മാതളം എന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. മാതളം ഇരുമ്പിന്റേയും വിറ്റാമിന്‍ സി-യുടേയും കലവറയാണ്. അതിനാലിത് ഹീമോഗ്ലോബിന്‍ ഉത്പാദനത്തെയും ആഗിരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. സൂര്യനില്‍ നിന്നുള്ള കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് മാതളം സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ഒരു മാതളം വീതം ദിവസവും കഴിച്ചാല്‍ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം….. മെച്ചപ്പെട്ട ദഹനം – മാതളത്തിലടങ്ങിയ ഭക്ഷ്യനാരുകള്‍ ദഹനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. ഉദരത്തിന്റെ Read More…
ഇവ കഴിക്കുമ്പോൾ സൂക്ഷിക്കണം, പ്രമേഹരോഗികൾക്ക് അപകടമായേക്കാവുന്ന 6 പഴങ്ങൾ!
പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും പ്രമേഹത്തിലൂടെ ഉണ്ടാകും. പ്രമേഹരോഗികള്‍ ആഹാരകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചില പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ പ്രമേഹരോഗികളുടെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിയ്ക്കും. ഇത് ഏതൊക്കെ പഴങ്ങളാണെന്ന് അറിയാം…. മുന്തിരി – മുന്തിരിക്ക് മിതമായ ജി.ഐ ഉണ്ട്, പക്ഷേ അവയുടെ ചെറിയ വലിപ്പം അമിത ഉപയോഗത്തിലേക്ക് നയിച്ചേക്കാം, അതിനാല്‍ പ്രമേഹരോഗികള്‍ Read More…
ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിച്ചാല്‍ വേഗം കഴിക്കണം, വെള്ളംകുടിയും ശ്രദ്ധയോടെ…
ഹോട്ടല്‍ ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കാത്തവരുണ്ടാകില്ല. ഇങ്ങനെ കഴിക്കുന്ന സമയത്ത് ഭക്ഷണം സുരക്ഷിതമാക്കാനായി ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. നേരത്തെ അറിയാവുന്ന കുഴപ്പമില്ലാത്ത ഭക്ഷണശാലകള്‍ തിരഞ്ഞെടുക്കണം. എന്നാല്‍ പരിചയമില്ലാത്ത ഇടത്ത് യാത്ര ചെയ്യുമ്പോള്‍ ഇത് നടക്കില്ല. തിരക്കുള്ള ഭക്ഷണശാലയില്‍ ചിലവ് കൂടുതലുള്ളതിനാല്‍ ഭക്ഷണം ഫ്രഷ് ആയിരിക്കാന്‍ സാധ്യതയുണ്ട്.പരിചയമില്ലാത്ത ഹോട്ടലില്‍ കയറിയാല്‍ അവിടെ പ്രചാരമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതാണ് നല്ലത്. യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ചെന്നെത്തുന്ന ഹോട്ടലിന് വൃത്തിയുണ്ടോ എന്ന് പരിസരം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും. തുറന്ന കിച്ചനുള്ള സ്ഥലങ്ങളില്‍ Read More…
മാമ്പഴക്കാലം…. വേനൽക്കാലത്ത് പ്രമേഹമുള്ളവര്‍ക്ക് മാമ്പഴം കഴിക്കാമോ? ഇതാണ് വാസ്തവം
ഇപ്പോള്‍ മാമ്പഴത്തിന്റെ സീസണാണ്. പല തരത്തിലുള്ള മാമ്പഴം അരങ്ങ് വാഴുന്ന കാലം. വേനലവധിക്കാലം മാമ്പഴക്കാലം കൂടി ആകുന്നതോടെ കുട്ടികള്‍ക്ക് ആഘോഷമാണ്. മാമ്പഴം കഴിക്കുന്നതിനെ പറ്റി സോഷ്യമീഡിയയില്‍ അടക്കം നല്ലതല്ലെന്ന പ്രചാരമാണ് നടക്കുന്നത്. ഇത് തെറ്റാണെന്ന്ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഗുണത്തിലും പോഷകാംശത്തിലും മുന്‍പന്തിയിലാണ് മാങ്ങ. ഇടത്തരം വലുപ്പമുള്ള പഴുത്ത മാങ്ങയ്ക്ക് കാല്‍കിലോയോളം ഭാരം വരും. അത്ര ഭാരമുള്ള മാമ്പഴത്തിലാവട്ടെ 99 കാലറിയാണുള്ളത്. 25 ഗ്രാം അന്നജം , 23 ഗ്രം പഞ്ചസാര, മൂന്ന് ഗ്രാം നാര്, പ്രോട്ടീന്‍ 0.6 ഗ്രാം Read More…
എത്ര കഴിച്ചിട്ടും ഇടയ്ക്കിടെ വിശക്കുന്നുണ്ടോ? ഈ കാരണങ്ങള്‍ കൊണ്ടാകാം
ശരീരത്തിന് ഭക്ഷണം ആവശ്യമാണ് എന്നതിന്റെ സൂചനയാണ് വിശപ്പ്. എന്നാല്‍ ചിലപ്പോഴൊക്കെ തോന്നാറില്ലേ ഇത്രയും കഴിച്ചിട്ടും പിന്നെയും വിശക്കുന്നത് എന്തുകൊണ്ടാണെന്ന്? താഴെ പറയുന്നവയാണ് കാരണങ്ങള്‍. ഭക്ഷണം കഴിക്കുന്നത് മാത്രമായില്ല, ദഹനവും കൃത്യമായിരിക്കണം. ദഹനം കൃത്യമാകണമെങ്കില്‍ ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയിരിക്കണം. ഈ പ്രോട്ടീന്‍ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിയാലേ ദഹനം കൃത്യമാകു. പ്രോട്ടീൻ കൃത്യമായി ഉള്ളിലെത്തിയാൽ തന്നെ വിശപ്പിന് പരിഹാരമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഹംഗർ ഹോർമോൺ എന്നറിയപ്പെടുന്ന ഗ്രെലിന്റെ അളവിൽ കുറയ്ക്കുന്നതിന് പ്രോട്ടീനുകൾ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. കൂടാതെ pyy, glp Read More…
മുട്ട പുഴുങ്ങാൻ എത്ര സമയം ആവശ്യമാണ്? നിങ്ങൾ ഇങ്ങനെയാണോ ചെയ്യുന്നത് ?
മുട്ട പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് വളരെനല്ലതാണെന്ന് നമുക്കറിയാം. എന്നാൽ മികച്ച രുചിയില്‍ മുട്ട പുഴുങ്ങി കിട്ടാനായി 4-6 മിനിറ്റ് സമയത്തിനുള്ളില്‍ മുട്ട പുഴുങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുട്ട വാങ്ങി വന്ന് നേരെ ഫ്രിഡ്ജില്‍ വെക്കുന്നതിന് പകരമായി പൈപ്പ് വെള്ളത്തില്‍ കഴുകി വെള്ളം തുടച്ച് വയ്ക്കണം. പാചകം ചെയ്യാനായി എടുക്കുന്നതിന് മുമ്പും നന്നായി വെള്ളത്തില്‍ കഴുകണം. മൃദുവായി തിളപ്പിച്ചാല്‍ ഒഴുകുന്ന മഞ്ഞക്കരു( 5-6 മിനിറ്റ്). ഇടത്തരം തിളപ്പിച്ചാല്‍ ചെറുതായി ക്രീം കലര്‍ന്നുള്ള മഞ്ഞക്കരു (7-8 മിനിറ്റ്).കഠിനമായി തിളപ്പിച്ചാല്‍ പൂര്‍ണമായി Read More…
കരള്‍ ശുദ്ധീകരിക്കും, വിഷാംശം പുറന്തള്ളും; പടവലങ്ങ നിസാരക്കാരനല്ല
പലരും പടവലങ്ങ വിരോധികളാണ്. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ പടവലങ്ങയെ വിടില്ല. നാം അധികമൊന്നും ഇഷ്ടപ്പെടാത്ത പടവലങ്ങയുടെ ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പടവലങ്ങ കരള്‍ ശുദ്ധീകരിക്കുകയും ശരീരത്തിലെ വിഷാംശം പുറന്തള്ളുകയും ചെയ്യുന്നു. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പടവലങ്ങ സഹായിക്കുന്നു. ശരീരത്തിലെ ജലാംശം കൂട്ടുന്നു. വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളിലൊന്നാണ് പടവലങ്ങ. ചൂടുകാലത്ത് ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ പടലവങ്ങ സഹായിക്കും. മലബന്ധത്തെ അകറ്റുന്നു. ആമാശയത്തിനും നന്ന്. പടലവങ്ങയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് പല രോഗങ്ങളെയും അകറ്റിനിര്‍ത്തുന്നു. പഥ്യം Read More…
രാവിലെ കുടിക്കുന്ന കാപ്പിയും ചായയും ഒഴിവാക്കൂ…. പകരം കാരറ്റ്- ഇഞ്ചി ജ്യൂസ് കുടിക്കൂ!
പ്രഭാതഭക്ഷണത്തിനൊപ്പം ആരോഗ്യദായകമായ ഒരു ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് നിങ്ങളുടെ വിശപ്പിന് ശമനമുണ്ടാക്കും എന്നു മാത്രമല്ല ശരീരത്തിനാവശ്യമായ വൈറ്റമിനുകളും മറ്റ് പോഷകങ്ങളും നൽകുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനെക്കാൾ എളുപ്പമാണ് ജ്യൂസ് കുടിക്കുന്നത്. ഇത് ശരീരത്തിന് ആഗിരണം ചെയ്യുന്നതിനും എളുപ്പമാണ്. കൂടുതൽ ഇന്ത്യക്കാരും രാവിലെ ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തരം കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് പകരമായി ധാരാളം പാനീയങ്ങൾ ഉണ്ട് എന്ന് ഓർക്കുക. രാവിലെ, Read More…
പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്… പച്ച ആപ്പിളിനോട് നോ പറയരുത്
എല്ലാ ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആപ്പിള്‍ വര്‍ഗ്ഗത്തില്‍ പച്ച ആപ്പിളിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. മറ്റ് ആപ്പിളുകളില്‍ നിന്ന് വ്യത്യസ്തമായി ധാരാളം പോഷകഘടങ്ങള്‍ അടങ്ങിയിട്ടുള്ള ഫലമാണ് പച്ച ആപ്പിള്‍. ഫ്‌ളവനോയ്ഡുകള്‍ വൈറ്റമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളമുണ്ട്. ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു ദിവസം നമ്മുടെ ശരീരത്തിന് 28 ഗ്രാം നാരുകള്‍ ആവശ്യമുണ്ടെങ്കില്‍ അതില്‍ അഞ്ച് Read More…














