Good News

120ദിവസം വെള്ളത്തിനടിയില്‍ ജീവിച്ചു; ജര്‍മ്മന്‍കാരന്‍ സ്ഥാപിച്ചത് ഗിന്നസ് റെക്കോഡ്

120 ദിവസം വെള്ളത്തിനടിയില്‍ ജീവിച്ച് ജര്‍മ്മന്‍മാന്‍ ലോകറെക്കോഡ് ഇട്ടു. 59 കാരനായ റൂഡിഗര്‍ കോച്ചാണ് കടലിനടിയിലെ 30 ചതുരശ്ര മീറ്റര്‍ (320 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ താമസിച്ച് ഗിന്നസ് റെക്കോഡ് കുറിച്ചത്. ജര്‍മ്മന്‍ എയ്റോസ്പേസ് എഞ്ചിനീയറായ കോച്ച് വെള്ളിയാഴ്ച പനാമ തീരത്ത് വെള്ളത്തിനടിയില്‍ സ്ഥാപിച്ച ക്യാപ്സ്യൂളില്‍ 120 ദിവസം പൂര്‍ത്തിയാക്കി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജഡ്ജി സൂസാന റെയ്സിന്റെ സാന്നിധ്യത്തിലാണ് കോച്ച വെള്ളിയാഴ്ച വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നത്.ഫ്‌ലോറിഡയിലെ ലഗൂണിലെ അണ്ടര്‍വാട്ടര്‍ ലോഡ്ജില്‍ 100 ദിവസം ചെലവഴിച്ച Read More…

Good News

25വര്‍ഷംമുമ്പ് പിതാവ് വാച്ചറായിരുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ മാതാപിതാക്കള്‍ക്ക് വിരുന്നൊരുക്കി മകന്‍

കാവല്‍ക്കാരനായി ജോലി നോക്കി തന്നെ വളര്‍ത്തിയ പിതാവിന് അതേ പഞ്ചനക്ഷത്ര ഹോട്ടലില്‍ അത്താഴവിരുന്നിന് കൊണ്ടുപോയി മകന്റെ പ്രതികാരം. 25 വര്‍ഷം മുമ്പ് പിതാവ് ഗാര്‍ഡായിരുന്ന ഹോട്ടലില്‍ ഒരാള്‍ മാതാപിതാക്കളെ അത്താഴത്തിന് കൊണ്ടുപോയി. സാമൂഹ്യമാധ്യമമായ എക്‌സില്‍ ആര്യന്‍ മിശ്ര എന്നയാള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കാഴ്ചകളുടെ പൊടിപൂരമാണ്. ഒരു അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മിശ്ര, ഐടിസിയില്‍ മാതാപിതാക്കള്‍ക്കൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നതിന്റെ ഒരു ചിത്രമാണ് പങ്കിട്ടത്. 1995 മുതല്‍ 2000 വരെ ഇതേ ആഡംബര ഹോട്ടലില്‍ മിശ്രയുടെ Read More…

Good News

പഴയ ചൈനീസ് സഹപാഠിയെ തെരഞ്ഞ് അമേരിക്കക്കാരി; 22 മണിക്കൂറിനുളളില്‍ കണ്ടെത്തി നെറ്റിസണ്‍മാര്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞുപോയ തന്റെ ചൈനീസ് സുഹൃത്തിനെ അമേരിക്കക്കാരിക്ക് കണ്ടെത്തിക്കൊടുത്ത് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ട്. 21 വയസ്സുള്ള അമേരിക്കക്കാരി തന്റെ ദീര്‍ഘകാല ബാല്യകാല സുഹൃത്തായിരുന്ന സൈമണ് വേണ്ടിയാണ് റെഡ്‌നോട്ടില്‍ എത്തിയത്. വെറും 22 മണിക്കൂറിനുള്ളില്‍ റെഡ്‌നോട്ട് ഉപയോക്താക്കള്‍ സൈമണെ കാതറീന സീലിയയുടെ അരികിലെത്തിച്ചു. യുഎസിലെ ടിക്ടോക്ക് ഉപയോക്താക്കള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്നോട്ടിലേക്ക് ഒഴുകാന്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന കഥ വൈറലാണ്. റെഡ്‌നോട്ടില്‍ ജനുവരി 15 ന് ചേര്‍ന്നശേഷം 20,000-ത്തിലധികം ഫോളോവേഴ്സിനെ റെഡ്‌നോട്ടില്‍ Read More…

Good News

മാതാപിതാക്കളുടെ കഷ്ടപ്പാടറിഞ്ഞു ഗ്‌ളാമര്‍ജോലി കളഞ്ഞു; കൃഷിക്കാരിയായി, യുവതി രണ്ടു മാസം സമ്പാദിച്ചത് 24 ലക്ഷം

ജോലി ചെയ്യുന്ന കാര്യത്തില്‍ മനുഷ്യര്‍ക്ക് രണ്ടു തരം ഓപ്ഷനുകള്‍ ഉണ്ട്. ഒന്നുകില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഇഷ്ടപ്പെട്ട ജോലി ചെയ്യുക. അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലി ചെയ്യുക. ചൈനയിലെ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോയി ഒരു പന്നി കര്‍ഷകനായി മാറിയ ആള്‍ വെറും രണ്ട് മാസം കൊണ്ട് സമ്പാദിച്ചത് 24 ലക്ഷം രൂപ(200,000 യുവാന്‍). വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ ജനിച്ച 27 കാരിയായ യാങ് Read More…

Good News

അറ്റ്‌ലാന്റിക്കിന്റെ വിരിമാറിലൂടെ 3000 മൈല്‍ തനിച്ച് സഞ്ചരിച്ചു ; അനന്യപ്രസാദ് ഈ നേട്ടമുണ്ടാക്കുന്ന ആദ്യ ഇന്ത്യാക്കാരി

സമുദ്രത്തിന് നടുവില്‍ പ്രകൃതിയെ അനുഭവിച്ചറിയുക എന്നത് സാധാരണക്കാര്‍ക്ക് അത്ര അനായാസമുള്ള കാര്യമല്ല. എന്നാല്‍ അമേരിക്കയില്‍ താമസമാക്കിയ ബംഗലുരു സ്വദേശിനി അനന്യപ്രസാദ് ഈ അസാധാരണ കാര്യം നേട്ടമാക്കി മാറ്റുകയാണ്. അറ്റ്‌ലാന്റിക്കിനു കുറുകെ ഒറ്റയ്ക്ക് 3,000 മൈല്‍ യാത്ര ചെയ്ത് ചരിത്രമെഴുതിയിരിക്കുകയാണ് പെണ്‍കുട്ടി. ഈ നേട്ടമുണ്ടാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായി അവര്‍ ചരിത്രം എഴുതിയപ്പോള്‍ ഇന്ത്യാക്കാര്‍ക്ക് കൂടി അതിലഭിമാനിക്കാന്‍ ഏറെയാണ്. അടുത്തിടെ ഇവരുടെ അഭിമുഖം ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചതോടെയാണ് ഒരിക്കല്‍ കൂടി അനന്യപ്രസാദ് ഇന്ത്യാക്കാരുടെ മനസ്സുകളിലേക്ക് വീണ്ടുമെത്തിയത്. കടല്‍ Read More…

Good News

ഒറ്റ ചെടിയില്‍നിന്നു 32000 തക്കാളി, മൂന്നരക്കിലോ ഭാരമുള്ള തക്കാളി ! ചില തക്കാളി വിശേഷങ്ങള്‍…

ഇന്ത്യക്കാര്‍ ഭക്ഷിക്കുന്ന തക്കാളി വ്യത്യസ്ത സവിശേഷതകളുള്ളയാളാണ് . കറിവെക്കാനായി ഉപയോഗിക്കുന്ന തക്കാളി പച്ചക്കറിയായിയാണ് നമ്മള്‍ കാണുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഒരു പഴവര്‍ഗമാണ് ഇത്. തക്കാളികള്‍ തെക്കന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ നിന്നാണ് ലോകമെങ്ങും എത്തിയതെന്നാണ് കരുതപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിളവ് നല്‍കിയ തക്കാളി ചെടിയുള്ളത് യു എസിലാണ്. ഫ്‌ളോറിഡയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡിലുള്ള ഈ തക്കാളി ചെടിയില്‍നിന്ന് 32000 തക്കാളികള്‍ ആണ് ഒരു വര്‍ഷം ലഭിച്ചത്. ഹെയര്‍ലൂം ടൊമാറ്റോ എന്ന വിഭാഗത്തില്‍പ്പെട്ടതാണിത്. ഒന്നര വര്‍ഷമെടുത്താണ് ഈ മരം Read More…

Good News

അബോധാവസ്ഥയിലായ നായ്ക്കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്ന അമ്മ നായ: വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും പവിത്രവും നിർമ്മലവുമായ സ്നേഹമാണ് അമ്മയുടേത്. ഏത് അവസ്ഥയിലും തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ അമ്മയോളം ഈ ലോകത്ത് മറ്റാർക്കും കഴിയില്ല. അത് മനുഷ്യനായാലും മൃഗങ്ങളായാലും അമ്മ എന്നും അമ്മ തന്നെ ആണ്. ആ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല എന്നതാണ് വാസ്തവം. ഇത്തരത്തിൽ മാതൃസ്നേഹത്തിന്റെ ശ്രദ്ധേയമായ പല മുഹൂർത്തങ്ങൾക്കും നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു വീഡിയോയായാണ് ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവർന്നിരിക്കുന്നത്. ജനുവരി 13 ന്, തുർക്കിയിൽ, ഒരു അമ്മ നായ Read More…

Good News

ദരിദ്രനായിരുന്നപ്പോള്‍ പഠിക്കാന്‍ സഹായിച്ചത് ഗ്രാമീണര്‍; 1 ലക്ഷംരൂപ വീതം ഓരോരുത്തര്‍ക്കും നല്‍കി ശതകോടീശ്വരന്‍

ദരിദ്രനായിരുന്ന കാലത്ത് വിദ്യാഭ്യാസം ചെയ്യാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് കോടീശ്വരനായപ്പോള്‍ നന്ദിസൂചകമായി സ്‌നേഹം മടക്കിക്കൊടുക്കാനൊരുങ്ങി ചൈനീസ് ശതകോടീശ്വരന്‍. ചൈനീസ് ഭാഗ്യവര്‍ഷത്തില്‍ 1.2 ലക്ഷം രൂപ വീതം 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് ഒരുങ്ങുന്നത്. ഒരു കാലത്ത് തന്നെ വിദ്യാഭ്യാസം ചെയ്യാന്‍ സഹായിച്ചവരോടുള്ള നന്ദിയായിട്ടാണ് പണം നല്‍കുന്നത്. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ജെഡി ഡോട്ട് കോമിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ റിച്ചാര്‍ഡ് ലിയു ക്വിയാങ്ഡോംഗ് ആണ് ചൈനീസ് പുതുവര്‍ഷത്തിന് മുന്നോടിയായി നാട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 60 വയസും Read More…

Featured Good News

ഈ മുത്തശ്ശി സൂപ്പറാ..! 124 വയസ്, ഭക്ഷണം 3നേരം, ഊണുകഴിഞ്ഞ് പതിവ് നടത്തം, രാത്രി 8-ന് ഉറങ്ങും

ദിവസം മൂന്ന് നേരം ഭക്ഷണം. ഓരോ തവണ ഊണിന് ശേഷവും നടക്കാന്‍ പോകും. രാത്രി 8 മണിക്ക് ഉറങ്ങാന്‍ പോകുന്നു. ചൈനയില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട മുത്തശ്ശി ഇപ്പോഴും ചുറുചുറുക്കോടെ ജീവിക്കുന്നു. പന്നിക്കൊഴുപ്പിന്റെ ഇഷ്ടത്തിനും ശുഭാപ്തിവിശ്വാസമുള്ള ജീവിതശൈലിക്കും പേരുകേട്ട ക്യു ചൈഷി ഓണ്‍ലൈനില്‍ അനേകരെയാണ് ജീവിതശൈലികൊണ്ട് പ്രചോദിപ്പിച്ചിരിക്കുന്നത്. മുടി ചീകുക, തീ കത്തിക്കുക, വാത്തകള്‍ക്ക് സ്വന്തമായി ഭക്ഷണം കൊടുക്കുക, പടികള്‍ അനായാസം കയറുക തുടങ്ങിയ ജോലികള്‍ അവര്‍ ഇപ്പോഴും ചെയ്യുന്നു. പ്രിയപ്പെട്ട വിഭവം മത്തങ്ങയാണ്. ശീതകാല തണ്ണിമത്തന്‍, Read More…