ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഉപയോഗിച്ച് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു പാനീയമാണ് നെല്ലിക്ക ജ്യൂസ് . വൈറ്റമിന്‍ സിയും ധാരാളം ആന്‍റി ഓക്സിഡന്‍റുകളും നെല്ലിക്ക ജ്യൂസില്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. എന്നാല്‍ നെല്ലിക്ക ജ്യൂസില്‍ അല്‍പം Read More…
പോഷകങ്ങളുടെ കലവറ; പക്ഷേ ശരിയായ രീതിയിലാണോ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത്? ഗുണം ഇരട്ടിയാക്കാം!
നമ്മുടെ ശരീരത്തിന് എപ്പോഴും പോഷകഗുണങ്ങള്‍ ആവശ്യമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇത് ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. ദഹനത്തിനാവശ്യമായ നാരുകളും വിറ്റാമിന്‍ ഡിയുമൊക്കെ അടങ്ങിയ ഭക്ഷണം വേണം നമ്മള്‍ തിരഞ്ഞെടുക്കാന്‍. എന്നാല്‍ പോഷക ഗുണങ്ങള്‍ നിറഞ്ഞ പല ഭക്ഷണങ്ങളും കഴിയ്ക്കുന്നതിന് ഒരു രീതിയുണ്ട്. ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഇവ ശരീരത്തിന് ഉണ്ടാക്കുക. ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം…… * ഗ്രീന്‍ ടീ – നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. എന്നാല്‍ അമിതമായ തോതിലും വെറുംവയറ്റിലും കഴിക്കുന്നത് അത്ര Read More…
ഇഡ്ഡലിയും ദോശയും പ്രമേഹമുള്ളവർക്ക് കഴിക്കാമോ? അറിയുക
പ്രോട്ടീൻ, ഫൈബർ ഇവയെല്ലാമടങ്ങിയ മലയാളിയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം ആണ് ഇഡ്ഡലിയും ദോശയും എന്നാൽ എല്ലാവരെയുംപ്പോലെ പ്രമേഹരോഗികൾക്കും ഇഡ്ഡലിയും ദോശയും കഴിക്കാമോ? പ്രമേഹവുമുള്ളവർ അന്നജം, ചഷുഗർ ഇവ എപ്പോഴും നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. എങ്കിലും അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയും ഇഡ്ഡലിയും പ്രമേഹരോഗികൾക്കും കഴിക്കാം. ഇവ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളാണ്. പ്രോട്ടീൻ അടങ്ങിയ സാമ്പാറിനൊപ്പവും തേങ്ങ, തക്കാളിച്ചമ്മന്തികൾക്കൊപ്പവും ആണ് ഇവ കഴിക്കാറ്. ഇവയിൽ നാരുകളും പൊട്ടാസ്യവും ഉണ്ട്. പുളിപ്പിക്കുന്ന പ്രക്രിയയും ചേരുവകളും അനുസരിച്ച് ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. Read More…
കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന പഴങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ഭക്ഷണം ദഹിപ്പിക്കാനും ഊർജ്ജം ഉത്പാദിപ്പിക്കാനും പോഷകങ്ങൾ സംഭരിക്കാനും, എല്ലാറ്റിലുമുപരി, രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ അരിച്ചുമാറ്റാനും സഹായിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ആധുനിക ജീവിതശൈലി കാരണം കരളിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ക്രമേണ കരളിൻ്റെ പ്രവർത്തനം ദുർബലമാക്കുകയും കരൾ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. നമ്മുടെ ദഹനവ്യവസ്ഥയെ നേരിട്ട് ബാധിക്കുകയും ഗ്യാസ്, അസിഡിറ്റി, വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ചില പഴങ്ങൾ ദിവസേനയുള്ള Read More…
പച്ചക്കറി സാലഡ് കഴിച്ചാലും വയറിന് അസ്വസ്ഥതയോ? കാരണം ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് വിശദീകരിക്കുന്നു
നാരുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും, പച്ചക്കറി സാലഡുകൾ ചിലപ്പോൾ വയറിന് അസ്വസ്ഥതകളുണ്ടാക്കാം. ഇത് വയറുവേദന, ഗ്യാസ്, അല്ലെങ്കിൽ വയറിളക്കം എന്നിവയ്ക്ക് കാരണമാകും. ഉയർന്ന FODMAP ഉള്ള പച്ചക്കറികൾ, ശരിയായ രീതിയിലുള്ള കഴുകാത്തത്, അമിതമായ നാരുകൾ എന്നിവയെല്ലാം ഈ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുന്നു. പാചകം ചെയ്യുന്നതും, നന്നായി കഴുകുന്നതും, ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതും സാലഡുകൾ എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കും. സാലഡുകളും പച്ചക്കറികളും ആരോഗ്യത്തിൻ്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ, വെള്ളം എന്നിവയെല്ലാം ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം Read More…
വാഴപ്പഴം vs ആപ്പിൾ: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഏത് പഴമാണ് കഴിക്കേണ്ടത്?
ശരീരഭാരം കുറയ്ക്കുന്നത് ഒരു പ്രയാസകരമായ കാര്യമാണ്, അതിന് വ്യായാമവും ശരിയായ ഭക്ഷണക്രമവും ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിനുവേണ്ടി ആളുകൾ ലഘുഭക്ഷണമായി പഴങ്ങൾ തിരഞ്ഞെടുക്കാറുണ്ട്, അതിൽ മുൻപന്തിയിലുള്ളത് വാഴപ്പഴവും ആപ്പിളും ആണ്. ഈ രണ്ട് പഴങ്ങളും അവയുടെ ആരോഗ്യഗുണങ്ങൾക്കും മധുരമുള്ള രുചിക്കും പേരുകേട്ടതാണ്. ഇവ സൗകര്യപ്രദവും പോഷകഗുണമുള്ളതുമായ ഓപ്ഷനുകളാണ്. എന്നാല്‍, വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് വാഴപ്പഴം കഴിക്കണോ അതോ ആപ്പിൾ കഴിക്കണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. ആപ്പിളിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്, അതേസമയം വാഴപ്പഴത്തിൽ ഊർജ്ജം നൽകുന്ന Read More…
ദിവസവും ഒരു വാഴപ്പഴം കുരുമുളകു ചേർത്ത് കഴിച്ചാൽ എന്ത് സംഭവിക്കും?
ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന് ശക്തി നൽകാനും സഹായിക്കും. എന്നാൽ ദിവസവും വാഴപ്പഴവും കുരുമുളകും ഒരുമിച്ച് കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? നമ്മുടെ അടുക്കളയിലുള്ള പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, നട്‌സ് എന്നിവയെല്ലാം പോഷകങ്ങളുടെ ഒരു കലവറയാണ്. ഇവ കഴിക്കുന്നത് ശരീരത്തിന് ശക്തിയും പോഷകങ്ങളും നൽകുക മാത്രമല്ല, രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. ശരിയായ രീതിയിലും സമയത്തും ചേരുവകളോടൊപ്പവും നമ്മുടെ അടുക്കളയിൽ കാണുന്ന സാധനങ്ങൾ കഴിക്കാൻ തുടങ്ങിയാൽ ആരോഗ്യത്തോടെയിരിക്കാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. Read More…
മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഈ വെജിറ്റേറിയന്‍ ഭക്ഷണങ്ങളിലുണ്ട് ! ഏതൊക്കെ?
ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങള്‍. ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മത്തിനുമെല്ലാം തന്നെ ഇതേറെ പ്രധാനപ്പെട്ടതാണ്. പ്രോട്ടീന്‍ ഉറവിടം പ്രധാനമായും ഭക്ഷണങ്ങള്‍ തന്നെയാണ്. മിക്കവരും തങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് മുട്ട. എന്നാല്‍ മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്ള ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഉണ്ട്. അവയെ കുറിച്ച് കൂടുതല്‍ അറിയാം….. ചീര – ചീര ഇതില്‍ പ്രധാനപ്പെട്ടതാണ്. ഒരു കപ്പ് വേവിച്ച ചീരയില്‍ 5.4 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാമെങ്കില്‍ 2.9 ഗ്രാം എന്ന് കണക്കു പറയാം. Read More…
ഈ അഞ്ചു വിത്തുകള്‍ കഴിച്ചാല്‍ ആരോഗ്യം കൂടെപ്പോരും !
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണള്‍ വേണം കഴിയ്‌ക്കേണ്ടത്. ശരീരത്തിന് ആരോഗ്യം നല്‍കുന്ന സീഡ്സ് അഥവാ വിത്തുകളും ഉണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിലൂടെ ഈ വിത്തുകള്‍ ആരോഗ്യത്തിന് ഉത്തമമാണ്. ഇവ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. പേശികളുടെ വളര്‍ച്ചയ്ക്കും കേടുപാടുകള്‍ തീര്‍ക്കാനും ഹോര്‍മോണുകളുടെ ഉത്പാദനത്തിനും ഈ വിത്തുകള്‍ സഹായിക്കുന്നു. ഇവയില്‍ പല തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങള്‍ക്ക് മികച്ച ആരോഗ്യം നല്‍കുകയും നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും….. എള്ള് – 3 ടേബിള്‍ Read More…














