തങ്ങളുടെ ഏറ്റവും വലിയ കാവല്‍ നന്ദിയുള്ള ഒരു നല്ല നായയാണെന്ന് മനുഷ്യന്‍ കരുതാന്‍ തുടങ്ങിയിട്ട് ഒരുപാടുകാലമായി. എന്നാല്‍ നായ്ക്കളും മനുഷ്യരും തമ്മില്‍ സൗഹൃദത്തിലായിട്ട് എത്രവര്‍ഷമായി എന്നകാര്യം സംബന്ധിച്ച ഒരു പുതിയ പഠനം പുറത്തുവന്നിട്ടുണ്ട്. അരിസോണ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം കണ്ടെത്തിയത് 12,000 വര്‍ഷങ്ങള്‍ക്ക് പുറകിലാണ്. സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണഫലം മനുഷ്യരാശിയുടെ ഏറ്റവും പഴയ പങ്കാളിത്തങ്ങളിലൊന്നിന്റെ ഉത്ഭവത്തിലേക്ക് വെളിച്ചം വീശുന്ന അലാസ്‌കയില്‍ നിന്നുള്ള പുരാവസ്തു കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പഠനത്തിന്റെ മുഖ്യ രചയിതാവും അരിസോണ Read More…
പരിശോധനയ്ക്ക് മുമ്പ് യജമാനത്തിയുടെ കാന്‍സര്‍ നായ കണ്ടെത്തി…! നായ്ക്കള്‍ക്ക് ആറാമിന്ദ്രിയം ഉണ്ടോ?
യജമാനത്തിയുടെ കാന്‍സര്‍ബാധ ആശുപത്രിയില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് വളര്‍ത്തുനായ. പെന്‍സില്‍വാനിയയില്‍ നടന്ന സംഭവത്തില്‍ 31 വയസ്സുള്ള ബ്രീന ബോര്‍ട്ട്‌നറെയാണ് വളര്‍ത്തുനായ മോച്ചിയുടെ ആറാമിന്ദ്രിയം രക്ഷിച്ചത്. 2023 ജൂണില്‍ ‘മോച്ചി’യുടെ അസാധാരണ പെരുമാറ്റമായിരുന്നു ആശുപത്രിയില്‍ പോകാനും പരിശോധന നടത്താനും കാരണമായതെന്ന് അവര്‍ പറഞ്ഞു. സാധാരണയായി വാത്സല്യമുള്ള നായ തന്റെ വലതു മാറിടത്തോട് അമിതമായി ആസക്തി കാട്ടുന്നതായി അവര്‍ക്ക് തോന്നി. നിരന്തരം മണം പിടിക്കുകയും കൈകാലുകള്‍ നീട്ടി, ആ ഭാഗത്ത് അമര്‍ത്തുകയും ചെയ്തു. തന്റെ നായയ്ക്ക് പിന്നാലെ Read More…
മാതൃസ്‌നേഹത്തിന്റെ മാതൃക; 59 വയസ്സുള്ള മകന് 80 വയസ്സുള്ള മാതാവ് വൃക്കദാനം ചെയ്തു
ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളില്‍ ഒരു അമ്മയുടെ സ്‌നേഹം അസാധാരണമായ ഒരു സാക്ഷ്യമായി. 59 വയസ്സുള്ള വൃക്കരോഗിയായ മകന് 80 വയസ്സുള്ള അമ്മ തന്റെ വൃക്കദാനം ചെയ്തു. അവസാന ഘട്ടത്തിലെത്തിയ വൃക്കരോഗവുമായി മല്ലിടുകയും കഴിഞ്ഞ ആറ് മാസമായി ഡയാലിസിസിന് വിധേയനാകുകയും ചെയ്തിരുന്ന രാജേഷ് എന്നയാള്‍ക്കാണ് വൃദ്ധയായ മാതാവ് ദര്‍ശന ജെയിന്‍ നിസ്വാര്‍ത്ഥമായി തന്റെ വൃക്ക ദാനം ചെയ്തത്. വൃദ്ധയായ അമ്മ സന്നദ്ധ ദാതാവായി മുന്നോട്ടുവരികയായിരുന്നു. അവരുടെ പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്, സമഗ്രമായ ഒരു മെഡിക്കല്‍ വിലയിരുത്തലിനു ശേഷമാണ് അവര്‍ Read More…
കോടീശ്വരി! പച്ചക്കറി അരിഞ്ഞുകൊണ്ട് തുടക്കം; സ്വന്തം സ്ഥാപനത്തിൽ ജോലി നേടിയത് ക്യൂ നിന്ന്
കോടികള്‍ ഉണ്ടായിട്ടും സ്വന്തം സ്ഥാപനത്തില്‍ മണിക്കൂറുകളോളം വരി നിന്ന് ജോലി നേടിയെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുവതി. യു എസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ ലിന്‍സി സ്‌നൈഡര്‍ എന്ന യുവതിയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. മറ്റുള്ള സി ഇ ഒ മാരെപോലെ കുടുംബത്തിന്റെ മേൽവിലാസത്തില്‍ അറിയപ്പെടാനായി താത്പര്യമില്ലെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യാനായി ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. കലിഫോര്‍ണിയയില്‍ ലിന്‍സിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റില്‍ എന്‍ട്രി ലെവല്‍ സമ്മര്‍ ജോലിക്ക് മറ്റുള്ളവര്‍ക്കൊപ്പം താന്‍ മണിക്കൂറുകളോളം കാത്തിരുന്നുവെന്നും ലിന്‍സി പറഞ്ഞു. Read More…
55 ഏക്കറില്‍ വിരിയിച്ചെടുത്ത ഭൂമിയിലെ മഴവില്ല് ; കാലിഫോര്‍ണിയയിലെ അതിശയിപ്പിക്കുന്ന പൂപ്പാടം
തെക്കന്‍ കാലിഫോര്‍ണിയയിലെ ഐ ഫൈവിനരികില്‍, 55 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഒരു പുഷ്പമെത്ത ഈ സീസണിനായി ഔദ്യോഗികമായി തുറന്നിരിക്കുന്നു. കാള്‍സ്ബാഡ് റാഞ്ചിനെ വര്‍ണ്ണാഭമാക്കി വിരിഞ്ഞു നില്‍ക്കുന്ന ‘പൂപ്പാട’ത്തിന്റെ അസാധാരണ കാഴ്ച പതിറ്റാണ്ടുകളായി പൂക്കളുടെ അവിശ്വസനീയമായ ദൃശ്യചാരുത നല്‍കുന്നു. മഴവില്ലിന് ചാരുത നല്‍കുന്ന എല്ലാ വര്‍ണത്തിലുമുള്ള പുഷ്പങ്ങളുടെ ഓരോ നിരയാണ് ഇവിടെ കൃഷി ചെയ്ത് വിടര്‍ത്തിയെടുത്തിരിക്കുന്നത്. പൂന്തോട്ടനിര്‍മ്മാതാവായ എഡ്വിന്‍ ഫ്രേസിയും മറ്റ് പ്രാദേശിക കര്‍ഷകരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത പുഷ്‌പോദ്യാനം 100 വര്‍ഷമായി കാലിഫോര്‍ണിയയിലെ തീരപ്രദേശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് Read More…
മൂത്രത്തിൽ ഇങ്ങനെ നുര കാണുണ്ടോ? നിസ്സാരമല്ല, പ്രമേഹം മുതൽ വൃക്കരോഗം വരെയാകാം
നിങ്ങളുടെ മൂത്രത്തിൽ നുരയും കുമിളയും എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? ഇത് സാധാരണമാണെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. എന്നാൽ ഇത് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് . നുരയും കുമിളയുമുള്ള മൂത്രം നിങ്ങളുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നും അതിന് അടിയന്തിര ചികിത്സ ആവശ്യമാണെന്നും സൂചിപ്പിക്കുന്നു . വിദഗ്ധർ പറയുന്നത്, ഇടയ്ക്കിടെ നുരയോട് കൂടിയ മൂത്രം കാണുന്നത് ശരീരത്തിലെ ജലത്തിന്റെ അഭാവം മൂലമാകാം എന്നാണ്. എന്നാൽ ദീർഘകാലത്തേക്ക് ഈ പ്രശ്നം കാണുന്നത് ഗുരുതരമായ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കാം. കാരണങ്ങൾ ശരീരത്തിലെ അമിതമായ നിർജ്ജലീകരണം: നിർജ്ജലീകരണമാണ് Read More…
പിരിയില്ല നാം… 17വര്‍ഷമായി ഉറ്റ സുഹൃത്തുക്കള്‍; 40കാരികള്‍ നാലുപേരും ഒരേ തെരുവിലെ വീടുകളില്‍…!
കാലവും സമയവും സാഹചര്യങ്ങളും ഏതു വലിയ സൗഹൃദങ്ങളെയും മുറിച്ചേക്കാം. എന്നിരുന്നാലും ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിക്കുന്ന സൗഹൃദങ്ങളെ എത്ര പണിപ്പെട്ടും നിങ്ങള്‍ സംരക്ഷിച്ചേക്കാം. എന്തായാലും 17 വര്‍ഷമായി ഉറ്റ സുഹൃത്തുക്കളായിരുന്ന 40 വയസ്സുള്ള നാല് സ്ത്രീകള്‍ എല്ലാവരും ഒരേ തെരുവിലേക്ക് താമസം മാറി ഇപ്പോള്‍ ഒരു കമ്മ്യൂണിറ്റി തന്നെ കെട്ടിപ്പടുത്തിരിക്കുകയാണ്. 10 വര്‍ഷം മുമ്പാണ് എല്ലാം തുടങ്ങിയത്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ തന്റെ സുഹൃത്ത് കെല്ലി ഹോള്‍ബിന്‍ തന്റെ അതേ തെരുവില്‍ ഒരു വീട് കണ്ടെത്തിയപ്പോള്‍ സരബെത്ത് സ്‌റ്റൈന്‍ സന്തോഷിച്ചു. Read More…
ടാറ്റ സ്റ്റീല്‍ പൂട്ടി ജോലി നഷ്ടപ്പെട്ടു ; 900 പേരുടെ കടങ്ങള്‍ നടന്‍ മൈക്കല്‍ ഷീന്‍ വീട്ടി…
അമാഡസ്, ട്വലൈറ്റ് പോലെയുള്ള ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളിലെ വേഷത്തിന്റെ പേരിലാണ് ഹോളിവുഡ്താരം മൈക്കല്‍ ഷീന്‍ അറിയപ്പെടുന്നത്. എന്നാല്‍ സിനിമയ്ക്കപ്പുറത്ത് വലിയ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകസൃഷ്ടിച്ചും താരം തന്റെ മറ്റൊരു മുഖം കാണിച്ചിരിക്കുകയാണ്. അടുത്തിടെ താരം ഒരു ദശലക്ഷം ഡോളര്‍ ഉപയോഗിച്ച് 900 വ്യക്തികളുടെ കടം വീട്ടുകയുണ്ടായി. സൗത്ത് വെയ്ല്‍സിലെ തന്റെ നാട്ടിലെ ദുരിതപ്പെട്ടവരെയാണ് ഷീന്‍ സഹായിക്കാന്‍ തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിബിസിയാണ്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഫര്‍ണസില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ടാറ്റാ സ്റ്റീല്‍ അടച്ചു പൂട്ടിയത് തുറമുഖനഗരമായ ടാള്‍ബോട്ടിനെ Read More…
തോണിക്കാരന്‍ സമ്പാദിച്ചത് 30 കോടി രൂപ; 66 കോടി ഭക്തര്‍ക്ക് ആതിഥ്യമരുളിയ കുംഭമേള
ലഖ്നൗ: ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളില്‍ ഒന്നാണ് കുംഭമേള . 66 കോടിയിലധികം ഭക്തര്‍ക്ക് ആതിഥ്യമരുളിയ കുംഭമേള ഓട്ടോഡ്രൈവര്‍മാര്‍, ഭക്ഷണം വില്‍ക്കുന്നവര്‍, തോണിക്കാര്‍ തുടങ്ങി ദരിദ്രസാഹചര്യത്തില്‍ ജീവിച്ച അനേകരെയാണ് പണക്കാരാക്കി മാറ്റിയത്. അത്തരം കഥകള്‍ക്കിടയില്‍ പിന്റു മഹാരാ എന്ന തോണിക്കാരന്‍ സമ്പാദിച്ചത് 30 കോടി രൂപ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രയാഗ്‌രാജിൽ നിന്നുള്ള ഈ ബോട്ടുകാരന്റെയും കുടുംബത്തിന്റെയും കഥ പങ്കുവെച്ചത്. 45 ദിവസത്തെ കുംഭമേളയില്‍ പ്രയാഗ്രാജിലെ അരയില്‍ പ്രദേശത്തെ ബോട്ടുകാരന്‍ പിന്റു മഹാര, വിവിഐപികള്‍ക്കും സാധാരണ Read More…