Featured Good News

ഓട്ടോക്കാരന്റെ മകള്‍ക്ക് സിവില്‍ സര്‍വീസ്; നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ ലക്ഷ്യം പിന്നാലെ വരും…

നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ മാര്‍ഗ്ഗം സ്വയം നമ്മുടെ വശത്താകും. ഇക്കാര്യം സത്യമാ ണെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ യവത്മാലില്‍ നിന്നുള്ള വാടക യ്ക്കെടുത്ത ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളായ അദിബ അനം. 2024ലെ യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 142-ാം റാങ്ക് കരസ്ഥമാക്കി. മഹാരാഷ്ട്ര യിലെ ആദ്യ മുസ്ലീം വനിതാ ഐഎഎസ് ഓഫീസറാകാന്‍ ഒരുങ്ങുകയാണ് അദിബ. യാത്ര എളുപ്പമായിരുന്നില്ല, പക്ഷേ ശ്രമം അവര്‍ ഉപേക്ഷിച്ചില്ല. വാടക വീട്ടില്‍ ജനിച്ചു വളര്‍ന്ന അദിബ പഠിച്ചത് പ്രാദേശിക സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. അവളുടെ പിതാവ് അഷ്ഫാക്ക് അഹമ്മദ് Read More…

Featured Good News

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് വൈദ്യുതി? ഭൂമിയിലേക്ക് സൗരോർജ്ജം എത്തിക്കാൻ പദ്ധതിയിട്ട് ഈ രാജ്യം

സാങ്കേതികവിദ്യയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്നതിന് പേരുകേട്ട രാജ്യമാണ് ജപ്പാൻ. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള അവരുടെ ഏറ്റവും പുതിയ പദ്ധതി ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ബഹിരാകാശത്ത് സൗരോർജ്ജം ഉപയോഗപ്പെടുത്തുകയും ആ ഊർജ്ജം ഭൂമിയിലേക്ക് തിരികെ കൈമാറുകയും ചെയ്യുക എന്ന ഒരു വിപ്ലവകരമായ സംരംഭത്തിനു പിന്നിലാണ് ഇപ്പോള്‍ ജപ്പാന്‍. എന്നാല്‍ ഒരു ചോദ്യംഇവിടെ ഉയരുന്നുണ്ട്. ഭൗതികമായി വയറുകൾ സാധ്യമല്ലാത്തപ്പോൾ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് വൈദ്യുതി എങ്ങനെ എത്തിക്കാം? റിപ്പോർട്ടുകൾ പ്രകാരം, സൗരോർജ്ജത്തെ മൈക്രോവേവുകളാക്കി മാറ്റുന്ന പ്രക്രിയയാണ് ആദ്യഘട്ടം. തുടർന്ന് അത് വയർലെസ് Read More…

Good News

ഈ മലയാളി നായ പരിശീലകയുടെ കൈകളിൽ തോക്കും വഴങ്ങും; അസം റൈഫിൾസിലെ ശ്രീലക്ഷ്മി

കരസേനയുടെ ഭാഗമായ അസം റൈഫില്‍സിലെ ആദ്യത്തെ വനിതാ ഡോഗ് ഹാന്‍ഡിലറാകാനായി മലയാളി . കണ്ണൂര്‍ സ്വദേശി പി വി ശ്രീലക്ഷ്മിയാണ് ഈ ബഹുമതിയ്ക്ക് അര്‍ഹയായത്. ഇത് പരമ്പരാഗതമായി പുരുഷ കേന്ദ്രീകൃതമായ മേഖലയാണ്. പുതിയ വീട്ടില്‍ പ്രഭാകരന്‍- ഷീജ ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. പഠിക്കുമ്പോള്‍ തന്നെ സൈനിക സേവനമായിരുന്നു ഇഷ്ടമേഖല. 2023ല്‍ അസം റൈഫിള്‍സിന്റെ ഭാഗമാകാനായി ശ്രീലക്ഷ്മി എസ്എസ് സിജിഡി പരീക്ഷ എഴുതിയിരുന്നു.ട്രെയിനിങ്ങിന് ശേഷം അരുണാചല്‍ പ്രദേശിലെ ചങ്‌ലാങ്ങിലാണ് നിയമനം ലഭിച്ചത്. അതിന് ശേഷം മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു. Read More…

Good News

എന്തൊരുറക്കമാടാ ? കുട്ടിയാനയെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കുന്ന മുതിർന്ന ആനക്കുട്ടി, രസകരമായ വീഡിയോ വൈറൽ

ഭൂമിയിലെ ഏറ്റവും ക്യൂട്ടായ മൃഗങ്ങളിൽ ഒന്നാണ് കുട്ടിയാനകൾ. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്.വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ എക്സിൽ പങ്കിട്ട ക്ലിപ്പിലാണ് ഈ മനോഹര ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ചെറിയ ആനക്കുട്ടി ശാന്തമായി ഉറങ്ങുന്നത് കാണാം. ചുറ്റുമുള്ള ലോകത്തെ കുറിച്ച് ഒന്നുമറിയാതെ പൂർണ്ണ ശാന്തനായിട്ടാണ് ആനക്കുട്ടി ഉറങ്ങുന്നത്. എന്നാൽ ഈ സമയം അല്പംകൂടി പക്വതയെത്തിയ മറ്റൊരു ആനക്കുട്ടി കുട്ടിയാനയുടെ അടുത്ത് വന്നു നിൽക്കുകയും അതിനെ Read More…

Good News

113 ദശലക്ഷം പഴക്കം! ദിനോസറുകളുടെ കാലത്തെ ‘നരക ഉറുമ്പു’കളുടെ ഫോസിൽ കണ്ടെത്തി

വടക്കുകിഴക്കൻ ബ്രസീലിൽ ജീവിച്ചിരുന്നതും 113 ദശലക്ഷം വർഷം പഴക്കമുള്ളതുമായ ‘നരക ഉറുമ്പിന്റെ’ ഫോസിൽ കണ്ടെത്തി ശാസ്ത്രജ്ഞർ. കറൻ്റ് ബയോളജി ജേണലിൽ ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഗവേഷകർ രേഖപെടുത്തിയിരിക്കുന്നത്. ശാസ്ത്രലോകം ഇന്നോളം കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ഉറുമ്പിന്റെ സ്പെസിമെൻ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ചുണ്ണാമ്പുകല്ലിൽ സൂക്ഷിച്ചിരുന്ന ഹെൽ ഉറുമ്പുകൾ, ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ മാത്രം ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ഉപകുടുംബമായ ഹൈഡോമിർമെസിനേയിലെ അംഗമാണ്. “അങ്ങനെ ഞങ്ങളുടെ ടീം ഒരു പുതിയ ഇനം ഉറുമ്പിന്റെ ഫോസിൽ കണ്ടെത്തിയിരിക്കുകയാണ്. Read More…

Good News

“ഒടുവിൽ ഞാൻ ഇന്ത്യക്കാരിയായി”: ആഹ്ലാദം പങ്കുവെച്ച് റഷ്യൻ യുവതി, വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്

ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്ന നിരവധി വിദേശികളെകുറിച്ച് നാം കേട്ടറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ റഷ്യൻ വനിത തനിക്ക് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ലഭിച്ചതിന്റെ സന്തോഷത്തിൽ പങ്കുവെച്ച വീഡിയോയാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ ഒസിഐ കാർഡ് ലഭിച്ച യുവതിയുടെ ആഹ്‌ളാദകരമായ നിമിഷങ്ങളാണ് കാണുന്നത്. View this post on Instagram A post shared by MARINA KHARBANI Russian in India (@terk_love) ഷില്ലോങ്ങിൽ താമസിക്കുന്ന റഷ്യൻ പൗരയായ മറീന ഖർബാനി എന്ന Read More…

Featured Good News

നമ്മുടെ കുട്ടികള്‍ നന്മനിറഞ്ഞു വളരാന്‍

കുട്ടികളുടെ മയക്കുമരുന്നുപയോഗവും അക്രമവും കുറ്റകൃത്യങ്ങളും ഓരോ ദിവസവും വാര്‍ത്തകളില്‍ നിറയുകയാണ്. എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്.?ശരിയായി ജീവിക്കുക എന്നതും ഒരു കലയാണ്‌. അതിനാവശ്യം ആരോഗ്യമുള്ള മനസ്സാണ്‌. കുട്ടികള്‍ക്ക്‌ ജീവിതമൂല്യങ്ങളെ കുറിച്ച്‌ വ്യക്‌തമായ ധാരണ പകരുന്നതിലൂടെ സാമൂഹിക മൂല്യങ്ങള്‍ക്ക്‌ അനുരൂപരായി മാറാനുള്ള വഴിതുറന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കാവും. നന്നായി ജീവിക്കാന്‍ അനുക്രമമായ പരിശീലനം കുട്ടികള്‍ക്കു നല്‍കാന്‍ അച്‌ഛനും അമ്മയും പ്രത്യേകം ശ്രദ്ധിക്കുന്നതു ഫലം ചെയ്യും. തിരക്കും പിരിമുറുക്കവും മൂലം നട്ടം തിരിയുന്നവരായിരിക്കും ഇന്നത്തെ മാതാപിതാക്കള്‍. എങ്കിലും അതിനായി അല്‍പ്പം സമയം കണ്ടെത്തണം. Read More…

Featured Good News

മൂന്ന്‌ വര്‍ഷത്തെ പ്രണയം; 70 വര്‍ഷത്തെ ദാമ്പത്യം; മരണവും ഒരുമിച്ച്‌… ! ഒരു അപൂര്‍വ പ്രണയ കഥ

ബന്ധങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസുമാത്രമുള്ള ഇക്കാലത്ത് ഇതാ ഒരു അപൂര്‍വ പ്രണയത്തിന്റെ ജീവിതകഥ. നിതാന്ത പ്രണയത്തിന്‌ മാതൃകയായിരുന്ന ഈ സുവര്‍ണ്ണ ദമ്പതികള്‍ ഏഴ്‌ ദശകങ്ങള്‍ക്ക്‌ ശേഷം മരണത്തിന്‌ കീഴടങ്ങിയതും ഒരുമിച്ച്‌. ഒഹിയോ നാഷ്‌പോര്‍ട്ടിലെ കെന്നെത്ത്‌- ഹെലന്‍ ദമ്പതികളായിരുന്നു വിവാഹജീവിതത്തിലെ ഒത്തുചേരല്‍ മരണത്തിനപ്പുറത്തേക്കും കൊണ്ടു പോയത്‌. ഹെലന്‍ ഫെലുംലീ എന്ന 92 കാരി 2014ഏപ്രില്‍ 12 ന്‌ മരണമടഞ്ഞു. പിന്നാലെ പിറ്റേ ദിവസം രാവിലെ 91 കാരനായ ഭര്‍ത്താവ്‌ കെന്നത്ത്‌ ഫെലുംലീമും മരണത്തിന്‌ കീഴടങ്ങി. 70 വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ Read More…

Good News

കുട്ടിയാനയ്ക്കുമില്ലേ മോഹങ്ങള്‍… മെഴുകുതിരി ഊതി കെടുത്തി, കേക്കുമായി പിറന്നാളാഘോഷിച്ച് ആനക്കുട്ടി, ഹൃദയം കീഴടക്കി വീഡിയോ

ഏറെ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്. പിറന്നാൾ ദിനത്തിൽ തന്റെ സ്പെഷ്യൽ കേക്ക് മുറിക്കുകയും മെഴുകുതിരി ഊതി കെടുത്തുകയും ചെയ്യുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണിത്. കുട്ടിക്കൊമ്പൻ അതിന്റെ പാപ്പാന്റെ അരികിൽ നിൽക്കുന്നതും ജന്മദിനാഘോഷം ആസ്വദിക്കുകയും ചെയ്യുന്നതാണ് ക്ലിപ്പിലുള്ളത്. മെഴുകുതിരികൾ അണയ്‌ക്കാനും എക്കാലത്തെയും മനോഹരമായ “കേക്ക്” കഴിക്കാനും ആന തന്റെ തുമ്പിക്കൈ വായുവിലേക്ക് ഉയർത്തിക്കൊണ്ട് നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. രാത്രിയിൽ ശാന്തമായ ഒരു ഔട്ട്ഡോർ സെറ്റിങ്ങിലാണ് കുട്ടിയാന അതിന്റെ പാപ്പാന്റെ അരികിൽ അരുമയോടെ നിൽക്കുന്നത്. Read More…