തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മലയാളികള്‍ക്ക് പ്രിയങ്കരമാണ് . പലഹാരങ്ങളായാലും കറികളായാലും തേങ്ങ ചേര്‍ത്താല്‍ ഏറെ രുചികരമാണ്. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും അധികമാകുന്ന കാലമാണ്. നമ്മുടെ ജീവിത, ഭക്ഷണ രീതികളാണ് ഇതിന് കാരണമാകുന്നത്. ഇതിനാല്‍ ഭക്ഷണ നിയന്ത്രണവും വ്യായാമവും അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് എപ്പോഴും പറയാറുള്ളത് എണ്ണയുടെ ഉപയോഗം നിയന്ത്രിയ്ക്കുകയെന്നതാണ്. ഇവിടെയാണ് നാളികേരത്തെക്കുറിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്നത്. നാളികേരം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമോയെന്നാണ് പലര്‍ക്കും സംശയം. കാരണം തേങ്ങയില്‍ വെളിച്ചെണ്ണ അടങ്ങിയിട്ടുണ്ട്. പൊതുവേ Read More…
ഭക്ഷണ പാക്കറ്റുകളിലെ ചുവപ്പ്, പച്ച, നീല… നിറങ്ങളിലുള്ള അടയാളങ്ങൾ എന്താണ്? ആരോഗ്യവുമായി എന്താണ് ബന്ധം?
നമ്മൾ വിപണിയിൽ നിന്ന് ഏതെങ്കിലും ഭക്ഷ്യോൽപ്പന്നം വാങ്ങുമ്പോൾ, രണ്ട് നിറങ്ങൾ – ചുവപ്പും പച്ചയും – പാക്കറ്റിൽ സാധാരണയായി കാണാം. മിക്ക ആളുകൾക്കും അവയുടെ അർത്ഥം അറിയാം. എന്നാൽ ഈ രണ്ട് നിറങ്ങൾ മാത്രമല്ല, പാക്കറ്റുകളിൽ മറ്റ് പല നിറങ്ങളിലുള്ള അടയാളങ്ങളും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ നിറങ്ങൾ നമുക്ക് ഭക്ഷണത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ നൽകുന്നു, അവ നമ്മുടെ ആരോഗ്യവുമായും ഇഷ്ടങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മിക്ക ആളുകളും ഈ നിറങ്ങളിൽ ശ്രദ്ധിക്കാതെ ഏതെങ്കിലും ഉൽപ്പന്നം വാങ്ങുന്നു. അടുത്ത തവണ Read More…
സ്ഥിരമായി ന്യൂഡിൽസ് കഴിക്കുന്നവരോട്… പ്രശ്നമുണ്ട്
ഈ കാലത്ത് കുട്ടികള്‍ക്ക് ജങ്ക് ഫുഡിനോടാണ് താല്‍പര്യം കൂടുതല്‍. നൂഡില്‍സും ബര്‍ഗറും ചിപ്‌സുകളുമെല്ലാം ഇതില്‍ പെടുന്നു. ഇതില്‍ തന്നെ മിക്കവാറും കുട്ടികള്‍ക്ക് പ്രിയമാണ് നൂഡില്‍സ്. ഇന്‍സ്റ്റന്റ് നൂഡില്‍സ് ആണ് കൂടുതല്‍ പ്രചാരത്തിലുള്ളതും പ്രിയപ്പെട്ടതും. തയ്യാറാക്കാന്‍ എളുപ്പവും രുചികരവുമായതിനാല്‍ തന്നെയാണ് ഇതിന് കൂടുതല്‍ പ്രചാരവും. എന്നാല്‍ നൂഡില്‍സ് കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ദഹനക്കേടും അസിഡിറ്റിയും വരുത്തുന്ന ഒന്നാണ് നൂഡില്‍സ്. ഇതില്‍ ആസിഡിറ്റി ഉണ്ടാകാനിടയുള്ള പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ ഇത് അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാകുന്നു. Read More…
ആലിലവയര്‍ സ്വന്തമാക്കാന്‍ ഈ സൂപ്പര്‍ ഫുഡ്‌സ് കഴിച്ചു നോക്കൂ !
ആലിലപോലെ ഒതുങ്ങിയ വയര്‍ എല്ലാവരുടെയും സ്വപ്നമാണ്. സിനിമാസ്പോര്‍ട്സ് താരങ്ങളുടെ പോലെ ഒതുങ്ങിയ ശരീരം സ്വന്തമാക്കാന്‍ മോഹമില്ലാത്തവര്‍ ആരാണ് ? ശരീരസൗന്ദര്യത്തെ കെടുത്തുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കുടവയര്‍ തന്നെയാണ്. പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെ ഒരുപിടി രോഗങ്ങള്‍ക്ക് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് കുടവയര്‍. എന്നാല്‍ കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആഹാരങ്ങള്‍ ഉണ്ട്. സൂപ്പര്‍ ഫുഡ്‌സ് എന്ന് വേണമെങ്കില്‍ ഇവയെ വിളിക്കാം. ഇതാ അത്തരം ചില ആഹാരങ്ങള്‍. ബീന്‍സ്, അച്ചിങ്ങ പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിന്‍, മിനറല്‍സ് എന്നിവയുടെ Read More…
താറാവ് മുട്ട പൈല്‍സിന് നല്ലതാണോ?
പൈൽസ് എന്ന അസുഖത്തിന് ഇറച്ചിയും മുട്ടയും എരിവുള്ളതുമായ പല ഭക്ഷണവും ഒഴിവാക്കാറുണ്ട്. എന്നാൽ താറാവ് മുട്ട കഴിക്കാം എന്ന് പറയാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് ! താറാവ് മുട്ട, പോഷകങ്ങളാൽ സമ്പന്നമായ ഒരു ആഹാരമാണ്. ഇത് ശരിയായ രീതിയിൽ ഉൾപ്പെടുത്തിയാൽ ശാരീരിക ആരോഗ്യത്തിന് സഹായകരമായിരിക്കും. പൈൽസ് അനുഭവിക്കുന്നവർ പോഷകഗുണങ്ങളുള്ള ശരിയായ ഭക്ഷണക്രമം പിന്തുടരുകയാണ് വേണ്ടത്. താറാവ് മുട്ടയിൽ പ്രോട്ടീൻ കൂടുതലായാണ് കാണുന്നത്. ഇത് ശരീരത്തിലെ ശാരീരിക പുനർനിർമ്മാണത്തിനും ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്. വൈറ്റമിൻ ബി12, സെലീനിയം, മഗ്നീഷ്യം തുടങ്ങിയ Read More…
നിങ്ങള്‍ക്ക് ഇടയ്ക്കിടെ വിശക്കുന്നുണ്ടോ? കാരണങ്ങള്‍ ഇവയാകാം !
ശരീരത്തിന് ഭക്ഷണം ആവശ്യമാണ് എന്നതിന്റെ സൂചനയാണ് വിശപ്പ്. വിശപ്പ് സഹിക്കാന്‍ കഴിയുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശപ്പകറ്റാനാണല്ലോ നമ്മളെല്ലാവരും ജോലിചെയ്യുന്നത് . നന്നായി ഭക്ഷണം കഴിക്കുന്നവര്‍ക്കായിരിക്കും മിക്കവാറും ഇടക്കിടെ വിശക്കുന്നത്.എന്നാല്‍ ചിലപ്പോഴൊക്കെ നിങ്ങള്‍ക്കും തോന്നാറില്ലേ ഇത്രയും കഴിച്ചിട്ടും പിന്നെയും വിശക്കുന്നത് എന്തുകൊണ്ടാണെന്ന്? താഴെ പറയുന്നവയാകാം ഇതിന്റെ കാരണങ്ങള്‍. വയർ നിറക്കാന്‍ നാരുകളോളം മെച്ചപ്പെട്ട ഒന്നില്ല. ഓട്ട്മീൽ, ഫ്‌ളാക്‌സ് സീഡ്, മധുരക്കിഴങ്ങ് എന്നിവയൊക്കെ കുറച്ചധികം സമയത്തേക്ക് വിശപ്പ് അകറ്റുന്നതിന് വളരെ നല്ലതാണ്.
സ്വാദ് മാത്രമല്ല, സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ ഫ്രൂട്ട് വിപണിയില്‍ സീസണനുസരിച്ച് വ്യാപകമായി കാണാറുള്ള ഒന്നാണ് സീതപ്പഴം (കസ്റ്റാര്‍ഡ് ആപ്പിള്‍). നാട്ടിന്‍പുറങ്ങളിലാണെങ്കില്‍ ഇതിന്റെ മരങ്ങളും ഇഷ്ടം പോലെ കാണാം. രുചിയോടെ കഴിക്കാവുന്ന ഒരു പഴം എന്നതിലധികം സീതപ്പഴത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പലര്‍ക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി കാര്യമായ ധാരണകളില്ലെന്നതാണ് സത്യം. ശരീരത്തിന് വേണ്ട വിറ്റാമിനുകള്‍, ധാതുക്കള്‍, അയേണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പര്‍ ഇങ്ങനെ ഒരുപിടി ആരോഗ്യഘടകങ്ങളാല്‍ സമ്പന്നമാണ് സീതപ്പഴം. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും, ചര്‍മ്മത്തിന് ഭംഗിയേകാനും തുടങ്ങി ഗൗരവമായ പല രോഗങ്ങളേയും അകറ്റിനിര്‍ത്താന്‍ സീതപ്പഴത്തിനാകും.
ആരോഗ്യ ഗുണങ്ങൾ നിരവധി, ABC ജ്യൂസ് ദിവസേന കുടിക്കുന്നത് നല്ലതാണോ?
ABC ജ്യൂസ് എന്നാൽ ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്തുള്ള ഒരു ജ്യൂസാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു, കൂടാതെ ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പക്ഷേ, പലരും ഇത് ദിവസേന ഒരു ഗ്ലാസ് വീതം കുടിക്കുകയാണ്. അപ്പോഴാണ് ചിലര്‍ക്ക് വരാവുന്ന ഒരു സംശയം. ഇതിന് എന്തെങ്കിലും പര്‍ശ്വഫലങ്ങള്‍ ഉണ്ടോ? അമിതമായാല്‍ അമൃതും വിഷമാണെല്ലോ? 1. ഇത് വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. 2. അപൂർവമാണെങ്കിലും, ചില വ്യക്തികളിൽ എബിസി ജ്യൂസ് Read More…
കാന്‍സര്‍ തടയും, ഭാരം കുറയ്ക്കാനും ടെന്‍ഷന്‍ അകറ്റാനും ഉഗ്രൻ: ഒരു ‘ചൊറിയന്‍ കിഴങ്ങനല്ല’ ചേന
നമ്മുടെ ചേന വെറും ‘ചൊറിയന’ല്ല, ചേനയിലെ അലന്റോയിൻ സംയുക്തത്തിന് കാൻസറിനെവരെ തടയാൻ സഹായിക്കുമെന്ന് എൻഐഎച്ച് ഗവേഷണം സൂചിപ്പിക്കുന്നു. ചേനയിൽ കാണപ്പെടുന്ന എൽ-അർജിനൈൻ സംയുക്തം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കാൻസർ പ്രതിരോധത്തിൽ ഒരു പങ്കു വഹിക്കുകയും ചെയ്യും. എന്നാല്‍ ഇത് ഒരു കാൻസർ പ്രതിവിധിയല്ല, കാൻസർ ചികിത്സയ്ക്കായി മെഡിക്കൽ പ്രൊഫഷണലുകളെ തന്നെ സമീപിക്കണമെന്നും ശ്രദ്ധിക്കേണ്ടതാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി ഒട്ടേറെ പോഷകങ്ങൾ ചേനയില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 6, ബി 1 റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, നിയാസിൻ, Read More…














