Fitness

ഷാരൂഖ് ഖാന്റെ ഫിറ്റ്നസ് പരിശീലകന്‍ ; ഇദ്ദേഹത്തിന്റെ പ്രതിഫലം എത്രയെന്ന് അറിയുമോ ?

ബോളിവുഡ് സെലിബ്രിറ്റികള്‍ ഫിറ്റ്നസിനോടുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്. ആകാര ഭംഗിയ്ക്ക് വേണ്ടി മാത്രമല്ല ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കാനും ഇവര്‍ ഫിറ്റ്‌നെസില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. തന്റെ ഫിറ്റ്‌നെസില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ഷാരൂഖ് ഖാന്‍. തന്റെ ഫിറ്റ്നസ് പരിശീലകനായ പ്രശാന്ത് സാവന്തിന്റെ കീഴിലാണ് SRK പരിശീലനം നടത്തുന്നത്. കിംഗ് ഖാനെ കൂടാതെ ഒന്നിലധികം താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പ്രശാന്തിന് ബോളിവുഡില്‍ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡുണ്ട്. സെലിബ്രിറ്റികള്‍ക്കനുസരിച്ച് ഫിറ്റ്‌നസ് തന്ത്രങ്ങള്‍ മെനയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തെ പ്രശസ്തനാക്കുകയും ചെയ്തു. Read More…

Health

പുളിയുള്ള പഴങ്ങള്‍ക്കൊപ്പം തൈര് കഴിക്കാ​മോ? തൈരിനൊപ്പം ഒഴിവാക്കേണ്ടവ

ദഹനം കൃത്യമായി നടക്കുന്നതിനും നമ്മളുടെ വയറിന്റെ ആരോഗ്യം കൃത്യമായി പരിപാലിക്കുന്ന നല്ല ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്ന ഒരു ആഹാരപദാര്‍ത്ഥമാണ് തൈര്. തൈരില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഹെല്‍ത്തിയായിട്ടുള്ള മറ്റ് പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. തൈര് ചില ആഹാരങ്ങളുടെ കൂടെ കഴിയ്ക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്. ഇത് ഗുണത്തിന് പകരം ദോഷമായിരിയ്ക്കും ചെയ്യുക. തൈരിനൊപ്പം ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം…..

Health

നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? ഇതായിരിക്കാം കാരണം, പരിഹാരവുമുണ്ട്

ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ. ഓക്സിജനെ ബന്ധിപ്പിക്കുന്ന നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ പ്രധാന ഭാഗമാണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍. നിങ്ങള്‍ക്ക് കുറഞ്ഞ ചുവന്ന രക്താണുക്കളുടെ എണ്ണം അല്ലെങ്കില്‍ ഹീമോഗ്ലോബിന്‍ അളവ് കുറവാണെങ്കില്‍, നിങ്ങളുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓക്സിജന്‍ ലഭിക്കാനിടയില്ല എന്നാണ് ഇതിനര്‍ത്ഥം. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ക്ഷീണം വര്‍ദ്ധിക്കുകയും ഊര്‍ജ്ജക്കുറവ് അനുഭവപ്പെടുകയും ചെയ്യും. വിളര്‍ച്ച പല തരമുണ്ട്. എന്നാല്‍ ശരീരത്തിലെ ഇരുമ്പിന്റെ കുറവ് മൂലമാണ് Read More…

Health

അവയവങ്ങളുടേയും ശരീരത്തിന്റേയും പ്രായം കുറയ്ക്കണം; ‘പണി’ കിട്ടി ടെക്‌ സംരംഭകന്‍

ടെക്‌ സംരംഭകന്‍ ബ്രയാന്‍ ജോണ്‍സണ്‍ തന്റെ പ്രായം കുറയാന്‍ വേണ്ടി കോടികള്‍ ചെലവഴിച്ചു നടത്തുന്ന ചികിത്സകള്‍ കുറെ നാളായി സോഷ്യല്‍ മീഡിയയിലെ വാര്‍ത്തയാണ്. എന്നാല്‍ ഇത്തവണ എട്ടിന്റെ പണിതന്നെ കിട്ടി ഈ ടെക്‌ സംരംഭകന്. ശരീരത്തിന്റെ പ്രായം കുറയ്‌ക്കാനായി നടത്തിയ കൊഴുപ്പ്‌ കുത്തിവയ്‌ക്കല്‍ ചികിത്സ പാളിപ്പോയതിനെ തുടര്‍ന്ന്‌ ബ്രയാന്റെ മുഖമാകെ ചുവന്ന്‌ വീര്‍ത്തു. വേറൊരാളുടെ ശരീരത്തില്‍ നിന്നുള്ള കൊഴുപ്പ്‌ കുത്തിവച്ചതിനെ തുടര്‍ന്നുള്ള അലര്‍ജിയാണ്‌ മുഖം വീര്‍ക്കാന്‍ കാരണമായത്‌ ഇന്‍സ്റ്റാഗ്രാമിലൂടെ തനിക്ക് സംഭവിച്ച ഈ കാര്യത്തെപ്പറ്റി ബ്രയാന്‍ ജോണ്‍സണ്‍ Read More…

Health

ഇങ്ങനെ ബിയര്‍ കഴിച്ചാല്‍ ആരോഗ്യത്തിന്‌ നല്ലതാണോ? ഇതുകൂടി അറിയുക

പരിമിതമായ തോതില്‍ ബിയര്‍ കുടിച്ചാല്‍ കുറച്ച് ആരോഗ്യ ഗുണങ്ങളുണ്ടെന്ന് കണ്ടെത്തി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പോളിഫെനോളുകളും വൈറ്റമിനുകളും അമിനോ ആസിഡുകളും ബിയറിലുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. അഞ്ച്‌ ശതമാനം ആല്‍ക്കഹോള്‍ തോതുള്ള ബിയറിന്റെ 330 മില്ലി വരുന്ന കാന്‍ പ്രതിദിനം ഒരെണ്ണം വീതം സ്ത്രീകളും രണ്ടെണ്ണം വീതം പുരുഷന്മാരും കഴിക്കുന്നതിനെയാണ് പഠനത്തില്‍ പരിമിതമായ ബിയര്‍ ഉപയോഗമായി പറയുന്നത്. ബിയറിലുള്ള പോളിഫെനോലുകള്‍ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ടെന്നും ഇത് Read More…

Fitness

പട്ടിണി കിടന്നില്ല, ജിമ്മില്‍ പോയില്ല; ബോളിവുഡ് താരം 11 കിലോ ഭാരം കുറച്ചതിന് പിന്നിലെ രഹസ്യം ഇതാ

ശരീരം ഭാരം കുറയ്ക്കുകയെന്നത് അത്ര എളുപ്പപണിയല്ല. ജിമ്മില്‍ പോകുന്നവരും ,ഭക്ഷണം നിയന്ത്രിക്കുന്നവരുമാണ് അധികവും. എന്നാല്‍ ജിമ്മില്‍ പോകാതെ തന്നെ താന്‍ 11 കിലോ കുറച്ചുവെന്നാണ് ബോളിവുഡ് അഭിനേത്രിയും മോഡലുമായ ഹിമാന്‍ഷി ഖുരാന പറയുന്നത്. മെലിയണം എന്നത് ട്രെന്‍ഡായി മാറികൊണ്ടിരിക്കുന്ന ഈ കാലത്ത് ആരോഗ്യകരമായ ഡയറ്റുകളും പലരും ഫോളോ ചെയ്യാറുണ്ട്. മനസ്സിനെ വരുതിയില്‍ നിര്‍ത്തുകയെന്നതാണ് പ്രധാനമെന്നും ഹിമാന്‍ഷി പറയുന്നു. സ്ത്രീകള്‍ക്ക് പല സമ്മര്‍ദ്ദവും ഉണ്ടാകുന്നു അത് പിന്നീട് പിസിഒഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയ്ക്ക് വഴിയൊരുക്കുന്നു. ആരോഗ്യത്തിനെ അത് മോശമായി ബാധിക്കും. Read More…

Health

ഇനി ശീലമാക്കാം വെറും വയറ്റില്‍ നെല്ലിക്കയോടൊപ്പം ശര്‍ക്കരയും

നെല്ലിക്കയും ശര്‍ക്കരയും പോഷകങ്ങളുടെ കലവറയാണ്. നെല്ലിക്ക വിറ്റാമിനുകളുടെയും ധാതുക്കളുടെയും ശക്തികേന്ദ്രമാണ്. ഓറഞ്ചിനെക്കാള്‍ വൈറ്റമിന്‍ സി നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. പ്രതിദിനം നെല്ലിക്ക കഴിക്കുന്നത് 600 മില്ലിഗ്രാമില്‍ കൂടുതല്‍ വിറ്റാമിന്‍ സി പ്രദാനം ചെയ്യും . കൂടാതെ, അതില്‍ വിറ്റാമിന്‍ എ, ബി, ഇ എന്നിവയും കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഒഴിഞ്ഞ വയറ്റില്‍ ശര്‍ക്കരക്കൊപ്പം നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നു . നെല്ലിക്കയിലെ വിറ്റാമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു . അയണും, ധാതുക്കളും കൊണ്ട് Read More…

Health

പരിപ്പ് ശരീരഭാരം കുറയ്ക്കുമോ? പ്രോട്ടീനോ കാർബോഹൈഡ്രേറ്റോ കൂടുതൽ? ഡയറ്റീഷ്യന്റെ ഉത്തരം

പരിപ്പ് ഏറ്റവും മികച്ച പ്രോട്ടീന്‍ സ്രോതസ്സുകളിലൊന്നായിട്ടാണ് അറിയപ്പെടുന്നത്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ശരീരഭാരം കുറയ്ക്കലും പോഷകാഹാരവുമായി ബന്ധപ്പെട്ട നുറുങ്ങുകളും മറ്റും പങ്കുവെക്കുന്ന പരിശീലകയായ നിപ ആശാറാം പറയുന്നത് ശ്രദ്ധിക്കൂ. പരിപ്പില്‍ പ്രോട്ടീനേക്കാള്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെന്ന് അവര്‍ പറയുന്നു . ഇത് ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രോട്ടീനായി പരിപ്പ് ഉപയോഗിക്കുന്നത് അധിക കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ എത്തുന്നതിനു കാരണമാകുന്നു. അതിനാല്‍ തന്നെ തനിക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു . ഡയറ്റീഷ്യനും Read More…

Health

നിങ്ങള്‍ പകല്‍ കൂടുതല്‍ ഉറങ്ങാറുണ്ടോ? ഈ 5 കാരണങ്ങളാകാം പിന്നില്‍

അമിതമായ ഉറക്കത്തിനുള്ള കാരണങ്ങള്‍ നിരവധിയാണ്. ചില വ്യക്തികള്‍ക്ക് അമിതമായി പകല്‍ ഉറക്കം അനുഭവപ്പെടാറുണ്ട് . രാത്രി മുഴുവന്‍ വിശ്രമിച്ചാലും അവര്‍ക്ക് പകല്‍ മുഴുവന്‍ മയക്കവും അലസതയും അനുഭവപ്പെടുന്നു. പ്രധാനപ്പെട്ട മീറ്റിംഗുകളിലും ജോലികളിലും ഈ ഉറക്കം വരുത്തുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല താനും . അമിത ഉറക്കത്തിന് കാരണമായേക്കാവുന്ന അഞ്ച് കാരണങ്ങള്‍ സമ്മര്‍ദ്ദം വിട്ടുമാറാത്ത സമ്മര്‍ദ്ദം പകല്‍ ഉറക്കത്തിന് ഒരു പ്രധാന കാരണമാണ്. കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുമ്പോള്‍, ക്ഷീണം, അലസത, ഉറക്കത്തിനായുള്ള അമിതമായ ആഗ്രഹം എന്നിവയ്ക്ക് Read More…