Healthy Food

ഭക്ഷണം കഴിച്ചാല്‍ സന്തോഷം കിട്ടുമോ? ഈ ആഹാരങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും !

നിങ്ങളെ സന്തോഷിപ്പിക്കാൻ കഴിയുന്ന ചില ആഹാരപദാർഥങ്ങളുണ്ട്. ഇഷ്ടപ്പെട്ടത് കഴിച്ച് വയറും മനസ്സും നിറയുമ്പോ ഉള്ള സന്തോഷത്തെക്കുറിച്ചല്ല പറയുന്നത്. ഏത് സങ്കടത്തിനിടയിലും നിങ്ങളെ സന്തോഷിപ്പിക്കാനുള്ള മാന്ത്രികവിദ്യ വശമുള്ള ചില ആഹാരസാധനങ്ങളെക്കുറിച്ച്.നമ്മൾ കഴിയ്ക്കുന്ന ആഹാരത്തിന് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാൻ കഴിയുമെന്ന് വെറുതെ പറയുന്നതല്ല. ഡാർക്ക് ചോക്ലേറ്റ് ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ വളരെക്കുറവായിരിക്കും. രക്തചംക്രമണത്തിന്റെ വേഗത വർധിപ്പിച്ച് ഏകാഗ്രത കൂട്ടാനുള്ള മാന്ത്രികവിദ്യ ചോക്ലേറ്റിലുണ്ട്. നമ്മുടെ മാനസികാവസ്ഥയെ കൂൾ ആക്കുന്ന എൻഡോർഫിൻ ലെവൽ കൂട്ടാനും ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കും. വാഴപ്പഴം വാഴപ്പഴം പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കുന്നത് Read More…

Healthy Food

ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് നിങ്ങള്‍ക്ക്‌ അറിയാമോ ? ആയുര്‍വേദം പറയുന്നത്

ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ്‌ ശരീരം രോഗാതുരമാകുന്നത്‌. ആ തിരിച്ചറിവിലൂടെ ആഹാരത്തിനു മുന്നിലെത്തിയാല്‍ ഏത്‌ ഭക്ഷണവും ആരോഗ്യകരമായി കഴിക്കാന്‍ നമുക്ക്‌ കഴിയുന്നതാണ്‌. ഇഷ്‌ട ഭക്ഷണം കണ്ടാല്‍ കൊതിപിടിച്ചിരിക്കാന്‍ ആവില്ല. എന്നാല്‍ വാരിവലിച്ചു കഴിക്കാതെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞു കഴിക്കാമെന്ന്‌ കരുതുന്നവര്‍ ചുരുക്കം. ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ്‌ ശരീരം രോഗാതുരമാകുന്നത്‌. ആ തിരിച്ചറിവിലൂടെ ആഹാരത്തിനു മുന്നിലെത്തിയാല്‍ ഏത്‌ ഭക്ഷണവും ആരോഗ്യകരമായി കഴിക്കാന്‍ നമുക്ക്‌ കഴിയുന്നതാണ്‌. ശരീരത്തെ താങ്ങി നിര്‍ത്തുന്ന മൂന്ന്‌ തൂണുകളാണ്‌ ആഹാരം, നിദ്ര, ബ്രഹ്‌മചര്യം. ഇതില്‍ Read More…

Healthy Food

കളയല്ലേ കഞ്ഞിവെള്ളം! സൂപ്പര്‍ ഹെൽത്ത്‌ ഡ്രിംഗ്‌: രാവിലെ ഒരു ഗ്ലാസ്‌ കുടിച്ചാൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ

ഈ തലമുറ കഞ്ഞിവെള്ളം കുടിയ്ക്കുക പോയിട്ട്‌ കാണാൻ പോലും മിനക്കെടാറില്ല. എന്നാൽ രാവിലെ വെറുംവയറ്റിൽ കഞ്ഞി വെള്ളം കുടിയ്ക്കുന്നത്‌ കൊണ്ട്‌ ചില ഗുണങ്ങളൊക്കെ ഉണ്ടെന്ന് മനസിലാക്കുക. കഞ്ഞിവെള്ളം വീട്ടിൽ തയ്യാറാക്കാൻ എളുപ്പമാണ്, കൂടാതെ ഉപയോഗിക്കാൻ സുരക്ഷിതവുമാണ്, ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയില്ല. പണ്ടുമുതല്‍ക്കേ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചിരുന്ന ഹെല്‍ത്ത് ഡ്രിങ്ക് ആണ് കഞ്ഞിവെള്ളം. ചോറു വേവിക്കുമ്പോള്‍ ഊറ്റിയെടുക്കുന്ന കഞ്ഞിവെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞ് അറിയിക്കാവുന്നതില്‍ ഏറെയാണ്. ക്ഷീണം കാരണം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ ക്ഷീണത്തെ അകറ്റാനുള്ള ഒറ്റ Read More…

Healthy Food

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒരിയ്ക്കലും ഈ തെറ്റുകൾ ചെയ്യരുത്

ശരീരഭാരം കുറയ്ക്കാന്‍ പല പരീക്ഷണങ്ങള്‍ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. എന്നാല്‍ പലരും പരീക്ഷിയ്ക്കുന്നത് സോഷ്യല്‍ മീഡിയ ടിപ്പുകളെ തന്നെ ആയിരിയ്ക്കും. പലപ്പോഴും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ട്രെന്‍ഡുകള്‍ പിന്തുടരുകയും, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അറിയാതെയാണ് പല കാര്യങ്ങളും ചെയ്യുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് അറിയുകയും ശരിയായ ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമ ദിനചര്യയില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ശരീരഭാരം കുറയ്ക്കാനായി പലരും ചെയ്യുന്ന തെറ്റുകളെ കുറിച്ച് അറിയാം….. ആരോഗ്യകരമായ കൊഴുപ്പുകള്‍ അമിതമായി കഴിക്കുന്നത് – അവോക്കാഡോ, നട്‌സ് , ഒലിവ് ഓയില്‍ Read More…

Healthy Food

ബ്രെഡാണോ നിങ്ങളുടെ പ്രധാന പ്രഭാതഭക്ഷണം? അപകടകരമെന്ന് അംബാനിയുടെയും ടെണ്ടുൽക്കറുടെയും മുൻ ആരോഗ്യ പരിശീലകൻ

പ്രഭാതഭക്ഷണമായി പതിവായി ബ്രെഡ് കഴിക്കുന്നവരിൽ ഒരാളാണോ നിങ്ങൾ? ഉണ്ടെങ്കിൽ, നിങ്ങൾ ഒരു പുനർവിചിന്തനം നടത്തേണ്ടതുണ്ട്. ഈ എളുപ്പമുള്ള ഭക്ഷണം മിക്ക ഇന്ത്യൻ കുടുംബങ്ങൾക്കും ഒരു ദൈനംദിന ഓപ്ഷനാണ്. എന്നാല്‍, നിങ്ങൾ കരുതുന്നത്ര ആരോഗ്യകരമല്ല ഇത്. ദിവസേനയുള്ള റൊട്ടി ഉപഭോഗത്തെക്കുറിച്ച് അംബാനിമാർ, ബിർളമാർ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ കുടുംബങ്ങളുമായി പ്രവർത്തിച്ചിട്ടുള്ള ആരോഗ്യ പരിശീലകൻ ഡോ. മിക്കി മേത്ത, അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചു. തുടർച്ചയായ ഉപയോഗം ദഹനത്തെയും ദീർഘകാലാടിസ്ഥാനത്തിൽ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചില കർശന മുന്നറിയിപ്പുകൾ നൽകി. Read More…

Featured Healthy Food

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ മാംസാഹാരികള്‍ ഉള്ള സംസ്ഥാനം? കേരളത്തിന്റെ സ്ഥാനം?

ഇന്ത്യ അവിശ്വസനീയമാംവിധം വൈവിധ്യപൂർണ്ണമായ ഒരു രാജ്യമാണ്, പരിസ്ഥിതി, ഭാഷ, പാരമ്പര്യങ്ങൾ എന്നിവ ഓരോ ഏതാനും കിലോമീറ്ററിലും നാടകീയമായി മാറുന്നു. ഏറ്റവും സസ്യാഹാര സൗഹൃദ രാജ്യം എന്ന ഖ്യാതിയും ഇതിനുണ്ട്. അതിനാൽ ഇന്ത്യക്കാരെ കൂടുതലും സസ്യാഹാരികളായി കണക്കാക്കുന്നു. എങ്കിലും, സമൂഹത്തിലെ ഒരു വലിയ വിഭാഗം യഥാർത്ഥത്തിൽ മാംസാഹാരികളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. സമീപകാല ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടുകള്‍ അനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ സസ്യാഹാരികളായ ജനങ്ങളുള്ളതും ഏറ്റവും കൂടുതൽ മാംസാഹാരികളുള്ളതുമായ സംസ്ഥാനങ്ങൾ ഇതാ. നാഗാലാൻഡ് മാംസാഹാരികളുടെ എണ്ണത്തില്‍ Read More…

Healthy Food

ചോറ് വീണ്ടും ചൂടാക്കി കഴിക്കാമോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണ സാധനങ്ങള്‍ ബാക്കിവന്നാല്‍ ഫ്രിജില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ജോലി എളുപ്പമാക്കാന്‍ വേണ്ടി ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് ഭക്ഷണം കൂടുതല്‍ ഉണ്ടാക്കി വയ്ക്കുകയും ആവശ്യമുള്ളപ്പോള്‍ ഇതെടുത്ത് ചൂടാക്കി കഴിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതുകൊണ്ട് പണി കിട്ടാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് ചോറിന്റെ കാര്യം തന്നെ എടുക്കാം. ചോറ് എന്തുകൊണ്ട് ഉണ്ടാക്കി ഫ്രിജില്‍ സൂക്ഷിച്ചുകൂടാ എന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നതിലൂടെ ജീവന്‍ വരെ അപകടത്തിലാവാന്‍ സാധ്യതയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അരിയില്‍, ഛർദ്ദി, വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്ക് Read More…

Healthy Food

വെണ്ടയ്ക്ക അത്ര ചെറിയ ആളല്ല; വെണ്ടയ്ക്കയിട്ട് വെളളം കുടിക്കാം, ഗുണങ്ങളേറെ

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലവിധമാണ്. ഇക്കാര്യത്തില്‍ പ്രായവ്യത്യാസമില്ല. മിക്ക പ്രശ്‌നങ്ങളും ജീവിതരീതികള്‍ മാറ്റിയാല്‍ തന്നെ പരിഹരിക്കാം. മലയാളിയുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഒഴിവാക്കാനാകാത്ത പച്ചക്കറിയാണ് വെണ്ടയ്ക്ക. സാമ്പാറായോ മെഴുക്കുപുരട്ടിയായോ ഒക്കെ ഉപയോഗിക്കുന്ന വെണ്ടയ്ക്ക അതിനേക്കാളൊക്കെ വലിയ പുള്ളിയാണ്! വെണ്ടയ്ക്ക അത്ര ചെറിയ കക്ഷിയൊന്നും അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിന്‍റുകളുമൊക്കെ അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക എന്നതുതന്നെയാണ് കാരണം. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക Read More…

Healthy Food

‘വയറിന്റെ രാജ്ഞി’ ; ശരാശരിയേക്കാൾ 40% വലുത്, ഒറ്റയിരിപ്പില്‍ കഴിക്കുന്നത് 10ബൗള്‍ നൂഡില്‍സ്, കഴിക്കുന്നത് 30,000കലോറിവരെ

സ്ത്രീക്കും പുരുഷനും ആവശ്യമായ പ്രതിദിനകലോറിയുടെ അളവ് വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് 2000 കലോറിയും പുരുഷന്മാര്‍ക്ക് 2500 കലോറിയുമാണ് ആരോഗ്യകരമായ അളവായി ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ദിവസം 30,000 കലോറി ഭക്ഷണംവരെ അനായാസം കഴിക്കാനാകുന്ന കൊറിയന്‍ യുവതിയാണ് ഇപ്പോ‘ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ദക്ഷിണ കൊറിയയിലെ പ്രശസ്ത മുക്ബാങ് യൂട്യൂബറായ പാര്‍ക്ക് ജുങ്-വോണിന് ദിവസേന ഏകദേശം 30,000 കലോറി ഭക്ഷണം കഴിക്കാനാകും. കാഴ്ചക്കാരോട് സംസാരിച്ചുകൊണ്ട് വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെക്കുന്ന ദക്ഷിണ കൊറിയന്‍ ട്രെന്റാണ് മുക്ബാങ്. ലൈവ് Read More…