ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. ഇങ്ങനെയൊക്കെ ചെയ്തിട്ടും ശരീരഭാരത്തില്‍ യാതൊരു വ്യത്യാസവും ഉണ്ടായില്ലെങ്കില്‍ നമ്മുടെ ശരീരത്തെ കുറിച്ച് കൃത്യമായി മനസിലാക്കുക തന്നെ വേണം. കൊഴുപ്പ് കത്തിച്ച് കളയുന്ന പ്രക്രിയയില്‍ തടസ്സമായി നില്‍ക്കുന്ന ചില ഘടകങ്ങളുണ്ട്. നമ്മുടെ ശരീരത്തിനുള്ളിലെ ഈ ഘടകങ്ങളെ തിരിച്ചറിയാനും ചയാപചയ സംവിധാനത്തിന്റെ കാര്യക്ഷമത മനസ്സിലാക്കാനും സഹായിക്കുന്ന അഞ്ച് പരിശോധനകള്‍ Read More…
മലിനജലം കുടിക്കുന്നത് മരണകാരണമായേക്കാം: വീട്ടിൽ പരീക്ഷിക്കാവുന്ന 5 ജലശുദ്ധീകരണ രീതികൾ
മലിനജലം കുടിച്ചതിനെത്തുടർന്ന് ഇൻഡോറിൽ ആകെ 9 പേർ മരിച്ചു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി അംഗീകരിക്കപ്പെട്ട ഇൻഡോർ നിലവിൽ 1,400-ലധികം താമസക്കാരെ ബാധിച്ച ഗുരുതരമായ ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുകയാണ്. എൻഡിടിവി റിപ്പോർട്ട് പ്രകാരം, ഡിസംബർ പകുതി മുതൽ ഭഗീരഥപുരയിൽ പൈപ്പ് വെള്ളം കുടിച്ച താമസക്കാർക്ക് കഠിനമായ വയറിളക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയും, ഛർദ്ദി, ഓക്കാനം, പനി, തളർച്ച തുടങ്ങിയ മറ്റ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ലക്ഷണങ്ങൾ കാണപ്പെടുകയും ചെയ്തു. പ്രധാന സപ്ലൈ പൈപ്പ് Read More…
ശസ്ത്രക്രിയ കാൽമുട്ടിന്, ശേഷം പച്ചവെള്ളംപോലെ ഇംഗ്ലീഷ് സംസാരിച്ച് 17-കാരൻ, മാതൃഭാഷ മറന്നു, അന്തംവിട്ട് ഡോക്ടർമാർ, ‘ഫോറിൻ ലാംഗ്വേജ് സിൻഡ്രോം’
ശസ്ത്രക്രിയ കഴിഞ്ഞുണരുന്ന രോഗികൾ അല്പനേരം അബോധാവസ്ഥയിലോ ആശയക്കുഴപ്പത്തിലോ ആകുന്നത് സാധാരണമാണ്. എന്നാൽ നെതർലാൻഡ്‌സിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം വൈദ്യശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ 17 വയസ്സുകാരൻ ഉണർന്നപ്പോൾ തന്റെ മാതൃഭാഷയായ ഡച്ച് പൂർണ്ണമായും മറന്ന് ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഫുട്ബോൾ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. തുടര്‍ന്ന് കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ജനറൽ അനസ്തേഷ്യയുടെ പ്രഭാവം മാറിയപ്പോൾ, താൻ അമേരിക്കയിലാണെന്ന് കുട്ടി ഉറച്ചു വിശ്വസിച്ചു. സ്വന്തം മാതാപിതാക്കളെ തിരിച്ചറിയാനോ മാതൃഭാഷയായ ഡച്ച് സംസാരിക്കാനോ Read More…
തലേന്ന് ഉറങ്ങാത്തതിന്റെ ക്ഷീണം, മറികടക്കാൻ ചില ടിപ്സ് ഇതാ
ഉറക്കം നമ്മുടെ ദിനചര്യകളെയൊക്കെ സാരമായ രീതിയില്‍ ബാധിയ്ക്കുന്ന ഒരു കാര്യമാണ്. ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം മൊത്തം പോയി എന്നു തന്നെ പറയാം. ശരിയായി ഉറങ്ങിയില്ലെങ്കില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ വല്ലാത്ത ക്ഷീണവും ജോലികള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകാറുണ്ട്. രാത്രിയില്‍ ഉറങ്ങാത്തതിനാല്‍ ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്നുറങ്ങിയിട്ടും അത്ര ഗുണം ഉണ്ടാകുകയില്ല. ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍ പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് നല്ലതല്ല. ഉറക്കത്തിന്റെ ക്ഷീണം മാറാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്….. വ്യായാമം – Read More…
മടിയില്‍ വെച്ചാണോ ലാപ്‌ടോപ്പ് ഉപയോഗിയ്ക്കുന്നത്? പ്രത്യുത്പാദനപ്രശ്നം മുതല്‍ അര്‍ബുദത്തിനുവരെ കാരണമാകാം
ഇന്ന് മിക്ക ആളുകളും ജോലിയുടെ ഭാഗമായി ഉപയോഗിയ്ക്കുന്ന ഒന്നാണ് ലാപ്‌ടോപ്. എവിടെ ഇരുന്നും ജോലി ചെയ്യാം എന്നതാണ് ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ ഗുണം. എന്നാല്‍ പലരും സൗകര്യപ്രദമായി ലാപ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിയ്ക്കുന്ന ശീലം ഉണ്ട്. ലാപ്‌ടോപ്പ് മടിയില്‍ വയ്ക്കുന്നത് പക്ഷേ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മടിയില്‍ വച്ച് കൊണ്ട് ദീര്‍ഘകാലം ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ഉപയോഗിക്കുന്നത് ഇതിലെ ഇലക്ട്രോമാഗ്‌നറ്റിക് ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം…… ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍ – Read More…
യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 2 സ്പാനറുകളും 7 ടൂത്ത് ബ്രഷുകളും, അസാധാരണ ശസ്ത്രക്രിയ
ജയ്പൂരിൽ യുവാവിന്റെ വയറ്റിൽ നിന്ന് ഇരുമ്പ് സ്പാനറുകളും ടൂത്ത് ബ്രഷുകളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സോണോഗ്രാഫി പരിശോധനയിലാണ് വയറ്റിനുള്ളിൽ രണ്ട് ഇരുമ്പ് സ്പാനറുകളും (Iron Wrenches) ഏഴ് ടൂത്ത് ബ്രഷുകളും കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഭക്ഷ്യയോഗ്യമല്ലാത്ത ഈ വസ്തുക്കൾ വിഴുങ്ങിയതിനെത്തുടർന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഡിസംബർ 26-നാണ് ഭിൽവാര സ്വദേശിയായ 26-കാരനെ കഠിനമായ വയറുവേദനയെത്തുടർന്ന് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ അവസ്ഥയിൽ ഡോക്ടർമാർ വേദനയുടെ കാരണം കണ്ടെത്താനായി ഉടൻ തന്നെ പരിശോധനകൾ ആരംഭിച്ചു. റെഞ്ചുകളും ബ്രഷുകളും കണ്ട് Read More…
നഖങ്ങള്‍ പറയും ആരോഗ്യ രഹസ്യങ്ങള്‍; ഈ ലക്ഷണങ്ങൾ നിങ്ങളുടെ നഖത്തിലുണ്ടോ?
നല്ല പോഷണവും ശക്തമായ രക്ത ചംക്രമണവും പാടുകളൊന്നും ഇല്ലാത്ത ആരോഗ്യകരമായ നഖങ്ങളാണോ നിങ്ങളുടേത് ?.ഒരു വ്യക്തിയുടെ നഖങ്ങള്‍ നോക്കിയാല്‍ പല അസുഖങ്ങളെ കുറിച്ചും മനസിലാക്കാന്‍ സാധിയ്ക്കും. നഖങ്ങളില്‍ കാണുന്ന നിറവ്യത്യാസങ്ങള്‍ മനസിലാക്കി അസുഖങ്ങളെ കുറിച്ച് മനസിലാക്കാന്‍ സാധിയ്ക്കും. നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അനാരോഗ്യകരമായ മാറ്റങ്ങളിലൂടെ എന്തൊക്കെ അസുഖങ്ങള്‍ ആയിരിക്കാം നിങ്ങളെ ബാധിച്ചിരിയ്ക്കുന്നതെന്ന് ഒരു പരിധി വരെ മനസിലാക്കാം. നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള പോഷണക്കുറവുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവ കൂടിയാണ് വിരലിലെ നഖങ്ങള്‍….. തവിട്ടോ നീലയോ നിറമുള്ള നഖം Read More…
40 കഴിഞ്ഞ സ്ത്രീയാണോ? ഈ ദൈനംദിന ശീലങ്ങൾ വൃക്കകളെ നിശബ്ദമായി നശിപ്പിക്കും; മുന്നറിയിപ്പുമായി ഡോക്ടർ
ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണം ഭയാനകമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 85 കോടിയിലധികം ആളുകൾ വിവിധ തരം വൃക്കരോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ വർദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകവും നീക്കം ചെയ്യുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റുകളുടെ അളവ് ക്രമീകരിക്കുക, ഹോർമോണുകൾ ഉത്പാദിപ്പിക്കുക എന്നിങ്ങനെ ശരീരത്തിലെ സുപ്രധാന ധർമ്മങ്ങളാണ് വൃക്കകൾ നിർവ്വഹിക്കുന്നത്. അതിനാൽ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സയും ഫലപ്രാപ്തിയും Read More…
ത്വക്‌രോഗ വിദഗ്ധന്‍ ഡോ. എം.ഐ. ജോയി അന്തരിച്ചു, ഡെര്‍മറ്റോളജിയില്‍ എം.ഡി. നേടിയ ആദ്യ മലയാളി
കോട്ടയം: ത്വക്‌രോഗ വിദഗ്ധനും ഡെര്‍മറ്റോളജിയില്‍ എം.ഡി. നേടിയ ആദ്യ മലയാളിയുമായ ഡോ. എം.ഐ. ജോയി (94) അന്തരിച്ചു. കോട്ടയം, കഞ്ഞിക്കുഴി മൗണ്ട് വര്‍ധയിലെ വീട്ടില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം ഇന്ന് 11.30ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍. ഭാര്യ: സാറാമ്മ മാത്യു. മക്കള്‍: രേഖ ആരിഫ്, രവി കുര്യന്‍, ഡോ.അഞ്ജന കുര്യന്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡെര്‍മറ്റോളജി വിഭാഗം സ്ഥാപിച്ചതും ഈ വിഭാഗത്തില്‍ എം.ഡി. ആരംഭിച്ചതും ഡോ. ജോയി Read More…














