Health

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണോ? സൂക്ഷിച്ചുകൊള്ളുക

ഉന്നത വിദ്യാഭ്യാസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം കുറവുള്ള സമപ്രായക്കാരെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ വിഷാദവും ഉത്കണ്ഠയും ഉള്ളതായി കണ്ടെത്തല്‍. യു.എസ് അക്കാദമിക്‌സിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ പഠനമനുസരിച്ച് ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസത്തിനായി പഠിക്കുന്ന ചെറുപ്പക്കാര്‍ക്ക് പഠിക്കാത്തവരെ അപേക്ഷിച്ച് ഉത്കണ്ഠയും വിഷാദവും കൂടുതലാണെന്ന് കണ്ടെത്തി. ദി ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ 25 വയസ് എത്തിയപ്പോള്‍ ബിരുദധാരികളും ബിരുദധാരികള്‍ അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമായി എന്നും പഠനം പറയുന്നു. യു.കെയിലെ സൈക്യാട്രിസ്റ്റ് ഡോ. ജെമ്മ Read More…

Health

പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം ; ലക്ഷണങ്ങൾ അവ​ഗണിക്കരുതെന്ന് മുന്നറിയിപ്പ്, പുതിയ പഠനം ശ്രദ്ധേയം

വ്യായാമത്തിനിടെയും കളിക്കളത്തിലും സാധാരണ ജീവിതത്തിലു പെട്ടെന്നുണ്ടാകുന്ന കു​ഴഞ്ഞുവീണു മരണങ്ങള്‍ ധാരാള റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പുതിയ കണ്ടെത്തലുകള്‍ ശ്രദ്ധേയമാകുന്നു. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നവരില്‍ അതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ എന്തെങ്കിലും നേരത്തെ തന്നെ ഉണ്ടായേക്കാമെന്ന് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് ലീഡര്‍ ഡോ. ഹന്നോ താന്‍ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെ പ്രതിരോധിക്കുക ചികിത്സ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ച 10,000 പേരുടെ Read More…

Health

ലക്ഷണങ്ങള്‍ കാട്ടാതെ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന മൂന്ന് രോഗങ്ങള്‍

മരണകാരണമാകുന്ന പല രോഗങ്ങളും ഉണ്ട്. ചിലത് അവസാന ഘട്ടത്തില്‍ മാത്രമായിരിക്കും രോഗി തിരിച്ചറിയുക. കാര്യമായ ഒരു ലക്ഷണവും പ്രകടിപ്പിക്കാതെ അവസാന നിമിഷം വരെ നിശബ്ദമായി ഇരുന്ന് അവ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച് അറിയാം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളില്‍ ഹോര്‍മോണ്‍ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് കാരണമാകുന്നത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും. ആര്‍ത്തവപ്രശ്നങ്ങളിലേക്ക് നയിക്കുന്ന രോഗം അണ്ഡോത്പാദനം ശരിയായി നടക്കുന്നതും തടയുന്നു. അണ്ഡാശയത്തില്‍ ചെറിയ Read More…

Featured Fitness

ഈ അമ്പത്തിയേഴാം വയസ്സിലും ഷാരൂഖ് ഖാന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്

ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിന്റെ രണ്ടു വമ്പന്‍ സിനിമകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പത്താനിലും ജവാനിലും താരം നടത്തിയ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളേക്കാര്‍ ആരാധകരെ അമ്പരപ്പിച്ചത് താരത്തിന്റെ മേക്ക് ഓവറായിരുന്നു. ബോഡി ഷെയ്പ്പും മുഖസൗന്ദര്യവും സിക്‌സ് പാക്കും ഉള്‍പ്പെടെ 57 കാരനായ താരം ഇപ്പോഴും നിലനിര്‍ത്തുന്ന ഫിറ്റ്‌നസും ശരീരസൗന്ദര്യവുമാണ് ആരാധകരെ അമ്പരപ്പിച്ചത്. സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ഷാരൂഖ് എടുക്കുന്ന പ്രയത്‌നത്തെക്കുറിച്ച് കേട്ടാല്‍ നിങ്ങള്‍ കണ്ണുതള്ളും. ഇഷ്ടം പോലെ പണവും കഴിക്കാന്‍ ആഹാരവുമുള്ളപ്പോള്‍ സിനിമാ താരങ്ങളുടെ ആഹാരവും ആഡംബരം Read More…

Fitness

യോഗയും തെറ്റായ ശീലങ്ങളും

യോഗശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളാണ് അഭ്യാസവും, വൈരാഗ്യവും, നിരന്തരമായ പരിശീലനവും, അനാസക്തിയും. നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ഭൗതിക സമ്പത്തു വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയല്ല. നമ്മുടെ തെറ്റായ ശീലങ്ങളോടാണ്. നമ്മുടെ പ്രകൃതിയിലേക്കുള്ള ഒഴുക്കിന് തെറ്റായ ശീലങ്ങള്‍ തടസ്സമാകുന്നുണ്ട്. നമ്മളില്‍ വേരുറച്ചുപോയ ആ ശീലങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് മാറ്റുകയും ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ നമ്മള്‍ പരാജയപ്പെട്ടുപോകും. ഇച്ഛകൊണ്ടുമാത്രം നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കണമെന്നില്ല. ഇച്ഛ, ജ്ഞാനം, ക്രിയ ഇവ മൂന്നും കൂടിയെങ്കില്‍ മാത്രമേ ഏതു കര്‍മ്മവും നിര്‍വഹിക്കാന്‍ നമുക്കു സാധിക്കുകയുളളൂ. ഏതുകാര്യം ഇച്ഛിച്ചാലും അതിന്റെ സാദ്ധ്യതകളെപ്പറ്റിയും Read More…

Fitness

മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍ത്രറൈറ്റിസ്,. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,. Read More…

Health

ഈ പത്ത് ശീലങ്ങള്‍ നിങ്ങളുടെ തലച്ചോറിനെ അപകടത്തിലാക്കും

ദിവസവും ചെയ്യുന്ന പല കാര്യങ്ങളും നമ്മളുടെ തലച്ചോറിനെ അപകടത്തിലാക്കുന്നുണ്ടെന്ന് അറിയാമോ? അറിയാതെ ചെയ്യുന്ന ഈ കാര്യങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അവ ഏതാണെന്ന് നോക്കാം. നീലവെളിച്ചം മൊബൈല്‍ ഫോണില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന നീലവെളിച്ചം തലച്ചോറിനെ ബാധിച്ചേക്കാം. നിങ്ങള്‍ ഉറങ്ങുമ്പോഴും തലച്ചോര്‍ ഉണര്‍ന്നിരിക്കാന്‍ ഈ നീലവെളിച്ചം കാരണമാകും. ഇത് നിങ്ങളുടെ ഉറക്കത്തെ താളം തെറ്റിക്കും ആഹാരം ഉപേക്ഷിക്കുന്നത് സമയക്കുറവുകൊണ്ടും അനാരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നതിന്റെ ഭാഗമായും പലരും ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ അത് അത്ര നല്ല ശീലമല്ല. ഉറക്കവും Read More…

Health

ഇങ്ങനെ ചെയതു നോക്കു… രക്തസമ്മര്‍ദ്ദം കുറയും

രക്തസമ്മര്‍ദം ഇന്ന് ഒരു ജീവിത ശൈലി രോഗം കൂടിയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ദിവസവും 3000 ചുവട് നടക്കുന്നത് പ്രായമായവരിലെ ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ വളരെ ഫലപ്രദമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. അയോവ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. ജേര്‍ണല്‍ ഓഫ് കാര്‍ഡിയോവാസ്‌കുലാര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഡിസീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവരിലെ ഉയര്‍ന്ന രക്തസമ്മര്‍ദം വ്യായാമത്തിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്ന് മുന്‍കാല പഠനങ്ങളിലും തെളിയിച്ചിട്ടുണ്ട്. Read More…

Health

കോവിഡിനെ അതിജീവിച്ചവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍: ഞെട്ടിക്കുന്ന പഠനം

ലോകത്തെ നടുക്കിയ മഹാമാരിയായിരുന്നു കോവിഡ്. അതുകൊണ്ട് തന്നെ കോവിഡ് പിടിപെടാത്തവരും കുവായിരിക്കും. ഗുരുതരമായ കോവിഡ് 19-നെ അതിജീവിച്ചവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേയ്ക്ക് എങ്കിലും ഹൃദ്രോഗ സാധ്യത 2 മുതല്‍ 3 മടങ്ങ് വരെ കൂടുതലായിരിക്കും എന്ന് എയിംസിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.അംബുജ് റോയി പറയുന്നു. ഗുരുതര കോവിഡ് 19 അതിജീവിച്ചവര്‍ക്ക് സാധാരണ ഹൃദ്രോഗികളെ അപേക്ഷിച്ച് അപകട സാധ്യത കൂടുതലാണ്. രോഗം വരാതിരിക്കാന്‍ അവര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡോ. അംബുജ് റോയി വ്യക്തമാക്കുന്നു. ഇവര്‍ Read More…