Health

കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ ആരോഗ്യം; ഗര്‍ഭാവസ്ഥയില്‍ തന്നെ കരുതല്‍ വേണം

കുഞ്ഞുങ്ങളുടെ വളര്‍ച്ചാഘട്ടങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെയാണ് ആരംഭിയ്ക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ ചര്‍മ്മവും രൂപപ്പെട്ട് തുടങ്ങുകയാണ്. ഒരു 9 മാസം ആകുമ്പോഴേയ്ക്കും കുഞ്ഞിന്റെ ചര്‍മ്മമെല്ലാം രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് തന്നെ കുട്ടികളുടെ ചര്‍മ്മ രൂപീകരണത്തിനായി ഗര്‍ഭാവസ്ഥയില്‍ വെച്ച് തന്നെ കരുതല്‍ വേണം. ഇതിനായി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്ക്കേണ്ടതെന്ന് നോക്കാം…..

Health

ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കണോ? ഇതാ ഒരു ഭക്ഷണക്രമം

ഏതുപ്രായക്കാരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്‌ ഗ്യാസ്‌ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാസ്‌ട്രബിളിനു മുഖ്യകാരണം നമ്മുടെ ആഹാരരീതിതന്നെയാണ്‌. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാവും. നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര്‍ രസവുമായി ചേര്‍ന്നാണു നടക്കുന്നത്‌. നന്നായി ചവയ്‌ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര്‍ ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഇരുന്ന്‌ ഭക്ഷണം കഴിക്കുക എന്നത്‌ ഏറെ പ്രധാനമാണ്‌. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്‌. Read More…

Health

ദിവസവും സൂര്യകാന്തി വിത്തുകള്‍ കഴിക്കൂ ! ആരോഗ്യ ഗുണങ്ങളേറെ

പോഷകങ്ങളാല്‍ നിറഞ്ഞ സൂര്യകാന്തി വിത്തുകള്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു . ഈ വിത്തുകളില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് . പ്രത്യേകിച്ച് വിറ്റാമിന്‍ ഇ യുടെ കലവറയാണ് ഇവ . ഈ സുപ്രധാന പോഷകങ്ങള്‍ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാനും മറ്റ് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കാനും സഹായിക്കുകയും ചെയ്യുന്നു . സൂര്യകാന്തി വിത്തുകള്‍ ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ്. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ദഹനത്തെ പിന്തുണയ്ക്കാനും ലഘുഭക്ഷണത്തില്‍ Read More…

Health

ആരോഗ്യമുള്ള പല്ലുകൾക്കായി ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ

ആരോഗ്യകരവും പ്രസന്നവുമായ പുഞ്ചിരി നമ്മുടെ വ്യക്തിത്വത്തിൻ്റെ അവിഭാജ്യ ഘടകമാണ്. പല്ലുകളെ അവഗണിക്കുന്നത് ദന്തക്ഷയം, ​മോണവീക്കം, എന്നിവയ്ക്ക് കാരണമാകും. ഇത് അനിയന്ത്രിതമായാൽ കൂടുതൽ ഗുരുതരമായ ദന്ത പ്രശ്നങ്ങൾ സൃഷ്ടിക്കും. ആരോഗ്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തെയും ഇത് ബാധിക്കും. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ പല്ലിൻ്റെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ പുലർത്തുന്നത് ദന്ത പ്രശ്നങ്ങൾ തടയാൻ സഹായിക്കും. ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ കാർബണേറ്റഡ് പാനീയങ്ങൾ: കാർബണേറ്റഡ് പാനീയങ്ങൾ പല്ലിൻ്റെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ പാനീയങ്ങളിലെ ഉയർന്ന അസിഡിറ്റി Read More…

Health

രാത്രിയിൽ സുഖകരമായ ഉറക്കം ലഭിക്കാൻ ചില വഴികൾ

തിരക്കുകളും നിത്യ ജീവിത സമ്മർദ്ദങ്ങളും ഉറക്ക പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട് . ഉറക്കം ലഭിക്കുന്നില്ല എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്തുകൊണ്ടാണ് നമ്മൾ ഉറക്ക പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് ? ഇതിന് ഒരു പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ഉദാഹരണത്തിന്, അമിതമായ മദ്യപാനം അല്ലെങ്കിൽ കഫീൻ അടങ്ങിയവയുടെ ഉപയോഗം , പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഫോണുകളിൽ കൂടുതൽ സമയം ചെലവഴിക്കൽ തുടങ്ങിയ ഉദാസീനമായ ജീവിത ശീലങ്ങൾ, ഉറങ്ങുന്ന സമയത്തിനടുത്തുള്ള ലഘുഭക്ഷണം Read More…

Health

സ്‌ട്രെച്ച് മാര്‍ക്കുകള്‍ വിഷമിപ്പിയ്ക്കുന്നുണ്ടോ ? പരിഹാരം വീട്ടില്‍ തന്നെയുണ്ട്

സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ മിക്ക ആളുകളും പെടാപാട് പെടുന്നവരാണ്. ചെറിയ മുഖക്കുരു വന്നാല്‍ പോലും വിഷമിക്കുന്നുവരുണ്ട്. പ്രസവശേഷവും മറ്റ് കാരണങ്ങള്‍ കൊണ്ടും വരുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ പലരെയും വിഷമിപ്പിക്കാറുണ്ട്. ശരീരം വണ്ണം വെയ്ക്കുന്നതും കുറയുന്നതും പലപ്പോഴും ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇവ മാറ്റാന്‍ ഇന്ന് പല ചികിത്സകളുമുണ്ട്. എന്നാല്‍ ഇവ മാറ്റാന്‍ വീട്ടില്‍ തന്നെ ചില പൊടികൈകള്‍ നോക്കാവുന്നതാണ്.

Health

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍; ആദ്യ വര്‍ഷങ്ങളില്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനത്തിന്റെ ആദ്യ കാലങ്ങളില്‍ വിവിധ തരം ആരോഗ്യ വെല്ലുവിളികള്‍ നേരിടേണ്ടതായി വരാറുണ്ട് . അതിനാല്‍ മാതാപിതാക്കള്‍ അവരുടെ ആരോഗ്യം സ്ഥിരമായി നിരീക്ഷിക്കുകയും അവരുടെ വളര്‍ച്ചയും ആരോഗ്യവും ഉറപ്പാക്കുകയും വേണം. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രാരംഭ കാലഘട്ടത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനായി മാതാപിതാക്കള്‍ മാനസികമായും വൈകാരികമായും തയ്യാറെടുക്കുകയും കുഞ്ഞിന് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട് . ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ മുളുണ്ടിലെ നിയോനറ്റോളജി ആന്‍ഡ് പീഡിയാട്രിക്സിലെ Read More…

Fitness

വ്യായാമം ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഇനി ഫിറ്റ് ആകാം; എന്താണ് മയോ സ്റ്റിമുലേഷന്‍ ?

വ്യായാമം ചെയ്യാനായി സാധിക്കാത്ത ഒരുപാട് വ്യക്തികളുണ്ട്. പ്രായം കൂടിയവര്‍, ഒരു സൈഡ് തളര്‍ന്ന് കിടക്കുന്ന സ്ട്രോക്ക് പേഷ്യന്റ്സ് നടക്കാനായി സാധിക്കാത്തവര്‍ പോളിയോ ബാധിച്ചവര്‍ , ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ ഇവരെ സംബന്ധിച്ചിടത്തോളം വര്‍ക്കൗട്ടുകള്‍ ചെയ്യാനായി പ്രയാസമാണ്. കാരണം അവരുടെ ശരീരം അതിന് അനുവദിക്കാറില്ല. അവിടെയാണ് അഡ്വാന്‍സ്ഡ് ഫിസിയോതെറാപ്പി പ്രോട്ടോക്കോളുകളുടെ ആവശ്യം വരുന്നത്. കൃത്യമായ ശാരീരിക പരിശോധനയിലൂടെ അവരുടെ പ്രായം അവരുടെ അവശതകള്‍ മനസ്സിലാക്കി അവരുടെ ദുര്‍ബലമായ മസിലുകള്‍ മനസ്സിലാക്കി ആ ഭാഗത്തേക്ക് കൂടുതല്‍ മൂവ്മെന്റ് എയ്റോബിക് Read More…

Health

ചില ഭക്ഷണങ്ങളോട് നിങ്ങള്‍ക്ക് അമിതമായി കൊതി തോന്നുന്നുണ്ടോ? ഈ കുറവുകള്‍ കൊണ്ട് ആകാം

ഭക്ഷണക്രമത്തില്‍ ഓരോരുത്തര്‍ക്കും ഓരോ തരം ഇഷ്ടങ്ങള്‍ ആയിരിയ്ക്കും. പലര്‍ക്കും പല തരം ഭക്ഷണങ്ങളോടും വല്ലാത്ത കൊതി തോന്നുന്നത് കാണാം. എന്നാല്‍ അമിതമായി ചില ഭക്ഷണങ്ങളോട് തോന്നുന്ന ഈ കൊതി നമ്മുടെ ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവ് ഉണ്ട് എന്നതിന്റെ സൂചനയാണ് തരുന്നത്. ഭക്ഷണത്തോട് തോന്നുന്ന ഇത്തരം ആസക്തികളെ കുറിച്ച് കൂടുതല്‍ അറിയാം…..