ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇപ്പോള്‍ 4.5 ശതമാനമാണ്. സൈനി ക പ്രവര്‍ത്തനങ്ങളുടെ എല്ലാ വശങ്ങളിലും സ്ത്രീകള്‍ ഇപ്പോള്‍ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായി ഇന്ത്യ മറുപ ടി നല്‍കിയ 2025 മെയ് 7-ന് ‘ഓപ്പറേഷന്‍ സിന്ദൂരത്തെ’ക്കുറിച്ച് രാജ്യത്തെ അറിയിക്കാന്‍ കേണല്‍ സോഫിയാ ഖുറേഷി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സൈന്യത്തി ലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഖ്യാനം തിരുത്തിയെഴുതുക കൂടിയായിരുന്നു. ഇന്ത്യന്‍ സൈനികനീക്കം ചൂടുപിടിച്ചതോടെ സോഫിയാ ഖുറേഷിയും ചര്‍ച്ചയായി മാറിയിട്ടുണ്ട്. 2000-ല്‍ ഇന്ത്യന്‍ ആര്‍മിയുടെ Read More…
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യം ; യുപിയിലെ ഈ ഗ്രാമത്തില്‍ ഒരാള്‍ പത്താംക്ലാസ്സ് പാസ്സായി….!!
ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയുടെ ഒരു ചെറിയ കോണില്‍ ഈ വര്‍ഷം ചരിത്രം പിറന്നു. നിസാംപൂരില്‍ നിന്നുള്ള 15 വയസ്സുകാരന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യമായി യുപി പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ചു. രാംകേവല്‍ എന്ന പയ്യനാണ് 300 ആളുകളുള്ള തന്റെ ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ നേട്ടമുണ്ടാക്കിയത്. കൂടുതലും ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ സോളാര്‍ വിളക്കിന്റെ വെട്ടത്തിലിരുന്നായിരുന്നു രാംകേവാല്‍ പഠിച്ചത്. വിവാഹ ഘോഷയാത്രകളില്‍ ദീപം തെളിയിച്ച് ദിവസം 250-300 രൂപ പയ്യന്‍ നേടും. Read More…
അന്ന് ബോളിവുഡ് താരം, ഇന്ന് ഐപിഎസ് ഉദ്യോഗസ്ഥ, മുൻ എംപിയുടെ മകള്‍, ആദ്യ ശ്രമത്തിൽ തന്നെ 51-ാം സ്ഥാനം
വിശാലമായ സിലബസ്, ഒന്നിലധികം ഘട്ടങ്ങളുള്ള തെരഞ്ഞെടുക്കല്‍ പ്രക്രിയ, കടുത്ത മത്സരം എന്നിവ കണക്കിലെടുക്കുമ്പോൾ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ വിജയിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, എല്ലാ വർഷവും ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇത് എഴുതുന്നു, കുറച്ചുപേർ മാത്രം വെല്ലുവിളികളെ മറികടന്ന് എല്ലാവർക്കും മാതൃകയായി മാറുന്നു. അത്തരത്തിൽ ശ്രദ്ധേയമായ ഒരു പേരാണ് ബോളിവുഡ് നടിയും ഐപിഎസ് ഓഫീസറുമായ സിമല. ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷയിൽ വിജയം നേടിയ അവർ അഖിലേന്ത്യാ റാങ്ക് (എഐആർ) 51-ാം സ്ഥാനത്തെത്തി. സ്വപ്നങ്ങൾ പിന്തുടരാൻ Read More…
ആന്ധ്രയില്‍ നിന്നുള്ള 72 കാരി പോത്തുല വെങ്കിടലക്ഷ്മി നീറ്റ് പരീക്ഷയെഴുതി; നിശ്ചയദാര്‍ഡ്യത്തിന് പ്രായമില്ല
ഇന്ത്യയിലെ മദ്ധ്യവര്‍ത്തിസമൂഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് നീറ്റ് പരീക്ഷ. ഞായറാഴ്ച കാക്കിനാഡയിലെ സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജി ലാണ് രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ മെഡിക്കല്‍ പ്രവേശന പരീക്ഷകളി ലൊന്ന് എഴുതാന്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയവര്‍ക്കിടയില്‍ ഏറെ വ്യത്യസ്തയായിരുന്നു വെങ്കടലക്ഷ്മി. പരീക്ഷയെഴുതാന്‍ ഒത്തുകൂടിയ യുവാക്കള്‍ക്കിടയിലെ വൃദ്ധയായിരുന്നു വെങ്കടല ക്ഷ്മി. 72 ാം വയസ്സില്‍ തന്റെ സ്വപ്‌നം സഫലമാക്കാനുള്ള യാത്രയില്‍ അവര്‍ കുട്ടികള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി. എളിമയുള്ള സല്‍വാര്‍ കമീസ് ധരിച്ച്, അഡ്മിറ്റ് കാര്‍ഡ് മാത്രം കൈവശം വച്ച അവള്‍, Read More…
മെയ് ദിനത്തില്‍ ‘രേഖാചിത്രം’ ലാഭവിഹിതം എല്ലാവർക്കും നൽകി വേണു കുന്നപ്പിള്ളി
ഇപ്പോൾ മലയാള സിനിമയിലെ മുൻനിരയിൽ നിൽക്കുന്ന സിനിമാ നിർമ്മാണ കമ്പനികളിൽ ഒന്നാണ് ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനി. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയ 2018, മാളികപ്പുറം എന്നീ ചിത്രങ്ങൾ മുതൽ, മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യത്തെ വിജയമായ ആസിഫ് അലിയുടെ രേഖാചിത്രം നിർമ്മിച്ചതും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. ആഗോള ഗ്രോസ് ആയി 50 കോടി നേടിയ രണ്ടാമത്തെ ആസിഫ് അലി ചിത്രം ആയിരുന്നു ജോഫിൻ ടി ചാക്കോ Read More…
ആശുപത്രി കതിര്‍മണ്ഡപം, രോഗിയായ വധുവിനെ കൈകളിലേന്തി വരൻ അഗ്‌നിയെ വലംവച്ചു- വീഡിയോ
മദ്ധ്യപ്രദേശില്‍ ഒരു ആശുപത്രിയുടെ നാലു ചുവരിനുള്ളില്‍ നടന്ന വിവാഹം ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍കൊണ്ട് സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധനേടുന്നു. വിവാഹച്ചടങ്ങില്‍ രോഗിയായ തന്റെ വധുവിനെ എടുത്തുകൊണ്ട് അഗ്നിയെ വലംവച്ച വരന്റെ സ്നേഹം ഇന്റര്‍നെറ്റില്‍ ഹൃദയങ്ങള്‍ കീഴടക്കി. വധു രോഗിണിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാലാണ് വിവാഹം ആശുപത്രിയില്‍വച്ച് നടത്തേണ്ടി വന്നത്. ബീവാറിലെ പഞ്ചാബി നഴ്‌സിംഗ് ഹോമിലാണ് ഈ അസാധാരണ ചടങ്ങ് അരങ്ങേറിയത്. വിവാഹം വധുവിന്റെ ജന്മനാടായ പുരുഷോത്തമ്പുര ഗ്രാമത്തില്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഹ്ലാദകരമായ ആഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാഹ Read More…
16 വർഷത്തിന് ശേഷം ഇന്ത്യയിലെ ബാല്യകാല വീട് സന്ദർശിച്ച് യുകെക്കാരൻ: ഹൃദയം കീഴടക്കി വീഡിയോ
യുകെയിൽ നിന്നുള്ള ഒരു കണ്ടൻ്റ് സ്രഷ്‌ടാവായ ആർ ആൽഫ് ലെങ് അടുത്തിടെ ഇന്ത്യയിലെ തൻ്റെ ബാല്യകാല വീട് സന്ദർശിച്ചതിൻ്റെ മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസ് ഒന്നടങ്കം ഹൃദയത്തോട് ചേർത്തുവെക്കുന്നത്. ക്ലിപ്പിൽ, കുട്ടിക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന സമയം ലെംഗ് അനുസ്മരിക്കുകയും ഏകദേശം 16 വർഷത്തിന് ശേഷം വീട് കണ്ടപ്പോൾ തനിക്ക് എങ്ങനെ തോന്നി എന്നും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. “ഇത് ഒരു തരം ഭ്രാന്താണ്,” അദ്ദേഹം വീഡിയോയിൽ പറഞ്ഞു. ആനയുമായി കളിക്കുന്നത് ഉൾപ്പെടെയുള്ള Read More…
മറ്റുള്ളവരോട് ദയ കാണിക്കുന്നതിന് 20 ഡോളര്‍ സമ്മാനം; സഹോദരിയുടെ ഓര്‍മ്മയ്ക്കായി അദ്ധ്യാപികയുടെ ട്രിക്ക് വന്‍ ഹിറ്റ്…!
മറ്റുള്ളവരോട് ദയ കാണിക്കുന്ന ശീലം തന്റെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ധ്യാപിക ഒരുക്കിയ പരിപാടി വന്‍ ഹിറ്റായി. കാര്‍ അപകടത്തില്‍ മരിച്ച തന്റെ സഹോദരിയുടെ ഓര്‍മ്മയ്ക്കായി അവര്‍ ചെയ്തിരുന്ന കാര്യത്തെ തന്റെ ശിഷ്യന്മാരിലൂടെ പുനരവതരിപ്പിക്കാനായിരുന്നു അദ്ധ്യാപികയുടെ ശ്രമം. പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയ്ക്കടുത്തുള്ള ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റീന ഉള്‍മറാണ് കാറപകടത്തില്‍ മരിച്ചുപോയ കേറ്റിയുടെ സ്മരണ അവിസ്മരണീയമാക്കിയത്. 2014ല്‍ ക്രിസ്റ്റീന ഉള്‍മറിന്റെ സഹോദരി തന്റെ പ്രഭാതഭക്ഷണ മേശയില്‍ നിന്ന് സമ്പാദിച്ച പണവുമായി വീട്ടിലേക്ക് പോയപ്പോള്‍, ഒരു കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. Read More…
പഠിക്കാനായി ഇന്ത്യയിലെത്തി അമേരിക്കക്കാരന്‍, ബംഗലുരുവില്‍ റെസ്‌റ്റോറന്റ് തുറന്നു; വന്‍ വിജയം ഇനി യുഎസിലേക്കില്ല
അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ എത്തുകയും ബംഗലുരുവില്‍ ഹോട്ടല്‍ തുറന്ന് ബിസിനസില്‍ വന്‍ വിജയം നേടുകയും ചെയ്ത അമേരിക്കന്‍ പൗരന്‍ ഇനി നാട്ടിലേക്കില്ല. രാജ്യത്തുടനീളം ഹോട്ടല്‍ശൃംഖലയുടെ ഭാഗമായി സ്‌റ്റോറുകള്‍ തുറന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം നേടിയത് 196 കോടിയുടെ വരുമാനം. ഇന്ത്യയില്‍ ഉടനീളമായി 103 സ്‌റ്റോറുകള്‍ തുറന്ന് ഇന്ത്യയില്‍തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. 22 വയസ്സുള്ളപ്പോള്‍ 2012 ല്‍ ഇന്ത്യയില്‍ എത്തിയ അമേരിക്കക്കാരന്‍ ബെര്‍ട്ട് മുള്ളറാണ് ഹോട്ടല്‍ വ്യവസായത്തില്‍ പച്ചപിടിച്ചത്. ‘ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യ എനിക്ക് വീടായി തോന്നുന്നു, Read More…














