ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. നടക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം നല്‍കുന്ന ഒരു ശീലമാണ്. എന്നാല്‍ നടക്കുമ്പോള്‍ ശ്വാസം കിട്ടാതെ വരുക എന്നത് ശരിയായ കാര്യമല്ല. മോശം ശാരീരിക ക്ഷമത, ശ്വസനം എന്നിവയാണ് സാധാരണ കാരണങ്ങള്‍ ആസ്ത്മ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ വളരെ വേഗത്തില്‍ Read More…
കുഞ്ഞുങ്ങളെ ചുംബിക്കാൻ പാടില്ല ? എന്തുകൊണ്ടെന്ന് പഠനം പറയുന്നു
ഒരു കുഞ്ഞിനെ കാണുമ്പോൾ നമ്മുടെ ആദ്യ പ്രതികരണം അവരുടെ കവിളിലോ നെറ്റിയിലോ ചുംബിക്കുക എന്നതാണ്. അവരുടെ മനോഹരമായ രൂപവും നൈര്‍മല്യവും നിഷ്കളങ്കതയുള്ള ചിരിയും കാണുമ്പോള്‍ അത്തരം തോന്നൽ ആരിലും ഉണ്ടായിപ്പോകും. എന്നാല്‍ ഇക്കാര്യത്തില്‍ ത്ര സന്തോഷകരമല്ലാത്ത ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞുങ്ങളെ ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രിംറോസ് ഫ്രീസ്റ്റോണിന്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും ഏതെങ്കിലും തരത്തിലുള്ള അണുബാധയുള്ളവര്‍. കാരണം, ഒരു കുഞ്ഞിന് രോഗപ്രതിരോധ ശേഷി നേടിയെടുക്കണമെങ്കിൽ ദീർഘനാൾ Read More…
ദോഷകരമെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഈ പാനീയങ്ങൾ കുടിക്കാൻ ആളുകള്‍ ഇഷ്ടപ്പെടുന്നു ?
ഫാസ്റ്റ് ഫുഡിനോടൊപ്പം തണുത്തതും ഗ്യാസുള്ളതുമായ പാനീയം പലർക്കും നിർബന്ധമാണ്. ഈ തണുത്ത സോഡയുടെ കുമിളകള്‍ നുരയുന്ന ആഹ്ലാദം നുണയാന്‍ പുതുതലമുറയ്ക്ക് വല്ലാത്തൊരാവേശമാണ്. ഇത്തരം പാനീയങ്ങളുടെ ഉപയോഗം ദോഷകരമെന്ന് ആരോഗ്യവിദഗ്ദ്ധരില്‍നിന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ആരും അത് വകവെയ്ക്കാറില്ല. ഫിസി പാനീയങ്ങൾ കുടിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നോക്കാം ? ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യൻ ഡോ.ഏക്ത സിംഗ്വാൾ പറയുന്നത്, നാം ഫിസി പാനീയങ്ങൾ കഴിക്കുമ്പോൾ, കാർബണേഷൻ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു, ഇത് വായിലും Read More…
ശുചിമുറിയില്‍ ഫ്ലഷ് ഉപയോഗിക്കുന്നത് ഇങ്ങനെയാണോ? അപകടമെന്ന് ആരോഗ്യവിദഗ്ധര്‍
ശുചിമുറികള്‍ വൃത്തിയാക്കി സൂക്ഷിക്കുന്നതും ആരോഗ്യ സംരക്ഷണവും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ ഇനി പറയുന്ന ചില ശീലങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ വൃത്തിയെല്ലാം വെറുതേയായിപോകും. മലവിസര്‍ജ്ജനം നടത്തിയതിന് ശേഷം ടോയ്‌ലറ്റ് സീറ്റ് തുറന്ന് വെള്ളം ഫ്‌ളഷ് ചെയ്യുക എന്ന ശീലമാണ് ഒഴിവാക്കേണ്ടത്. ഇങ്ങനെ ചെയ്താല്‍ മലത്തിലെ ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കള്‍ മുകളിലേക്ക് ഉയര്‍ന്ന് വരാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. വായുവിലേക്ക് അണുക്കളുടെ ഒരു പ്രവാഹമുണ്ടാക്കാനായി ടോയ്‌ലറ്റ് ഫ്‌ളഷിന് സാധിക്കും. സീറ്റ് അടച്ച് വെച്ചില്ലെങ്കില്‍ അത് ടവ്വല്‍ റാക്കുകളിലും സിങ്ക് ഹാന്‍ഡിലുകളിലും പറ്റിപടിക്കും. Read More…
സ്വയം ചികിത്സ നടത്താറുണ്ടോ? അപകടങ്ങൾ തിരിച്ചറിയുക
കാലമെത്ര പുരോഗമിച്ചിട്ടും രോഗം വന്നു കഴിഞ്ഞാല്‍ ആളുകള്‍ സ്വന്തം നിലയില്‍ മരുന്നു കഴിക്കാന്‍ ഒരു ശ്രമം നടത്തും. മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കിട്ടുന്ന മരുന്നുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നാടന്‍മരുന്നുകളും ആദ്യ ഒന്നു പരീക്ഷിച്ചുകളയാം എന്നാവും മിക്കവരും കരുതുക. എന്നാല്‍ ഇത് ശരിയായ രോഗനിര്‍ണയം താമസിപ്പിക്കാനും ഗുരുതരമായ അവസ്ഥയിലേയ്ക്ക് രോഗത്തെകൊണ്ടെത്തിക്കുകയു ചെയ്യും. രോഗങ്ങൾക്ക് സ്വയം ചികിത്സ നടത്തുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മണിപ്പാൽ ഹോസ്‌പിറ്റൽ കൺസൾട്ടന്റായ ഡോ. തപസ് Read More…
കൂടുതൽ കാലം ജീവിക്കണോ? എങ്കിൽ ഒരു ദിവസം 111 മിനിറ്റ് നടന്നോളൂ
ദിവസേന ശരാശരി 111 മിനിറ്റ് നടക്കുന്ന വ്യക്തികൾക്ക് കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളുള്ളവരെ അപേക്ഷിച്ച് അവരുടെ ആയുസ്സ് 11 വർഷം വരെ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പഠനം. ദിവസത്തിൽ കൂടുതൽ സമയം ഇരിക്കുന്നത് ശരീരഭാരം, ടൈപ്പ് 2 പ്രമേഹം, കാൻസർ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു . ക്വീൻസ്‌ലാന്റ് ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. ലെനർട്ട് വീർമാൻ പറയുന്നത് , കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ Read More…
ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്, രക്താർബുദമാകാം
എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന കാൻസറാണ് രക്താര്‍ബുദം. രോഗികളിൽ രക്തകോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങൾ കുറയുകയും ശരീരത്തിൽ അണുബാധക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. മിക്ക രക്താർബുദങ്ങളും ഹെമറ്റോളജിക് മാലിഗ്നൻസി എന്നാണ് അറിയപ്പെടുന്നത് . രക്തകോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത് അസ്ഥിമജ്ജയിൽ നിന്നാണ്. ഹോഡ്ജ്കിൻ, നോൺ-ഹോഡ്ജ്കിൻ ലിംഫോമ, മൾട്ടിപ്പിൾ മൈലോമ, മൈലോപ്രോലിഫെറേറ്റീവ് നിയോപ്ലാസങ്ങൾ, മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്നിവ വിവിധ ബ്ലഡ് ക്യാൻസറുകളാണ്. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത് രോഗചികിത്സയില്‍ നിര്‍ണായകമാണ്. ബ്ലഡ് ക്യാൻസർ ലക്ഷണങ്ങൾ ലക്ഷണങ്ങൾക്കുള്ള കാരണം Read More…
വൃത്തിഹീനമായ ടോയ്‌ലറ്റ് സീറ്റുകളില്‍ നിന്നും ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ ഇവ; എങ്ങനെ തടയാം
ഓഫീസിലെയും ഹോട്ടലുകളിലെയുമൊക്കെ ശുചിമുറികള്‍ പലരും മാറി മാറി ഉപയോഗിക്കുന്നതിനാല്‍ അവയുടെ ടോയ്‌ലറ്റ് സീറ്റുകളില്‍ പല തരത്തിലുള്ള അണുക്കളുടെ വാസസ്ഥലമായിരിക്കും. ഇനി വീടുകളിലെ ശുചിമുറി വൃത്തിയായി വെച്ചില്ലെങ്കിലും ഇത് തന്നെ വരാം. വൃത്തിഹീനമായ ടോയ്‌ലറ്റ് സീറ്റിലൂടെയൊക്കെ ഇത്തരത്തിലുള്ള അണുക്കള്‍ ശരീരത്തിനുള്ളിലെത്താമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇകോളി നമ്മുടെ മലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയാണിത്.ശരീരത്തിലെത്തിയാല്‍ വയറിനും കുടലിനും പല വിധത്തിലുള്ള പ്രശ്നം ഉണ്ടാകാം. സാല്‍മണെല്ല ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണിത്. ഇത് വൃത്തിഹീനമായ ശുചിമുറിയിലൂടെ ശരീരത്തിലെത്താം. നോറോ വൈറസ് പെട്ടെന്ന് പടരുകയും ഗ്യാസ്ട്രോഎന്‍ട്രിറ്റിസിന് Read More…
മഞ്ഞുകാലത്ത് കൈമുട്ടുകളിലേയും കാല്‍മുട്ടുകളിലേയും വരള്‍ച്ച എങ്ങനെ ഒഴിവാക്കാം?
ശൈത്യകാലം എത്തുന്നതോടെ ആരോഗ്യവും ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട് . ഇതില്‍ പ്രധാനം കൈമുട്ടുകളുടെയും കാല്‍മുട്ടുകളുടെയും വരള്‍ച്ചയാണ് . കട്ടിയുള്ള ചര്‍മ്മം നിമിത്തം ഈ ഭാഗങ്ങളില്‍ വരള്‍ച്ചയ്ക്ക് സാധ്യത കൂടുതലാണ്. കൈമുട്ടുകളും കാല്‍മുട്ടുകളും സംരക്ഷിക്കുന്നതിനുള്ള ചില ലളിതമായ മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു മോയ്‌സ്ചറൈസ് ചെയ്യുക കൊക്കോ ബട്ടര്‍, ഷിയ ബട്ടര്‍, സെറാമൈഡുകള്‍ എന്നിവ അടങ്ങിയ കട്ടിയുള്ളതും ജലാംശം നല്‍കുന്നതുമായ ക്രീം അല്ലെങ്കില്‍ ലോഷന്‍ ഉപയോഗിക്കുക. കുളിച്ചതിന് ശേഷം ഇത് ചര്‍മ്മത്തില്‍ പുരട്ടുക. എക്‌സ്‌ഫോളിയേറ്റ് ചെയ്യുക നമ്മുടെ കൈമുട്ടുകളിലും Read More…














