Health

പാല്‍ ശരീരത്തിന് ഗുണം നല്‍കും ; എന്നാല്‍ അമിത ഉപയോഗം ശരീരത്തിന് ദോഷമാകുമോ?

ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍ എല്ലുകള്‍ക്ക് വളരെ നല്ലതാണ്. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പൊട്ടാസ്യം, കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍ ഡി, കൂടാതെ ഫോസ്ഫറസ് പോലും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. പാല്‍ ഗുണം നല്‍കുന്ന ഒന്നാണെങ്കിലും, അമിതമായാല്‍ പാലും ശരീരത്തിന് അത്ര നല്ലതല്ല. എന്നാല്‍ പ്രായമാകുന്നത് അനുസരിച്ച് പാല്‍ കുടിക്കുന്നതിനും Read More…

Health

നിങ്ങള്‍ മദ്യാസക്തനാണോ? തിരിച്ചറിയാം, മുക്തിനേടാന്‍ മാര്‍ഗമുണ്ട്

വല്ലപ്പോഴുമൊരിക്കില്‍ അല്‍പം മദ്യപിക്കുന്നവര്‍ക്ക് മദ്യാസക്തി ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതൊരു തുടക്കമാകാം. ക്രമേണ പതിവായി മദ്യപിക്കാനുള്ള ആഗ്രഹം ഉണ്ടാകും. അവസാനം മദ്യം ഉപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുന്നു. ഇവര്‍ കഴിക്കുന്ന മദ്യത്തിന്റെ അളവ് സ്വയം നിയന്ത്രിക്കാന്‍ സാധിച്ചെന്നു വരില്ല. ഇങ്ങനെ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയില്‍ മാനസികമായ വൈകല്യങ്ങള്‍ പ്രകടമാകുന്നു. മദ്യപാനശീലമുള്ള എല്ലാവരും മദ്യാസക്തിയിലേക്ക് വീണുപോവില്ല. അതേസമയം മദ്യത്തോടുള്ള അമിതതാല്‍പര്യം കുറയ്ക്കാനുള്ള മാനസികമായ കരുത്തില്ലാത്തവര്‍ ക്രമേണ മദ്യാസക്തിയിലേക്ക് വഴുതിവീഴാനിടയുണ്ട്. മനസിനെ കീഴടക്കുമ്പോള്‍ ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് ബിഹേവിറിയില്‍ ചെയ്ഞ്ചസ്, ആല്‍ക്കഹോള്‍ Read More…

Health

അല്‍ഷിമേഴ്‌സ് സാധ്യത കണ്ണ് നോക്കി കണ്ടെത്താമെന്ന് ഗവേഷകര്‍ : പഠനം പറയുന്നത്

മസ്തിഷ്‌കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാള്‍ അല്‍ഷിമേഴ്‌സ് രോഗിയായിത്തീരുന്നത്. അല്‍ഷിമേഴ്‌സ് സാധ്യത കണ്ണില്‍ നിന്നും നേരത്തേ തന്നെ കണ്ടെത്താമെന്നുള്ള നിഗമനത്തില്‍ എത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍. ലോസ്ആഞ്ജലീസിലെ സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്ററിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. മറവിരോഗം കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് കാലങ്ങളായി ഗവേഷകര്‍ പഠനം നടത്തുകയാണ്. അല്‍ഷിമേഴ്‌സ് ബാധിക്കുകയും മരണമടയുകയും ചെയ്ത 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ഗവേഷകര്‍ വിലയിരുത്തലില്‍ എത്തിയത്. സാധാരണ കോഗ്‌നിറ്റീവ് ഫങ്ഷന്‍ ഉള്ളവര്‍, അല്‍ഷിമേഴ്‌സിന്റെ ആദ്യകാല Read More…

Fitness

ഫിസിയോതെറാപ്പി ചെയ്താല്‍ പ്രമേഹം നിയന്ത്രിക്കാന്‍ പറ്റുമോ?

രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. അമേരിക്കന്‍ ഐക്യനാടുകളില്‍ രോഗ നിര്‍ണയം ചെയ്തതും ചെയ്യാത്തതുമായ പ്രമേഹമുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 30.2 ദശലക്ഷണമാണ്. ജനസംഖ്യയുടെ 27.9 മുതല്‍ 32.7 ശതമാനം വരെ ഈ കണക്ക് പ്രതിനിധീകരിക്കുന്നു. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് Read More…

Health

ഗര്‍ഭകാലത്ത് പല്ലിന്റെ ആരോഗ്യം നിസാരമാക്കരുത്

ഗര്‍ഭാവസ്ഥയില്‍ മോണരോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. മോണയിലും പല്ലുകളിലും അഴുക്ക്് അടിയുക, വെളുത്തദ്രാവകമായ പ്ലേക്ക് എന്നിവ ഗര്‍ഭാവസ്ഥയില്‍ സാധാരണ ഉണ്ടാകാറുണ്ട്. ഇതു മോണകളില്‍ നീരുണ്ടാകാന്‍ കാരണമാകും. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ് ഗര്‍ഭകാലത്ത് കൂടുതലായി ഉണ്ടാകുന്നതാണ്് ഇത്തരത്തിലുള്ള ക്രമരഹിതമായ മാറ്റങ്ങള്‍ക്ക് കാരണം. ലക്ഷണങ്ങള്‍ പ്രതിരോധമാര്‍ഗങ്ങള്‍ പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കുകയെന്നതാണ് പ്രധാനം. ഗര്‍ഭാവസ്ഥയ്ക്ക് മുന്‍പ് തന്നെ ദന്തപരിശോധന ആരംഭിക്കേണ്ടതുള്ളതിനാല്‍ പ്രതിരോധ മാര്‍ഗങ്ങളാണ് മുഖ്യമായി അവലംബിക്കേണ്ടത്. പല്ലുകളുടെയും വായയുടെയും സംരക്ഷണവും വൃത്തിയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ കൃത്യമായി Read More…

Health

ഇന്ത്യയിലെ പ്രമേഹരോഗികള്‍; 24 ലക്ഷം പേര്‍ക്ക് അന്ധത ! ഞെട്ടിയ്ക്കുന്ന പഠനഫലം പുറത്ത്

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളില്‍ പലരേയും പ്രശ്‌നത്തില്‍ ആക്കുന്ന ഒന്നാണ് പ്രമേഹം. ഇപ്പോള്‍ പ്രമേഹ രോഗികളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ 101 ദശലക്ഷം പ്രമേഹ രോഗികളില്‍ 21 ദശലക്ഷം പേരുടെയെങ്കിലും കാഴ്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ 24 ലക്ഷം പേര്‍ക്കെങ്കിലും അന്ധത ബാധിച്ചിട്ടുണ്ടെന്നും ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് Read More…

Health

അലര്‍ജി പ്രശ്‌നങ്ങള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുന്നുവോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

പലരേയും പ്രതിസന്ധിയിലാക്കുന്ന ഒരു കാര്യമാണ് അലര്‍ജി പ്രശ്‌നങ്ങള്‍. പ്രകൃതിയില്‍ സാധാരണയായി നിരുപദ്രവകാരികളായിരിക്കുന്ന ചില വസ്തുക്കളോടുള്ള നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സ്വതസിദ്ധമായ പ്രതികരണമാണ് അലര്‍ജി. അലര്‍ജി അടിസ്ഥാനപരമായി രോഗപ്രതിരോധവ്യവസ്ഥയുടെ പ്രതികരണമാണ്. ഒരു വ്യക്തിക്ക് ഒരു പ്രത്യേക വസ്തുവിനോട് അലര്‍ജിയുണ്ടോ ഇല്ലയോ എന്ന് പ്രവചിക്കാന്‍ കഴിയുന്ന അത്തരം ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം…

Health

എന്തുകൊണ്ടാണ് നിങ്ങള്‍ പേടിസ്വപ്‌നങ്ങള്‍ കാണുന്നത്?

സ്വപ്നങ്ങള്‍ പല തരത്തിലുണ്ട്. ചില സ്വപ്നങ്ങള്‍ ആസ്വാദ്യകരമായ സന്തോഷാനുഭവങ്ങള്‍ തരും. മറ്റു ചിലതാകട്ടെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി നിദ്രയെ പൂര്‍ണമായും കവര്‍ന്നെടുക്കും. ഇത്തരം ഭീതീ ജനകമായ പേടി സ്വപ്നങ്ങള്‍ കൂടുതലും കുട്ടിക്കാലത്താണ് അനുഭവവേദ്യമാവുക. ഭീകരസ്വപ്നങ്ങള്‍ കണ്ട്, വിയര്‍ത്ത് കുളിച്ച് പലരും എത്ര രാത്രികളാണ് ഞെട്ടിയുണര്‍ന്നിട്ടുള്ളത്. സ്വപ്നമാണെന്നോ യാഥാര്‍ത്ഥ്യമാണെന്നോ പോലും തിരിച്ചറിയാനാകാതെ തല വഴി പുതപ്പ് മൂടി, അടുത്തു കിടന്ന അമ്മയെ കെട്ടിപ്പിടിച്ച് എത്ര പേരാണ് നേരം വെളുപ്പിച്ചിട്ടുള്ളത്. എന്നാല്‍ മുതിര്‍ന്നിട്ടും ഭയാനകമായ പേടി സ്വപ്നങ്ങള്‍ കാരണം ഉറങ്ങാന്‍ Read More…

Health

ആര്‍ത്തവ സമയത്തെ നടുവേദന ;  കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവ സമയത്തെ വേദനയും പ്രശ്‌നങ്ങളും. ആര്‍ത്തവകാലത്ത് പലര്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ്. ചിലര്‍ക്ക് വയറുവേദന ആയിരിക്കും. ചിലര്‍ക്ക് വയറുവേദനയും നടുവേദനയും വരാം. ആര്‍ത്തവകാലത്ത് ഗര്‍ഭപാത്രത്തില്‍ നിന്നും രക്തം പുറംതള്ളുന്നതിനായി യൂട്രസ് ഓപ്പണ്‍ ചെയ്യപ്പെടുന്നു. ഈ സമയത്ത് നടുവിന് വേദന അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. കൂടാതെ, ആര്‍ത്തവകാലത്ത് പ്രോസ്റ്റാഗ്ലാഡിന്‍സ് എന്ന ഹോര്‍മോണ്‍ റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നത് പേശികളിലേയ്ക്ക് ഓക്സിജന്‍ എത്തുന്നത് കുറയ്ക്കുകയും അതുപോലെ ഇത് നടുവിന് വേദന Read More…