ഒരു ഒന്നര പെഗ്ഗുവരെ കഴിച്ചാല്‍ കുഴമില്ല എന്നുള്ളതായിരുന്നു ഇതുവരെ സ്ഥിരം മദ്യപാനികളെ ആശ്വസിപ്പിച്ചിരുന്ന കാര്യം. എന്നാല്‍ പരിമിതമായ തോതിലുള്ള മദ്യപാനം പോലും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇതിനായി 25 ലക്ഷം മുതിര്‍ന്നവരുടെ ഡേറ്റ ശേഖരിക്കുകയും 10,000ലധികം പാന്‍ക്രിയാറ്റിക് അര്‍ബുദ കേസുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്തു. പ്രതിദിനം ഒരു Read More…
വായ പരിശോധിച്ചാല്‍ അറിയാം, അര്‍ബുദം മുതല്‍ ലൈംഗിക രോഗങ്ങള്‍ വരെ, അഞ്ച് ആരോഗ്യപ്രശ്നങ്ങൾ
ഒരു രോഗം വരുന്നതിന് പിന്നാലെ ഘോഷയാത്ര പോലെയാണ് മറ്റ് രോഗങ്ങളും വരുന്നത്. ചില രോഗങ്ങളൊക്കെ പരസ്പരം ബന്ധപ്പെട്ട് തന്നെ കിടക്കുമെന്ന് പറയാം. ചില ഘട്ടങ്ങളില്‍ ഒരു അവയവം തന്നെ പല രോഗങ്ങളെ കുറിച്ചും മുന്നറിയിപ്പ് നല്‍കാം. വായൊന്ന് നോക്കിയാല്‍ ഹൃദ്രോഗം മുതല്‍ ഓട്ടോഇമ്മ്യൂണ്‍ രോഗം വരെ പല പ്രശ്നങ്ങളെയും കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ പറയുന്ന രോഗങ്ങളൊക്കെ വായ നോക്കിയാല്‍ തന്നെ മനസിലാക്കാന്‍ പറ്റുന്നവയാണ്….. പ്രമേഹം – വായിലുണ്ടാകുന്ന പൂപ്പല്‍ അനിയന്ത്രിതമായ പ്രമേഹം, Read More…
അസൂയയെ കഷണ്ടി തനിച്ചാക്കുമോ? കഷണ്ടിക്കാര്‍ക്ക് പ്രതീക്ഷ, മരുന്നിനി വൈകില്ല, കണ്‍പീലിയും വളരും
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന പഴഞ്ചൊല്ലില്‍നിന്ന് കഷണ്ടിയെ മിക്കവാറും ഉപേക്ഷിക്കേണ്ടിവരും ! ഓരോ ദിവസം കഴിയുമ്പോഴും കഷണ്ടി കയറിക്കയറി വരുന്നുവെന്ന് പരിഭവപ്പെടുന്നവർ നിരവധിയാണ്. കഷണ്ടിക്കുള്ള മരുന്ന് ഇതാ തയാറായിക്കൊണ്ടിരിക്കുന്നു. ജപ്പാനിലെ ഗവേഷകരാണു ഉഷ്‌ണമേഖലാ ഭാഗങ്ങളില്‍ കാണപ്പെടുന്ന രണ്ട് ചെടികളുടെ സത്ത് കഷണ്ടിക്ക് മരുന്നായി ഉപയോഗിക്കാമെന്നു കണ്ടെത്തിയത്. ഫെല്ലോഡെന്‍ഡ്രോണ്‍, ഓറഞ്ച് വര്‍ഗത്തില്‍പ്പെട്ട ചിന്‍പി എന്നിവയില്‍നിന്നാണു മരുന്നുണ്ടാക്കുക. ഇവയ്‌ക്ക് വില കുറവായതിനാല്‍ മരുന്നിനും അധികം ചെലവിടേണ്ടിവരില്ലെന്നു റോട്ടോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഗവേഷകര്‍ അറിയിച്ചു. മുടിക്ക് മാത്രമല്ല, കണ്‍പീലികള്‍ വളരാനും മരുന്ന് Read More…
ലോകത്തിലെ ഏറ്റവും ‘കാഠിന്യമുള്ള സന്യാസി’ ; ഷാവോലിന്‍ കുങ്ഫൂ മാസ്റ്റര്‍ ഷി ഹെങ് യിയെ പറ്റി കേട്ടിട്ടുണ്ടോ?
മധ്യ ചൈനയിലെ സോംഗ് പര്‍വതത്തിന്റെ ചുവട്ടില്‍ സ്ഥിതി ചെയ്യുന്ന എഡി 495-ല്‍ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന ഷാവോലിന്‍ ക്ഷേത്രങ്ങള്‍ കുങ്ഫു, സെന്‍ ബുദ്ധമതം എന്നിവയുടെ കെട്ടുകഥകളുടെ ജന്മസ്ഥലമാണ്. അവരുടെ ഐതിഹാസികമായ ആയോധന കലകളുടെ പാരമ്പര്യം ലോകമെമ്പാടുമുള്ള അനേകരെ ആകര്‍ഷിക്കുന്നത് തുടരുകയാണ്. എന്നാല്‍ യൂറോപ്പിലുള്ളവര്‍ ഷാവോലിന്‍ ചിന്താധാരയില്‍ മുഴുകാന്‍ പോകുന്നത് ജര്‍മ്മനിയിലെ ഒട്ടര്‍ബര്‍ഗിലേക്കാണ്. ഷാവോലിന്‍ ക്ഷേത്രത്തിന്റെ നിലവില്‍െ തലവനും ലോകത്തെ ഏറ്റവും ‘കാഠിന്യമുള്ള ബുദ്ധഭിക്ഷു’ എന്നറിയപ്പെടുന്നയാളുമായ 42 കാരന്‍ ഷി ഹെങ് യിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് യൂറോപ്പിലുള്ളവര്‍ ഇവിടേയ്ക്ക് പോകുന്നത്. ഷാവോലിന്‍ Read More…
ദിവസവും രാവിലെ തുളസിയില കഴിച്ചു നോക്കൂ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും; ഇത്രയും ഗുണങ്ങളോ ?
മിക്ക വീടുകളിലും തുളസിച്ചെടി ഉണ്ടാകും. ചുമ, ജലദോഷം, പനി, അണുബാധകള്‍ ഇവയെ പ്രതിരോധിക്കാന്‍ മാത്രമല്ല, വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും തുളസിയില സഹായിക്കും. ക്ലെന്‍സിങ്ങ് ഗുണങ്ങളുള്ള തുളസിവിഷാംശങ്ങളെ നീക്കി ശരീരത്തെ തണുപ്പിക്കും. ദിവസവും നാലഞ്ചു തുളസിയില ചവച്ചു കഴിക്കുന്നത് ചൂടിനെ കുറയ്ക്കും. തുളസി ചേര്‍ത്ത ഐസ്ട്രീ കഴിക്കുന്നതും ശരീരത്തിനു തണുപ്പു നല്‍കും. തുളസിയില രാവിലെ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം. സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റുന്നു – ഒരു അഡാപ്‌റ്റോജന്‍ ആയ തുളസി, കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് സമ്മര്‍ദ്ദം കുറയ്ക്കാന്‍ Read More…
ലഹരിക്കായി ‘ചിരി’വാതകവും ! മരണകാരണമാകാമെന്ന് ആരോഗ്യ വിദഗ്‌ധര്‍
ലാഫിങ് ഗ്യാസി(നൈട്രസ് ഓക്‌സൈഡ്)ന്റെ ദുരുപയോഗം വ്യാപകമായെന്ന് യു.എസിലെ ആരോഗ്യ വിദഗ്‌ധര്‍. ദന്തചികിത്സയിലും ഭക്ഷണനിര്‍മാണത്തിലും ഉപയോഗിക്കുന്ന ഈ വാതകം, വേപ്പിങ് വഴിയാണു ലഹരിക്കായി ഉപയോഗിക്കുന്നത്. ഇത് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ട്. യു.എസിലെ ചില സംസ്‌ഥാനങ്ങളില്‍ ലാഫിങ് ഗ്യാസിന്റെ വില്‍പന നിയമ വിധേയമാണ്. വലിയ കണ്ടെയ്‌നറുകളിലും ആകര്‍ഷകമായ പാക്കേജിങ്ങിലും ലഭ്യമാകും. ചില സംസ്‌ഥാനങ്ങളില്‍ അതിന്റെ വിനോദ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും, ഭക്ഷണ ഉല്‍പ്പന്നമായി ഇപ്പോഴും നിയമാനുസൃതമാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അവയ്‌ക്ക് വ്യാപകമായ പ്രചാരം ലഭിച്ചത്. ലഹരി അടിമകളായവരുടെ കുടുംബങ്ങള്‍ Read More…
രാവിലെയുള്ള തലകറക്കത്തിന്റെ കാരണങ്ങള്‍ ഇതാണ്
രാവിലെ ഉണ്ടാകുന്ന തലകറക്കം നിത്യജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ഇതുമൂലം യാത്രകള്‍ക്കും മറ്റും തയാറെടുക്കുന്നവര്‍ക്ക് അത് മാറ്റി വയ്‌ക്കേണ്ടിവരുന്നു. വാഹനമോടിക്കാനും ഓഫീസ് ജോലികള്‍ക്കും ഇത് തടസമുണ്ടാക്കും. ഇങ്ങനെ രാവിലെ ഉണ്ടാകുന്ന തലകറക്കത്തിന് പിന്നില്‍ ഗൗരവമേറിയ ആരോഗ്യപ്രശ്‌നമായിരിക്കില്ല. എന്നാല്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന തലകറക്കം നിസാരമാക്കരുത്. മിക്കാവറും നാല്‍പ്പതു കഴിഞ്ഞവരിലാണ് രാവിലെയുള്ള തലകറക്കം കണ്ടുവരുന്നത്. ഇത് പല കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. രക്തക്കുറവും ചെവിയുടെ തകരാറും ആന്തരകര്‍ണത്തിലെ തകരാര്‍, രക്തക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയവയാണ് രാവിലെ അനുഭവപ്പെടന്ന തലകറക്കത്തിന് പ്രധാന കാരണം. Read More…
മഴക്കാല ആരോഗ്യത്തിന് ആയുര്‍വേദ ജീവിതചര്യകള്‍
ആയുര്‍വേദപരമായി വര്‍ഷം, ശരത്, എന്നീ ഋതുക്കളിലാണ് ഈ കാലയളവു വരുന്നത്. വര്‍ഷകാലത്ത് അനുഷ്ഠിക്കേണ്ട പ്രത്യേക ജീവിത ചര്യകള്‍ ആയുര്‍വേദം നിഷ്‌ക്കര്‍ഷിക്കുന്നു. വിശപ്പുണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതുമായ ആഹാരങ്ങള്‍ ഈ സമയത്ത് ശീലിക്കണം. മഴക്കാലത്തും മഴ കഴിഞ്ഞ് വെയില്‍ തുടങ്ങുന്ന സമയത്തുമാണ് പകര്‍ച്ച വ്യാധികള്‍ കണ്ടുവരുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന 4 മാസക്കാലം കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ സമയതാണ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഴക്കാലം കേരളത്തിന്റെ പ്രത്യേകതയാണ്. വെയിലും മഴയും കലര്‍ന്ന കാലാവസ്ഥയും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ ഉയര്‍ന്ന തോതും Read More…
പ്രമേഹവും കൊളസ്ട്രോളും ഉള്ളവർക്ക് ചക്ക കഴിക്കാമോ? ചക്കയുടെ ഗുണങ്ങള്‍ പറഞ്ഞാലും തീരില്ല
ചക്ക മലയാളികളുടെ ഇഷ്ടവിഭവമാണ്. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. ചക്കയുടെ ഗുണങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നതേയുള്ളൂ. നൂറിലധികം ഗുണങ്ങള്‍ ചക്കയ്ക്കുണ്ട്. അതിലൊന്നാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചക്കയ്ക്ക് കഴിയും എന്നത്. ശരീരഭാരം കുറയ്ക്കാനും ചക്ക കൊണ്ട് സാധിക്കും. ചക്ക പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദര്‍ തന്നെ പറയുന്നത്. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ ഇവ ചക്കയില്‍ ധാരളമുണ്ട്. ചക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം….. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു – വൈറ്റമിന്‍ ഡി, കരോട്ടിനോയ്ഡുകള്‍, സാപൊനിന്‍സ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ Read More…














