തെരുവുനായ്ക്കളുടേയും വളർത്തുനായകളുടെയും ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന ഈ സാഹചര്യത്തിൽ, തെരുവ് നായയിൽ നിന്ന് ഒരു കൂട്ടം കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തുന്ന ജർമ്മൻ ഷെപ്പേർഡ് നായയുടെ ഹൃദയസ്പർശിയായ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. ഒരു തെരുവ് നായയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഈ നായ ചാടിയിറങ്ങുന്ന ദൃശ്യങ്ങളാണ് X-ൽ പങ്കുവെച്ചിരിക്കുന്നത്. ഒരു അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ ജർമ്മൻ ഷെപ്പേർഡ് ശാന്തനായി ഇരിക്കുന്നതും താഴെയുള്ള തെരുവ് ശ്രദ്ധിക്കുന്നതുമാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഒരു കൂട്ടം കുട്ടികൾ ഓടിപ്പോകുന്നത് കണ്ടതും നായ പെട്ടെന്ന് Read More…
അച്ഛന് ചുമട്ടുജോലി, അമ്മ വീട്ടുവേലക്കാരി; മകൻ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IPS ഓഫീസറായി
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) തുടങ്ങിയ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ഓരോ വർഷവും സിവിൽ സർവീസസ് പരീക്ഷ നടത്തുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചുറ്റുപാടിൽ നിന്ന് വന്നിട്ടും നല്ല റാങ്കോടെ പരീക്ഷ പാസാകുന്ന ചിലരുണ്ട്. അത്തരത്തിലൊരാളാണ് സഫിൻ ഹസൻ. ഏറ്റവും പ്രായം കുറഞ്ഞ ആ ഐപിഎസ് ഉദ്യോഗസ്ഥൻ ആര്? സഫിൻ ഹസൻ 1995-ൽ ഗുജറാത്തിലെ പാലൻപൂരിലാണ് ജനിച്ചത്. പല മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ Read More…
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IITക്കാരന്‍, പന്ത്രണ്ടാം വയസ്സിൽ IIT-JEE, 24 വയസ്സിൽ പിഎച്ച്ഡി
12-ാം വയസ്സിൽ, മിക്ക കുട്ടികളും സ്കൂളിൽ കണക്കും മറ്റും വിഷയങ്ങളും പഠിക്കുന്ന സമയത്ത്, ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള പ്രതിഭാധനനായ സത്യം കുമാർ, രാജ്യത്തെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നായ IIT-JEE വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായി. അന്ന് 8137 ആയിരുന്നു ആ കുട്ടിയുടെ ഓൾ-ഇന്ത്യ റാങ്ക് (AIR). എന്നാൽ, ഈ പ്രകടനം മികച്ചതാണെന്ന് ഈ മിടുക്കനായ കുട്ടിക്ക് തോന്നിയില്ല. 2013-ൽ വീണ്ടും പരീക്ഷ എഴുതിയ സത്യം കുമാർ, റാങ്ക് 670 ആയി ഉയർത്തി. Read More…
ആരാണ് ‘ലേഡി ടാർസൻ’? രാഷ്ട്രപതി ഭവനിൽ സ്വാതന്ത്ര്യദിന അത്താഴത്തിന് ക്ഷണിക്കപ്പെട്ട ജമുനാ ടുഡു
ഝാർഖണ്ഡിൽ നിന്നുള്ള ‘ലേഡി ടാർസൺ’ എന്ന് അറിയപ്പെടുന്ന ഒരു സ്ത്രീക്ക് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്നിന് ക്ഷണം ലഭിച്ചു. ആരാണവർ? എങ്ങനെയാണ് ഇത്ര വലിയ ബഹുമതിയായ രാഷ്ട്രപതി ഭവനിലേക്കുള്ള ക്ഷണം ലഭിച്ചത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. നമ്മൾ സംസാരിക്കുന്നത് പത്മശ്രീ ജേതാവായ ജമുനാ ടുഡുവിനെക്കുറിച്ചാണ്. വനനശീകരണത്തിനും അനധികൃത മരംമുറിക്കും എതിരെയുള്ള അവരുടെ നിർഭയമായ പോരാട്ടമാണ് അവളെ പ്രശസ്തയാക്കിയത്. ജമുനാ ടുഡുവിന്റെ ജീവിതയാത്ര ഒരു വടി മാത്രം കയ്യിലേന്തി ജമുനാ ടുഡു കാടുകളിൽ കാവൽ നിന്നിരുന്നു. അനധികൃത Read More…
തനിക്കു കൈകൾ ദാനം നൽകിയ കുട്ടിയുടെ സഹോദരന് രാഖി കെട്ടുന്ന മുസ്ലീം പെൺകുട്ടി- മതത്തിനപ്പുറം മാനുഷികത…. വീഡിയോ
സാഹോദര്യത്തിന്റെ പ്രതീകമായ രക്ഷാബന്ധന്‍ ദിനത്തിൽ ഹൃദയംതൊടുന്ന ഒരു അപൂര്‍വ്വ സംഭവം. ഗുജറാത്തിലെ വൽസാദിൽ ഈ രക്ഷാബന്ധൻ ദിനത്തിൽ മാനുഷികതയുടെ ഉദയം കണ്ടു. മുംബൈയിൽ നിന്നുള്ള 16-കാരിയായ മുസ്‌ലിം പെൺകുട്ടി അനാംത അഹമ്മദ്, ശിവം മിസ്ത്രിയുടെ കൈയ്യിൽ രാഖി കെട്ടിക്കൊടുക്കുമ്പോൾ മതത്തിനപ്പുറത്തുള്ള മനുഷ്യബന്ധത്തിന്റെ സാഹോദര്യം ഉറപ്പിക്കുക മാത്രമായിരുന്നില്ല, മറിച്ച് തന്റെ അവയവമായി മാറിയ പെൺകുട്ടിയുടെ ആത്മാവിനും അവളുടെ രക്തബന്ധമുള്ള സഹോദരന്റെ ഹൃദയവിശാലതയ്ക്കും ഹൃദയംകൊണ്ടുള്ള ബന്ധം തീർക്കുകയായിരുന്നു. പതിനൊന്ന് മാസം മുൻപ്, ശിവത്തിന്റെ ഒമ്പത് വയസ്സുകാരിയായ സഹോദരി റിയ മസ്തിഷ്ക Read More…
ക്ഷേത്ര നിർമ്മാണത്തിന് യാചകയുടെ സംഭാവന 1.83 ലക്ഷം! ഞെട്ടിയത് കമ്മിറ്റിക്കാർ, 35 വർഷമായി ഭിക്ഷയെടുത്ത് ജീവിതം
റയ്ചൂർ-ജംബലദിന്നി റോഡരികിൽ ഭിക്ഷയെടുത്തു ജീവിക്കുന്ന രംഗമ്മ നാട്ടിലെ ക്ഷേത്രമായ ആഞ്ജനേയസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സംഭാവനയായി നൽകിയത് 1.83 ലക്ഷം രൂപ. കഴിഞ്ഞ ആറു വർഷമായി ഭിഷയെടുത്ത് കിട്ടിയ പണമാണ് ഇവർ ക്ഷേത്രത്തിന് സംഭാവന ചെയ്തത്. സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം അടുത്തിടെയാണ് പൊതുജനങ്ങൾക്കായി നൽകിയത്. ഭിക്ഷയെടുത്തു കിട്ടിയ പണം സംഭാവന ചെയ്തതിന് ഇവരെ ക്ഷേത്ര ഭാരവാഹികൾ ആദരിച്ചു. ആന്ധ്രാ സ്വദേശിയാണ് രംഗമ്മ. എന്നാൽ കഴിഞ്ഞ 35 വർഷമായി ഇവർ ബിജനഗെരയിൽ താമസിക്കുകയായിരുന്നു. ഇത്രയും കാലം ഇവരുടെ ജീവിതമാർഗം ഭിക്ഷയായിരുന്നു. Read More…
മുമ്പേയോടി വനിതാ എഎസ്ഐ; കുടുങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കി; കയ്യടി
ഗതാഗതക്കുരുക്കില്‍ പെട്ട ആംബുലന്‍സിന് വഴിയൊരുക്കിയ വനിത പൊലീസ്. അത്യാസന്ന നിലയിലായ രോഗിയുമായി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് ഗതാഗതതിരക്ക് അനുഭവപ്പെട്ടത്. ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. അപർണ്ണ ലവകുമാർ എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കി മാതൃകയായത്. തൃശൂർ അശ്വനി ജംഗ്ഷനിൽ വെച്ച് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോഴാണ് അപർണ്ണയുടെ സമയോചിതമായ ഇടപെടൽ ഉണ്ടായത്. തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ Read More…
വനിതാ കെയര്‍ ടേക്കറോട് ആനയുടെ വാത്സല്യം നിറഞ്ഞ സ്നേഹസ്പര്‍ശം- ഹൃദയത്തെ തൊടുന്ന വീഡിയോ
ഭൂമിയില്‍ ബുദ്ധിയും വൈകാരികതയുമുള്ള മൃഗങ്ങളിൽ ഒന്നായി ആനകളെ കണക്കാക്കപ്പെടുന്നു. ഈ മൃദുല സ്വഭാവികളായ ജീവികൾക്ക് വിശ്വസ്തരായ മനുഷ്യരുമായും വളരെ അടുത്ത ബന്ധമാണുള്ളത്. എലിഫന്റ് നേച്ചർ പാർക്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ അടുത്തിടെ നിരവധി ആളുകളുടെ ഹൃദയത്തിൽ തൊട്ടിരുന്നു. ഒരു ആനയും അതിന്റെ പരിചാരകയും (നമ്മുടെ ആനപാപ്പാനെ വിദേശങ്ങളില്‍ കെയര്‍ ടേക്കര്‍ എന്നാണ് വിളിക്കുന്നത്) തമ്മിലുള്ള സ്നേഹനിർഭരമായ നിമിഷമാണ് വീഡിയോയിലുള്ളത്. വാക്കുകൾക്കപ്പുറമുള്ള ഒരു ബന്ധം ഈ വീഡിയോയിൽ, ആനയുടെ പരിചാരകയായ ലേക്ക് ചൈലെർട്ട് ഫാ മായ് എന്ന Read More…
ചൈനയിലെ ‘ബുള്‍ഡോസര്‍ ഹീറോ’ ; വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടുത്തിയത് നൂറിലധികം പേരെ ചൈന
2019 ല്‍ കേരളത്തില്‍ ഉണ്ടായ കേരളചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ അനേകരെ രക്ഷപ്പെടുത്തി നായകന്മാരായത് സംസ്ഥാനത്തെ കടലില്‍ പോകുന്ന മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സഹോദരങ്ങളായിരുന്നു. സമാനമായ ഒരു കഥ ചൈനയ്ക്കും പറയാനുണ്ട്. ‘ബുള്‍ഡോസര്‍ ഹീറോ’ എന്ന വിളിക്കപ്പെടുന്നു ഒരു ബീജിംഗുകാരന്‍ വെള്ളപ്പൊക്കത്തില്‍ തന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത് 100 ലധികം പേരെ. രക്ഷപ്പെട്ടവര്‍ അദ്ദേഹത്തിന് സ്‌നേഹത്തോടെ നല്‍കിയ പേരാണ് ബുള്‍ഡോസര്‍ ഹീറോ. ചൈനീസ് തലസ്ഥാനത്തും പ്രവിശ്യകളുടെ മറ്റുഭാഗങ്ങളിലുമായി കഴിഞ്ഞയാഴ്ച കനത്തമഴയാണ് പെയ്തത്. അതിശക്തമായ മഴയില്‍ 30 ജീവനുകള്‍ Read More…














