മനുഷ്യനെപോലെത്തന്നെ ഓർമ്മശക്തിയും പ്രതികാര മനോഭാവവുമെല്ലാം മൃഗങ്ങൾക്കും ഉണ്ടെന്ന് പറഞ്ഞുകേൾക്കാറുണ്ട്. പ്രത്യേകിച്ച് നായകൾ. തങ്ങളോട് സൗഹൃദം പങ്കിടുന്ന ആളുകളെ മാത്രമല്ല തങ്ങളെ വേദനിപ്പിച്ച് കടന്നുപോകുന്നവരെയും നായകൾ ഓർത്തിരിക്കാറുണ്ട്. എന്നാൽ മനുഷ്യനോളം പ്രതികാരം ചെയ്യാൻ അവയെകൊണ്ട് കഴിയാറില്ലന്ന് മാത്രം. എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ സാഗറിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ. വീഡിയോ കണ്ട് പലരും ഇത് ബോളിവുഡ് സിനിമയെ പോലും വെല്ലുന്ന പ്രതികാര കഥയെന്ന് വിശേഷിപ്പിച്ചു. സംഭവം എന്താണന്നല്ലേ ? തന്നെ അബദ്ധത്തിൽ Read More…
‘ഥാറിന്’ മുകളിൽ കയറി വിദ്യാർത്ഥികളുടെ മാസ്സ് എൻട്രി: പിന്നാലെ തെറിച്ച് താഴേക്ക്, ഒടുവിൽ സംഭവിച്ചത്, വൈറലായി വീഡിയോ
കാലം മാറിയതോടെ നിരവധി ന്യു ജനറേഷൻ ട്രെൻഡുകളും ഉടലെടുത്തു. പണ്ടൊക്കെ സ്കൂൾ- കലാലയ ജീവിതം പേടിയോടെയും ബഹുമാനത്തോടെയുമാണ് നോക്കി കണ്ടിരുന്നതെങ്കിൽ ഇന്ന് കുട്ടികൾക്ക് തങ്ങളുടെ എന്ത് വികാര പ്രകടനങ്ങളും നടത്താൻ കഴിയുന്ന ഇടങ്ങളായി മാറികഴിഞ്ഞു. സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങൾ എന്ന് നാം വിശേഷിപ്പിച്ചിരുന്ന വിടവാങ്ങൽ ചടങ്ങുപോലും ഇന്ന് കുട്ടികൾക്ക് വെറും അഭ്യാസപ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കാനും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസുകൾ നിറയ്ക്കാനുമുള്ള അവസരമായി മാറിയിരിക്കുകയാണ്. എന്നാൽ വിടവാങ്ങൽ ചടങ്ങിൽ നടത്തുന്ന ഇത്തരം അവിവേകങ്ങൾ പലപ്പോഴും വലിയ അപകടത്തിലേക്ക് Read More…
മിഷേലിന്റെ അഭാവം; ബാരാക് ഒബാമയും നടി ജെന്നിഫര്‍ ആനിസ്റ്റണും ഡേറ്റിംഗിലോ?
ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള ദാമ്പത്യപ്രശ്‌നങ്ങള്‍ ഹോളീവുഡ് നടീനടന്മാരുടെ വേര്‍പിരിയലിനേക്കാള്‍ വേഗത്തിലാണ് നീങ്ങുന്നത്. അവരുടെ ദാമ്പത്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാതിരിക്കുന്നതും ഒബാമ തനിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നതുമാണ് ഇരുവരും വേര്‍പിരിയുകയാണെന്ന പ്രചാരത്തിന് കരുത്തു കൂട്ടുന്നത്. എന്നാല്‍ മിഷേലിന്റെ ഈ അസാന്നിദ്ധ്യം ഹോളിവുഡ് നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ അവസരമാക്കുകയാണോ? ബ്രേക്കിംഗ് ഇവന്റുകളില്‍ ഒബാമയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടാന്‍ മിഷേല്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ ബരാക് ഒബാമയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഉയര്‍ന്നു. ഒരു Read More…
ജാവലിന്‍ താരം നീരജ്‌ചോപ്ര വിവാഹിതനായി; സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍
ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവും സ്റ്റാര്‍ ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര വിവാഹിതനായി. തികച്ചും സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ നീരജ്, ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെ ഈ വാര്‍ത്ത ആരാധകരുമായി പങ്കിട്ടു. ”എന്റെ കുടുംബത്തോടൊപ്പം ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുണ്ട്. സ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു, സന്തോഷത്തോടെ എന്നെന്നേക്കുമായി.” നീരജ് അടിക്കുറിപ്പ് ഇട്ടു. തന്റെ ജീവിതത്തിന്റെ പുതിയ പങ്കാളിയെ വെളിപ്പെടുത്തിക്കൊണ്ട് Read More…
ഇതിൽ കുളിച്ചാൽ നിറയൗവ്വനം, മാറാരോഗങ്ങള്‍ മാറും, അനേകർ തേടിയ അദ്ഭുത ജലധാര!
യുവത്വം നല്‍കുന്നു എന്നതിനുപരി, മാറാരോഗങ്ങള്‍ പോലും മാറ്റുമെന്ന് കരുതപ്പെടുന്ന ഒരു അദ്ഭുതജലധാരയുണ്ട്. .’ഫൗണ്ടന്‍ ഓഫ് യൂത്ത്’എന്നാണ് ഈ ജലധാര അറിയപ്പെടുന്നത്. അരുവി, വെള്ളച്ചാട്ടം, കിണര്‍, കുളം എന്നിങ്ങനെ പല രീതികളിലാണ് ഈ ജലധാരയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഈ അപൂര്‍വ്വജലധാരയെ കുറിച്ച് പല കാലങ്ങളിലായി പലരും തിരച്ചില്‍ നടത്തിയിട്ടുണ്ട്. പലസംസ്‌കാരങ്ങളില്‍ ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ജപ്പാനിലെ ചില നാടോടിക്കഥകളില്‍ ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പറയുന്നുണ്ട്. 425 ബിസിയില്‍ ഗ്രീക്കുകാരും പേര്‍ഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് Read More…
ഒരിക്കല്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ഫെമിന മോഡലും നടിയും ; ഇപ്പോള്‍ ബുര്‍ഖമദന്‍ ബുദ്ധസന്യാസിനി
ഒരിക്കല്‍ ഇന്ത്യയിലെ അറിയപ്പെടുന്ന മോഡലും സിനിമകളില്‍ അഭിനയിക്കുകയും സൗന്ദര്യമത്സരങ്ങളില്‍ മത്സരിക്കുകയും ചെയ്ത ബോളിവുഡ് നടി ഇപ്പോള്‍ അറിയപ്പെടുന്ന ബുദ്ധസന്യാസി. കഴിഞ്ഞകാല ബോളിവുഡ് നടിമാരില്‍ ഒരാളായിരുന്ന ബുര്‍ഖമദനാണ് പേരില്‍ ബുദ്ധസന്യാസിയായി മാറിയത്. ബോളിവുഡിലെ ചില പ്രമുഖരുടെ ചിത്രങ്ങളില്‍ അഭിനയിക്കുകയും 1994-ല്‍ ഫെമിന മിസ് ഇന്ത്യയില്‍ മത്സരിക്കുകയും ചെയ്ത ഗ്ലാമറസ് കരിയര്‍ ഉപേക്ഷിച്ച് അവര്‍ ബുദ്ധമത സന്യാസിയായി. അവളുടെ ഇന്‍സ്റ്റാഗ്രാം ബയോ ഇങ്ങനെ വായിക്കുന്നു – ”ക്ഷമയ്ക്ക് മാത്രമേ അസ്വസ്ഥമായ ഹൃദയങ്ങളെ മിനുസപ്പെടുത്താന്‍ കഴിയൂ. വെള്ളം നിശ്ചലമാകുമ്പോള്‍, അത് ഒരു Read More…
യേശുവിന്റെ പൂര്‍വ്വികര്‍ മുദ്രവച്ച ബൈബിളിലെ ദേവാലയം; 3,000 വര്‍ഷങ്ങള്‍ക്കുശേഷം ഗവേഷകര്‍ തുറന്നു
യേശുവിന്റെ പൂര്‍വികര്‍ അടച്ചുപൂട്ടിയെന്ന് കരുതുന്ന ഒരു ദേവാലയം വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ജറുസലേമിന്റെ പുരാതന ഹൃദയഭാഗത്ത് ഏകദേശം 3,000 വര്‍ഷം പഴക്കമുള്ള ആരാധനാലയമാണ് ഇത്. ടെമ്പിള്‍ മൗണ്ടിനടുത്തുള്ള പാറയില്‍ കൊത്തിയെടുത്ത ഈ ആരാധനാലയത്തില്‍ ഒരു ബലിപീഠം, പവിത്രമായ നില്‍ക്കുന്ന കല്ല്, ഒലിവ് ഓയിലും വീഞ്ഞും കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും എട്ടു മുറികളും ഉണ്ട്. യേശുവിന്റെ പൂര്‍വ്വികരില്‍ ഒരാളായ ഹിസ്‌കീയാവുമായി ബന്ധപ്പെടുത്തിയാണ് കണ്ടെത്തല്‍. വിഗ്രഹാരാധനാകേന്ദ്രങ്ങള്‍ ഹിസ്‌കീയാവ് തകര്‍ത്തതെങ്ങനെയെന്ന് വിവരിക്കുന്ന ബൈബിളില്‍ അതിന്റെ നാശം ഉള്‍പ്പെടുത്തിയിരിക്കാമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇസ്രായേല്‍ Read More…
കുംഭമേളയില്‍ ‘മസില്‍’ പെരുപ്പിച്ച ബാബ ശ്രദ്ധനേടുന്നു ; ഈ റഷ്യക്കാരന്‍ പരശുരാമന്റെ പുനരവതാരമോ?
ലോകമെമ്പാടുമുള്ള ഭക്തരെ കൊണ്ട നിറഞ്ഞ 2025 ലെ മഹാകുംഭമേള ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ വന്‍ ശ്രദ്ധയാണ് നേടുന്നത്.ഭൂമിയിലെ ഏറ്റവും വലിയ സമ്മേളനത്തില്‍ ഇന്ത്യക്കാരും വിദേശ ഭക്തരും വിശിഷ്ട വ്യക്തികളും സാധുമാരും പങ്കെടുക്കുന്നു. അക്കൂട്ടത്തില്‍ മസില്‍ പെരുപ്പിച്ച് രൂപഭംഗി കൊണ്ട് റഷ്യയില്‍ നിന്നുള്ള ‘മസിലന്‍ ബാബ’ ശ്രദ്ധ നേടുന്നു. View Post View this post on Instagram A post shared by Kevin Bubriski (@kevinbubriski) ലളിതമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച്, അരികില്‍ ഒരു വലിയ Read More…
ലോകത്തിലെ ഏറ്റവും വലിയ ബീജ ദാതാവ്; 87 പേരുടെ പിതാവിന് 100 പേര്‍ വേണമെന്ന് മോഹം…!
ഇതിനകം 87 കുട്ടികളുടെ പിതാവായ കാലിഫോര്‍ണിയയിലെ കൈല്‍ ഗോര്‍ഡി അന്താരാഷ്ട്രവേദിയില്‍ ഇപ്പോള്‍ അല്‍പ്പം പ്രശസ്തനാണ്. 32 വയസ്സിനിടയില്‍ ലോകത്തെ ഏറ്റവും വലിയ ബീജദാതാവായ അദ്ദേഹം തന്റെ ബീജദാനം 100 സന്തതികളില്‍ എത്തിക്കാനുള്ള പാതയിലാണ്. ഈ വര്‍ഷാവസാനത്തോടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് ഗോര്‍ഡിക്ക്. മറ്റ് മൂന്ന് പുരുഷന്മാര്‍ മാത്രമാണ് ഈ നാഴികക്കല്ലില്‍ എത്തിയിട്ടുള്ളവര്‍. ശ്രദ്ധേയമായ സംഖ്യകള്‍ ഉണ്ടായിരുന്നിട്ടും, ഗോര്‍ഡി തന്റെ സംഭാവനകള്‍ തുടരാന്‍ പദ്ധതിയിടുന്നതായി ദി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും കുട്ടികളുടെ പിതാവാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം Read More…














