സന്ധിവേദന അഥവാ ആർത്രാൾജിയ എന്നത് പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു സാർവത്രിക പ്രശ്നമാണ്. വാതം , അമിതവണ്ണം, വീക്കം, കായിക പരിക്കുകൾ, അമിതമായ ആയാസം, മോശം ജീവിതശൈലി എന്നിവ ഇതിന് കാരണമാകാം. സന്ധികളെ സംരക്ഷിക്കുന്ന തരുണാസ്ഥികളുടെ തേയ്മാനം മൂലം പ്രായമായവരിലും ഇത് കൂടുതലായി കണ്ടുവരുന്നു. നിലവിൽ രണ്ട് ഇന്ത്യക്കാരിൽ ഒരാൾക്ക് സന്ധിവേദനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്ന 40-കളിലുള്ളവർക്ക് സന്ധിവേദന വരാൻ സാധ്യത കൂടുതലാണെങ്കിലും കൃത്യമായ വ്യായാമത്തിലൂടെ ഇത് പരിഹരിക്കാനാകും. മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ Read More…
വയസ്സായാൽ തടി കൂടുമോ? മെറ്റബോളിസത്തെക്കുറിച്ച് നമ്മൾ വിശ്വസിച്ചിരുന്ന കാര്യങ്ങൾ തെറ്റോ? ഡോക്ടറുടെ തുറന്നുപറച്ചിൽ
പ്രായമാകുമ്പോള്‍ മെറ്റബോളിസം (ഉപാപചയ പ്രവര്‍ത്തനം) കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചും, ഇതില്‍ പ്രായത്തിന് മാത്രമുള്ള പങ്കിനെക്കുറിച്ചും യുഎസ് ഹൃദയരോഗ വിദഗ്ദ്ധന്‍ വ്യക്തമാക്കുകയാണ്. ശരീരം ഊര്‍ജ്ജം വിനിയോഗിക്കുന്നതിനെയും കലോറി എരിച്ചുകളയുന്നതിനെയും ആണ് മെറ്റബോളിസം എന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് നിര്‍വചിക്കുന്നത്. കലോറി എരിച്ചുകളയുന്നത് ശരീരഭാരം കുറയ്ക്കാന്‍ അത്യാവശ്യമായതിനാല്‍, മെറ്റബോളിസം മെച്ചപ്പെടുത്തുക എന്നത് പലരുടെയും ലക്ഷ്യമാണ്. മെറ്റബോളിസം വേഗത്തിലാകുന്നത് ശരീരം എത്രത്തോളം കാര്യക്ഷമമായി കൊഴുപ്പ് കുറയ്ക്കുന്നു എന്നതിനെ സ്വാധീനിക്കുന്നു. പ്രായമാകുമ്പോള്‍ ഈ പ്രക്രിയ സ്വാഭാവികമായും മന്ദഗതിയിലാകുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായ സത്യമല്ല. Read More…
കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കാറുണ്ടോ? സൂക്ഷിക്കുക! ഒരു ഉമ്മ കൊണ്ട് കൈമാറുന്നത് മാരക വൈറസുകൾ
കുഞ്ഞുങ്ങളെ കാണുമ്പോള്‍ തോന്നുന്ന അമിതമായ സ്‌നേഹം (Cute aggression) കാരണം അവരെ ഉമ്മ വെക്കാന്‍ പോകുന്നവര്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പ്രിയപ്പെട്ടവരുടെ കുഞ്ഞുങ്ങളെ മുഖത്തോ ചുണ്ടിലോ ഉമ്മ വെക്കുന്നത് നിരുപദ്രവകരമായ ഒന്നായി തോന്നാമെങ്കിലും, അത് കുഞ്ഞുങ്ങളുടെ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന അണുബാധകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 15 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഡോക്ടര്‍ സെര്‍മെദ് മെഷര്‍ (Dr. Sermed Mezher) ആണ് ഈ വിഷയത്തില്‍ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയത്. ഡോക്ടര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍, ഒരു സാധാരണ ‘കോള്‍ഡ് Read More…
ഉറക്കമുണർന്നയുടൻ വെള്ളം കുടിക്കാറുണ്ടോ? ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ ?
നമ്മുടെ ശരീരം നിലനില്‍ക്കുന്നത് 60%ത്തോളം വെള്ളത്തിന്റെ സഹായത്തോടെയാണ്. അതുകൊണ്ടാണ്, ദിവസവും എട്ട് ഗ്ലാസ് വെള്ളം ആരോഗ്യമുള്ള ഒരാള്‍ കുടിയ്ക്കണമെന്ന് പറയുന്നത്. ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുന്നതിന് വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ആരോഗ്യത്തിന് വേണ്ട പകുതി കാര്യങ്ങള്‍ ലഭിക്കുന്നത് വെള്ളത്തില്‍ നിന്നാണ്. എന്നാല്‍ രാവിലെ ഉണര്‍ന്നെണീറ്റയുടനെ വെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഈ ശീലം സഹായിക്കും. ദിവസത്തിലെ മറ്റ് സമയങ്ങളില്‍ വെള്ളം കുടിക്കുന്നതിനേക്കാള്‍ ഗുണം രാവിലെയുള്ള വെള്ളംകുടിക്കുണ്ടെന്നതാണ് പ്രാധാന്യം….. Read More…
ഹൃദയാഘാതവും ഹൃദയസ്തംഭനവും : കൃത്യമായ ചികിത്സ നേടാന്‍ വ്യത്യാസം തിരിച്ചറിയണം
ഒരാള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുമ്പോള്‍ അത് ഹൃദയാഘാതമാണെന്ന് പലരും കരുതാറുണ്ട്. എന്നാല്‍ എല്ലാ കുഴഞ്ഞുവീഴലുകളും ഹൃദയാഘാതമല്ല. സഡന്‍ കാര്‍ഡിയാക് അറസ്റ്റ് (SCA) അഥവാ ഹൃദയസ്തംഭനം ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കുന്നത് കൃത്യസമയത്ത് ശരിയായ ചികിത്സ നല്‍കാന്‍ സഹായിക്കും. ബെംഗളൂരുവിലെ പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. ചിരണ്‍ ബാബു, പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവും (Sudden Cardiac Arrest) ഹൃദയാഘാതവും (Heart Attack) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും, അത്തരം സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ എന്തുചെയ്യണമെന്നും വിശദീകരിക്കുന്നു… ഹൃദയപേശികളിലേക്കുള്ള Read More…
ഒരു നായ നക്കിയപ്പോൾ നഷ്ടമായത് രണ്ട് കൈകളും കാലുകളും! എന്താണ് സെപ്‌സിസ്? അപകടസാധ്യതകൾ
52 വയസ്സുകാരിയായ മഞ്ജിത് സംഘ എന്ന നായപ്രേമിയായ ഒരു സ്ത്രീക്ക് തന്റെ വളർത്തുനായയുടെ നക്കലിലൂടെ നഷ്ടപ്പെട്ടത് രണ്ടു കൈളും രണ്ട് കാലുകളും. നായ നക്കിയതുമൂലമുണ്ടായ സെപ്‌സിസ് എന്ന അസുഖമാണ് ഇവരെ ബാധിച്ചത്. തുടർന്ന് കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. ഒരു ചെറിയ പോറലിലൂടെയോ മുറിവിലൂടെയോ ആയിരിക്കണം അണുബാധ ശരീരത്തിനുള്ളിൽ കടന്നത്. 32 ആഴ്ചത്തെ ആശുപത്രി വാസത്തിനും, ഒന്നിലധികം തവണ ഹൃദയസ്തംഭനം ഉണ്ടായതിനും ശേഷമാണ് ഇവർ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 2025 ജൂലൈയിൽ ഒരു ശനിയാഴ്ച നായയോടൊപ്പം കളിച്ച മഞ്ജിത്തിന് ഞായറാഴ്ചയോടെ Read More…
അമിതവണ്ണം കുറയ്ക്കാൻ ഇനി AI കൂട്ട്; ചാറ്റ് ജിപിടി വഴി വണ്ണം കുറയ്ക്കാനുള്ള 5 സ്മാർട്ട് വഴികൾ ഇതാ!
കലോറി ട്രാക്ക് ചെയ്യുക, വർക്കൗട്ടുകൾ പ്ലാൻ ചെയ്യുക, ഭക്ഷണത്തോടുള്ള കൊതി നിയന്ത്രിക്കുക എന്നിവ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് പലപ്പോഴും വലിയൊരു വെല്ലുവിളിയായി മാറാറുണ്ട്. ഇന്റർനെറ്റിലെ പരസ്പരവിരുദ്ധമായ ഉപദേശങ്ങൾ കൂടി ചേരുമ്പോൾ എല്ലാം കൂടുതൽ കുഴപ്പത്തിലാകുന്നു. ഇത്തരം സാഹചര്യത്തിൽ പുതിയൊരു ഭക്ഷണക്രമം (Fad diet) പരീക്ഷിക്കുന്നതിന് പകരം സാങ്കേതികവിദ്യയുടെ സഹായം തേടുന്നത് ഫലപ്രദമായ മാറ്റം കൊണ്ടുവരും. രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനും ഫിറ്റ്‌നസ് വിദഗ്ധയുമായ ജൂലി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന 5 Read More…
ഫാറ്റി ലിവറിനെ സ്വാഭാവികമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നു ഈ സൂപ്പര്‍ ഫുഡുകള്‍
സൈലന്റ് കില്ലേഴേസ് അഥവാ ‘നിശബ്ദഘാതകര്‍’ എന്ന് വിളിയ്ക്കാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. കരള്‍വീക്കം അഥവാ ‘ഫാറ്റി ലിവര്‍ ഡിസീസ്’ ആണ് മറ്റൊരു ‘സൈലന്റ് കില്ലര്‍’. രണ്ട് തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനാണ് സാധ്യതകളേറെയുള്ളത്. ഇത് പിന്നീട് ‘ലിവര്‍ സിറോസിസ്’ എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. ‘ഫാറ്റി ലിവര്‍ Read More…
റമദാൻ നോമ്പ് എന്തുകൊണ്ടാണ് ഈത്തപ്പഴം കഴിച്ച് തുറക്കുന്നത്? അറിയേണ്ട കാര്യങ്ങൾ
ഇസ്‌ലാമിലെ ഏറ്റവും പവിത്രവും അനുഗ്രഹീതവുമായ മാസങ്ങളിൽ ഒന്നാണ് റമദാൻ. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ നോമ്പ് അനുഷ്ഠിക്കുന്ന ഏറ്റവും വിശുദ്ധമായ സമയമാണിത്. റമദാൻ മാസത്തിലെ നോമ്പ് ആചരണം ഇസ്‌ലാമിക പ്രബോധനങ്ങളിൽ അധിഷ്ഠിതമാണ്. വിശ്വാസികൾക്ക് അവരുടെ ഹൃദയം ശുദ്ധീകരിക്കാനും അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ഒരു ദൈവിക അവസരമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ, നോമ്പ് തുറക്കുമ്പോൾ ആദ്യമായി ഈത്തപ്പഴം കഴിക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയാമോ? ഈത്തപ്പഴം കഴിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാം. എന്തുകൊണ്ടാണ് ഈത്തപ്പഴം ? ഇസ്‌ലാമിൽ റമദാൻ മാസത്തിന് സവിശേഷമായ Read More…













