Good News

ജീവിതം ഭൂമിക്ക് സമര്‍പ്പിച്ച ഒരമ്മ; ലോകത്തിന് മാതൃകയാണ് ഇന്ത്യയുടെ ഈ ‘ വിത്ത് മാതാവ്’

തന്റെ പത്താം വയസ്സില്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം സ്‌കൂള്‍ ജീവിതം നഷ്ടപ്പെടുത്തിയ ഒരു പെണ്‍കുട്ടി. പിന്നീട് അവള്‍ കൃഷിയുടെ വഴിയിലേക്ക് തിരിഞ്ഞു. ഇന്ന് ഒരു രാജ്യത്തിന് മുഴുവന്‍ ‘വിത്ത് മാതാവാണ് റാഹിബായ് സോമ എന്ന വനിത.. ബിബിസിയുടെ ” 100 സ്ത്രീകളുടെ 2018 ” പട്ടികയിലെ മൂന്ന് ഇന്ത്യക്കാരിൽ ഇവരും ഉൾപ്പെടുന്നു. മികച്ച വിത്ത് സേവർ അവാർഡ്, BAIF ഡെവലപ്‌മെന്റ് റിസർച്ച് ഫൗണ്ടേഷൻ മികച്ച കർഷകനുള്ള അവാർഡ് , നാരി ശക്തി പുരസ്‌കാരം , 2020ല്‍ രാജ്യം Read More…

Good News

പരിക്കു മൂലം ക്രിക്കറ്റ് വിട്ട് അക്കാദമിക മികവിലേക്ക് തിരിഞ്ഞു ; ഇപ്പോള്‍ ഐപിഎസുകാരന്‍

പലര്‍ക്കും സ്പോര്‍ട്സില്‍ കടുത്ത താല്‍പര്യമുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ പഠനത്തില്‍ പിന്നാക്കമാകുക പതിവാണ്. എന്നാല്‍ ഈ മിഥ്യാധാരണ തകര്‍ത്ത ഒരാളുണ്ട്. ക്രിക്കറ്റ് താരത്തില്‍ നിന്ന് മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഓഫീസറായി മാറിയ ഒരാള്‍. ഇന്ത്യയില്‍ ഒരു സ്റ്റാര്‍ ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ച കാര്‍ത്തിക് മധീരയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരിക്കല്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുമെന്ന് കരുതിയിരുന്ന മധീര ഇപ്പോള്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിലാണ്. (ഐപിഎസ്). ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന കാര്‍ത്തിക് മധീര അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍-17, അണ്ടര്‍-19 തലങ്ങളിലും യൂണിവേഴ്സിറ്റി തലത്തിലും Read More…

Good News

അന്ന് ലണ്ടന്‍ നഗരത്തിനെ ഞെട്ടിച്ച് ബസിന്റെ ഡ്രൈവറായി; പ്രചോദനമായി ആദ്യ വനിതാ ഡ്രൈവര്‍ ജില്‍ വിന്നര്‍

ഒരിക്കല്‍ ലണ്ടന്‍ നഗരത്തിലെ ഒരു ബസ്സിന്റെ ഡ്രൈവിങ് സീറ്റില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരു പെണ്‍കുട്ടി കയറിയിരുന്നു. ഇത് നടക്കുന്നത് ഏതാണ്ട് 50 വര്‍ഷത്തിന് മുമ്പാണ്. അങ്ങനെ ലണ്ടന്‍ പാസഞ്ചര്‍ ബസുകളുടെ ആദ്യ വനിതാ ഡ്രൈവറായി ജില്‍വിനര്‍ മാറി. കുഞ്ഞ് ജില്ലിന്റെ വലിയ ആഗ്രഹമായിരുന്നു ബസ് ഡ്രൈവറാകുകയെന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പാസഞ്ചര്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമില്ലായിരുന്ന കാലത്ത് ജില്ലിന്റെ ഈ ആഗ്രഹവും നിശ്ബ്ദമായി. എന്നാലും സ്വപ്‌നം വിട്ടുകളയാന്‍ ജിൽ തയ്യാറായിരുന്നില്ല. 1974 ല്‍ ജില്‍ ഒരു ലണ്ടന്‍ Read More…

Good News

മമ്മൂട്ടിയെ കണ്ടു, ചിത്രത്തില്‍ ഓട്ടോഗ്രാഫും കിട്ടി; സന്തോഷത്തോടെ കുഞ്ഞ് ഇവാൻ യാത്രയായി, വേദനകളില്ലാത്ത ലോകത്തേയ്ക്ക്

പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതും അവരുടെ കൈയില്‍ നിന്ന് ഒപ്പ് വാങ്ങുന്നതുമൊക്കെ സര്‍വ്വ സാധാരണമാണ്. അതില്‍ പലതും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. എന്നാല്‍ കുഞ്ഞ് ഇവാന്‍ മമ്മൂക്കയെ കണ്ട നിമിഷം വളരെ ഹൃദയസ്പര്‍ശിയായിരുന്നു. തന്റെ ആഗ്രഹം നിറവേറ്റിയ കാന്‍സര്‍ ബാധിതനായ ഇവാന്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ലോകത്തുനിന്ന് യാത്രയായി. അഖില്‍ ജോയിയുടെയും നിമ്മുവിന്റെയും മകനാണ് ഇവാന്‍ ജോ അഖില്‍. ഇവാന് കാന്‍സര്‍ സ്ഥിരീകരിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. കുട്ടിയില്‍ കണ്ടെത്തിയത് തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു. സിനിമ കണ്ട് തുടങ്ങിയ കാലം Read More…

Good News

ആമി ഗുബ്‌സര്‍ എന്ന മുത്തശ്ശി 17 മണിക്കൂറുകള്‍ കൊണ്ടു നീന്തിയത് 30 മൈല്‍…!

ജീവിതത്തില്‍ ഉടനീളം ചിലര്‍ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. ഇതിന് ഏറ്റവും മികച്ച ഉദാഹരണം കാലിഫോര്‍ണിയക്കാരിയായ ആമി ഗുബ്‌സര്‍ എന്ന മുത്തശ്ശിയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ഫാറലോണ്‍ ദ്വീപുകളിലേക്ക് ഈ മുന്‍ നീന്തല്‍താരം മണിക്കൂറുകള്‍ ചെലവഴിച്ച് സ്രാവുകളുടെ വഴിയില്‍ നീന്തിക്കയറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മുത്തശ്ശിയായിട്ടാണ് ആമി മാറിയത്. 24 വര്‍ഷമായി വേദിയില്‍ നിന്നും അകന്നു നില്‍ക്കുന്ന മുന്‍ കൊളീജിയറ്റ് നീന്തല്‍ താരം ഈ നേട്ടം കൈവരിച്ചത് 17 Read More…

Good News

പൊറോട്ടയും ബീഫും, ബിരിയാണിയും പഴംപൊരിയും ഇനി ഓസ്ട്രേലിയയിലും; വിപണി കീഴടക്കി മലയാളി

മലയാളികളുടെ പൊതു വികാരമാണ് പൊറോട്ട. എന്നാല്‍ എറണാകുളം സ്വദേശിയായ നിധിന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ കെയിന്‍സില്‍ പൊറോട്ടയുടെ രുചി പരിചയപ്പെടുത്തുന്നു. വില്‍പ്പന നടത്തുന്നതാവട്ടെ ഫുഡ് ട്രക്കിലും . വീശി അടിച്ച പൊറോട്ട മാത്രമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതിനോടൊപ്പം പ ഈ പുതിയ സംരംഭം ശ്രദ്ധയില്‍പ്പെട്ടത് ഓസ്‌ട്രെലിയില്‍ വടംവലി മത്സരത്തില്‍ ഭക്ഷണം വിളമ്പിയതിന് പിന്നാലെയാണ്.ഏകദേശം 50,000 ഡോളര്‍ മുടക്കിയാണ് ഈ ഫുഡ് ട്രക്ക് നിര്‍മിച്ചത്. ഈ സംരംഭത്തിന് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. നിഥിനും കുടുംബവും ക്വീന്‍സ് Read More…

Good News

യു.പി.യിലെ ഗ്രാമത്തിൽ നിന്ന് ബെക്കിങ്ഹാം കൊട്ടാരത്തിലേക്ക്; 18 വയസുകാരി അമ്മയുടെ ഇ–റിക്ഷ വിജയഗാഥ

ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആരതിയെന്ന ആദ്യത്തെ വനിത പിങ്ക് – ഇ റിക്ഷാ ഡ്രൈവർ അധികമാരും തന്നെ അറിയാത്ത സാധാരണ പെണ്‍കുട്ടിയായിരുന്നു, ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിലേക്കു ക്ഷണിക്കപ്പെടുന്നതുവരെ. ലണ്ടനിലെ അമല്‍ ക്ലൂണി വനിതാ ശാക്തികരണ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആരതി എന്ന പെണ്‍കുട്ടിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന കണ്ണിയായതിനാലാണ്.കഴിഞ്ഞ വര്‍ഷമാണ് ആരതി പിങ്ക് റിക്ഷ പദ്ധതിയില്‍ അംഗമായത് . പിങ്ക് റിക്ഷയിൽ പ്രവര്‍ത്തിച്ച് മറ്റ് പെണ്‍കുട്ടികളെ പ്രചോദിപ്പിച്ചതിനാണ് ആരതിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. Read More…

Good News

കനത്ത ചൂട് മൂലം കുഴഞ്ഞു വീണ കുട്ടിക്കുരങ്ങന് സിപിആര്‍ നല്‍കി രക്ഷിച്ച് പോലീസുദ്യോഗസ്ഥന്‍ ; വീഡിയോ വൈറല്‍

വേനല്‍ച്ചൂട് മനുഷ്യന്മാരെ പോലെ തന്നെ മൃഗങ്ങളേയും കുഴപ്പത്തിലാക്കിയിരിയ്ക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. കനത്ത ചൂട് മൂലം കുഴഞ്ഞു വീണ ഒരു കുട്ടിക്കുരങ്ങന് സിപിആര്‍ കൊടുക്കുന്ന ഒരു പോലീസുദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. മരത്തില്‍ നിന്ന് താഴേക്ക് വീണ കുരങ്ങന് ഇദ്ദേഹം സിപിആര്‍ നല്‍കുകയാണ്. ”അമിതമായ ചൂട് സഹിക്കാനാകാതെയാണ് കുരങ്ങന്‍ മരത്തില്‍ നിന്ന് താഴേക്ക് വീണത്. ഉടനെ ബോധം കെട്ടു. അപ്പോള്‍ തന്നെ നിരവധി കുരങ്ങന്‍മാര്‍ ആ കുട്ടിക്കുരങ്ങന് ചുറ്റും കൂടി. Read More…

Good News

ഉക്രെയിനില്‍ നിന്നും പാലായനം ചെയ്ത 30 കാരി ഓടിക്കയറിയത് 49 കൊല്ലം ഒറ്റയ്ക്ക് കഴിഞ്ഞ വില്‍സന്റെ ജീവിതത്തിലേക്ക്

എത്ര ശ്രമിച്ചാലും വിവാഹമൊക്കെ അതിന്റേതായ സമയമാകുമ്പോഴേ നടക്കൂ എന്നാണ് പഴമക്കാരുടെ ചൊല്ല്. ഇത് ശരിയാണോ എന്നറിയില്ലെങ്കിലും ജീവിതകാലം മുഴുവന്‍ അവിവാഹിതനായിരുന്ന ഏകാന്തനായ ബ്രിട്ടീഷുകാരന്‍ നാല്‍പ്പത്തിയൊന്‍പതാം വയസ്സില്‍ വിവാഹം കഴിക്കാനൊരുങ്ങുകയാണ്. അതും യുദ്ധം തകര്‍ത്ത ഉക്രെയിനില്‍ നിന്നും പലായനം ചെയ്ത യുവതിയെ. അപ്രതീക്ഷിത പ്രണയത്തിന് ശേഷം 49 കാരനായ ബ്രിട്ടീഷുകാരന്‍ ഗൈ വില്‍സണ്‍ 34 കാരിയായ ഉക്രെയിന്‍ വനിത കരീന കുലിക്കിനെ ചൊവ്വാഴ്ച വിവാഹം കഴിച്ചതോടെ. കഴിഞ്ഞ ജനുവരിയില്‍ വില്‍സണ്‍ ജന്മനാട്ടില്‍ സന്നദ്ധസേവനം നടത്തുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 34 Read More…