Health

ദിവസവും കാപ്പി കുടിക്കാറുണ്ടോ? നിങ്ങളുടെ കരളിനും തലച്ചോറിനും സംഭവിക്കും?

കാപ്പിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. ചിലർക്ക് ഇത് പ്രിയപ്പെട്ട പാനീയമാണെങ്കിൽ, മറ്റു ചിലർക്ക് ഇത് ഉറക്കമില്ലായ്മയ്ക്കും അമിതമായ ഉത്കണ്ഠയ്ക്കും കാരണമാകുന്ന ഒന്നാണ്. എന്നാൽ ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം നേടിയ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നത്, കൃത്യമായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ്. രണ്ടാഴ്ച തുടർച്ചയായി കാപ്പി കുടിക്കുന്നത് ശരീരത്തിൽ ചില നല്ല മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിശദീകരിക്കുന്നു. പതിവായി കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് Read More…

Health

പല്ല് വെളുപ്പിക്കാം, ഒരു തരി പോറലില്ലാതെ! വിപ്ലവകരമായ ടൂത്ത് പൗഡറുമായി ശാസ്ത്രജ്ഞർ

പല്ലിന്റെ ആരോഗ്യത്തിന് കേടുപാടുകൾ വരുത്താതെ വെളുപ്പിക്കാൻ സഹായിക്കുന്ന പുതിയൊരു ടൂത്ത് പൗഡർ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. കാപ്പി, ചായ, ഭക്ഷണസാധനങ്ങൾ എന്നിവ പല്ലിന്റെ ഇനാമലിൽ കറയുണ്ടാക്കുന്നത് സാധാരണമാണ്. നിലവിൽ വിപണിയിലുള്ള വൈറ്റനിംഗ് ഉൽപ്പന്നങ്ങൾ പല്ലിലെ കറ നീക്കം ചെയ്യുമെങ്കിലും, അവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പല്ലിന്റെ കവചമായ ഇനാമലിനെ നശിപ്പിക്കുകയും പല്ലിന് പുളിപ്പും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുകയും ചെയ്യാറുണ്ട്. ഈ പ്രശ്നത്തിനാണ് പുതിയ കണ്ടുപിടുത്തത്തിലൂടെ പരിഹാരമാകുന്നത്. മിൻ സിംഗ് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പ്രത്യേക സംയുക്തം വികസിപ്പിച്ചത്. ഇലക്ട്രിക് Read More…

Health

കണ്ണിലെ തടിപ്പും മനംപുരട്ടലും വെറുതെയല്ല! ശരീരം നൽകുന്ന ഈ 5 സൂചനകൾ തിരിച്ചറിയൂ

വൃക്കരോഗത്തെ പലപ്പോഴും ‘നിശബ്ദനായ കൊലയാളി’ (Silent Killer) എന്ന് വിളിക്കുന്നു. കാരണം, രോഗം ഏകദേശം 60-70 ശതമാനം വരെ ഗുരുതരമാകുന്നത് വരെ പലപ്പോഴും പ്രകടമായ ലക്ഷണങ്ങള്‍ കാണാറില്ല. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കുന്ന അവസ്ഥയെ ‘കിഡ്‌നി ഫെയിലിയര്‍’ (Kidney Failure) എന്ന് പറയുന്നു. വൃക്കരോഗം പലപ്പോഴും നിശബ്ദമായാണ് ശരീരത്തെ ബാധിക്കുന്നത്, അതിനാല്‍ തുടക്കത്തിലേയുള്ള ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്. കണ്ണുകളിലെ തടിപ്പും ഓക്കാനവും വൃക്കരോഗത്തിന്റെ ലക്ഷണമാകാം. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ അഞ്ച് സൂചനകളെക്കുറിച്ച്  അനസ്തേഷ്യോളജിസ്റ്റും Read More…

Featured Fitness

30 വയസ് കഴിഞ്ഞവരാണോ നിങ്ങള്‍? ഡോക്ടർ നൽകുന്ന 5 മുന്നറിയിപ്പുകൾ!

നമ്മുടെ ശരീരത്തിലെ പേശികളുടെ അളവും ശക്തിയും ക്രമേണ കുറയുന്ന അവസ്ഥയാണ് പേശീനഷ്ടം. സാധാരണയായി 30 വയസ്സിന് ശേഷം ഈ മാറ്റം നിശബ്ദമായി ആരംഭിക്കുന്നു. പ്രായമാകുമ്പോള്‍ ശരീരം തളരുന്നതിനും വേഗത്തില്‍ നടക്കാന്‍ കഴിയാത്തതിനും പ്രധാന കാരണം ഇതാണ്. 30 വയസിന് ശേഷം പേശീനഷ്ടം നാം വിചാരിക്കുന്നതിലും നേരത്തെ ആരംഭിക്കുന്നു. ഹോര്‍മോണുകള്‍ കുറയുന്നതും മെറ്റബോളിസം മന്ദഗതിയിലാകുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ശാരീരിക ശേഷിയെയും ബാധിക്കാം. പേശികള്‍ കുറയുമ്പോള്‍ ശരീരം പെട്ടെന്ന് തളരുകയും, വീഴാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. 30 വയസ്സിനു Read More…

Featured Fitness

30 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കാം! നടത്തവും നാരങ്ങാവെള്ളവും; വിദഗ്ധർ പറയുന്ന സിമ്പിൾ ടിപ്‌സ്

ശരീരഭാരം കുറയ്ക്കുക എന്നത് വെറുമൊരു ശാരീരിക മാറ്റം മാത്രമല്ല, അത് മികച്ചൊരു ജീവിതശൈലിയിലേക്കുള്ള ചുവടുവെപ്പാണ്. ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയില്‍ തെറ്റായ ഭക്ഷണരീതികളും വ്യായാമമില്ലായ്മയും പലരിലും അമിതഭാരത്തിന് കാരണമാകുന്നു. 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ 10 കിലോ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 5 പ്രധാന കാര്യങ്ങള്‍ പ്രമുഖ പോഷകാഹാര വിദഗ്ദ്ധയായ അമക (Shred with Amaka) ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്….. 30-60 ദിവസത്തിനുള്ളില്‍ ഭാരം കുറയ്ക്കാനുള്ള 5 വഴികള്‍ ഏതൊക്കെയെന്ന് നോക്കാം….. 1. ദിവസവും പ്രോട്ടീന്‍ അടങ്ങിയ Read More…

Health

മൗത്ത് വാഷ് ഉപയോഗിച്ചാൽ കാൻസർ തടയാമോ? വായിൽ കാണുന്ന ഈ മാറ്റങ്ങൾ അവഗണിക്കരുത്!

നമ്മുടെ ആരോഗ്യകാര്യത്തിൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഒന്നാണ് വായിലെ ശുചിത്വം. ദിവസവും രണ്ടുനേരം പല്ല് തേക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും, വായയിലെ ക്യാൻസർ തടയുന്നതിനും വായുടെ ആരോഗ്യം നിലനിർത്തുന്നതിനും മറ്റു പല ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ‘സന്തോഷമുള്ള വായ, സന്തോഷമുള്ള ജീവിതം’ എന്ന പ്രമേയവുമായി മാർച്ച് 20 ലോക വായ ആരോഗ്യ ദിനമായി ആചരിക്കുകയാണ്. നല്ല ദന്താരോഗ്യം ഉറപ്പാക്കുന്നതിലൂടെ മികച്ച ജീവിതശൈലി കെട്ടിപ്പടുക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. മൗത്ത് വാഷ് ഉപയോഗിക്കുന്നത് വായയിലെ ക്യാൻസർ Read More…

Health

പി.സി.ഒ.എസ് പേടിയാണോ? ആയുർവേദത്തിലുണ്ട് ഇതിനൊരു ‘നാച്ചുറൽ’ പരിഹാരം!

ക്രമരഹിതമായ ആർത്തവം, മുഖക്കുരു, ശരീരഭാരം കൂടുക തുടങ്ങിയ ലക്ഷണങ്ങളിലൂടെയാണ് പിസിഒഎസ് സാധാരണയായി തിരിച്ചറിയപ്പെടുന്നത്. എന്നാൽ ഇതിനെ കേവലം ഒരു ഹോർമോൺ പ്രശ്നമായി മാത്രം കാണുന്നതിന് പകരം, ശരീരത്തിന്റെ സ്വാഭാവിക താളം നഷ്ടപ്പെടുന്നതിന്റെ സൂചനയായാണ് ആയുർവേദം കണക്കാക്കുന്നത്. പിസിഒഎസ് നിയന്ത്രിക്കാൻ ആയുർവേദം നൽകുന്ന നിർദ്ദേശങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആയുർവേദ വിദഗ്ധയായ സ്തുതി അശോക് ഗുപ്തയുടെ അഭിപ്രായത്തിൽ, പിസിഒഎസ് എന്നത് വെറുമൊരു പ്രത്യുൽപ്പാദന പ്രശ്നമല്ല; മറിച്ച് അത് ദഹനം, മെറ്റബോളിസം, മാനസിക സമ്മർദ്ദം, ജീവിതശൈലി എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. Read More…

Health

പല്ല് തേപ്പിലും ‘പണി’ കിട്ടാം! നിങ്ങളുടെ പേസ്റ്റ് വായുടെ ആരോഗ്യത്തിന് വില്ലനാകുന്നുണ്ടോ?

നമ്മുടെ വായുടെ ശുചിത്വത്തെക്കുറിച്ച് പറയുമ്പോൾ ബാക്ടീരിയകളെ നശിപ്പിക്കുക എന്നതിനാണ് നാം എപ്പോഴും മുൻഗണന നൽകുന്നത്. പേസ്റ്റും മൗത്ത് വാഷും ഉപയോഗിച്ച് വായ എത്രത്തോളം വൃത്തിയാക്കാമോ അത്രത്തോളം നല്ലതെന്നാണ് നമ്മുടെ ധാരണ. എന്നാൽ ഈ ധാരണ പകുതി മാത്രമേ ശരിയുള്ളൂ എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നമ്മുടെ വായിലെ എല്ലാ ബാക്ടീരിയകളും ദോഷകാരികളല്ല; ആരോഗ്യത്തിന് അത്യാവശ്യമായ ചില ‘നല്ല ബാക്ടീരിയകൾ’ കൂടി അവിടെയുണ്ട്. വായ എന്നത് വെറുമൊരു അഴുക്കുപുരണ്ട ഇടമല്ല, മറിച്ച് സൂക്ഷ്മജീവികൾ സന്തുലിതാവസ്ഥയിൽ കഴിയുന്ന ഒരു പരിസ്ഥിതി Read More…

Health

കുട്ടികളെ ശ്രദ്ധിക്കൂ! ഐ ഡ്രോപ്‌സിലെ ഈ രാസവസ്തു കണ്ണിന് വില്ലനായേക്കാം, ഡോക്ടർമാരുടെ മുന്നറിയിപ്പ്

കണ്ണിനുപയോഗിക്കുന്ന തുള്ളിമരുന്നുകൾ ഏറ്റവും സുരക്ഷിതമായ മരുന്നുകളായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്കുണ്ടാകുന്ന അണുബാധകൾക്കും കണ്ണ് വരൾച്ചയ്ക്കുമൊക്കെ മാതാപിതാക്കൾ മടികൂടാതെ ഇവ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം മരുന്നുകളിൽ ചേർക്കുന്ന ഒരു പ്രത്യേക ഘടകം അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നേത്രരോഗ വിദഗ്ധർ. മൾട്ടി-ഡോസ് ഐ ഡ്രോപ്പുകളിൽ ബാക്ടീരിയകൾ വരാതിരിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവ് ആയ പോളിഹെക്സാമെത്തിലീൻ ബൈഗ്വാനൈഡ് ആണ് ഇപ്പോൾ ചർച്ചാവിഷയം. മരുന്നിനെ അണുവിമുക്തമായി നിലനിർത്താൻ ഇത് സഹായിക്കുമെങ്കിലും, കുട്ടികളുടെ വളരുന്ന കണ്ണുകളിൽ ഇത് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം Read More…