Lifestyle

സ്വിഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ഇനം എന്താണ്? സിഇഒയുടെ മറുപടി നിങ്ങളെ ഞെട്ടിക്കും

ഇ-കൊമേഴ്‌സ് കമ്പനികളിൽ നിന്ന് ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഡെലിവറിക്കായി ഒന്നോ രണ്ടോ ദിവസങ്ങൾ എടുക്കുന്നത് ഏതാണ്ട് അവസാനിച്ചു. നിങ്ങള്‍ ഓർഡർ ചെയ്താല്‍ 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ ഡെലിവർ ചെയ്യുന്ന ദ്രുത വാണിജ്യമാണ് പുതിയ യുഗം.അടുത്തിടെ, Swiggy Instamart സിഇഒ ശ്രീഹർഷ മജെറ്റി പറഞ്ഞ ഒരു കാര്യം വിചിത്രമായി തോന്നാം., Swiggy Instamart പ്ലാറ്റ്‌ഫോമില്‍ നെറ്റിസൺസ് സാധാരണയായി ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്നത് ബെഡ്‌ഷീറ്റുകളാണ്. CNBC-TV18 ഗ്ലോബൽ ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിച്ച മജെറ്റി പറഞ്ഞു, “ആളുകൾ 10 മിനിറ്റിനുള്ളിൽ Read More…

Lifestyle

നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ ആധാർ ഉപയോഗിക്കുന്നുണ്ടോ? ഇങ്ങനെ പരിശോധിക്കാം

ആധാർ കാർഡ് ഇന്ത്യൻ നിവാസികളുടെ പ്രാഥമിക തിരിച്ചറിയൽ രേഖയാണ്. സർക്കാർ സേവനങ്ങൾ, ബാങ്കിംഗ് സൗകര്യങ്ങൾ, ടെലികോം കണക്ഷനുകൾ എന്നിവ ലഭിക്കുന്നതിന് ഈ 12 അക്ക ഐഡി പ്രധാനമാണ്. ഈ ഡോക്യുമെൻ്റ് നിരവധി കാര്യങ്ങള്‍ ലളിതമാക്കുമ്പോൾതന്നെ, ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കാർഡ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഉണ്ട്. ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള വിവരങ്ങള്‍ ഉപയോഗിച്ച്, സാമ്പത്തിക തട്ടിപ്പ്, ഐഡന്റിറ്റി മോഷണം അല്ലെങ്കിൽ ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള അനധികൃത പ്രവേശനം എന്നിവയ്ക്കായി തട്ടിപ്പുകാർ മോഷ്ടിച്ച ആധാർ വിശദാംശങ്ങൾ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങൾ Read More…

Lifestyle

ഒന്നും രണ്ടുമല്ല 35 തരം മുളകുകളുണ്ട് : വീട്ടില്‍ വളര്‍ത്തിയെടുത്തത്!

കറികള്‍ക്ക് ഏറെ അത്യാവശ്യമായ ഒരു ചേരുവകയാണ് മുളക്. സാധാരണയായി നമ്മള്‍ കറികളില്‍ ഉപയോഗിക്കുന്നത് പച്ചമുളകാണെങ്കിലും പല തരത്തിലുള്ള മുളകുകളുണ്ട്. പല വീടുകളിലും അലങ്കാര ചെടികളായി പോലും ഇത് വളര്‍ത്തുന്നു. ഇത്തരത്തില്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന ഏതാണ്ട് 35 തരത്തിലുള്ള മുളകുകളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് @plantedinthegarden എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍. ചെറുതും വലുതുമായ പല ആകൃതിയിലുള്ള മുളകുകള്‍ ഇതിന്റെ പേരും ഇവയ്ക്ക് എത്രത്തോളം എരിവുണ്ടെന്നും ക്യാപ്ഷനില്‍ പങ്കിട്ടട്ടുണ്ട്.ബ്യൂണ മുതല, അജി ചല്ലുഅരുറോ, പിനോട്ട് നോയര്‍ ബെല്‍. ഹംഗേറിയന്‍ യെല്ലോ, Read More…

Lifestyle

പാത്രം കഴുകുന്ന ഡിഷ് വാഷ് അലര്‍ജിയാണോ? പരിഹരിക്കാന്‍ വഴികളുണ്ട്

അടുകളയില്‍ പാത്രം കഴുകുന്നതിനായി പലതരത്തിലുള്ള ഡിഷ് വാഷ് സോപ്പുകള്‍ നമ്മള്‍ ഉപയോഗിക്കാറില്ലേ? ഇത് ഉപയോഗിക്കുന്നത് വളരെ സൗകര്യപ്രദമാണെങ്കിലും പരിസ്ഥിതിയിലും ആരോഗ്യത്തിലുമെല്ലാം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. പല പരമ്പരാഗത ഡിഷ് വാഷിങ് സോപ്പുകളിലും സള്‍ഫേറ്റുകള്‍ ഫോസ്ഫേറ്റുകള്‍ , കൃത്രിമ സുഗന്ധങ്ങള്‍ പോലുള്ള സിന്തറ്റിക് രാസവസ്തുക്കള്‍ അടങ്ങിയട്ടുണ്ട്. ഇത് ഭക്ഷണത്തിനോടൊപ്പം ഉള്ളിലെത്തുമ്പോള്‍ ക്രമേണ അലര്‍ജി, ഹോര്‍മോണ്‍ തകരാറുകള്‍ പോലുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പല ഡിഷ് സോപ്പുകളിലും ആല്‍ക്കഹോളുകളും സള്‍ഫേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഈര്‍പ്പം വരണ്ടതാക്കുന്നു, സോപ്പിലെ ചായങ്ങള്‍ Read More…

Lifestyle

ഇനി ടെൻഷൻ വേണ്ട! രക്തചന്ദനം മാത്രം മതി മുഖത്തെ പാടുകൾ പോയി നിറം വരാൻ

സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത വസ്തുക്കള്‍ പരീക്ഷിക്കുന്നതാണ് എപ്പോഴും ഉത്തമം. ആയുര്‍വേദവും ആരോഗ്യത്തിനു പുറമേ സൗന്ദര്യ സംരക്ഷണ വഴികള്‍ പലതും പറയുന്നുണ്ട്. ഇവയില്‍ ഒന്നാണ് രക്തചന്ദനം. രക്തചന്ദനം പൊടിയായി വാങ്ങാന്‍ ലഭിയ്ക്കും. ഇതല്ലാതെ സാധാരണ ചന്ദനം അരയ്ക്കുന്ന രീതിയില്‍ തന്നെ അരച്ചെടുക്കാം. ഇതാണ് കൂടുതല്‍ നല്ലത്. രക്തചന്ദനം – ചര്‍മത്തിന് ഇറുക്കം നല്‍കി ചര്‍മം അയഞ്ഞു തൂങ്ങാതെ സഹായിക്കുന്ന ഒന്നാണ് രക്തചന്ദനം. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് സഹായകമാകുന്നത്. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്. രക്തചന്ദനം പാലില്‍ കലക്കി Read More…

Lifestyle

നോ ഷേവ് നവംബര്‍, മോവെംബര്‍; മീശ–താടിയാഘോഷത്തിന് പിന്നിലെ കാരണം?

താടി ഒരു ട്രെന്‍ഡാണിപ്പോള്‍. ലോകവ്യാപകമായി ആളുകള്‍ താടി വളര്‍ത്തുന്ന മാസമാണിത്. കേട്ടിട്ടില്ലേ നോ ഷേവ് നവംബര്‍. എന്നാല്‍ ഈ താടിയില്‍ അല്‍പം നന്മയുണ്ട്. ഒരു മാസം ഷേവ് ചെയ്യാനുള്ള കാശ് ഇവര്‍ പുരുഷ ആരോഗ്യപ്രശ്നങ്ങളായ പ്രോസ്ട്രേറ്റ് കാന്‍സര്‍ തുടങ്ങിയവയുടെ ബോധവല്‍കരണത്തിനും ചികില്‍സയ്ക്കുമായി ചെലവഴിക്കും. സമാനരീതിയിലുള്ള ഒരു ആഘോഷം ഓസ്ട്രേലിയയിലുണ്ട്. എന്നാല്‍ അവിടെ താടിയല്ല, മറിച്ച് മീശയാണ് വളര്‍ത്തുന്നത്. ഈ ആഘോഷം അറിയപ്പെടുന്നതാവട്ടെ മോവെംബര്‍ എന്ന പേരിലാണ്. ഇതിന്റെ ലക്ഷ്യം പുരുഷാരോഗ്യത്തിനെ കുറിച്ചുള്ള ബോധവത്കരണമാണ്. ഈ ക്യാംപെയ്ന് തുടക്കമായത് Read More…

Lifestyle

ചായ ഉണ്ടാക്കിയശേഷം അരിപ്പയിലെ ചായപ്പൊടി വലിച്ചെറിയാന്‍ വരട്ടെ; ഇങ്ങനെ വീണ്ടും ഉപയോഗപ്രദമാക്കാം

ചായ കുടിച്ച് കൊണ്ട് ഒരു ദിവസം ആരംഭിക്കുന്നവരാണ് അധികം ആളുകളും . എന്നാല്‍ മാത്രമേ ദിവസം തുടങ്ങാന്‍ ഒരു ഉന്മേഷം ലഭിക്കുകയുള്ളുവെന്നും പലരും അഭിപ്രായപ്പെടുന്നു. ചായ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ ഉപയോഗിച്ച് കഴിഞ്ഞ ചായപ്പൊടിയും എല്ലാ വീടുകളിലും കാണും. ഇനി അത് വെറുതെ വലിച്ചെറിയാതെ ഇങ്ങനെ ഉപയോഗിച്ച് നോക്കാം. വീണ്ടും ഉപയോഗിക്കാനായി ആദ്യം തന്നെ ഉപയോഗം കഴിഞ്ഞ ചായപ്പൊടിയില്‍ നിന്നും ചായപ്പെടിയും പഞ്ചസാരയും പാലിന്റെയും അംശം മാറ്റണം. അതിനായി ചായപ്പൊടി നല്ല വെള്ളത്തില്‍ മൂന്ന് നാല് തവണ കഴുകി ഉണക്കി Read More…

Lifestyle

സെക്കന്‍ഡുകള്‍ കൊണ്ട് സവാള അരിയാം, ഒരുതുള്ളി കണ്ണീര്‍ വീഴ്ത്താതെ; ഇതാ ഒരു പുത്തന്‍ ട്രിക്ക്

വീട്ടില്‍ ഒരു പച്ചക്കറിയും ഇല്ലെങ്കിലും എല്ലാവരുടെയും വീട്ടില്‍ സവാള കാണാതിരിക്കില്ല. എന്നാല്‍ ഇത് കഴുകി വൃത്തിയാക്കി ചെറുത്തായി അരിഞ്ഞെടുക്കുകയെന്നത് വലിയ പാടാണ്. സവാള അരിഞ്ഞാല്‍ കണ്ണ് നീറുമെന്നത് ഉറപ്പാണ് . എന്നാല്‍ കണ്ണ് നീറാതെയിരിക്കാനായി വീട്ടമ്മമാര്‍ പല വഴികളും നോക്കറുണ്ട്. പെട്ടെന്ന് സവാള എങ്ങനെ അരിഞ്ഞെടുക്കാം എന്ന വീഡിയോയാണ് ഇപ്പോള്‍സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.വീഡിയോ നിരവധി പേര്‍ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. പാചകപുസ്തകങ്ങളുടെ രചയിതാവും ന്യൂട്രീഷനിസ്റ്റുമായ മെലാനി ലിയോണല്ലോയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വേഗത്തില്‍ സവാളയും Read More…

Lifestyle

അമേരിക്കക്കാര്‍ക്ക് കുട്ടികളേക്കാള്‍ ഇഷ്ടം പട്ടിയെ ; വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തല്‍ എളുപ്പവും സാമ്പത്തികലാഭവും

അമേരിക്കക്കാര്‍ക്ക് കുട്ടികളേക്കാള്‍ ഇഷ്ടം വളര്‍ത്തു മൃഗങ്ങളെ വളര്‍ത്താന്‍. അടുത്തിടെ നടന്ന ഹാരിസ് പോളിന്റേതാണ് (Harris Poll) വെളിപ്പെടുത്തല്‍. 2000 അമേരിക്കക്കാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 43 ശതമാനം പേര്‍ ഇപ്പോള്‍ കുട്ടികളേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ ആണ് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കി. പുതിയ തലമുറയിലെ പലരും വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കല്‍ എളുപ്പവും സാമ്പത്തികമായി ഭാരം കുറഞ്ഞതുമാണെന്ന് വിശ്വസിക്കുന്നു. ‘ദ സ്റ്റേറ്റ് ഓഫ് പെറ്റ്‌സ്: അണ്‍പാക്കിംഗ് അമേരിക്കയുടെ പെറ്റ് പ്രിഫറന്‍സസ്’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്, അമേരിക്കന്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ Read More…