ഗര്‍ഭകാലത്തിലുള്ള പ്രശ്‌നങ്ങള്‍ അമ്മയാകാന്‍ പോകുന്നവര്‍ക്ക് മാത്രമാകണമെന്നില്ല, ചില സമയത്ത് അച്ഛനാകാനായി പോകുന്നവര്‍ക്കും വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മോണിങ് സിക്ക്‌നസും ഓക്കാനവും ഛര്‍ദ്ദിയും വയറുവേദന അടക്കം പുരുഷന്മാർക്കും അനുഭവപ്പെട്ടേക്കാം. ഈ അപൂര്‍വ സാഹചര്യമാണ് കൂവേഡ് സിന്‍ഡ്രോം. സിംപതെറ്റിക് പ്രഗ്നന്‍സി, മെയില്‍ പ്രെഗ്നന്‍സി എന്നൊക്കെ അറിയപ്പെടുന്ന സ്ഥിതി വിശേഷമാണിത്. സ്ത്രീകളെപോലെ ഓക്കാനം, ഭാരം വര്‍ധിക്കുക, ദേഷ്യം, ഉത്കണ്ഠ, പ്രസവ വേദന, ചില ഭക്ഷണത്തിനോട് വെറുപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഇത് കാണിക്കുന്നു. ഉറക്കമില്ലായ്മയും അനുഭവപ്പെടാറുണ്ടെന്ന് ചണ്ഡീഗഢ് ക്ലൗഡ് നയന്‍ ഗ്രൂപ്പ് Read More…
നട്ടെല്ലിന്റെ ആരോഗ്യത്തിന് ശരിയായ ഷൂസ് തിരഞ്ഞെടുക്കാൻ ഈ മാര്‍ഗങ്ങൾ പിന്തുടരുക
നമ്മൾ ധരിക്കുന്ന ഷൂസ് നമ്മുടെ പാദങ്ങളെയും നട്ടെല്ലിന്റെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്നു. പ്രശസ്ത ഫിസിയോതെറാപ്പി മേധാവി ഡോ. ലക്ഷയ് ഭക്തിയാനി പറയുന്നത് ഷൂസ് നിങ്ങളുടെ നട്ടെല്ലിനും പുറം വേദനയ്ക്കും വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ്. ഉചിതമായ ഷൂ നട്ടെല്ലിന്റെ ആരോഗ്യത്തെ സഹായിക്കും, എന്നാൽ തെറ്റായ ഷൂ ശരീര വേദനയും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ശരിയായ തരത്തിലുള്ള ഷൂസ് ,നടത്തം, ജോഗിംഗ് അല്ലെങ്കിൽ ഓട്ടം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോള്‍ സഹായകമാകുന്നു. ശരിയായ ഷൂസ് ധരിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താനും നടുവേദന Read More…
ഇനി വിരലില്‍ കുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കാം; വഴികള്‍ പലവിധം
ലോകത്തില്‍ പ്രമേഹ രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നു. നേരത്തെ തന്നെ കണ്ടെത്തി വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ പ്രമേഹം കൊണ്ടുള്ള രോഗസങ്കീര്‍ണ്ണതകള്‍ ഒരു പരിധി വരെ ഒഴിവാക്കാനായി സാധിക്കും. എന്നാല്‍ ശരീരത്തിലേക്ക് സൂചി കുത്തി രക്തമെടുക്കണമെന്ന ചിന്ത പല വ്യക്തികളെയും പ്രമേഹ പരിശോധനയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാല്‍ സൂചി ഉപയോഗിക്കാതെ തന്നെ പ്രമേഹം പരിശോധിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. കൺടിന്യുവസ് ഗ്ലുക്കോസ് മീറ്റർ ചര്‍മത്തിന്റെ അടിയില്‍ ഒരുചെറിയ സെന്‍സര്‍ ഘടിപ്പിച്ചതിന് ശേഷം മിനിട്ടുകള്‍ തേറും രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കുന്ന യന്ത്രമാണ് കണ്‍ടിന്യുവസ് Read More…
കാലാവസ്ഥാ വ്യതിയാനം യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പഠനം
യുവാക്കളുടെ, പ്രത്യേകിച്ച് 15-24 വയസ് പ്രായമുള്ളവരുടെ മാനസികാരോഗ്യത്തിൽ കാലാവസ്ഥാ വ്യതിയാനം കാര്യമായ ആഘാതം സൃഷ്ടിക്കുന്നതായി ഏറ്റവും പുതിയ പഠനം. പ്രൈമസ് പാർട്‌ണേഴ്‌സിന്റെ “ദ കോസ്റ്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച് : യങ് വോയിസ് ഇൻ എ വാമിംഗ് വേൾഡ്” എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകൾ പ്രതിപാദിച്ചിരിക്കുന്നത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകളും ശുപാർശകളും ഇങ്ങനെയാണ് ഇതിലൊന്ന് മാനസികാരോഗ്യപരമായി ഉണ്ടാകുന്ന ആഘാതങ്ങളാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്‌നങ്ങളാണ് ഉത്കണ്ഠയും സമ്മർദ്ദവും. പഠനവുമായി ബന്ധപ്പെട്ട സർവേയിൽ Read More…
അമിത സ്ക്രീൻ ടൈം: 30% കുട്ടികളും ഓട്ടിസത്തിനു സമാനമായ പെരുമാറ്റം കാണിക്കുന്നു, ആശങ്ക സൃഷ്ടിച്ച് ‘സ്‌യൂഡോ ഓട്ടീസം’
ഇന്ത്യയിൽ 68 കുട്ടികളിൽ ഒരാൾക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി) ബാധിക്കുന്നതായി പുതിയ പഠനം. 2 നും 9 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഏകദേശം 1-1.5% പേർക്കും ASD രോഗനിർണയം നടത്തിയതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. COVID-19 പാൻഡെമിക്കിന് ശേഷം അതിവേഗം വർദ്ധിക്കുന്ന ‘സ്യൂഡോ-ഓട്ടിസം’ എന്ന രോഗാവസ്ഥ മാതാപിതാക്കൾക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും വിദഗ്ധരും റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കപട-ഓട്ടിസം അല്ലെങ്കിൽ ഓട്ടിസം പോലുള്ള പെരുമാറ്റങ്ങളാണ്, ഇപ്പോൾ നഗരത്തിലെ ആശുപത്രികളിൽ Read More…
റിലേഷന്‍ഷിപ്പ്; സുരക്ഷിതമായ ബന്ധത്തിലാണോ നിങ്ങളെന്ന് എങ്ങനെ തിരിച്ചറിയാം ?
ഒരു റിലേഷന്‍ഷിപ്പില്‍ സുരക്ഷിതരായി ഇരിയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. പങ്കാളികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വളരെ പെട്ടെന്നായിരിയ്ക്കും വിള്ളലുകള്‍ വീഴുന്നത്. പങ്കാളികള്‍ക്ക് പരസ്പരം സുരക്ഷിതത്വബോധം തോന്നിയാല്‍ മാത്രമേ എല്ലാ ബന്ധങ്ങളും സന്തോഷത്തോടെ കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. ബന്ധങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും സുരക്ഷിതമായും മുന്നോട്ട് പോകണമെങ്കില്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും മനസിലാക്കിയിരിയ്ക്കണം…..
സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ ഒരു സിമ്പിൾ വഴിയിതാ
വേനല്‍ ചൂട് ദിവസം കഴിയും തോറും കൂടി വരികയാണ്. ചര്‍മ്മത്തിന് വളരെയധികം ശ്രദ്ധ കൊടുക്കേണ്ട സമയം കൂടിയാണ് വേനല്‍ക്കാലം. വെയില്‍ കൊള്ളുന്നത് കൊണ്ടു തന്നെ പലരുടേയും കൈകളും കാലുകളുമൊക്കെ ടാന്‍ അടിക്കാറുണ്ട്. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ പല പരിഹാര മാര്‍ഗങ്ങളും ചെയ്യാവുന്നതാണ്. പലപ്പോഴും അടുക്കളയില്‍ ലഭിക്കുന്ന ചേരുവകകള്‍ കൊണ്ട് ടാന്‍ മാറ്റിയെടുക്കാവുന്നതാണ്…. ഉരുളക്കിഴങ്ങ് – അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്നതാണ് ഉരുളക്കിഴങ്ങ്. പിഗ്മന്റേഷന്‍, കരിവാളിപ്പ്, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാന്‍ ഏറെ നല്ലതാണ് ഉരുളക്കിഴങ്ങ്. ചര്‍മ്മത്തിന് Read More…
ഇറച്ചി, മുട്ട, മത്സ്യം എന്നിവയിലെ നല്ലത് തിരിച്ചറിയാനായി മാര്‍ഗങ്ങള്‍
മാംസത്തില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയ്ക്കു പ്രധാന കാരണങ്ങളിലൊന്ന് അത് പാകം ചെയ്യുമ്പോള്‍ മാംസത്തിന്റെ പുറംഭാഗം മാത്രം വേവുകയും ഉൾവശം വേവാതിരിക്കുകയും ചെയ്യുന്നതാണ്. നന്നായിട്ട് വേവാത്ത ഭാഗത്ത് രോഗാണുകള്‍ പെരുകുന്നു. ഇറച്ചി വാങ്ങുമ്പോള്‍ മുതല്‍ കരുതലും ആവശ്യമാണ്. ഇറച്ചിയുടെ നിറം, മണം, കാഠിന്യം, എല്ലുകളുടെ അവസ്ഥ ഇവയെല്ലാം ശ്രദ്ധിച്ചാല്‍ മാംസത്തിന്റെ ഗുണവും നിലവാരവും തിരിച്ചറിയാം. ഇളംറോസ് നിറവും ഉറപ്പുള്ള പേശികളും മാംസം നല്ലതാണെന്ന് സൂചിപ്പിക്കുന്നു. മാംസം കഴുകി വൃത്തിയാക്കി വെള്ളമയം ഇല്ലാതെ പോളിത്തീന്‍ കവറുകളിലാക്കി വേണം സൂക്ഷിക്കാന്‍. ഒരു മാംസവും Read More…
ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കർ, അരിമണിയേക്കാൾ ചെറുത്, വികസിപ്പിച്ചെടുത്തു
ഒരു അരിമണിയേക്കാള്‍ ചെറുതും പ്രകാശത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു ലയിക്കുന്ന പേസ്മേക്കര്‍ നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ഒരു വിലമതിക്കാനാവാത്ത ഉപകരണമായി മാറിയേക്കാം., ഈ ഉപകരണം സിറിഞ്ച് വഴി എളുപ്പത്തില്‍ ഇംപ്ലാന്റ് ചെയ്യാന്‍ കഴിയും, കൂടാതെ ചില ഹൃദയ വൈകല്യങ്ങള്‍ നേരിടുന്ന മുതിര്‍ന്ന രോഗികള്‍ക്കും ഇത് ഉപയോഗപ്രദമാകും. ഏപ്രില്‍ 2 ന് നേച്ചറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വൈദ്യശാസ്ത്രപരമായ മുന്നേറ്റം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും ഏകദേശം ഒരു ശതമാനം ശിശുക്കളും ഹൃദയ വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. ഈ കേസുകളില്‍ Read More…














