Featured Oddly News

ടോയ്‌ലറ്റിനുള്ളില്‍ നഗ്നമായ കാല് കൊണ്ട് മാവ് കുഴയ്ക്കുന്ന സ്ത്രീ, പാത്രത്തിന് മുകളിൽ എലി; വീഡിയോ വൈറൽ

ശൗചാലയത്തിൽ വെച്ച് സ്ത്രീ കാലുകൊണ്ട് മാവിൽ ഉപ്പ് ചേർത്ത് കുഴയ്ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഈ ദൃശ്യങ്ങൾ ഉയർത്തുന്നത്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയും, ചില വിദേശികൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തു. ഒരു ചെറിയ ഹോട്ടലിന്റെയോ മറ്റോ ശൗചാലയത്തിൽ, ഇഷ്ടികകൾക്ക് മുകളിൽ വെച്ച വലിയ പാത്രത്തിലാണ് ഈ മാവ് തയ്യാറാക്കുന്നത്. ഒരു സ്ത്രീ തന്റെ കാലുകൾ Read More…

Crime Featured

ആഴചയില്‍ 3ദിവസം ജോലി, ആഡംബര കാറ് വാങ്ങി കാവ്യ; അധ്യാപനത്തിന്റെ മറവിൽ കൂട്ടുകാരികളുടെ ലഹരിക്കച്ചവടം !

കോഴിക്കോട് ബി.ആർ.സി.ക്ക് കീഴിൽ വർഷങ്ങളായി താൽക്കാലിക ജോലി ചെയ്തിരുന്ന കീർത്തന, അധ്യാപികയെന്ന പദവി മറയാക്കിയാണ് ലഹരിവിൽപന നടത്തിയിരുന്നത്. വടകരയിൽനിന്ന് എം.ഡി.എം.എ.യുമായി പിടികൂടിയ റിസ്വാൻ എന്നയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കീർത്തനയെക്കുറിച്ച് സൂചന ലഭിച്ചത്. കീർത്തനയുടെ അക്കൗണ്ട് വഴിയായിരുന്നു പണമിടപാടുകൾ. തുടന്ന് ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂരാച്ചുണ്ട് സ്വദേശിനിയും സുഹൃത്തുമായ കാവ്യയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമ്പ്ര ബി.ആർ.സി.ക്ക് കീഴിലെ താൽക്കാലിക കായിക അധ്യാപികയായ കീർത്തന, വിവിധ സ്കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനിടയിലാണ് ലഹരിവിൽപന നടത്തിയത്. എം.എ. Read More…

Featured Sports

വൈഭവ് സൂര്യവംശിയുടെ റൺമഴ; സിംബാബ്‌വേയെ തൂത്തെറിഞ്ഞ് ഇന്ത്യ, പരമ്പര ക്ലീൻ സ്വീപ്പ്

ഹരാരേ സ്പോർട്സ് ക്ലബിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിൽ സിംബാബ്‌വേയെ 35 റണ്ണിനു തോൽപ്പിച്ച് ഇന്ത്യ പരമ്പര സമ്പൂർണമായി സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റണ്ണെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയ്ക്ക് ഏഴ് വിക്കറ്റിന് 157 റണ്ണെടുക്കാനേ സാധിച്ചുള്ളൂ. രണ്ടാം മത്സരം 90 റണ്ണിന് ജയിച്ചതോടെ തന്നെ ഇന്ത്യ പരമ്പര വിജയം ഉറപ്പിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു 15 വയസുകാരൻ Read More…

Featured The Origin Story

ബിരിയാണിയുടെ ജന്മനാട് ഏത്? പട്ടാളക്കാരുടെ വിശപ്പകറ്റാൻ പിറവിയെടുത്ത വിഭവത്തിന്റെ ചരിത്രം!

ബിരിയാണി എവിടെ നിന്നാണ് വന്നതെന്ന് ഭൂരിഭാഗം ആളുകളോട് ചോദിച്ചാലും ഉത്തരം ഇന്ത്യ എന്ന് തന്നെയായിരിക്കും. എന്നാൽ ആ പേര് തന്നെ മറ്റൊരു കഥയാണ് പറയുന്നത്. ‘വറുത്ത അരി’ എന്ന് അർത്ഥം വരുന്ന ‘ബിരിഞ്ച് ബിരിയാൻ’ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ബിരിയാണി എന്ന പേരുണ്ടാകുന്നത്. ഇത് ഈ ഭക്ഷണത്തിന്റെ സമ്പന്നവും ആകർഷകവുമായ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഐതിഹ്യം 1: ബിരിയാണി ജനിച്ചത് പേർഷ്യയിലോ? ഭക്ഷണ ചരിത്രകാരന്മാരിൽ പലരും ബിരിയാണിയുടെ വേരുകൾ തിരയുന്നത് പേർഷ്യയിലാണ്. സഫാവിദ്, തിമൂറിദ് സാമ്രാജ്യങ്ങളിലെ Read More…

Featured Good News

വീൽചെയറിലുള്ളയാൾക്ക് റോഡ് മുറിച്ചുകടക്കാൻ സഹായിച്ചു; സ്‌പൈഡർമാൻ വേഷത്തിലെത്തി; സൂപ്പർ ഹീറോയായി മാറി 20-കാരൻ!

സ്പൈഡർമാൻ വേഷത്തിലെത്തിയ ഒരു അമേരിക്കൻ യുവാവ്, തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടിയ ഭിന്നശേഷിക്കാരനെ സഹായിച്ച് യഥാർത്ഥ ഹീറോ ആയിരിക്കുകയാണ്. ആർക്കൻസാസിൽ നിന്നുള്ള ഇരുപതുകാരനായ ക്രിസ്റ്റഫർ ഹെല്ലെന്താൽ ആണ് ഈ താരം. ജോൺസ്‌ബെറോയിലെ ഒരു തിരക്കേറിയ ആറുവരിപ്പാതയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് വീൽചെയറിലിരുന്ന വ്യക്തി റോഡ് മുറിച്ചുകടക്കാൻ കഷ്ടപ്പെടുന്നത് ക്രിസ്റ്റഫർ കണ്ടത്. താൻ ജോലി ചെയ്യുന്ന ട്രാമ്പൊളിൻ പാർക്കിലെ ഒരു സൂപ്പർഹീറോ പ്രോഗ്രാമിന് ശേഷം സ്പൈഡർമാൻ വേഷത്തിൽ തന്നെയായിരുന്ന ക്രിസ്റ്റഫർ, ഒട്ടും സമയം കളയാതെ കാറിൽ നിന്നിറങ്ങി സഹായത്തിനെത്തുകയായിരുന്നു. ട്രാഫിക് Read More…

Featured Health

വന്ധ്യത: സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തരുത്! 40% കേസുകളിലും കാരണം പുരുഷൻമാർ; എന്തുകൊണ്ട് ഇന്നും മാറ്റിനിർത്തപ്പെടുന്നു?

വന്ധ്യത പലപ്പോഴും സ്ത്രീകളുടെ മാത്രം ആരോഗ്യപ്രശ്നമായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും, യഥാർത്ഥ മെഡിക്കൽ വസ്തുതകൾ ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വന്ധ്യതാ കേസുകളിൽ ഏകദേശം 40 ശതമാനത്തോളം പുരുഷന്മാരിലെ ഘടകങ്ങൾ കാരണമാണ് ഉണ്ടാകുന്നത്. എങ്കിലും ഇപ്പോഴും ഭൂരിഭാഗം ദമ്പതികളും വന്ധ്യതാ പരിശോധനകൾ ആരംഭിക്കുന്നത് സ്ത്രീകളിൽ മാത്രമായി കേന്ദ്രീകരിച്ചാണ്. ലോക വന്ധ്യതാ ദിനത്തിൽ, വന്ധ്യത എന്നത് ദമ്പതികൾ ഇരുവർക്കും ഒരുപോലെ ബാധകമായ ആരോഗ്യപ്രശ്നമാണെന്നും രണ്ടുപേരും ഇതിൽ തുല്യ പങ്കാളിത്തം വഹിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹികമായ തെറ്റിദ്ധാരണകളും Read More…

Featured Good News

‘പ്രിയപ്പെട്ട കള്ളാ.. ആ സൈക്കിള്‍ തിരിച്ചു കൊടുക്കൂ..’; 5 ലക്ഷവും ജോലിയും തരാമെന്ന് ബോച്ചെ

നഷ്ടപ്പെട്ട സൈക്കിൾ പ്രകാശൻ ചേട്ടന് വീണ്ടെടുത്ത് നൽകാൻ സഹായഹസ്തവുമായി വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. കഴിഞ്ഞ 70 വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രിയപ്പെട്ട സൈക്കിൾ മോഷണം പോയ സങ്കടത്തിൽ കഴിയുന്ന പ്രകാശനെ സഹായിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ ഈ ഇടപെടൽ. പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ എത്തിച്ചു നൽകുന്ന കള്ളന് 5 ലക്ഷം രൂപയാണ് അദ്ദേഹം പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള മനോരമയിൽ വന്ന വാർത്ത കണ്ടതിനെ തുടർന്നാണ് ബോബി ചെമ്മണ്ണൂർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. കള്ളന് Read More…

Crime Featured

സിനിമ സ്റ്റൈൽ ചേസിങ്, കാർ കുറുകെയിട്ട് കസ്റ്റംസ് സൂപ്രണ്ട്; കൊച്ചിയില്‍ 1000 കോടിയുടെ ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ പ്രതികൾ പിടിയിലായി

കൊച്ചി: പ്രതികളുടെ വാഹനം തൊട്ടുമുന്നിൽ, പിന്നാലെ രണ്ട് കാറുകളിലായി പിന്തുടരുന്ന അന്വേഷണസംഘം. കൊച്ചിയിലെത്തി ഇടപ്പള്ളി ജങ്ഷൻ വഴി ഗുരുവായൂർ ഭാഗത്തേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ഇടപ്പള്ളിയിൽ വെച്ച് കസ്റ്റംസ് സൂപ്രണ്ട് വിവേക് സ്വന്തം കാർ പ്രതികളുടെ വാഹനത്തിന് കുറുകെയിട്ട് വഴി തടഞ്ഞു. വണ്ടി നിർത്തിയ ഉടൻ തന്നെ ഉദ്യോഗസ്ഥൻ ഓടിയെത്തി താക്കോൽ ഊരിയെടുത്തു. ഇതോടെ ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ വളഞ്ഞ് പിടികൂടുകയായിരുന്നു. ആയിരം കോടി രൂപ വിലമതിക്കുന്ന ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ Read More…

Crime Featured

വീട്ടുകാരറിയാതെ വിദേശത്തു നിന്ന് കോഴിക്കോട് പ്രസവത്തിനെത്തി; 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത് പത്തനംതിട്ടക്കാരി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലിയെടുത്തിരുന്ന യുവതി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും സ്വന്തം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. ഇവരെ ഉടൻ തന്നെ കോഴിക്കോട്ടേക്ക് എത്തിക്കും. പ്രസവിച്ച വിവരം വീട്ടുകാരറിഞ്ഞാൽ വലിയ പ്രശ്നമാകുമെന്ന ഭയം മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ നിർബന്ധിതയായതെന്നാണ് യുവതി പൊലീസിന് നൽകിയ പ്രാഥമിക വിവരമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഈ Read More…