നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലിയും വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ബലഹീനതയും ക്ഷീണവും ഇതിന്റെ ലക്ഷണങ്ങളാണ്. പ്രാഥമികമായി അവശ്യ പോഷകങ്ങളുടെ അഭാവമാണ് ഇതിന് കാരണം. ഈ പ്രശ്‌നങ്ങൾ തരണം ചെയ്യാനും ആരോഗ്യം നിലനിർത്താനും ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു പരിഹാരമാണ് ബീറ്റ്റൂട്ട് ജ്യൂസ് മോരിൽ കലർത്തി കുടിക്കുന്നത്. പ്രത്യേകിച്ച് ഉച്ചതിരിഞ്ഞ്. ഇത് പോഷക സമൃദ്ധമായ ഒരു പാനീയമാണ് . ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ബെറ്റാലൈൻ സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതേസമയം, Read More…
സിമന്റ് ചേർന്ന വെളുത്തുള്ളിയോ? സൂക്ഷിക്കുക! വ്യാജനെ ഇങ്ങനെ തിരിച്ചറിയാം
ഏത് കറിയുണ്ടാക്കിയാലും വെളുത്തുള്ളി അതില്‍ മസ്റ്റാണ്. ഇത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നു. ഇതിന്റെ രുചിയും മണവും ഭക്ഷണത്തിന്റെ സ്വാദിലും പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ വെളുത്തുള്ളിക്കും വ്യാജന്മാരുണ്ട്. അടുത്തിടെ മഹാരാഷ്ട്രയില്‍ സിമന്റിന്റെ അംശമുള്ള വെളുത്തുള്ളിയാണ് വിറ്റത്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അടിയുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്. മായം ചേര്‍ത്ത വെളുത്തുള്ളി ആരോഗ്യത്തിന് ദോഷകരമാണ് . അതിനാല്‍ നന്നായി ശ്രദ്ധിച്ച് മാത്രമേ വെളുത്തുള്ളി വാങ്ങാവൂ. വെളുത്തുള്ളി വാങ്ങുമ്പോള്‍ Read More…
ഉള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുമെന്ന് വിദഗ്ധർ
ലോകമെമ്പാടും വൈദ്യശാസ്ത്രം വളരെയധികം വികസിച്ചിട്ടുണ്ടെങ്കിലും പ്രമേഹരോഗത്തെ പൂര്‍ണമായി ഭേദമാക്കാനുള്ള ഒരു പ്രതിവിധി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും, കൃത്യമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും സ്വീകരിക്കുന്നതിലൂടെ പ്രമേഹത്തിൽ നിന്ന് ആശ്വാസം ലഭിക്കും. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രണത്തിലാക്കാനും ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നിലധികം ഫ്ലേവനോയ്ഡുകൾ (ഒരു തരം ആന്റിഓക്‌സിഡന്റുകൾ) ഉള്ളിയിൽ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തൽ, അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കൽ എന്നിവയും ഉള്ളിയുടെ ഗുണങ്ങളില്‍ ഉൾപ്പെടുന്നു ഉള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് Read More…
പപ്പായ ഗുണമുള്ളതാണ്, പക്ഷേ എല്ലാവര്‍ക്കും അത്രനല്ലതല്ല, ആരൊക്കെ ഒഴിവാക്കണം
പപ്പായ ഇന്ത്യയിലെ മിക്കവാറും എല്ലാ വീടുകളിലും കണ്ടുവരുന്ന ഒരു ഫലമാണ്. എന്നാൽ അതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് എല്ലാവർക്കും അറിയില്ല. പപ്പായ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമ്പോൾ, ചില വ്യക്തികൾ അതിന്റെ ഉപഭോഗം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതുമുണ്ട് . ബീഹാറിലെ സീതാമർഹിയിൽ നിന്നുള്ള ഡയറ്റീഷ്യൻ ഡോ സുനിൽ കുമാർ സുമൻ പപ്പായ കഴിക്കുമ്പോൾ ചില വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കുന്നു. പപ്പായ ഒഴിവാക്കേണ്ട 5 തരം ആളുകൾ ദഹനത്തെ സഹായിക്കുന്നതും ആവശ്യമായ വിറ്റാമിനുകൾ നൽകുന്നതും ഉൾപ്പെടെ നിരവധി Read More…
ഇത്തിരികുഞ്ഞന്‍ മണിത്തക്കാളി, ആരോഗ്യ ഗുണങ്ങള്‍ ഒത്തിരി
മണിത്തക്കാളി കണ്ടാല്‍ ഒരു ചെറിയ പഴമാണെങ്കിലും അവയുടെ ഗുണനിലവാരം വളരെ വലുതാണ്. ഇലകളും വേരുകളുമുൾപ്പെടെ പോഷകങ്ങളുടെ കലവറയായാതിനാൽ തന്നെ ഇത് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ പനിയും വായ്പ്പുണ്ണും അപ്രത്യക്ഷമാകും. മണിത്തക്കാളി മക്കോയ്, ഭട്കോയിൻയ എന്നും അറിയപ്പെടുന്നു, പനി, ചർമ്മ പ്രശ്നങ്ങൾ, ദഹനം, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് ഇത് സഹായിക്കുന്നു. ഇതിന് ആന്റിഓക്സിഡന്റ് ആന്റി മൈക്രോബയൽ ഗുണങ്ങളുമുണ്ട്. ആയുർവേദത്തിൽ, ഇത് ത്രിദോഷങ്ങളെ സന്തുലിതമാക്കുന്നതായി കണക്കാക്കപ്പെടുന്നു. തക്കാളിയുടെ ഒരു ചെറിയ പതിപ്പാണെന്ന് തോന്നുമെങ്കിലും ഇത് തക്കാളിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. Read More…
ഡയറ്റെടുക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ മറക്കേണ്ട..! മറന്നാല്‍ പണി കിട്ടും
ശരീരഭാരം കുറയ്ക്കാനും കൂട്ടാനുമൊക്കെ പല തരത്തിലുള്ള വ്യായാമങ്ങളും ഡയറ്റുമൊക്കെ പിന്തുടരുന്നവരാണ് അധികവും. എന്നാല്‍ അധികം ആളുകളും സ്വന്തം ഇഷ്ടപ്രകാരവും സോഷ്യല്‍ മീഡിയയില്‍ കണ്ടതുവച്ചുമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. വിദഗ്ധരുടെ നിര്‍ദേശമില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നേരിടേണ്ടതായി വരുന്നത് ഒരുപക്ഷെ വലിയ വിപത്തുകളായിരിക്കാം. ഡയറ്റ് എടുക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ പാടില്ല. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടാനും മറ്റ് സമയങ്ങളില്‍ അമിതമായി കഴിക്കാനും ഇടയാക്കും. അനാവശ്യമായി സ്‌നാക്‌സ് കഴിക്കുന്നതിലേക്കും ഇത് Read More…
പയറും കടലയും മുളപ്പിച്ച് കഴിക്കുന്നവരാണോ നിങ്ങള്‍? കേടാകാതെ ഒരാഴ്ച വരെ എങ്ങനെ സൂക്ഷിക്കാം
മുളപ്പിച്ച പയര്‍ ആരോഗ്യത്തിന് വളരെ അധികം നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ചെറുപയറും കടലയും വന്‍ പയറുമൊക്കെ മുളപ്പിച്ചാണ് കഴിക്കുന്നതെങ്കില്‍ പോഷകഗുണം ഇരട്ടിയായിരിക്കും. പല ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും മാത്രമല്ല ചര്‍മത്തിന്റെ ഭംഗി നിലനിര്‍ത്താനും സഹായിക്കും. മുളപ്പിച്ച പയറില്‍ ധാരളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടീയോലൈറ്റിക് എന്‍സൈമുകളും ഇതിലെ പ്രധാനഘടകമാണ്. മുളപ്പിച്ച പയറില്‍ ഫൈബര്‍, വിറ്റാമിനുകള്‍, ഫോസ്ഫറസ്, മഗ്നീഷ്യം, ആന്റി ഒക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി തയ്യാറെടുക്കുന്നവര്‍ക്കും Read More…
റമദാൻ: സുഹൂറിനും ഇഫ്താറിനും കഴിക്കേണ്ട പോഷകസമൃദ്ധമായ ഭക്ഷണപാനീയങ്ങൾ
ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പുണ്യകരമായ ഒമ്പതാമത്തെ മാസമായ റമദാൻ, പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഉപവസിച്ചുകൊണ്ടാണ് ആചരിക്കുന്നത്. ഈ മാസത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നത് ഊർജ്ജസ്വലതയും പോഷണവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ദിവസം രണ്ട് പ്രധാന ഭക്ഷണങ്ങളുണ്ട്. ആദ്യത്തേത് സുഹൂർ ആണ്, മുസ്ലീങ്ങൾ അവരുടെ നീണ്ട ഉപവാസം ആരംഭിക്കുന്നതിന് മുമ്പ് പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണം. രണ്ടാമത്തേത് ഇഫ്താർ ആണ്, സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കുന്ന ഭക്ഷണം. ഈ കാലയളവിൽ ശരിയായ പോഷകാഹാരം കഴിക്കേണ്ടത് നീണ്ട Read More…
ഇനി നോ പറയേണ്ട! പ്രമേഹമുള്ളവര്‍ക്ക് ചപ്പാത്തി ഈ രീതിയില്‍ കഴിക്കാം
ഏത് സമയത്തും ധൈര്യമായി കഴിക്കാനായി സാധിക്കുന്ന ഭക്ഷണമാണ് ചപ്പാത്തി.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി പെടാപാട് പെടുന്നവരോട് ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കാനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഭക്ഷണത്തിലൊന്നാണ് ചപ്പാത്തി. അരിയില്‍ ഉള്ളത് പോലെ തന്നെ കാര്‍ബോഹൈഡ്രേറ്റും കാലറിയും ഉള്ളതിനാല്‍ തന്നെ പ്രേമേഹ രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ചപ്പാത്തി അത്ര നല്ല ഓപ്ഷനായിരിക്കില്ല. എന്നാല്‍ ചപ്പാത്തി പ്രമേഹ സൗഹൃദമാക്കാനായി വഴിയുണ്ട്. മൈദയ്ക്ക് പകരമായി ആട്ട ഉപയോഗിക്കുന്നതാണ് ആദ്യമായി ചെയ്യേണ്ടത്. തവിട് ഉള്ളതിനാല്‍ ഇതൊരു സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റാണ്. രക്തത്തിലെ പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാനായി Read More…