ധ ആകർഷിച്ച പ്രധാന വാർത്തകൾ മുതൽ വിനോദം, സാങ്കേതികവിദ്യ, വൈറൽ ട്രെൻഡുകൾ തുടങ്ങിയ വിഷയങ്ങൾ വരെയുള്ള തിരയൽ ലിസ്റ്റ് ഗൂഗിൾ പുറത്തിറക്കാറുണ്ട്. ഈ വർഷം, പ്രണയവുമായും വികാരങ്ങളുമായും ബന്ധപ്പെട്ട ഈ നിഗൂഢ സംഖ്യയാണ് ഇന്ത്യക്കാരെ പ്രത്യേകമായി Read More…
ഇന്‍ഡിഗോ വിമാന കമ്പനിയെ ട്രോളി ‘പറക്കും ഓട്ടോറിക്ഷ ’ ! പ്രതികരണവുമായി ഹര്‍ഷ് ഗോയങ്കയും- വീഡിയോ
മുംബൈ: രാജ്യത്ത് വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന വിമാന കമ്പനിയെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകയാണ് പൊതുജനം. വളരെയധികം ചിരി പടര്‍ത്തുന്ന ഹാസ്യാത്മകമായ ട്രോളുകളാണ് കമ്പനി നേരിടുന്നത്. ഇന്‍ഡിഗോ വിമാനത്തിന്റെ നിറത്തിലും രൂപത്തിലും റോഡിലൂടെ എത്തി പറന്നു പോകുന്ന ഓട്ടോറിക്ഷയുടെ എ.ഐ. വീഡിയോയാണ് ഏറ്റവും പുതിയ ട്രോള്‍. ഉള്ളടക്ക സ്രഷ്‌ടാവ് ശൈലേന്ദ്ര സി് പങ്കിട്ട, എ.ഐയില്‍ (നിര്‍മിത ബുദ്ധി) ജനറേറ്റ്‌ചെയ്‌ത വീഡിയോയില്‍, അദ്ദേഹം ഒരു ഇന്‍ഡിഗോ വിമാനം പോലെ തോന്നിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്‌ത Read More…
നിങ്ങള്‍ക്ക് ആരോഗ്യം വേണോ? എങ്കിൽ അടുക്കളയിൽ നിന്ന് ഇവ ഒഴിവാക്കിക്കോളൂ..
ഒരാളുടെ ആരോഗ്യകാര്യങ്ങളിലെ സുരക്ഷിതത്വം ഭൂരിഭാഗവും തുടക്കം അടുക്കളയില്‍ നിന്ന് തന്നെയാണെന്ന് നിസംശയം പറയാം. അടുക്കളയിലെ വൃത്തിയും സുരക്ഷയും പോലെ ഇരിയ്ക്കും ഒരു മനുഷ്യന്റെ ആരോഗ്യം. ഭക്ഷണം ഉണ്ടാക്കുന്ന ശ്രദ്ധ പോലെ തന്നെ അടുക്കളയിലെ ചില കാര്യങ്ങളിലും വേണ്ട ശ്രദ്ധ കൊടുക്കേണ്ടി വരും. അടുക്കളയിലെ ചില വസ്തുക്കള്‍ നിശബ്ദമായി ആരോഗ്യം നശിപ്പിക്കും. ഇതിന് പരിഹാരം എന്തെന്നാല്‍ എത്രയും വേഗം അവ നീക്കം ചെയ്ത് പകരം സുരക്ഷിതമായ വസ്തുക്കള്‍ ഉപയോഗിക്കുക എന്നത് തന്നെ….. പഞ്ചസാര – റിഫൈന്‍ ചെയ്തതും പ്രോസസ്സ് Read More…
വെറും 57,750 രൂപയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി, ചാർജ് ചെയ്‌ത് സമയം കളയണ്ട!
ക്വാണ്ടം ബിസിനെസ് XS (Quantum Bziness XS) എന്നൊരു പുത്തന്‍ മോഡല്‍ കൂടി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ മേഖലയിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഇന്‍ഡോഫാസ്റ്റ് എനര്‍ജിയുടെ സ്വാപ്പിംഗ് നെറ്റ്വര്‍ക്കിന്റെ പിന്തുണയോടെ വിപണിയിലെത്തിയിരിക്കുന്ന ക്വാണ്ടം ബിസിനെസ് XS ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 57,750 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) മോഡലായതിനാലാണ് ഇവിക്ക് ഇത്രയും കുറഞ്ഞ വില നല്‍കാന്‍ കമ്പനിക്ക് സാധിച്ചിരിക്കുന്നത്. ക്വാണ്ടം ബിസിനെസ് XS ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇന്‍ഡോഫാസ്റ്റ് എനര്‍ജി പ്രതിമാസം 999 രൂപ Read More…
ആ 88 മിനിറ്റ് സംസാരിച്ചതെന്ത്?, മോദി-രാഹുല്‍ കൂടിക്കാഴ്‌ചയില്‍ ആകാംക്ഷ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്‌ച നടത്തിയതിനു പിന്നാലെ അഭ്യൂഹപ്രവാഹം. മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്‌ഥാനത്തേക്കു പരിഗണിക്കുന്ന പേരുകള്‍ ചര്‍ച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. പക്ഷേ, കൂടിക്കാഴ്‌ച ഇത്രയും നീണ്ടുനില്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ചട്ടം അനുസരിച്ച്, പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് വിവരാവകാശ കമ്മിഷന്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍, വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയിലെ പ്രധാന തസ്‌തികകളിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. ഇത്തവണത്തെ Read More…
വിശ്വാസം, അതാണോ എല്ലാം…. സവാള- വെളുത്തുള്ളി തര്‍ക്കം: 11 വർഷത്തെ ദാമ്പത്യത്തിന് തിരശ്ശീല വീണു
അഹമ്മദാബാദിൽ നിന്നുള്ള ഒരു വിവാഹമോചനക്കേസ് രാജ്യശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ദമ്പതികള്‍ക്കിടയിലുണ്ടായ ഉള്ളി-വെളുത്തുള്ളി ഉപയോഗവുമായി ബന്ധപ്പെട്ട ദീർഘകാല തർക്കമാണ് 11 വർഷത്തെ ദാമ്പത്യത്തെ തകർത്തത്. ഭക്ഷണരീതിയിലുള്ള ചെറിയ അഭിപ്രായവ്യത്യാസമായി ആരംഭിച്ച വിഷയം, ക്രമേണ ദാമ്പത്യകലഹമായി മാറുകയും, ഒടുവിൽ ഗുജറാത്ത് ഹൈക്കോടതി വരെ നീണ്ട നിയമപോരാട്ടത്തിലും വിവാഹമോചനത്തിലും കലാശിക്കുകയും ചെയ്തു. 2002ല്‍ വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ മറ്റു പ്രശ്നങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. മതപരമായ വിശ്വാസങ്ങള്‍ ഏറെയുണ്ടായിരുന്ന ഭാര്യ സ്വാമിനാരായണ്‍ വിഭാഗത്തിന്റെ അനുയായിയായിരുന്നു. അവരുടെ വിശ്വാസപ്രകാരം സവാളയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. അതേസമയം Read More…
തിരുപ്പരങ്കുണ്ട്രം ക്ഷേത്രവിളക്ക് കേസിലെ ഉത്തരവ്; ജഡ്ജിയെ ഇംപീച്ച്‌മെന്റ് പ്രമേയത്തിനൊരുങ്ങി ഡി.എം.കെ.
ചെന്നൈ: തിരുപ്പറന്‍ കുണ്ട്രത്തില്‍ കാര്‍ത്തികദീപം തെളിക്കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ജി.ആര്‍. സ്വാമിനാഥനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയത്തിനൊരുങ്ങി ഭരണപക്ഷമായ ഡി.എം.കെ. ഉത്തരവ് തമിഴ്‌നാടിനെ വലിയ നിയമ-രാഷ്‌ട്രീയ വിവാദങ്ങളിലേക്കു തള്ളിവിട്ട സാഹചര്യത്തിലാണു നീക്കം.തിരുപ്പറന്‍ കുണ്ട്രം മലനിരയിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്‌ക്കു സമീപമുള്ള ദീപസ്‌തംഭത്തില്‍ കാര്‍ത്തികവിളക്ക് കൊളുത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവ് നടപ്പാക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഹിന്ദു അനുകൂല ഗ്രൂപ്പുകളും പോലീസുമായി സംഘര്‍ഷമുണ്ടായിരുന്നു.ജസ്‌റ്റിസ് സ്വാമിനാഥന്റെ ഉത്തരവ് 2017-ലെ ഡിവിഷന്‍ ബെഞ്ച് Read More…
എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്, ഏതൊക്കെ രേഖകള്‍ കൈയില്‍ കരുതണം? വോട്ട് ചെയ്യാനുള്ള നടപടികള്‍ ഇങ്ങനെ
തിരുവനന്തപുരം: വോട്ടര്‍ പോളിങ്‌ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സമ്മതിദായകരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേരും വിവരങ്ങളും പോളിങ് ഉദ്യോഗസ്‌ഥന്‍ പരിശോധിക്കും. തുടര്‍ന്ന് രണ്ടാമത്തെ പോളിങ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോള്‍ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്‌റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നല്‍കും. ഈ സ്ലിപ്പുമായി വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ് ഏല്‍പ്പിക്കണം. ഉദ്യോഗസ്‌ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റുകള്‍ വോട്ടിങ്ങിന് സജ്‌ജമാക്കും. തുടര്‍ന്ന് സമ്മതിദായകര്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് നീങ്ങണം. Read More…
‘ഞാനാണ് കല്യാണച്ചെക്കൻ, പക്ഷേ എനിക്ക് പോകാൻ കഴിയുന്നില്ല’: സ്വന്തം വിവാഹത്തിന് എത്താനാകാതെ വരൻ- വീഡിയോ
ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി ആറാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. വിവാഹ ചടങ്ങിനു പോകുന്നവര്‍, കുടുംബാംഗങ്ങളെ കാണാൻ പോകുന്നവർ, വിദേശികൾ, ജോലിക്കാർ തുടങ്ങി നിരവധി പേർ ഇക്കൂട്ടത്തിലുണ്ട്. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ വൈറലായ ഒരു വീഡിയോയിൽ, വിമാനങ്ങൾ റദ്ദാക്കിയതുമൂലം സ്വന്തം വിവാഹത്തിന് എത്താൻ കഴിയാതെ വിമാനത്താവളത്തിൽ കുടുങ്ങിയ ഒരു വരനെ കാണാം. വിമാനത്തിന്റെ വിവരങ്ങൾ അറിയാനായി എൻക്വയറി Read More…














