സാധാരണയായി നാല് രക്തഗ്രൂപ്പുകളാണ് ഉള്ളത് – എ, ബി, എബി, ഒ. ചുവന്ന രക്താണുക്കളിലെ ആന്റിജനുകളുടെ സാന്നിധ്യമോ അഭാവമോ അനുസരിച്ചാണ് ഗ്രൂപ്പ് നിർണ്ണയിക്കുന്നത്. എന്നാൽ ‘സ്വർണ്ണ രക്തം’ എന്നറിയപ്പെടുന്ന ഒരു അപൂർവ രക്തഗ്രൂപ്പ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? Rh-null രക്തം എന്നും അറിയപ്പെടുന്ന ഇത് വളരെ അപൂർവമാണ്. ലോകമെമ്പാടുമായി 50ൽ താഴെ ആളുകൾക്ക് മാത്രമേ ഇത് ഉള്ളൂ എന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ദൗർലഭ്യവും അപൂര്‍വതയും കാരണം, Rh-null രക്തത്തിനെ ‘സ്വർണ്ണ രക്തം’ എന്ന് വിളിക്കുന്നു. ചുവന്ന രക്താണുക്കളിൽ (RBCs) Read More…
പുഷ്അപ്പിൽ തുടങ്ങി ഹനുമാൻ ദണ്ഡ് വരെ; വീണ്ടും സംയുക്തയുടെ യോഗാസന വീഡിയോ വൈറല്‍
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് സംയുക്ത വര്‍മ്മ. വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചുവെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹശേഷവും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും നടി സ്വീകരിച്ചിരുന്നില്ല. മകനായ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങളും യോഗ പഠനവുമൊക്കെയായി സജീവമാണ് സംയുക്ത. ഇത്തവണ പുതിയ യോഗാസന വീഡിയോയിലൂടെ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സംയുക്ത വർമ. പുഷ്അപ്പിൽ തുടങ്ങി, സാധാരണ ദണ്ഡ്, ഹനുമാൻ ദണ്ഡ്, വൃശ്ചിക ദണ്ഡ് എന്നീ യോഗാസനങ്ങൾ ചെയ്യുന്ന വീഡിയോ നടി തന്നെയാണ് Read More…
പ്രമേഹം വരുതിയിലാക്കാന്‍ പ്രകൃതിജീവനം
ആധുനിക ജീവിതശൈലിയാണ് പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളുടെ തോത് ക്രമാതീതമായി വര്‍ധിക്കുകയും വിഷസങ്കലം എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇപ്രകാരം വിഷസങ്കലനത്തിന്റെ തോത് ഉയരുമ്പോള്‍ ദുഷിച്ച രക്തം എല്ലാ അവയവങ്ങളിലും എത്തും. ഏത് അവയവമാണോ കരുത്ത് കുറഞ്ഞിരിക്കുന്നത് അവയെ ഈ അവസ്ഥ ബാധിക്കുന്നു. പാന്‍ക്രിയാസിന്റെ (ആഗ്നേയഗ്രന്ഥി) പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ പ്രമേഹം പ്രത്യക്ഷപ്പെടുന്നു. അമിത ഭക്ഷണം, പലതവണകളായുള്ള ഭക്ഷണരീതി, തെറ്റായ ചേരുകള്‍, വ്യായാമമില്ലായ്മ, ദുഃശീലങ്ങള്‍, മാനസികസമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം ശരീരത്തില്‍ വിഷാംശങ്ങള്‍ ഉത്പാദിപ്പിക്കുകയും ആഗ്നേയഗ്രന്ഥിയെ Read More…
AI ഉപയോഗിച്ചുള്ള ഗർഭധാരണമോ? 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സ്ത്രീ ഗർഭിണിയായി
ഒരു കുഞ്ഞിനായി 19 വര്‍ഷം കാത്തിരുന്ന ദമ്പതികളെ ഗര്‍ഭം ധരിക്കാന്‍ എഐ സഹായിച്ചെന്ന് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കൊളംബിയ സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ഡോക്ടര്‍മാരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ വിവരം പുറത്തുവിട്ടത്. എഐ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘സ്റ്റാര്‍’ (സ്പേം ട്രാക്കിങ് ആന്‍റ് റിക്കവറി)പ്രക്രിയയാണ് ഗര്‍ഭിണിയാകാന്‍ യുവതിയെ സഹായിച്ചത്. പുരുഷ വന്ധ്യതാ ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവാണ് ഇതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ആരോഗ്യകരമായ ബീജങ്ങളെ തിരിച്ചറിയാനും ‘അസൂസ്പെര്‍മിയ’ എന്ന അവസ്ഥയുള്ളവര്‍ക്കും ‘സ്റ്റാര്‍’ ചികിത്സ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷ വന്ധ്യതയുടെ Read More…
പനി മാറിയിട്ടും പിടിവിടാതെ സന്ധിവേദന; പരിഹാരമുണ്ട്
വൈറല്‍ പനിയും അതേ തുടര്‍ന്നുണ്ടാകുന്ന വൈറല്‍ ആര്‍ത്രൈറ്റിസും കുറച്ചൊന്നുമല്ല നമ്മുടെ നിത്യ ജീവിതത്തെ താറുമാറാക്കുന്നത് . പനിക്കുശേഷം സന്ധികളില്‍ അനുഭവപ്പെടുന്ന നീര്‍ക്കെട്ടും വേദനയും പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പനി മാറിയാലും സന്ധിവേദന തുടരും.വൈറല്‍ രോഗബാധയെത്തുടര്‍ന്ന് സന്ധികളിലുണ്ടാകുന്ന നീര്‍വീക്കവും വേദനയുമാണ് വൈറല്‍ ആര്‍ത്രൈറ്റിസ്. ഈ അവസ്ഥ കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരെയാണ് കൂടുതലും ദുരിതത്തിലാക്കുന്നത്. മുണ്ടിവീക്കം, ഹെപ്പാറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറല്‍രോഗബാധയെ തുടര്‍ന്നും സന്ധിവേദന ഉണ്ടാകാറുണ്ട്. സന്ധിവാതരോഗങ്ങള്‍ പലതുണ്ടെങ്കിലും വൈറല്‍ ആര്‍ത്രൈറ്റിസ് ഏറ്റവും കൂടുതല്‍ ആളുകളിലും കാണപ്പെടുന്നു. വൈറല്‍ Read More…
അടുക്കളജോലിക്കിടയില്‍ പൊള്ളലേറ്റാല്‍ ! നിസാരമായി കാണരുത്, പരിചരണം എങ്ങനെ ?
അടുക്കളജോലിക്കിടയില്‍ പൊള്ളലേല്‍ക്കുന്നത് സാധാരണയാണ്. എന്നാല്‍ വലിയ പൊള്ളലുകളെ നിസാരമായി കാണരുത്. കൃത്യ സമയത്ത് ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്. പൊള്ളലേറ്റാല്‍ നീറ്റലും വേദനയും കുറയ്ക്കാനായി പൊള്ളലേറ്റ ഭാഗം ശുദ്ധജലം കൊണ്ട് നന്നായി കഴുകണം. വെള്ളം തുടര്‍ച്ചയായി ഒഴിക്കുന്നതാണ് ഏറ്റവും നല്ലത്. പൊള്ളലേറ്റ ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന തുണിയുടെയും മറ്റും അവശിഷ്ടങ്ങള്‍ ഇളക്കി മാറ്റരുത്. മഷിയോ എണ്ണയോ ഒന്നും പുരട്ടുകയുമരുത്. കുമിളകള്‍ ഉണ്ടായാല്‍ പൊട്ടിച്ചു കളയേണ്ട കാര്യമില്ല. പൊള്ളലുണ്ടായ ഭാഗത്ത് ആന്റി സെപ്റ്റിക് ലേപനങ്ങള്‍ പുരട്ടാവുന്നതാണ്. പൊള്ളലുകള്‍ നിസാരമായി തള്ളാതെ Read More…
മഴക്കാലം പനിക്കാലം; കുട്ടികള്‍ക്ക് ഏറ്റവുമധികം പരിചരണവും ശ്രദ്ധയും കൊടുക്കേണ്ട സമയം
കുട്ടികള്‍ക്ക് ഏറ്റവുമധികം പരിചരണവും ശ്രദ്ധയും കൊടുക്കേണ്ട സമയമാണ് മഴക്കാലം. ശരീരത്തിലേല്‍ക്കുന്ന അമിതമായ തണുപ്പും ഈര്‍പ്പവുമെല്ലാം അവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കും. ഈ മഴക്കാലത്ത് കുട്ടികളുടെ ചര്‍മ്മസംരക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൂടുതലറിയാം. കാലാവസ്ഥയിലുണ്ടായ മാറ്റവും ജീവിതശൈലിയിലുണ്ടായ മാറ്റവും മൂലം ഇക്കാലത്ത് ചെറിയൊരു മഴ നനഞ്ഞാല്‍ പോലും പനി പിടിക്കും. പനിയോ ജലദോഷമോ ഉണ്ടായാല്‍ അധികം താമസിക്കാതെ കുട്ടിയെ ആശുപത്രിയെലെത്തിക്കണം. പനിക്കാലത്ത് ആഹാരശീലങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തണുപ്പുള്ളതും അല്പം പഴകിയതുമായ ആഹാരം ഒഴിവാക്കുക. ചൂടോടു കൂടിയ ആഹാരം കഴിപ്പിക്കുക. മഴക്കാലത്ത് വിശപ്പ് Read More…
ചിലർക്ക് മറ്റുള്ളവരെക്കാൾ കൊതുക് കടിയേൽക്കുന്നത് കൂടുതലാണ്, എന്തുകൊണ്ട്? രക്തത്തിന് രുചി കൂടുതലോ?
ഡെങ്കിപനി, മലേറിയ, ചിക്കുന്‍ഗുനിയ എന്നിങ്ങനെ നിരവധി രോഗങ്ങള്‍ പരത്തുന്നവയാണ് കൊതുകുകള്‍. എന്തുകൊണ്ടാണ് കൊതുകുകള്‍ മനുഷ്യരക്തം കുടിക്കുന്നത് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അതും ചില ആളുകളെ മറ്റുള്ളവരെ അപേക്ഷിച്ച് കൊതുകുകള്‍ കൂടുതല്‍ കടിക്കാറുണ്ട്.എന്തുകൊണ്ട്? അവരുടെ രക്തത്തിന് രുചി കൂടുതലായതുകൊണ്ടാണോ? നിങ്ങളുടെ ചർമ്മത്തിലെ സൂക്ഷ്മാണുക്കൾ, ശ്വാസത്തിലൂടെ പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡ് എന്നിവ മുതൽ നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം വരെയുള്ള വിവിധ ഘടകങ്ങൾ നിങ്ങളെ കൊതുകുകൾക്ക് കൂടുതൽ സ്വീകാര്യമാക്കുമെന്ന് പഠനം വെളിപ്പെടുത്തുന്നു. എന്നാൽ കൊതുകുകളുടെ ഇഷ്ടാനിഷ്ടങ്ങളിലെ വ്യത്യാസത്തിന്റെ രണ്ട് Read More…
അമിതവണ്ണം കുറയ്ക്കാം, സുന്ദരിയാകാം; ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്
അമിതവണ്ണം നിയന്ത്രിച്ച് സുന്ദരിയാകണമെന്നു ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം സ്വയം നിയന്ത്രിക്കുന്നവരും വിദഗ്ദ്ധരുടെ നിര്‍ദേശം സ്വീകരിക്കുന്നവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. അമിതവണ്ണം നിയന്ത്രിച്ച് സുന്ദരിയാകണമെന്നു ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം സ്വയം നിയന്ത്രിക്കുന്നവരും വിദഗ്ദ്ധരുടെ നിര്‍ദേശം സ്വീകരിക്കുന്നവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കാം കരുതലോടെ ശരീരത്തിന്റെ തൂക്കം പെട്ടെന്ന് കുറയുമ്പോള്‍ അതായത് 3-4 കിലോയില്‍ കൂടുതല്‍ കുറയുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. Read More…














