പുതിയ വസ്തുക്കള്‍ വാങ്ങുമ്പോള്‍ പഴക്കം ചെന്ന വസ്തുക്കള്‍ സാധാരണ എന്തുചെയ്യും? ഒന്നുകില്‍ നശിപ്പിച്ചുകളയും അല്ലെങ്കില്‍ അത് വീടിന്റെ സ്‌റ്റോര്‍ റൂമിലേക്ക് തള്ളും. എന്നാല്‍ ദക്ഷിണകൊറിയയിലെ സോളിലെ പ്രാദേശിക സര്‍ക്കാര്‍ ചെയ്യുന്നത് കേട്ടുനോക്കു. പത്തുവര്‍ഷമായി സോളിലെ പ്രാദേശിക സര്‍ക്കാര്‍ ചെയ്യുന്നത് ആഡംബര ഹോട്ടലുകളിലെ പഴക്കം ചെന്ന ഉപകരണങ്ങള്‍ നഗരത്തിലെ പാവപ്പെട്ടവര്‍ക്കും വീടില്ലാത്തവര്‍ക്കും സംഭാവന ചെയ്യുകയാണ്. സോളിലെ മെട്രോപൊളിറ്റന്‍ ഏരിയയിലെ 14 വ്യത്യസ്ത ആഡംബര ഹോട്ടലുകള്‍ നഗരസഭയുമായി ഈ പദ്ധതിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇതിനകം 120,000 സാധനങ്ങളാണ് പാവപ്പെട്ടവര്‍ക്ക് നല്‍കിയത്. ഈ Read More…
എത്തിച്ചേരാന്‍ പ്രയാസമുള്ള വിദൂര പ്രദേശങ്ങളില്‍ ‘ബൈക്ക് ആംബുലന്‍സുകള്‍’ ആരംഭിച്ചു
ആദിവാസികള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള വിദൂര പ്രദേശങ്ങളില്‍ ആരോഗ്യസംരക്ഷണ സൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് സര്‍ക്കാര്‍ 10 ജില്ലകളിലായി 25 ‘ബൈക്ക് ആംബുലന്‍സുകള്‍’ പ്രഖ്യാപിച്ചു. 1.60 കോടി രൂപ ചെലവില്‍ വാങ്ങുന്ന 25 ബൈക്ക് ആംബുലന്‍സുകള്‍ സംസ്ഥാനത്തുടനീളം നിലവിലുള്ള 1,353 വാഹനങ്ങളുടെ 108 ആംബുലന്‍സ് ശൃംഖലയുടെ ഫീഡര്‍ യൂണിറ്റുകളായി പ്രവര്‍ത്തിക്കും. ഇവ പ്രാഥമിക അടിയന്തര സേവനങ്ങള്‍, രോഗികള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള വൈദ്യ പരിചരണം എന്നിവയ്ക്ക് സഹായകമാകും . വിദൂര, മലയോര മേഖലകളില്‍ താമസിക്കുന്നവരുടെ ഇടയില്‍ നിരവധി Read More…
വിവാഹാഘോഷം ‘സ്മോള്‍’ ഇല്ലാതെയാണോ ? പഞ്ചായത്ത് വക സമ്മാനവും ആദരവും
മയക്കുമരുന്നിനും മദ്യത്തിനും എതിരായ പോരാട്ടത്തിൽ മുൻകൈയെടുത്ത്, ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ലാംബ്ലു ഗ്രാമപഞ്ചായത്ത്. വിവാഹ ആഘോഷങ്ങള്‍ക്ക് മദ്യവും ലഹരിവസ്തുക്കളും ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറിയിരിക്കുന്ന നാട്ടില്‍ മാറ്റത്തിനായി മുന്നിട്ടിറങ്ങുന്നത്ഒരു പഞ്ചായത്ത് ഭരണകൂടം. ലാംബ്ലു പഞ്ചായത്താണ് തങ്ങളുടെ നാട്ടുകാര്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ പുതുവഴികള്‍ പരീക്ഷിക്കുന്നത്. വിവാഹവീട്ടില്‍ ആഘോഷങ്ങള്‍ക്കായി മദ്യവു മറ്റു ലഹരി വസ്തുക്കളും നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാന്‍തയാറെടുക്കുകയാണ് പഞ്ചായത്ത്. ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രധാൻ കർത്താർ സിങ് ചൗഹാനാണ് തീരുമാനം പ്രഖ്യാപിച്ചത്. മദ്യപിക്കുകയും പുകവലിക്കുകയും Read More…
ശതകോടീശ്വരന്‍, മുംബൈ ഭീകരാക്രമണത്തിനിടെ ബന്ദിയാക്കപ്പെട്ടു, 15അടി അകലെ മരണം കണ്ടു
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരില്‍ ഒരാളായ ഗൗതം അദാനി ബിസിനസ് ലോകത്ത് ഏറെ ശ്രദ്ധേയമായ പേരുകളില്‍ ഒന്നാണ്. എളിമയില്‍ നിന്ന് ഇന്ത്യയിലെ രണ്ടാമത്തെ ധനികനായി ഉയര്‍ന്ന ഒരു വ്യവസായിയുടെ മൂല്യം 93.5 ബില്യണ്‍ ഡോളറാണ്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഇന്ന് 62-ാം വയസ്സില്‍ ഗൗതം അദാനി മുകേഷ് അംബാനിക്ക് പിന്നില്‍ രണ്ടാമനാണ്. ഊര്‍ജം മുതല്‍ കൃഷി, റിയല്‍ എസ്റ്റേറ്റ്, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ അദാനി ഗ്രൂപ്പിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ മരണത്തിന് മുന്നില്‍ ഏതു കോടീശ്വരനും Read More…
ട്രെയിന് മുന്നില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്, ഇന്ന് അയാളുടെ ജീവിതസഖി
എല്ലാം അവസാനിപ്പിച്ചു. ഇനി ഒരു ട്രെയിന്‍ കൂടി വന്നാല്‍ മതി. ഷാര്‍ലറ്റ് റെയില്‍വേട്രാക്കില്‍ കാത്തുനിന്നു. എന്നാല്‍ ആ ട്രെയിന്റെ ഡ്രൈവറായ ഡേവ് ലേയ്ക്ക് വേറെ പദ്ധതികളുണ്ടായിരുന്നു. ട്രാക്കില്‍ ഒരു കാല്‍നടക്കാരന്റെ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ബ്രേക്ക് ചവിട്ടി. ട്രെയിന്‍ യുവതിയ്ക്ക് ഏതാനും വാര അകലെ നിന്നു. ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട സ്ത്രീയുമായി ഡേവ് ലേ അരമണിക്കൂറോളം സംസാരിച്ചു, ഒടുവില്‍ അവളെ സുരക്ഷിതമായി അടുത്ത പ്ലാറ്റ്ഫോമില്‍ എത്തിച്ചു. പിന്നീട് ലോക്കല്‍ പോലീസ് ഷാര്‍ലറ്റിനെ സമീപത്തെ പ്രാദേശിക മാനസികാരോഗ്യ സഹായ Read More…
500കിലോ മത്തങ്ങയില്‍ ബോട്ട് നിർമിച്ചു, യാത്ര ചെയ്തത് 74 കിലോമീറ്റർ; കിട്ടിയത് ഗിന്നസ് റെക്കോര്‍ഡ്
പല തരത്തിലുള്ള ബോട്ടുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിയ്ക്കാറുണ്ട്. എന്നാല്‍ ആരും ചിന്തിയ്ക്കാത്ത രീതിയിലുള്ള ഒരു ബോട്ട് നിര്‍മ്മിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ് 46-കാരന്‍. യുഎസിലെ വാഷിങ്ടണ്ണിലാണ് ഈ വ്യത്യസ്ത ബോട്ട് നിര്‍മ്മിച്ചിരിയ്ക്കുന്നത്. 46 കാരനായ ഗാരി ക്രിസ്റ്റെന്‍സന്‍ ഒരു വമ്പന്‍ മത്തങ്ങ കൊണ്ടാണ് ബോട്ട് നിര്‍മ്മിച്ചത്. മത്തങ്ങയില്‍ ബോട്ട് നിര്‍മിക്കാനാകുമോ എന്നത് ആരെയും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഒറിഗോണിലെ ഹാപ്പിവാലിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഗാരി തന്റെ കൃഷി സ്ഥലത്ത് 2011 മുതല്‍ ഭീമാകാരമായ മത്തങ്ങകള്‍ വളര്‍ത്തിയിരുന്നു. Read More…
579000 കോടി രൂപയുടെ സര്‍ക്കാര്‍ കമ്പനിയെ നയിച്ച, ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരന്റെ മകള്‍
2013ല്‍ എല്‍ഐസിയുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടറായി ഉഷാ സാങ്വാന്‍ ചരിത്രമെഴുതി. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എല്‍ഐസി) ഡയറക്ട് റിക്രൂട്ട് ഓഫീസറായി 1981-ല്‍ ചേര്‍ന്ന അവര്‍ 2013-ല്‍ എംഡിയായി. 35 വര്‍ഷത്തിലേറെ ജോലി ചെയ്ത ശേഷം 2018-ല്‍ സാങ്വാന്‍ എല്‍ഐസിയില്‍ നിന്ന് വിരമിച്ചു. ഇന്ന് എല്‍ഐസിയുടെ വിപണി മൂല്യം 5.79 ലക്ഷം കോടി രൂപയാണ്. 93വയസ്സുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരന്‍ ലച്മണ്‍ ദാസ് മിത്തലിന്റെ മകളാണ് സാങ്വാന്‍. 1969-ല്‍ സൊണാലിക ഗ്രൂപ്പ് Read More…
തന്റെ സ്വപ്നഭവനം പണിത കോണ്‍ട്രാക്ടര്‍ക്ക് ഒരു കോടി രൂപയുടെ വാച്ച് സമ്മാനിച്ച് വീട്ടുടമ
പുതിയ വീട് വെച്ചു നല്‍കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് വീട്ടുടമകള്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. വസ്ത്രങ്ങളോ, പണമോ മറ്റ് സമ്മാനങ്ങളോ ഒക്കെയാകാം നല്‍കുന്നത്. എന്നാല്‍ വീട് പണിത കോണ്‍ട്രാക്ടര്‍ക്ക് ഒരു കോടി രൂപ വിലമതിക്കുന്ന വാച്ച് സമ്മാനിച്ചിരിയ്ക്കുകയാണ് ഒരു വീട്ടുടമ. പഞ്ചാബിലെ ബിസിനസുകാരനായ ഗുര്‍ദീപ് ദേവ് ബാത്ത് എന്നയാളാണ് തന്റെ വീടു പണി വേഗത്തിലും മനോഹരവുമായി പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടറായ രാജീന്ദ്രര്‍ സിംഗ് രൂപ്രയ്ക്ക് ഒരു കോടി രൂപ വിലമതിക്കുന്ന റോളക്‌സ് ഓയിസ്റ്റര്‍ പെര്‍പെച്ച്വല്‍ സ്‌കൈ ഡ്വെല്ലര്‍ വാച്ച് സമ്മാനമായി നല്‍കിയതെന്ന് എന്‍ഡിടിവി Read More…
മകൻ സാരഥിയായ ബസില്‍ ടിക്കറ്റ് കൊടുത്ത് കണ്ടക്ടർ അമ്മ, കെ.എസ്.ആർ.ടി.സിക്ക് ഇത് പുതുചരിത്രം
കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ അമ്മ, ഡ്രൈവിംഗ് സീറ്റിലാകട്ടെ മകനും! ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കല്‍ കോളജ് റൂട്ടിലെ സ്വിഫ്റ്റ് ബസിലായിരുന്നു ഈ അമ്മയുയേും മകന്റേയും അപൂര്‍വയാത്ര. ആര്യനാട് സ്വദേശിയായ യമുനയും മകന്‍ ശ്രീരാഗുമാണ് ഈ റെക്കോഡിട്ടത്.കെ.എസ്.ആര്‍.ടി.സി.തന്നയാണ് വാര്‍ത്ത ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കെ എസ് ആർ.ടി.സിയുടെ കുറിപ്പ്: 03.11.2024 ഞായറാഴ്ച കെ എസ് ആർ.ടി.സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കൽ കോളേജ് സ്വിഫ്റ്റ് ബസിൽ സാരഥികൾ അമ്മയും Read More…














