തവിടെണ്ണയില്‍ ഒറൈസ്‌നോള്‍ എന്ന ആന്റിഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിന് രക്‌തത്തിലെ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ കഴിയും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ രക്‌തം കട്ടപിടിക്കുന്നതിന്റെ തോത് കുറയ്‌ക്കാനും സഹായിക്കും. അതുവഴി ഹൃദയാഘാത സാധ്യത കുറയ്‌ക്കാന്‍ കഴിയും. രക്‌തത്തിലെ ട്രൈഗ്ലിസറൈഡ്‌സിന്റെ അളവ് കുറയ്‌ക്കാനും തവിടെണ്ണ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. രക്‌തത്തിലുള്ള ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍.ഡി.എല്‍ അളവ് കുറയുന്നതിനും നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്.ഡി.എല്‍ അളവ് ഉയര്‍ത്തുന്നതിനും തവിടെണ്ണ സഹായിക്കുന്നു. തവിടെണ്ണയില്‍ വൈറ്റമിന്‍ ‘ഇ’ യും അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാന്‍സര്‍ Read More…
അരിയിലും പൊടികളിലും ‘മറിമായം’; അടുക്കളയിലെ ‘വ്യാജന്മാരെ’ തിരിച്ചറിയാം
അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളില്‍ പലതും മായം ചേര്‍ന്നാണ് നമ്മുടെ കൈകളിലെത്തുന്നത്. തിരിച്ചറിയനാവാത്തവിധം ഭംഗിയായി കൂട്ടിച്ചേര്‍ത്താണ് ഈ തട്ടിപ്പ്. ഇതില്‍ ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങള്‍ വരെ ചേരുംപടി ചേര്‍ത്തിട്ടുണ്ടാവും. ഇത്തരം ‘മറിമായങ്ങളുടെ’ പരീക്ഷണപ്പുരയാകേണ്ടി വരുന്നത് നാം തന്നെയാണ്. ഭക്ഷണത്തിലെ മായം കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനും ശക്തമായ നിയമവും മറ്റ് സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും അവയൊക്കെ വെറും കടലാസു പുലികള്‍ മാത്രമാണെന്നതിന് എത്രയെത്ര തെളിവുകള്‍. എന്നാല്‍ഒരല്പം കരുതലുണ്ടെങ്കില്‍ ഇത്തരം വ്യാജന്റെ ആക്രമണങ്ങളില്‍ നിന്നും പരിക്കില്ലാതെ രക്ഷപെടാവുന്നതാണ്. അരിയിലെ മായം കുത്തരിയുടെ ആരാധകരാണ് Read More…
നിലക്കടല കഴിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുമോ? ഇത് അറിഞ്ഞിരിക്കണം
നല്ല ചൂട് കപ്പലണ്ടി അഥവാ നിലക്കടല ഇടനേരങ്ങളില്‍ കൊറിക്കാനങ്കിലും ഇഷ്ടമാകാത്തവര്‍ ആരുമില്ല. ധാരാളമായി പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയില്‍ കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവാണ്. അതിന് പുറമേ നിലക്കടലയില്‍ തയാമിനും, നിയാസിനും റൈബോഫ്ലോവിനും ഫോളിക് ആസിഡും ഫോസ്ഫറസ് , ഇരുമ്പ് , കോപ്പര്‍, മഗ്‌നീഷ്യം ഒലീയിക്ക് ആസിഡ് ആന്റീ ഒക്സിഡന്റുകളുമുണ്ട്. നിലക്കടല കഴിച്ചാല്‍ വയറ് പെട്ടെന്ന് നിറയുകയും ചെയ്യും. ഇത് ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ മറ്റ് ഭക്ഷണം കഴിച്ചതിന് പിന്നാലെ കടല കഴിച്ചാല്‍ ഭാരം വര്‍ധിക്കും. Read More…
മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?
ശരിയായ ആഹാരക്രമം തിരഞ്ഞെടുക്കുന്നതുതന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഉത്തമ ഉപാധിയാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഓപ്ഷന്‍ എന്ന നിലയില്‍ മുട്ടയും ജനപ്രീതി നേടിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ മുട്ടകള്‍ എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കുന്നതിലൂടെ, നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിനും ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഏറെ സഹായകമാകും. ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ കലോറി: മുട്ടകള്‍ ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, ശരീരഭാരം കുറയ്ക്കുമ്പോള്‍ പേശികളുടെ ബലം നിലനിര്‍ത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. ഒരു വലിയ മുട്ടയില്‍ Read More…
പച്ചക്കറിയുടെ കരുത്ത്; ലൈംഗിക ഉണര്‍വിന് മാംസാഹാരത്തെ തോല്‍പ്പിക്കുന്ന ഭക്ഷണങ്ങള്‍
സന്തോഷകരമായ ലൈംഗിക ജീവിതത്തിന് കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട് സ്‌ഥാനം. പോഷക സമ്പുഷ്‌ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്‌ടിക്ക് സഹായിക്കുന്നു. ശരീരത്തില്‍ ആകെയുണ്ടാകുന്ന ഈ ഉണര്‍വ് ലൈംഗികശേഷിയിലും പ്രകടമാകും. മാംസാഹാരം മാത്രമാണ് ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണത്തില്‍ മുന്‍പന്തിയിലെന്നാണ് പണ്ടു മുതലുള്ള വിശ്വാസം. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഫലപ്രദം. ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു. പഴങ്ങള്‍ തരുന്ന ഉണര്‍വ് പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും Read More…
ചായയില്‍ ഏലക്ക ചേര്‍ത്താല്‍ അസിഡിറ്റി കുറയുമോ? ഇക്കാര്യം അറിയാതെ പോകരുത്
ചായയെ സ്നേഹിക്കുന്നവരാണ് അധികം ആളുകളും. എന്നാല്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെ ചായയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്.ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ചായയില്‍ ഏലക്ക ചേര്‍ക്കുന്നത് ഗുണമോ ദോഷമോ?ചായയില്‍ ഏലക്ക ചേര്‍ക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ലായെന്നാണ്. സാധാരണയായി ചായക്ക് 6.4 മുതല്‍ 6.8 വരെയാണ് പി എച്ച് മൂല്യം ഉള്ളത്. ഇതിന് പിന്നാലെ അസിഡ് ഗുണങ്ങളടങ്ങിയ പാല്‍ കൂടി ചേര്‍ക്കുന്നതിലൂടെ ചായയുടെ അസിഡിറ്റിയില്‍ പ്രത്യേക മാറ്റങ്ങളൊന്നും വരുന്നില്ല. എന്നാല്‍ ചായയുടെ പി എച്ച് Read More…
രാത്രിഭക്ഷണ രീതി ഇങ്ങനെയാണോ? കൊളസ്ട്രോള്‍ വര്‍ദ്ധന ഉറപ്പാണ് !
ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. ഭക്ഷണം കഴിക്കുന്ന രീതിയും വളരെ പ്രധാനമാണ്. കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും വര്‍ദ്ധിയ്ക്കാതിരിയ്ക്കാനും രാത്രി കഴിയ്ക്കുന്ന ആഹാരത്തിനും പങ്കുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാം….
ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതേ.. ഈ 5 കോംബിനേഷന്‍ ശരീരത്തെ ദോഷകരമായി ബാധിക്കും
സിനിമയില്‍ പല ഉഗ്രന്‍ കോംബോകളും വലിയ രീതിയില്‍ വര്‍ക്കൗട്ട് ആകാറുണ്ട്. അത്തരത്തില്‍ ഭക്ഷണത്തിലും ചില കോംബിനേഷനുകള്‍ എന്നും സൂപ്പറാണ്. എന്നാല്‍ ഭക്ഷണത്തില്‍ നമ്മള്‍ ക്ലാസിക് കോംബോയായി കരുതുന്ന പലതും മനുഷ്യ ശരീരത്തിന് ഹാനികരമായി ബാധിക്കുന്നുവെന്നാണ് പൂര്‍ണിമ പേരി എന്ന ഹോര്‍മോണ്‍ കോച്ച് സമൂഹ മാധ്യമത്തിലൂടെ പറയുന്നത്. പഴങ്ങളോടൊപ്പം പച്ചക്കറികളും ചേര്‍ത്ത് കൊണ്ട് സാലഡുകള്‍ തയ്യാറാക്കുന്നത് ദഹനം സുഗമമാക്കില്ല. ഗ്യാസ്ട്രബില്‍ പോലുള്ള പ്രശ്നത്തിലേക്ക് നയിക്കാം. രണ്ടാമതായി എണ്ണയില്‍ വറുത്തെടുത്തവ ചായ പോലെ പാല് ചേര്‍ത്തിട്ടുള്ള പാനീയത്തിനോടൊപ്പം കഴിക്കുന്നതാണ്. അത് Read More…
ലൈംഗികാരോഗ്യത്തിന് ആപ്പിള്‍, ധാതുപുഷ്‌ടിക്ക് ഈന്തപ്പഴം…; ഗുണം അറിഞ്ഞ് പഴങ്ങള്‍ കഴിക്കുക
ദാഹം ശമിപ്പിച്ച് ഉന്മേഷം പ്രദാനം ചെയ്യുന്ന പഴങ്ങള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഓരോ പഴവര്‍ഗത്തിനും വ്യത്യസ്‌ത ഗുണങ്ങളാണുള്ളത്. അതിനാല്‍ പഴവര്‍ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക. രക്‌തശുദ്ധിക്ക് മുന്തിരി ആയുര്‍വേദശാസ്‌ത്ര വിധി പ്രകാരം രക്‌തവര്‍ധനവിനും രക്‌തശുദ്ധിക്കും മുന്തിരി ഒരുത്തമ ഔഷധമാണ്. ഇത് ഊര്‍ജവും ഉന്മേഷവും പ്രദാനം ചെയ്യും. . സ്‌ത്രീകള്‍ക്കുണ്ടാകാറുള്ള ആര്‍ത്തവസംബന്ധമായ തകരാറുകള്‍ക്ക് മുന്തിരിനീര് കുടിക്കുക. ന്യുമോണിയ, മലേറിയ, ടൈഫോയ്‌ഡ്, ജ്വരം എന്നിവയുള്ളപ്പോള്‍ ദാഹശമനത്തിനായി മുന്തിരി ഉപയോഗിക്കാവുന്നതാണ്. കുടലുകളെ ശുദ്ധമാക്കി ഉടലിന് ആരോഗ്യം പ്രദാനം ചെയ്യും. മുന്തിരിക്കൃഷിയില്‍ Read More…














