Health

നടുവിന് വിട്ടു മാറാത്ത വേദനയുണ്ടോ, വിശ്രമിച്ചിട്ടും ഫലമില്ലേ, ചിലപ്പോള്‍ കാരണമിതാകാം

തുടര്‍ച്ചയായുള്ള നടുവേദന പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇത് ചിലര്‍ അത്ര കാര്യമാക്കാറില്ലായെന്നതാണ് സത്യം. എന്നാല്‍ ഇനി ഇക്കാര്യം അങ്ങനെ തള്ളികളയാന്‍ വരട്ടേ. നട്ടെല്ലിലുണ്ടാകുന്ന ട്യൂമറുകള്‍ ആകാം ഇതിന് കാരണം. ഇത് കാന്‍സറിന്റേയോ അല്ലാതെയോ ആകാം. എക്സ് റേ, എം ആര്‍ ഐ , ലാബ് പരിശോധന തുടങ്ങിയവയിലൂടെ രോഗം നിര്‍ണയിക്കാനായി സാധിക്കും. നട്ടെല്ലില്‍ മുഴകള്‍ ഉണ്ടെങ്കില്‍ എല്ലുകളുടെ ഘടന ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നത് കൊണ്ടും നട്ടെല്ലിലെ നാഡികള്‍ അമര്‍ത്തപ്പെടുന്നത് കൊണ്ടും വേദന വരാം. നട്ടെല്ലിന്റെ അസ്ഥിരത Read More…

Health

മുഖസൗന്ദര്യം വര്‍ധിക്കാന്‍ ചികിത്സ ചെയ്ത് പണി പാളി, തീവ്രമായി പൊള്ളലേറ്റ് യുവതി

മുഖം സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമായി പല മാര്‍ഗങ്ങളും നമ്മള്‍ നോക്കാറുണ്ട്. അത്തരത്തില്‍ സൗന്ദര്യ ചികിത്സ നടത്തി അപകടം വിളിച്ച് വരുത്തിയിരിക്കുകയാണ് യു കെ സ്വദേശിനി. മെലിയ നെല്‍സണ്‍ എന്നാണ് ഈ യുവതിയുടെ പേര്. കൊളാജന്‍ ഉത്പാദനത്തിനായി നടത്തിയ ചികിത്സയിലാണ് യുവതിയുടെ മുഖത്ത് സാരമായി പരുക്കേറ്റത്. യുവതി തന്നെയാണ് മുഖത്ത് പൊള്ളലേറ്റ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അതിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നതാവട്ടെ മേക്കപ്പിലെങ്കിലും ആത്മവിശ്വാസം ഉണ്ടെന്നാണ്. യുവതിയുടെ മുഖത്ത് പൊളലേറ്റ പാടുകളുണ്ട്. യുകെയിലെ ഒരു പ്രമുഖ ബ്യൂട്ടിപാര്‍ലറില്‍ Read More…

Health

ഗര്‍ഭിണികള്‍ക്ക് തിളപ്പിക്കാത്ത പാല്‍ കുടിക്കാമോ? വാസ്തവം ഇതാണ്

പച്ചപ്പാല്‍ കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അടുത്തകാലത്ത് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഗര്‍ഭിണികള്‍ക്ക് ഇത് അത്യുത്തമമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലടക്കം പ്രചരിച്ച റീല്‍സുകളിലൂടെ ഉള്ളടക്കം. എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് ? ഗര്‍ഭിണികള്‍ തിളപ്പിക്കാത്ത പാല്‍കുടിച്ചാല്‍ എന്ത് സംഭവിക്കും? കറന്നെടുത്ത പശുവിന്റെ പാലും ആട്ടിന്‍ പാലുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച് ഇത് കുടിക്കുന്ന ‘പഴമ’ക്കാരുടെ ആരോഗ്യത്തെ കുറിച്ചെല്ലാം ആളുകള്‍ വാതോരാതെ വാട്സ്ആപ്പിലും മറ്റും പ്രചാരണം നടത്തുണ്ട്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ഇത് അത്ര നല്ലതല്ല. തിളപ്പിക്കാത്ത പാലില്‍ Read More…

Health

ആരോഗ്യവാനായിരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇത്രയും കാലറി മതി, ശേഷിക്കുന്നതെല്ലാം ഭാരം കൂട്ടും !

ഇപ്പോള്‍ പലരും ഭക്ഷണം കഴിക്കുന്നത് തന്നെ അതില്‍ എത്രമാത്രം കാലറി ഉണ്ടെന്ന് കണക്കാക്കിയാണ്. ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഭാരം കൂട്ടാനായി ആഗ്രഹിക്കുന്നവര്‍ക്കും കാലറി നോക്കി ഭക്ഷണം കഴിക്കുന്നത് ഒരുപോലെ ആവശ്യമാണ്. ഒരു ഗ്രാം വെള്ളത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്താന്‍ ആവശ്യമുള്ള ഊര്‍ജ്ജത്തെയാണ് ഒരു കാലറി എന്ന് പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ യൂണിറ്റാണ് കാലറികള്‍. അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ്. ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റ്സിലും ഒരു ഗ്രാം പ്രോട്ടീനിലും നാല് കിലോ കാലറി. Read More…

Health

ഒരു ശരീരത്തില്‍ രണ്ടു ഹൃദയങ്ങള്‍ ഉണ്ടോ? ഇതാ നമ്മുടെ ‘സെക്കന്റ് ഹാര്‍ട്ട്’

ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. പമ്പിംഗ് ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ലഭിയ്ക്കില്ല. ക്ഷീണവും ഊര്‍ജക്കുറവും ആരോഗ്യ പ്രശ്‌നങ്ങളുമെല്ലാമാണ് പിന്നീട് ഉണ്ടാകുക. പമ്പിംഗിലൂടെ ഓക്‌സിജനും മറ്റ് പോഷകങ്ങളും ശരീരത്തിലെ എല്ലാ കോശങ്ങളിലേയ്ക്കും എത്തുക മാത്രമല്ല, കോശങ്ങളില്‍ നിന്നും അശുദ്ധമായ വസ്തുക്കളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡുമെല്ലാം ഈ രക്തം ശേഖരിച്ച് ഹൃദയത്തിലെത്തി ഇവിടെ നിന്നും ഇത് ശ്വാസകോശങ്ങളിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കാല്‍വണ്ണയിലെ മസിലുകളെ ശരീരത്തിന്റെ സെക്കന്റ് ഹാര്‍ട്ട് എന്നാണ് Read More…

Health

അമിതമായി ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടും- പഠനം

അമിതമായി ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ബിഎംജെ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം എല്ലാത്തരം പഞ്ചസാര പാനീയങ്ങളും പതിവായി ഉപയോഗിച്ചാല്‍ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. 100% പഴച്ചാറും, മറ്റു പഞ്ചസാര പാനീയങ്ങളുമാണ് പഠനത്തിനായി എടുത്തത്. രണ്ട് പാനീയങ്ങളുടെയും ഉപഭോഗം ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പഠനം നിരീക്ഷണാത്മകമാണ് അതിനാല്‍ പഞ്ചസാര ക്യാന്‍സറിനുള്ള കാരണമാകുന്നുവെന്ന് ഗവേഷകര്‍ക്ക് പറയാന്‍ കഴിയില്ല. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ Read More…

Featured Health

ഈ ഭക്ഷണങ്ങള്‍ കുഞ്ഞിന് കൊടുക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ ശ്രദ്ധ വേണം

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ എപ്പോഴും ശ്രദ്ധ വേണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മതി അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങള്‍ കൊടുക്കാം കൊടുക്കരുത് എന്നതിനെക്കുറിച്ച് അമ്മമാര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ചില ഭക്ഷണങ്ങള്‍ കുഞ്ഞിന് കൊടുക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്നത് എന്ന കാര്യം തീര്‍ച്ചയായും അറിയേണ്ടത് അത്യാവശ്യമാണ്. ഇനി പറയുന്ന ഭക്ഷണങ്ങള്‍ Read More…

Health

വായു മലിനീകരണം ഹൃദയത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്

വായു മലിനീകരണം ശ്വാസകോശത്തിലും ഹൃദയത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി അറിയാമെങ്കിലും, അടുത്തിടെ നടത്തിയ ഒരു പഠനം പുക നിറഞ്ഞ വിഷവായു ശ്വസിക്കുന്നതിന്റെ കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി. എന്താണ് AQI, മലിനമായ പുക നിറഞ്ഞ വായു ശ്വസിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു? നിലവില്‍ നമ്മുടെ വായു എത്രത്തോളം മലിനമായിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു സാധാരണ അളവുകോലാണ് AQI. ഇതില്‍ മനുഷ്യന് അനുവദനീയമായ തോത് മുതല്‍ അപകടകരമായ തോത് വരെ വിലയിരുത്തുന്നു. മോശം വായുവിന്റെ ഗുണനിലവാരം മനുഷ്യനില്‍ വിവിധ Read More…

Health

മുഖം കഴുകുമ്പോള്‍ ഈ കാര്യങ്ങളിലും ശ്രദ്ധ വേണം

നമ്മുടെ മുഖത്ത് പൊടിയും അഴുക്കുമൊക്കെ അടിഞ്ഞു കൂടാറുണ്ട്. പുറത്ത് പോയി വന്നാല്‍ എന്തായാലും മുഖം വൃത്തികേടാകും എന്നതില്‍ സംശയമില്ല. എന്നാല്‍ മുഖം കഴുകുമ്പോഴും വളരെയധികം ശ്രദ്ധ വേണം. മുഖം കഴുകുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്ക്കേണ്ടതെന്നും. മുഖചര്‍മ്മം എങ്ങനെ സംരക്ഷിയ്ക്കണമെന്നും അറിയാം…..