Healthy Food

ഏത്തപ്പഴം നല്ലതു തന്നെ… പക്ഷേ വെറും വയറ്റില്‍ കഴിച്ചാല്‍…

മനുഷ്യന്റെ ആരോഗ്യപരിപാലനത്തില്‍ പ്രാതലിന് വലിയ പങ്കുണ്ട്. സ്‌കൂള്‍ കുട്ടികളും ഉദ്യോഗസ്ഥരും മറ്റും എളുപ്പം പരിഗണിച്ച് വെറും വയറ്റില്‍ ഏത്തപ്പഴം കഴിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഏത്തപ്പഴം അടിസ്ഥാനപരമായി അസിഡിക്കാണ്. അതിനാല്‍ വെറും വയറ്റില്‍ അത് കഴിക്കുന്നത് ഉദരകോശങ്ങള്‍ക്കും കുടലിനും ദോഷം ചെയ്യും. ഇതില്‍ വലിയ അളവില്‍ പൊട്ടാസ്യമുണ്ട്. ഇത് വെറും വയറ്റില്‍ ഉളളില്‍ ചെല്ലുന്നത് നന്നല്ല. എന്നാല്‍ ഏത്തപ്പഴം നുറുക്കിയതില്‍ കുതിര്‍ത്തു വച്ച ബദാമും ഉണക്കമുന്തിരിയും ചേര്‍ത്ത് കഴിച്ചാല്‍ അസിഡിറ്റിയുടെ തീവ്രത കുറയ്ക്കും. ഇതില്‍ വലിയ അളവില്‍ സ്വാഭാവിക മധുരമുണ്ട്. Read More…

Healthy Food

സ്‌കൂളുകള്‍ തുറക്കുന്നു, കുട്ടികള്‍ക്കായി ഹെല്‍ത്തി ടിഫിന്‍

പോഷക ഗുണത്തോടൊപ്പം രുചികരവുമായിരിക്കണം കുട്ടികള്‍ക്കുള്ള ഭക്ഷണം. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന്‌ മടുപ്പുളവാക്കും.ഭക്ഷണത്തോടുള്ള മടുപ്പ്‌ വര്‍ധിക്കുവാനും ഇതിടയാക്കും. അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌. സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ടിഫിന്‍ ബോക്‌സില്‍ കരുതാന്‍ രുചികരവും പോഷക സമ്പുഷ്‌ടവുമായ 5 വിഭവങ്ങള്‍. സ്‌കൂളില്‍ പോഷകഗുണമുള്ള ഭക്ഷണം കൊടുത്തുവിട്ടതുകൊണ്ട്‌ കാര്യമില്ല. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന്‌ മടുപ്പുളവാക്കും. അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌. സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ടിഫിന്‍ ബോക്‌സില്‍ Read More…

Healthy Food

മഴക്കാല രോഗങ്ങളെ ചെറുക്കാം; പ്രതിരോധ ശേഷി വര്‍ധിപ്പിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുകയാണ്. മുതിര്‍ന്നവര്‍ ആയാലും കുട്ടികള്‍ ആയാലും വളരെയധികം ശ്രദ്ധിയ്ക്കേണ്ട സമയമാണ് ഇപ്പോള്‍. രോഗം പിടിപെടാതിരിയ്ക്കാന്‍ നമ്മള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുകയാണ് വേണ്ടത്. മഴക്കാലത്ത് പനിയെ കൂടുതല്‍ കരുതണം. കാരണം, ചെറിയ ജലദോഷത്തില്‍ തുടങ്ങി എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, കോളറ വരെ പകരാവുന്ന രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കുന്നു. ശുചിത്വം പാലിക്കുക എന്നതാണ് പനിയെ കരുതുന്നതിനുള്ള പ്രാഥമിക നടപടി. സ്വയം ചികിത്സ ഒഴിവാക്കുകയും തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് Read More…

Featured Healthy Food

മുട്ടയുടെ മഞ്ഞക്കരു പൊട്ടാതെ എടുക്കുവാന്‍ മാര്‍ഗമുണ്ട്!

ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണം. എന്നാല്‍ പരമാവധി പോഷകങ്ങള്‍ കിട്ടാന്‍ മുട്ട എങ്ങനെയാണ് കഴിക്കേണ്ടത് എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഓംലറ്റ് അടിച്ചും പുഴുങ്ങിയും ബുള്‍സൈ ആക്കിയും എന്തിന് പച്ചയ്ക്കുപോലും മുട്ട നമ്മള്‍ കഴിക്കാറുണ്ട്. ഇതില്‍ ബുൾസൈ മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ ബുൾസൈ തയാറാക്കുവാന്‍ വേണ്ടി മുട്ട പൊട്ടിക്കുമ്പോൾ പലപ്പോഴും മഞ്ഞക്കരു പൊട്ടിപോകുക സാധാരണയാണ്. മഞ്ഞക്കരു പൊട്ടാതെ തന്നെ മുട്ട എങ്ങനെ പാകം ചെയ്തെടുക്കാം? മഞ്ഞക്കരു പൊട്ടാതെ കിട്ടുവാനായി Read More…

Healthy Food

നിങ്ങള്‍ക്ക് യൂറിക് ആസിഡിന്റെ അളവ് കൂടുതലോ? എങ്കിൽ ഈ ഡ്രൈഫ്രൂട്സ് കഴിച്ചുനോക്കൂ

ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്. ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഗൗട്ട് മുതല്‍ വൃക്കയില്‍ കല്ല് വരെ ഇതുമൂലമുണ്ടാകാം. യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ക്ക് വേദനയും വീക്കവും വരാം. മരുന്ന് കഴിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. ഒപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും യൂറിസ് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. Read More…

Healthy Food

മദ്യപാനം മൂലം കരൾ തകരാറിലായോ? ആരോ​ഗ്യത്തിന് ഈ ഭക്ഷണങ്ങൾ കൂടി ശീലമാക്കൂ!

പതിവായി മദ്യം കഴിക്കുന്നത് ലിവർ സിറോസിസ് പോലുള്ള മാരക രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അതിനാൽ എത്രയും വേഗം മദ്യപാനം ഉപേക്ഷിച്ച് ചികിത്സ നടത്തേണ്ടതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതും അത്യാവശ്യമാണ്. മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണ്. മദ്യപാനം കരളിനെ ദോഷകരമായി ബാധിക്കും. ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ കരളിനെ സംരക്ഷിക്കാൻ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം. ഓട്സ്: ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തണമെങ്കിൽ ഓട്സ് കഴിക്കുന്നത് ​ഗുണകരമാണ്. കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഓട്സിന് പ്രധാന പങ്ക് വഹിക്കാൻ കഴിയും. പ്രഭാതഭക്ഷണത്തിലാണ് ഓട്സ് ഉൾപ്പെടുത്തേണ്ടത്. Read More…

Healthy Food

ടെന്‍ഷന്‍ വരുമ്പോൾ വാരിവലിച്ചു തിന്നുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ: നിയന്ത്രിക്കാൻ 5 എളുപ്പവഴികൾ

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് സ്‌ട്രെസ് വരുമ്പോഴേക്കും എന്തെങ്കിലും കഴിക്കാന്‍ തോന്നുന്ന സ്വഭാവം. സ്‌ട്രെസ് മനസ്സിനെ ബാധിച്ചാല്‍ പിന്നെ എന്തെങ്കിലും കഴിക്കാന്‍ അമിതമായി ആര്‍ത്തി തോന്നുന്നതാണ് സ്‌ട്രെസ് ഈറ്റിങ്. യഥാര്‍ത്ഥത്തിലുള്ള വിശപ്പു കാരണമല്ല, വൈകാരികമായ തോന്നലിന് അടിമപ്പെട്ടാണ് ഇങ്ങനെ വരുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്. ഇത് ഇമോഷനല്‍ ഈറ്റിങ് എന്നും പറയപ്പെടുന്നു. സമ്മര്‍ദം വല്ലാതെ കൂടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണും ഇങ്ങനെ വിശപ്പ് തോന്നാന്‍ കാരണമാകുന്നുണ്ട്. സ്‌ട്രെസ് ഈറ്റിങ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നതിനാല്‍ തന്നെ ഇതിനെ തിരിച്ചറിയുകയും Read More…

Healthy Food

ഈ ഭക്ഷണങ്ങള്‍ അധികം വേണ്ട, മെല്ലെ കിഡ്‌നിയെ കേടാക്കും

ശരീരത്തിലെ പ്രധാന അവയവമായ വൃക്കകളുടെ ആരോഗ്യത്തെ ദോഷം ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ നമ്മള്‍ ചെയ്യാറുണ്ട്. മാലിന്യം നീക്കം ചെയ്യാനും, ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വൃക്കകള്‍ സഹായിക്കുന്നു. ഇത്രയും ജോലികള്‍ നമ്മുടെ ശരീരത്തില്‍ ചെയ്യുന്ന വൃക്കയെ സംരക്ഷിയ്ക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ആവണം നമ്മള്‍ കഴിയ്‌ക്കേണ്ടത്. ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇവ ഏതൊക്കെയാണെന്ന് അറിയാം…… പാല്‍ – പാല്‍ കാല്‍സ്യത്തിന്റെ ഉറവിടമാണ്. എന്നാല്‍ അമിതമായി പാല്‍ കുടിക്കുന്നത് കാല്‍സ്യത്തിന്റെ അളവ് Read More…

Healthy Food

പ്രത്യുൽപാദനശേഷി മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളെ അറിയാം, ഇനി ആശങ്ക വേണ്ട!…

പ്രത്യുല്‍പാദന ആരോഗ്യം കുറയുന്നത് വൈകാരികമായ പ്രയാസങ്ങള്‍ക്കും ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ക്കും മെറ്റബോളിക് ഡിസോഡര്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നിങ്ങളെങ്കില്‍, സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും തന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തും. പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങളെ അറിയാം…… പയര്‍വര്‍ഗങ്ങള്‍ – ബീന്‍സിലും പയര്‍വര്‍ഗങ്ങളിലും അയണ്‍, പ്രോട്ടീന്‍, ഫൈബര്‍ ഇവ ധാരാളമുണ്ട്. ആരോഗ്യകരമായ അണ്ഡവിസര്‍ജനത്തിന് അയണ്‍ സഹായിക്കുന്നു. Read More…