Good News

പൊറോട്ടയും ബീഫും, ബിരിയാണിയും പഴംപൊരിയും ഇനി ഓസ്ട്രേലിയയിലും; വിപണി കീഴടക്കി മലയാളി

മലയാളികളുടെ പൊതു വികാരമാണ് പൊറോട്ട. എന്നാല്‍ എറണാകുളം സ്വദേശിയായ നിധിന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ കെയിന്‍സില്‍ പൊറോട്ടയുടെ രുചി പരിചയപ്പെടുത്തുന്നു. വില്‍പ്പന നടത്തുന്നതാവട്ടെ ഫുഡ് ട്രക്കിലും . വീശി അടിച്ച പൊറോട്ട മാത്രമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതിനോടൊപ്പം പ ഈ പുതിയ സംരംഭം ശ്രദ്ധയില്‍പ്പെട്ടത് ഓസ്‌ട്രെലിയില്‍ വടംവലി മത്സരത്തില്‍ ഭക്ഷണം വിളമ്പിയതിന് പിന്നാലെയാണ്.ഏകദേശം 50,000 ഡോളര്‍ മുടക്കിയാണ് ഈ ഫുഡ് ട്രക്ക് നിര്‍മിച്ചത്. ഈ സംരംഭത്തിന് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. നിഥിനും കുടുംബവും ക്വീന്‍സ് Read More…

Good News

യു.പി.യിലെ ഗ്രാമത്തിൽ നിന്ന് ബെക്കിങ്ഹാം കൊട്ടാരത്തിലേക്ക്; 18 വയസുകാരി അമ്മയുടെ ഇ–റിക്ഷ വിജയഗാഥ

ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആരതിയെന്ന ആദ്യത്തെ വനിത പിങ്ക് – ഇ റിക്ഷാ ഡ്രൈവർ അധികമാരും തന്നെ അറിയാത്ത സാധാരണ പെണ്‍കുട്ടിയായിരുന്നു, ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിലേക്കു ക്ഷണിക്കപ്പെടുന്നതുവരെ. ലണ്ടനിലെ അമല്‍ ക്ലൂണി വനിതാ ശാക്തികരണ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആരതി എന്ന പെണ്‍കുട്ടിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന കണ്ണിയായതിനാലാണ്.കഴിഞ്ഞ വര്‍ഷമാണ് ആരതി പിങ്ക് റിക്ഷ പദ്ധതിയില്‍ അംഗമായത് . പിങ്ക് റിക്ഷയിൽ പ്രവര്‍ത്തിച്ച് മറ്റ് പെണ്‍കുട്ടികളെ പ്രചോദിപ്പിച്ചതിനാണ് ആരതിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. Read More…

Good News

കനത്ത ചൂട് മൂലം കുഴഞ്ഞു വീണ കുട്ടിക്കുരങ്ങന് സിപിആര്‍ നല്‍കി രക്ഷിച്ച് പോലീസുദ്യോഗസ്ഥന്‍ ; വീഡിയോ വൈറല്‍

വേനല്‍ച്ചൂട് മനുഷ്യന്മാരെ പോലെ തന്നെ മൃഗങ്ങളേയും കുഴപ്പത്തിലാക്കിയിരിയ്ക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. കനത്ത ചൂട് മൂലം കുഴഞ്ഞു വീണ ഒരു കുട്ടിക്കുരങ്ങന് സിപിആര്‍ കൊടുക്കുന്ന ഒരു പോലീസുദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. മരത്തില്‍ നിന്ന് താഴേക്ക് വീണ കുരങ്ങന് ഇദ്ദേഹം സിപിആര്‍ നല്‍കുകയാണ്. ”അമിതമായ ചൂട് സഹിക്കാനാകാതെയാണ് കുരങ്ങന്‍ മരത്തില്‍ നിന്ന് താഴേക്ക് വീണത്. ഉടനെ ബോധം കെട്ടു. അപ്പോള്‍ തന്നെ നിരവധി കുരങ്ങന്‍മാര്‍ ആ കുട്ടിക്കുരങ്ങന് ചുറ്റും കൂടി. Read More…

Good News

ഉക്രെയിനില്‍ നിന്നും പാലായനം ചെയ്ത 30 കാരി ഓടിക്കയറിയത് 49 കൊല്ലം ഒറ്റയ്ക്ക് കഴിഞ്ഞ വില്‍സന്റെ ജീവിതത്തിലേക്ക്

എത്ര ശ്രമിച്ചാലും വിവാഹമൊക്കെ അതിന്റേതായ സമയമാകുമ്പോഴേ നടക്കൂ എന്നാണ് പഴമക്കാരുടെ ചൊല്ല്. ഇത് ശരിയാണോ എന്നറിയില്ലെങ്കിലും ജീവിതകാലം മുഴുവന്‍ അവിവാഹിതനായിരുന്ന ഏകാന്തനായ ബ്രിട്ടീഷുകാരന്‍ നാല്‍പ്പത്തിയൊന്‍പതാം വയസ്സില്‍ വിവാഹം കഴിക്കാനൊരുങ്ങുകയാണ്. അതും യുദ്ധം തകര്‍ത്ത ഉക്രെയിനില്‍ നിന്നും പലായനം ചെയ്ത യുവതിയെ. അപ്രതീക്ഷിത പ്രണയത്തിന് ശേഷം 49 കാരനായ ബ്രിട്ടീഷുകാരന്‍ ഗൈ വില്‍സണ്‍ 34 കാരിയായ ഉക്രെയിന്‍ വനിത കരീന കുലിക്കിനെ ചൊവ്വാഴ്ച വിവാഹം കഴിച്ചതോടെ. കഴിഞ്ഞ ജനുവരിയില്‍ വില്‍സണ്‍ ജന്മനാട്ടില്‍ സന്നദ്ധസേവനം നടത്തുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 34 Read More…

Good News

വിവേകാനന്ദന് 131 വര്‍ഷത്തിനുശേഷം അതേ സ്ഥലത്ത് അതേ സമയത്ത് മോദിയും ധ്യാനത്തിന്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നായ കന്യാകുമാരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാന വിശേഷം കുടിയായതോടെ ഒരിക്കല്‍ കൂടി രാജ്യാന്തര ശ്രദ്ധയിലേക്ക് പെട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും സംഗമവേദി കൂടിയായ കന്യാകുമാരിയുടെ മുഖ്യ ആകര്‍ഷണങ്ങള്‍ കടലും വിവേകാനന്ദപ്പാറയും തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമയുമാണ്. മെയ് 30 ന് വൈകുന്നേരം മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ 45 മണിക്കൂര്‍ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും Read More…

Good News

1.5 കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കൃഷിക്കാരനായ 22കാരന്‍

ജോലി രാജിവെച്ച ശേഷം കൃഷിപ്പണി ആരംഭിച്ച് യുവാവ്. അതും ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരുന്ന ജോലി രാജിവച്ച ശേഷമാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ അഭിഷേക് റെഡ്ഢിയെന്ന യുവാവ് കൃഷിപ്പണി ആരംഭിച്ചത്. 22-ാം വയസ്സില്‍ തന്റെ ഡിസൈനര്‍ ജോലി ഉപേക്ഷിച്ച് ഇദ്ദേഹം കൃഷിയിലേക്ക് തിരിയുകയായിരുന്നു. ജോലി ഉപേക്ഷിച്ച ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് അഭിഷേക് ഓബുലാപുരം ഗ്രാമത്തില്‍ ഒരു കൃഷിഭൂമി വാങ്ങുന്നത്. അഭിഷേകിനെ സഹായിക്കാനായി അമ്മയായ നീല റെഡ്ഢിയും ജോലിയില്‍ നിന്നും കാലാവധി പൂര്‍ത്തിയാകും മുന്‍പേ വിരമിച്ചു. കുറച്ച് Read More…

Good News

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരന്‍; ഒന്നാം വയസ്സില്‍ ലോക റെക്കോര്‍ഡ് നേടി നാനാ

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുകയെന്നത് ഒരിക്കലും ഒരു ചില്ലറ കാര്യമല്ല. എന്നാല്‍ ഘാനയിലെ ലയം നാനാ സാം അന്‍ക്രയ ഈ നേട്ടം സ്വന്തമാക്കിയത് തന്റെ ഒന്നാം വയസ്സിലാണ്.നാന സ്വന്തമാക്കിയത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആണ്‍ചിത്രകാരനെന്ന അപൂര്‍വ്വ നേട്ടമാണ്. ഈ അപൂര്‍വ്വമായ നേട്ടം സ്വന്തമാക്കിയത് കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു. അക്രയിലെ സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയത്തില്‍ നടത്തിയ പ്രൊഫഷണല്‍ എക്‌സിബിഷനിഷ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശിപ്പിച്ച 10 ചിത്രങ്ങളില്‍ ഒമ്പതും വിറ്റുപോയി. പ്രദര്‍ശനം കാണാനെത്തിയ ഘാനയിലെ പ്രഥമ Read More…

Good News

ജീവിക്കാന്‍ വേണ്ടി ലോണെടുത്ത് ഫോട്ടോസ്റ്റാറ്റ് കടയിട്ടു; ഇപ്പോള്‍ 1000 കോടിയും 800 കോടിയും സമ്പത്തുള്ള രണ്ടു കമ്പനി

ചെറിയവരും സാധാരണക്കാരുമായ അനേകര്‍ നമുക്കുചുറ്റുമുണ്ട്. അതില്‍ പ്രചോദനാത്മകമായ ജീവിതകഥയാണ് വിശാല്‍ മെഗാ മാര്‍ട്ടിന്റെ സ്ഥാപകനായ രാമചന്ദ്ര അഗര്‍വാളിന്റെത്. ഭിന്നശേഷിക്കാരനായതിനാല്‍ ജീവിക്കാന്‍ വേണ്ടി ലോണെടുത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടയിട്ടത് മുതല്‍ വിശാല്‍ മെഗാ മാര്‍ട്ടിന്റെ വളര്‍ച്ചയും തളര്‍ച്ചയും പുരോഗമനവും വരെ അചഞ്ചലമായ അര്‍പ്പണ ബാധവും കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് 1000 കോടിയുടേയും 800 കോടിയുടെയും വിറ്റുവരവുള്ള രണ്ടു കമ്പനികളുടെ വളര്‍ച്ചയിലേക്കാണ് ഉയര്‍ന്നത്. ജനനം മുതല്‍ അദ്ദേഹം ഒരു പ്രത്യേക കഴിവുള്ള വ്യക്തിയായിരുന്നു, പക്ഷേ അസാധാരണമായ എന്തെങ്കിലും ചെയ്യാന്‍ അത് Read More…

Good News

84 ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് അലക്ക് കമ്പനി തുടങ്ങി; ഇന്ന് 170 കോടി രൂപ മൂല്യമുള്ള കമ്പനി ഉടമ

ഐഐടിയില്‍ ചേര്‍ന്ന് പഠിയ്ക്കാനും പിന്നീട് വമ്പന്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടാനും ആഗ്രഹിയ്ക്കാത്ത യുവതീ-യുവാക്കള്‍ ചുരുക്കമാണ്. എന്നാല്‍ ചിലര്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു കഥയാണ് ബീഹാര്‍ സ്വദേശിയായ അനുരാഭ് സിന്‍ഹയുടെയും ഭാര്യ ഗുഞ്ജന്‍ സിന്‍ഹയുടെയും. ഇരുവരും ഒരു അലക്ക് കമ്പനിയാണ് സ്വന്തമായി ആരംഭിച്ചത്. ഐഐടിയില്‍ പഠിച്ചിറങ്ങിയ ശേഷം വര്‍ഷം 84 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഈ സംരംഭത്തിനായി ഇറങ്ങിത്തിരിച്ചത്. ഭഗല്‍പൂരിലെ ഒരു ചെറിയ വീട്ടിലാണ് അനുരാഭ് Read More…