Healthy Food

മിക്സ്ചര്‍ കഴിക്കാറുണ്ടോ? മഞ്ഞനിറം കൂട്ടാന്‍ ചേർക്കുന്നത് ടാര്‍ട്രസിന്‍- ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത

ഭക്ഷണ സാധനങ്ങള്‍ക്ക് മഞ്ഞ നിറം നല്‍കാനാായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ടാര്‍ട്രസിന്‍. മിഠായികള്‍. ചിപ്സ്, ഐസ്ക്രീം തുടങ്ങി പല തരത്തിലുള്ള ഭക്ഷണത്തിലും ഇത് ഉപയോഗിക്കുന്നു. എന്നാല്‍ കാനഡ, യു എസ് , യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഇതിന്റെ ഉപയോഗം നിയന്ത്രിതമാക്കിയിട്ടുണ്ട്. ടാര്‍ട്രസിന് ഒരുപാട് പാര്‍ശ്വഫലങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചില ഭക്ഷണ സാധനങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇതിന് കഴിയും അവയില്‍ ഒന്നാണ് മിക്സ്ചര്‍. കോഴിക്കോട് കടകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ മിക്സചറില്‍ ടാര്‍ട്രസില്‍ ചേര്‍ത്തതായി കണ്ടെത്തിയിരുന്നു. Read More…

Healthy Food

ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ പട്ടികയില്‍ നമ്മുടെ ഈ കോഫിയും

ലോകത്തിലെ ഏറ്റവും മികച്ച കാപ്പിയുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി എത്തി ഇക്കുറിയും ഫില്‍ട്ടര്‍ കോഫി . ജനപ്രിയ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്ലസ് അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളുടെ ഇക്കൊല്ലത്തെ ലിസ്റ്റിലാണ് ഫില്‍റ്റര്‍ കോഫി ഇടം പിടിച്ചത്. ഇക്കുറിയും ഒന്നാം സ്ഥാനത്തെത്തിയത് കഴിഞ്ഞ തവണയും ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുമെത്തിയ കഫേ ക്യൂബാനോ തന്നെയാണ്. പരമ്പരാഗതമായ ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി നിര്‍മ്മികുന്നത് അറബിക്ക അല്ലെങ്കില്‍ പീബെരി കോഫി ബീന്‍ ഉപയോഗിച്ചാണ്. ഡാര്‍ക്ക് റോസ്റ്റ് Read More…

Healthy Food

പ്രായത്തെ പ്രതിരോധിക്കാന്‍ പച്ച ആപ്പിള്‍; ഗുണങ്ങള്‍ ഏറെയുണ്ട്

പോഷകങ്ങള്‍, ഫൈബര്‍, ധാതുക്കള്‍, വിറ്റമാനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പച്ച ആപ്പിളുകള്‍. പച്ച ആപ്പിളുകള്‍ക്ക് രുചിയില്‍ അല്‍പ്പം പുളിയും മധുരവുമാണ്. പച്ച ആപ്പിളിന്റെ ചില അത്ഭുത ഗുണങ്ങള്‍ മനസ്സിലാക്കാം.

Healthy Food

ലൈംഗികത, ബീജോത്പാദനം… പുരുഷന്‍മാര്‍ ഈ ആഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്

പുരുഷന്മാര്‍ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശരീരത്തിന്റെ മസിലുകള്‍, രോമങ്ങള്‍, ലൈംഗീകത, ബീജോത്പാദനം തുടങ്ങി പുരുഷശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഈ പുരുഷഹോര്‍മോണിനെ പരിപോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷികമാണ്. എന്നാല്‍ ചില ആഹാരങ്ങളും മറ്റും ഈ ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കും. ക്ഷീണം, ഉദ്ധാരണപ്രശ്‌നം, ഓസ്റ്റിയോപൊറോസിസ്, ലൈംഗികാഗ്രഹം കുറയുക , വിഷാദരോഗം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇത് മൂലം നേരിട്ടേക്കാം. പ്രായം വര്‍ധിക്കുന്നത് അനുസരിച്ച് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ നില കുറഞ്ഞുവരും. മിക്കപ്പോഴും ഇതിനുള്ള ശരിയായ Read More…

Healthy Food

ചുവന്ന വാഴപ്പഴമാണോ മഞ്ഞ വാഴപ്പഴമാണോ കൂടുതല്‍ നല്ലത്?

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും, തെക്കുകിഴക്കന്‍ ഏഷ്യയിലും കൃഷി ചെയ്തുവരുന്നവയാണ് ചുവന്ന വാഴപ്പഴം. ധാരാളം വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പന്നമാണ്. കൊഴുപ്പ് വളരെ കുറവാണ് എന്നതിനൊപ്പം മഞ്ഞ വാഴപ്പഴത്തെക്കാള്‍ അസിഡിറ്റിയും ഇവയ്ക്ക് കുറവാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ചുവന്ന വാഴപ്പഴത്തില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവയുള്‍പ്പെടെ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ചുവന്ന വാഴപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെയും ദഹനേന്ദ്രിയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നു . ഇവയ്ക്ക് റാസ്‌ബെറിയുടെ Read More…

Healthy Food

ഇനി വാഴപ്പോള വെറുതെ കളയാന്‍ വരട്ടേ; ഒരു അടിപൊളി വിഭവം ഉണ്ടാക്കാം

വാഴയുടെ ഇലയും പിണ്ടിയും പഴവും കൂമ്പുമെല്ലാം മനുഷ്യന് ഭക്ഷ്യയോഗ്യമായ ഭാഗങ്ങളാണ്. എന്നാല്‍ വെറുതെ പൊളിച്ച് കളയുന്ന വാഴപ്പോള കൊണ്ട് പലഹാരം ഉണ്ടാക്കാനാകുമെന്ന് അറിയാമോ? ഇന്തോനേഷ്യയില്‍ വളരെ രുചികരമായ ഒരു വിഭവമുണ്ട്. ഇതിന്റെ പേര് ‘ക്രിപിക് ബതാങ്ങ് പിസാംഗ്’ എന്നാണ്. ഇത് ഉണ്ടാക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. അതുകൊണ്ട് ഇനി വാഴവെട്ടുമ്പോള്‍ വാഴപ്പോള വെറുതെ പൊളിച്ചു കളയാതെ ഈ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കൂ… ക്രിപിക് ബതാങ്ങ് പിസാംഗ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനായി വാഴയുടെ പോള എടുത്ത് Read More…

Healthy Food

ഫ്രിഡ്ജ് രോഗങ്ങള്‍ ഉണ്ടാകുമോ? മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമെന്ത്? ഇത് അറിഞ്ഞിരിക്കാം

മൂത്രനാളികളിലുണ്ടാകുന്ന അണുബാധ വളരെ അധികം അസ്വസ്ഥയും വേദനയും ഉളവാക്കുന്നതാണ്. ജീവിതകാലയളവില്‍ ഏതാണ്ട് 60 ശതമാനം സ്ത്രീകളും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകാം. നിങ്ങള്‍ക്ക് തുടര്‍ച്ചയായി ഇത്തരത്തിലുള്ള അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ ഫ്രിഡ്ജും അതിനുള്ള ഒരു കാരണമാകാം. അടുത്തിടെ നടന്ന ഒരു പഠനമാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. മലിനമാക്കപ്പെടുന്ന മാംസങ്ങളില്‍ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയാണ് ഇവിടുത്തെ വില്ലന്‍. ഇത് മൂലം മലിനമാക്കപ്പെടുന്ന ഇറച്ചി ഒരോ വര്‍ഷവും അമേരിക്കയില്‍ 5 ലക്ഷം പേര്‍ക്കെങ്കിലും മൂത്രനാളികളിലെ അണുബാധയ്ക്ക് കാരണമാകുന്നതായി പഠനം റിപ്പോര്‍ട്ട് Read More…

Healthy Food

ഭക്ഷണത്തിലും മാറ്റം വേണം ; രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും ഈ പച്ചക്കറികള്‍

ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതശൈലീ രോഗങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ വിമുഖത പുലര്‍ത്തുകയാണ് ചെയ്യുന്നത്. സ്ത്രീകളെ അപേക്ഷിച്ച് ചെക്കപ്പ് നടത്താനും ഡോക്ടര്‍മാരെ പോയി കാണാനും പുരുഷന്മാര്‍ വിമുഖത കാണിക്കാറുണ്ടെന്ന് പല ആരോഗ്യ സര്‍വേകളും വെളിപ്പെടുത്തുന്നു. രക്തം ധമനികളുടെ ഭിത്തികളില്‍ ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കാന്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധിക്കും. 120/80 mmHg ആണ് സാധാരണ രക്തസമ്മര്‍ദ തോത്. ഭക്ഷണത്തിലെ വ്യതിനായങ്ങള്‍ മൂലം ചെറുപ്പക്കാരില്‍ പോലും ഇന്ന് Read More…

Healthy Food

ചൂടാക്കി വീണ്ടും ഉപയോഗിക്കരുതാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ?

നല്ല ഭക്ഷണം കഴിച്ചാല്‍ മാത്രമേ ആരോഗ്യമായി ഇരിക്കാന്‍ സാധിക്കുകയുള്ളൂ. നല്ല ഭക്ഷണങ്ങള്‍ നമ്മള്‍ ഉണ്ടാക്കുമെങ്കിലും ബാക്കി വന്നാല്‍ ചൂടാക്കി കഴിക്കാനായി പലരും അത് ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ വെച്ച് പിറ്റേ ദിവസം കഴിക്കുന്നത് ശരിയല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ചൂടാക്കി വീണ്ടും ഉപയോഗിക്കരുതാത്ത ഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം…