Lifestyle

മുടിയിലെ ദുര്‍ഗന്ധം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നോ ? ഇക്കാര്യങ്ങള്‍ ചെയ്യാം

തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ പലരുടേയും ഒരു പ്രശ്‌നമാണ് മുടിയുടെ ദുര്‍ഗന്ധം. വളരെയധികം വിയര്‍ക്കുകയോ വ്യായാമം ചെയ്യുന്നവരോ ആണ് നിങ്ങളെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകാം. എണ്ണമയമുള്ള ചര്‍മ്മമുള്ള വ്യക്തികള്‍ക്ക് സാധാരണയായി എണ്ണമയമുള്ള ശിരോചര്‍മ്മവും ഉണ്ടാകും. വളരെയധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന ശിരോചര്‍മ്മത്തില്‍ എല്ലായ്‌പ്പോഴും ദുര്‍ഗന്ധം വമിക്കണം എന്നില്ല. എന്നാല്‍, അവയ്ക്ക് ഒരു വ്യത്യസ്തമായ Read More…

Lifestyle

​മൂന്നുമാസത്തിനുള്ളില്‍ YouTube ഇന്ത്യയിൽ നീക്കം ചെയ്‌തത് 2.25 ദശലക്ഷം വീഡിയോകൾ; കാരണമറിയണ്ടേ?

ആഗോളതലത്തിൽ, 2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് 20.5 ദശലക്ഷം ചാനലുകൾ YouTube നീക്കം ചെയ്തു. കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ YouTube, 2023 ഒക്‌ടോബർ മുതൽ ഡിസംബര്‍ വരെ ഇന്ത്യയിൽ നിന്ന് 2.25 ദശലക്ഷത്തിലധികം (20,592,341) വീഡിയോകൾ നീക്കം ചെയ്തതായി PTI റിപ്പോർട്ട് ചെയ്തു. ഇതോടെ, വീഡിയോ നീക്കം ചെയ്യുന്നവരുടെ പട്ടികയിൽ അമേരിക്കയ്ക്കും റഷ്യയ്ക്കും മുന്നിൽ ഇന്ത്യ ഒന്നാമതെത്തി. 1,243,871 വീഡിയോ നീക്കം ചെയ്യലുമായി സിംഗപ്പൂർ പട്ടികയിൽ രണ്ടാം സ്ഥാനത്തും Read More…

Lifestyle

ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ ഒരിയ്ക്കലും ചെയ്യരുത്

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…. * ആഹാര ശേഷം ഉടനെ ഉറങ്ങേണ്ട – ആഹാരം കഴിച്ചു കഴിഞ്ഞ് ഉടന്‍ ഉറങ്ങുന്ന ശീലമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ ഇത് തെറ്റാണ്. ദഹനത്തെ Read More…

Lifestyle

ഇക്കാര്യത്തില്‍ സ്ത്രീകള്‍ ‘ലാസ്റ്റ്’ മതി; സ്ത്രീകള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ധര്‍

ഉറക്കം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉറക്കകുറവ് മൂലം നമ്മള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷെ ഉറക്കത്തിന് ഒരു സ്ത്രീപക്ഷം കൂടിയുണ്ട് കേട്ടോ. ഉറക്കത്തിലും കുറച്ച് അധികം സമയം സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പ്രായമായവര്‍ക്ക് 7- 8 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഈ ഉറക്കം മതിയാകില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നത്. അതിന് കാരണങ്ങളുമുണ്ട്. സ്ത്രീകളുടെ മസ്തിഷ്‌കം വ്യത്യസ്തവും പുരുഷന്മാരേക്കാള്‍ സങ്കീര്‍ണവുമായതാണ് ഒരു കാരണം. അവര്‍ മള്‍ട്ടിടാസ്‌ക് Read More…

Lifestyle

സാദാ ചെരുപ്പ് ധരിച്ച് കാറോടിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമോ?

കാര്‍ ഓടിക്കുമ്പോള്‍ ഷൂവിന് പകരം ചെരുപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ?എങ്കില്‍ നിങ്ങള്‍ ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം. കാര്‍ ഓടിക്കുമ്പോല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് ഒരുപക്ഷെ നിങ്ങളുടെ സുരക്ഷയ്ക്ക് പോലും വന്‍ ഭീഷണിയായി മാറും. ചെരുപ്പ് ധരിച്ച് കാര്‍ ഓടിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. സാദാ ചെരുപ്പുകളുടെ രൂപകല്‍പന തന്നെയാണ് പ്രധാന സുരക്ഷ പ്രശ്‌നം. ചെരുപ്പുകള്‍ കാലിന്റെ മുഴുവന്‍ ഭാഗവും മറക്കുന്നില്ല. മാത്രമല്ല തെന്നിപോകുന്നതിനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഇത് പെഡലുകളില്‍ തെറ്റായ രീതിയില്‍ ബലം പ്രയോഗിക്കുന്നതിലേക്കും വാഹനത്തിന്റെ Read More…

Lifestyle

ഇയര്‍ഫോണുകള്‍ പതിവായി ഉപയോഗിക്കുന്നുണ്ടോ? ശ്രദ്ധിച്ചില്ലെങ്കില്‍ കേള്‍വി ശക്തി നഷ്ടപ്പെടാം

വിശ്രമവേളകളില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുകയും സിനിമ കാണുകയും ചെയ്യുന്നവരേറെയുണ്ട്. പുതുതലമുറയില്‍ ഇതിന്റെ ഉപയോഗം വളരെ കൂടുതലാണ്. ഇയർഫോണുകൾ, പ്രത്യേകിച്ച് ചെവിയിൽ നേരിട്ട് ഘടിപ്പിച്ചിരിക്കുന്നവ, കേൾവിക്കുറവിനും ആന്തരിക ചെവിക്ക് കേടുപാടുകൾക്കും സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന വോളിയം ലെവലിൽ ഉപയോഗിക്കുമ്പോൾ, ചെവിയുടെ അതിലോലമായ ഘടനകൾക്ക് ഹാനികരമാണ്. ഇയര്‍ഫോണുകള്‍ പതിവാക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 1. ദീര്‍ഘസമയം ഫോണില്‍ സംസാരിക്കുന്നവര്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ മാത്രമേ ഉപയോഗിക്കാവൂ. 2. ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ മികച്ച രീതിയില്‍ Read More…

Lifestyle

ഒളിമ്പിക്‌സിലെ ലൈംഗികതയ്ക്കുള്ള വിലക്ക് നീക്കി ; ഇറക്കുന്നത് മൂന്നുലക്ഷം ഗര്‍ഭനിരോധന ഉറകള്‍

ഒളിമ്പിക്‌സിന് ആതിഥേയത്വം അണിയാന്‍ ഒരുങ്ങി നില്‍ക്കുന്ന പാരീസില്‍ കായികതാരങ്ങള്‍ക്ക് ലൈംഗികജീവിതം ആസ്വദിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒളിമ്പിക് മേധാവികള്‍ നീക്കി. നേരത്തേ കൊറോണ വൈറസ് മഹാമാരിയുടെ സാഹചര്യത്തില്‍ 2021 ലെ വേനല്‍ക്കാലത്ത് നടന്ന 2020 ലെ ടോക്കിയോ ഗെയിംസിന് മുന്നോടിയായാണ് ലൈംഗിക സസ്‌പെന്‍ഷന്‍ നടപ്പിലാക്കിയത്. എന്നാല്‍ പാരീസില്‍ നടക്കുന്ന ഈ വേനല്‍ക്കാല ഗെയിംസിന് മുന്നോടിയായി ആ പ്രതിരോധ നടപടികള്‍ എടുത്തുകളഞ്ഞു. പുതിയ തീരുമാനം കണക്കാക്കി ഒളിമ്പിക് വില്ലേജില്‍ 300,000 സൗജന്യ കോണ്ടം ലഭ്യമാക്കും. അതിനാല്‍ ടൂര്‍ണമെന്റില്‍ സുരക്ഷിതമായ ലൈംഗികതയും Read More…

Lifestyle

വേനൽക്കാലം; പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ശ്രദ്ധിക്കണം

സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതാണ്. ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ ശക്തമാക്കും. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ Read More…

Lifestyle

നിസാരമായി തള്ളിക്കളയും, എന്നാല്‍ ആരോഗ്യപരമായി ശ്രദ്ധ വേണ്ടതാണ് ഈ അടുക്കളകാര്യങ്ങള്‍

ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് പോലെ തന്നെ അടുക്കളയിലെ ചില കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണം. അടുക്കളയിലെ ചില അശ്രദ്ധമായ കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഭീഷണിയുള്ള കാര്യം തന്നെയാണ്. ഇങ്ങനെ നമ്മള്‍ നിസാരമായി തള്ളിക്കളയുന്നതും എന്നാല്‍ ശ്രദ്ധ വേണ്ടതുമായ കാര്യങ്ങളെ കുറിച്ച് അറിയാം….