Good News

കൃഷിനശിപ്പിക്കാന്‍ എത്തുന്ന കാട്ടാനകളെ തുരത്തുന്നത് 70,000 തേനീച്ചകള്‍ ; കെനിയയില്‍ പദ്ധതി വന്‍ വിജയം

എന്തൊക്കെ ഉപായങ്ങള്‍ ചെയ്താലും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനശിപ്പിക്കലും വനാതിര്‍ത്തികളിലെ കര്‍ഷകരുടെ പതിവ് തലവേദയാണ്. ഈ സാഹചര്യം നേരിടുന്ന കെനിയയിലെ കര്‍ഷകര്‍ ഭക്ഷണത്തിനായി ഇറങ്ങിവരികയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ആനകളെ തുരത്താന്‍ ഉപയോഗിക്കുന്നത് തേനീച്ചകളെ. ഐതിഹാസികമായ സാവോ ദേശീയ ഉദ്യാനത്തിന്റെ അരികിലാണ് ആഫ്രിക്കന്‍ തേനീച്ചകള്‍ നല്ല വിളവെടുപ്പുള്ള വിളകളുടെ അടുത്ത നിരകളില്‍ കാവല്‍ക്കാരായി കഴിയുന്നത്. ഈ ഗ്രാമപ്രദേശങ്ങളില്‍ ആനകളെ കൃഷിയിടങ്ങള്‍ കയ്യേറുന്നതില്‍ നിന്നും വിളകള്‍ തിന്നുന്നതില്‍ നിന്നും വീടുകള്‍ നശിപ്പിക്കുന്നതില്‍ നിന്നും തേനീച്ചകളാണ് തടയുന്നത്. ആനകളെ തുരത്താന്‍ തേനീച്ചകളെ Read More…

Featured Good News

തൊഴില്‍ പരിചയമില്ല; പക്ഷെ ആറ് മാസത്തിനുള്ളില്‍ ജീവനക്കാരി കമ്പനിയുടെ സി.ഒ.ഒ

ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും അല്ലാതെയും റെസ്യൂമെ നന്നായി പരിശോധിച്ച് അഭിമുഖത്തിന് ശേഷവുമായിരിക്കും നമ്മുടെ നാട്ടില്‍ ഒരാളെ ജോലിയ്ക്കെടുക്കുന്നത്. എന്നാല്‍ ജോലി ലഭിക്കാത്തവരും അധികമാണ്. എന്നാല്‍ ജോലി പരിചയമോ, എന്തിന് , ഔദ്യോഗികമായി ഒരു റെസ്യൂമെയോ ഇല്ലാത്ത ഒരാളെ ജോലിക്കെടുത്ത ഒരു അനുഭവ കഥയാണ് കഴിഞ്ഞിടെ റോബിന്‍ഹുഡ് എന്ന ഗോസ്റ്റ് റൈറ്റിങ് ഏജന്‍സിയുടെ സിഇഒ തസ്ലീം അഹമ്മദ് ഫത്തേ പങ്കുവച്ചത്. നല്ലൊരു റെസ്യൂമേയോ തൊഴില്‍ പരിചയമോ ഇല്ലാതെയിരുന്നിട്ടും. ലൈബ ജാവേദ് എന്ന പെണ്‍കുട്ടയെ തസ്ലീം ജോലിക്കെടുത്തു. Read More…

Good News

വിവാഹവേദിയിലെ വരന്റെ ആ ആവശ്യത്തിന് മറുപടിയായി കല്യാണം വേണ്ടെന്ന് വച്ച് വധു

രാജസ്ഥാനിലെ സിക്കറിൽ വിവാഹദിനത്തിൽ വരൻ അതിരുകടന്ന സ്ത്രീധനം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് കടുത്ത തീരുമാനമെടുക്കാൻ വധു തീരുമാനിച്ചതോടെ വിവാഹം മറ്റൊരു വഴിത്തിരിവിലെത്തി. വിവാഹപ്പന്തലില്‍നിന്ന് വധു മഞ്ജു ജാഖർ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുത്തു. വിവാഹത്തോടനുബന്ധിച്ചുള്ള പരമ്പരാഗത ഒരു ആചാരമാണ് സംഘർഷത്തിന് കാരണമായത്. ബറാത്തിനെ (കല്യാണ ഘോഷയാത്ര) ഊഷ്മളമായി സ്വീകരിക്കുകയും ജയമാല (മാല കൈമാറ്റം) കുഴപ്പമില്ലാതെ നടക്കുകയും ചെയ്തതോടെ വിവാഹ ചടങ്ങുകൾ സന്തോഷത്തോടെയാണ് ആരംഭിച്ചത്. എന്നാല്‍ വിവാഹ ചടങ്ങില്‍ വധുവും വരനും ഇരിക്കുമ്പോൾ, Read More…

Featured Good News

83കാരി പ്രൊഫസര്‍ ഇപ്പോഴും കഴിയുന്നത് വൈദ്യതിയില്ലാത്ത ഈ വീട്ടില്‍, കാരണം…

വേനല്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ ആയിരിക്കുമ്പോള്‍, കുറച്ച് ആഴ്ചകളോ ഏതാനും ദിവസങ്ങളോ വൈദ്യുതിയില്ലാതെ ജീവിക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍ പൂനെയില്‍ 83 കാരിയായ ഡോ. ഹേമ സാനെ ജീവിക്കുന്നത് വൈദ്യുതി ഇല്ലാത്ത വീട്ടിലാണ്. പിഎച്ച്ഡി നേടിയത് മുതല്‍ ഇന്നും കോളേജുകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വരെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്. ഈ ലാളിത്യത്തിന് വലിയ ശക്തിയുണ്ടെന്ന് അവര്‍ തെളിയിക്കുന്നു. മുന്‍ പ്രൊഫസറായ ഡോ ഹേമ സാനെ തന്റെ ജീവിതകാലം മുഴുവന്‍ പൂനെയിലെ ബുധ്വാര്‍ പേത്തില്‍ വൈദ്യുതിയില്ലാത്ത ഒരു വീട്ടിലാണ് Read More…

Good News

സാറേ, ആനപ്പിണ്ടത്തില്‍ ചവിട്ടിയാല്‍ മുടി വളരുമോ? കൊച്ചുമിടുക്കരുടെ സംശയം തീര്‍ത്ത് അധ്യാപകന്‍

കുട്ടികള്‍ക്ക് സംശയങ്ങള്‍ അല്പം കൂടുതലായിരിക്കും. എന്നാല്‍ അതെല്ലാം ക്ഷമയോടെ കേട്ടിരുന്നു മനോഹരമായി പറഞ്ഞുകൊടുക്കുകയാണ് ഒരു ഉദ്യോഗസ്ഥന്‍. ആനയെകുറിച്ചാണ് കേട്ടോ കുട്ടികളുടെ സംശയം. സ്റ്റഡി ടൂറുമായി എത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ആനയെക്കുറിച്ചുള്ള എല്ലാ സംശയവും കൃത്യമായി മറുപടി നല്‍കുന്ന ഒരു വീഡിയോ വയനാട് ഫോറസ്റ്റ് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ആനവാല്‍ മോതിരത്തിനെ കുറിച്ച് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത് തന്നെ. ആനവാല്‍ മോതിരം കെട്ടിയാല്‍ പേടി മാറുമോയെന്നാണ് ചോദ്യം. ഉടനെ ആനവാല്‍ മോതിരം ബഷീറിന്റെ കഥയിലുണ്ടെന്ന് ഒരു Read More…

Good News

ചെറുപ്രായത്തില്‍ പോളിയോ കുത്തിവയ്പ്പില്‍ കാലുകള്‍ തളര്‍ന്നു; സുവര്‍ണ നേട്ടങ്ങളുമായി സുവര്‍ണ രാജ്

സുവര്‍ണ രാജിന്റെ ജീവിതം വളരെ വിസ്മയങ്ങള്‍ നിറഞ്ഞതാണ്. ദേശീയ മെഡലുകള്‍ സ്വന്തമാക്കുന്നതിന് മുതല്‍ രാജ്യന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതു വരെ വൈകല്യം ഒരിക്കലും അവളുടെ ശരീരത്തിനെയോ മനസ്സിനെയോ തളര്‍ത്തിയിരുന്നില്ല. സുവര്‍ണ ഒരു പാരാ അത്ലീറ്റും ആക്സസിബിലിറ്റി അഭിഭാഷകയുമാണ്. സ്വന്തം ജീവിതം കൊണ്ടാണ് സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇവര്‍ പ്രചോദിപ്പിക്കുന്നത്. പോളിയോ ബാധിച്ച് തന്റെ ഇരുകാലുകളും തളര്‍ന്നിട്ടും വിവാഹിതയായി കുടുംബജീവിതം നയിക്കാനും ഒരു കായികതാരമായി ഇന്ത്യയ്ക്കുവേണ്ടി പല മത്സരങ്ങളില്‍ മെഡലുകള്‍ വാരികൂട്ടാനും സുവര്‍ണയെ സഹായിച്ചത് മനോധൈര്യമാണ്. രണ്ടാം വയസ്സില്‍ Read More…

Good News

ഒരു തുള്ളി ദാഹജലത്തിനായി കരഞ്ഞ് കുഞ്ഞുങ്ങള്‍, താങ്ങായി മലയാളി യൂട്യൂബര്‍; ആഫ്രിക്കയില്‍ നിര്‍മിച്ചത് 30 കിണറുകള്‍

യാത്രകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് നല്‍കുക. ആ അനുഭവങ്ങളില്‍നിന്ന് ലഭിക്കുന്നത് പുതിയ അറിവുകളായിരിക്കും. ആ അറിവുകള്‍ അവരുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ ചിലപ്പോള്‍ മാറ്റി മറിക്കും. അത്തരത്തില്‍ ഒരു യാത്രയില്‍ യാത്രികനും യൂട്യൂബറുമായ ദിൽഷാദ് കണ്ട കരളലിയിപ്പിക്കുന്ന അനുഭവം ഒരു നാടിന്റെ ദാഹജല പ്രശ്നത്തിന് പരിഹാരമായി മാറി. 2021ൽ ബുള്ളറ്റിലാണ് ഇന്ത്യയില്‍ നിന്ന് ആഫ്രിക്കവരെ ദിൽഷാദ് സഞ്ചരിച്ചത്. ആഫ്രിക്കൻ നാടുകളിൽ ഏറ്റവും വലിയ വരൾച്ച നേരിടുന്ന സമയമായിരുന്നു അത്. കുടിവെള്ളമില്ലാതെ ജനങ്ങൾ കഷ്‌ടപ്പെടുന്നത് നേരിൽ കാണാനിടയായി. വേനല്‍ക്കാലത്തെ ആ Read More…

Good News

മാതൃസ്‌നേഹത്തിന്റെ ഉദാത്ത മാതൃക ; അലീസ് ദാനം ചെയ്തത് 2,645.58 ലിറ്റര്‍ മുലപ്പാല്‍

ടെക്സാസില്‍ നിന്നുള്ള ഒരു അസാധാരണ സ്ത്രീ തന്റെ ഉദാരമായ ഹൃദയത്തിനും ലോകത്തിന് നല്‍കിയ സഹായത്തിന്റെയും പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി. ഏറ്റവും കൂടുതല്‍ മുലപ്പാല്‍ ദാനം ചെയ്തതിന്റെ ലോക റെക്കോര്‍ഡ് നേടിയ അലീസ് ഓഗ്ലെട്രി 2,645.58 ലിറ്റര്‍ അല്ലെങ്കില്‍ ഏകദേശം 700 ഗാലന്‍ മുലപ്പലാണ് ഇതുവരെ നല്‍കിയത്. 2010-ല്‍ തന്റെ മകന്‍ കെയ്ല്‍ ജനിച്ചതിനെത്തുടര്‍ന്ന് അധികമായി ഉണ്ടാകുന്ന മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ ആഗ്രഹിക്കുകയും എന്നാല്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് സംഭാവന ചെയ്യാമെന്ന് അറിവാണ് അലിസിനെ ഇതിലേക്ക് Read More…

Good News

പുലിയാണിവന്‍! ഹീറോ ഡോഗ് അവാർഡ് 18 മാസം പ്രായമുള്ള ബ്ലഡ്ഹൗണ്ടിന്

2024 ലെ ഹീറോ ഡോഗ് അവാർഡിന് 18 മാസം പ്രായമുള്ള ബ്ലഡ്ഹൗണ്ട് എന്ന പോലീസ് നായ അര്‍ഹനായി. നോർത്ത് കരോലിന പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ K-9 ഓഫീസറായാണ് ബോ എന്ന് പേരുള്ള ഈ നായ. തന്റെ ഔദ്യോഗിക ജീവിതത്തില്‍ പല ജീവനുകളെ രക്ഷിക്കുകയും കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തത് പരിഗണിച്ചാണ് പുരസ്കാരം. അമേരിക്കയിലെ മികച്ച നായ്ക്കളെ അഞ്ച് വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരം. യുഎസിൽ ഉടനീളമുള്ള നൂറുകണക്കിന് നായ്ക്കൾ മത്സരത്തിനുണ്ടായിരുന്നു. തെറാപ്പി ഡോഗ്സ്, സേവന- വഴികാട്ടി നായ്ക്കൾ, സൈനിക നായ്ക്കൾ, നിയമപാലകരായ Read More…