ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഇതുവരെ ഒരു ഹോളിവുഡ് സിനിമയ്ക്ക് ശ്രമിച്ചിട്ടില്ല. എന്നാല്‍ ഹോളിവുഡില്‍ ഇന്ത്യന്‍ ദൈവമായ ഹനുമാനെ ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ മുമ്പ് വന്ന അവസരം പക്ഷേ വര്‍ക്കൗട്ടായില്ലെന്ന് സൂപ്പര്‍താരം. അന്തരിച്ച ഹോളിവുഡിലെ ടോപ്പ് ഗണ്‍ സംവിധായകന്‍ ടോണി സ്‌കോട്ടാണ് സിനിമ വാഗ്ദാനം ചെയ്തതെന്നും ഷാരൂഖ് പറയുന്നു. 2011 ലാണ് ഷാരൂഖ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സൂപ്പര്‍മാനും ബാറ്റ്മാനും നിര്‍മ്മിക്കുന്നതിന് മുമ്പ്, ചലച്ചിത്ര നിര്‍മ്മാതാവ് തനിക്ക് ഈ ആശയം അയച്ചതായി തരണ്‍ ആദര്‍ശുമായുള്ള Read More…
‘വിളച്ചിലെടുക്കല്ലേ’: മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ പണി തുടങ്ങി, ട്രെയിലർ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.7മില്യൺ കാഴ്‌ചക്കാരും 85,000ത്തിൽപരം ലൈക്കുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടി നായകനായെത്തുന്ന കുറ്റാന്വേഷണ ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയിലർ. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് സിനിമയുടെ ട്രെയിലർ. റോബി വർഗീസ് രാജാണ് മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കഥ : ഷാഫി. തിരക്കഥ- സംഭാഷണം ഒരുക്കിയത് Read More…
എന്നെ ഇഷ്ടപ്പെടുന്നു എന്നുവെച്ച് അയാളെ വെറുക്കേണ്ടതില്ല; മെസ്സിയെക്കുറിച്ച് മനസ്സ് തുറന്ന് റൊണാള്‍ഡോ
ആധുനിക ഫുട്‌ബോളിനെ മാറ്റിമറിച്ചവരാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണേല്‍ മെസ്സിയും. ഇരുവരും ഒരു ലീഗില്‍ കളിച്ചിരുന്ന കാലത്ത് ആരാണ് കേമന്‍ എന്നത് ഫുട്‌ബോള്‍ ലോകത്തെ വലിയ ചര്‍ച്ചകളില്‍ ഒന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ വൈരത്തിന്റെ കാലം കഴിഞ്ഞെന്നും രണ്ടു ലീഗുകളിലേക്ക് കൂടു മാറിയപ്പോള്‍ തന്നെ അത് ഇല്ലാതായെന്നും ക്രിസ്ത്യാനോ റൊണാള്‍ഡോ തന്നെ പറയുന്നു. റൊണാള്‍ഡോ സൗദി അറേബ്യയിലും മെസ്സി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കറിലുമാണ് ഇപ്പോള്‍ കളിക്കുന്നത്. അടുത്തിടെ നടന്ന ഒരു ചാറ്റിലാണ് മെസ്സിയുമായി ഉണ്ടായിരുന്ന മൈതാനത്തെ മത്സരത്തെക്കുറിച്ച് Read More…
ബോളിവുഡ് നായിക മന്ദിര ബേദി ടോവിനോ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക്
ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി പ്രഖ്യാപനസമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റുകളും ഐഡന്റിറ്റിയുടെ ക്യാൻവാസ് വലുതാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പർ നായിക മന്ദിര ബേദികൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് സിനിമ ലോകത്ത് സൂപ്പർ നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. പ്രഭാസ് ചിത്രമായ Read More…
റിലീസ് ചെയ്തത് 10000 സ്‌ക്രീനുകളില്‍: ജവാന്‍ ഷാരുഖാന്റെ ഏറ്റവും വലിയ റിലീസ്
ആരാധകര്‍ കാത്തിരുന്ന ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലൂടെ ഷാരുഖ് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിരികെയെത്തുമ്പോള്‍ രാജ്യത്തുടനീളം സജീവമായി ചിത്രത്തിന്റെ പ്രീ ബുക്കിങ് നടന്നിരുന്നു. ചിത്രം നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജവാന്റെ വാരാന്ത്യ അഡ്വാന്‍സ് ഏകദേശം 50 കോടി രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്താന്റെ മൊത്തത്തിലുള്ള അഡ്വാന്‍സ് 54 കോടി രൂപയായിരുന്നു. രാവിലെ 5 മണിക്കും 6 മണിക്കും രാജ്യത്തുടനീളം ഷോകളുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി Read More…
ഹോളിവുഡിലെ സൂപ്പര്‍താര ദമ്പതികള്‍ പിരിയുന്നു; ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസും
ന്യൂഡല്‍ഹി: കൊട്ടിഘോഷിക്കപ്പെട്ട ഹോളിവുഡിലെ മറ്റൊരു സൂപ്പര്‍താര ദമ്പതികള്‍ കൂടി വേര്‍ പിരിയുന്നു. ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസുമാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. പേജ് സിക്‌സാണ് ഇവരുടെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇരുവരുടേയും ദാമ്പത്യത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ടിഎംഇസഡും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ”വിവാഹമോചനം ജോയുടെ അവസാന ആശ്രയമായിരുന്നു. തന്റെ കുടുംബത്തെ Read More…
ഗോളടിച്ചും അടിപ്പിച്ചും മെസ്സി വീണ്ടും ദേശീയ ജഴ്‌സിയില്‍; 2026 ലോകകപ്പില്‍ അര്‍ജന്റീന കപ്പ് നിലനിര്‍ത്തുമോ?
മോണ്ടിവീഡിയോ: അമേരിക്കന്‍ മേജര്‍ലീഗ് സോക്കറില്‍ സ്വപ്‌നതുല്യമായ ഒരു സ്റ്റാര്‍ട്ടിംഗിന് ശേഷം അന്താരാഷ്ട്ര ഡ്യൂട്ടിയിലേക്ക് വീണ്ടുമെത്തുകയാണ് ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ലിയോണേല്‍ മെസ്സി. വ്യാഴാഴ്ച തുടങ്ങുന്ന 2026 അമേരിക്ക, കാനഡ, മെക്‌സിക്കോ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി താരം വീണ്ടും ജഴ്‌സിയിടും. ഒമ്പത് മാസം മുമ്പാണ് മെസ്സി അര്‍ജന്റീനയ്ക്കായി ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തിയത്. ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയ മികച്ച പ്രകടനത്തിലൂടെ തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരാണെന്ന് നിസ്സംശയം തെളിയിക്കുകയും ചെയ്തു. ദോഹയിലെ ആ മാന്ത്രികരാവിന് ശേഷം മെസ്സി Read More…
ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍… ഒരു ഇന്ത്യാ- പാക്കിസ്ഥാന്‍ പ്രണയ കഥ
സ്വതന്ത്ര രാജ്യമായതിനുശേഷം മൂന്ന് യുദ്ധങ്ങള്‍ നടത്തിയ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം എപ്പോഴും പിരിമുറുക്കത്തിലാണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള പ്രണയകഥകളില്‍ വിജയകരമായവയും വളരെ വിരളമാണ്. പ്രണയത്തിനായി അതിര്‍ത്തി കടന്ന് നിരവധി ഇന്ത്യക്കാരും പാകിസ്ഥാനികളും പ്രശ്നങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, മാധ്യമശ്രദ്ധ നേടിയ നിരവധി കഥകളുണ്ട്. 2011ല്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കുകയും കാമുകിയെ വിവാഹം കഴിക്കുകയും ചെയ്ത പാക്കിസ്ഥാനില്‍ നിന്നുള്ള ഗുല്‍സാര്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ എട്ട് വര്‍ഷത്തോളം താന്‍ പാകിസ്താന്‍കാരനാണെന്ന സത്യം ഭാര്യയില്‍ നിന്ന് മറച്ചുവെച്ച് Read More…
ആ നിഗൂഢതയുടെ സത്യം തേടി ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍… ഭയം നിറച്ച് ‘ഹണ്ട്’ ട്രെയിലര്‍
ഞങ്ങൾ ഹോസ്റ്റലിലുള്ള ഫസ്റ്റ് ഇയേഴ്സിനൊക്കെ സാറ്റർഡേ ആയാൽ പേടിയാ” അമ്മാമേ ഈ ആത്മാവ് എന്നൊക്കെ പറയുന്നത് സത്യാണോ നമുക്കതിനെ കാണാൻ പറ്റ്വോ?ഒരു കുഞ്ഞിന്റെ ഹൃദയതുടിപ്പ് തുടങ്ങുന്നത് ശരീരത്തിൽ ആത്മാവ് കയറുമ്പോഴാണ്. മരിക്കാനുള്ള സമയം ആ നിമിഷം തീരുമാനിക്കപ്പെടുമെന്നാണു പറയുക. ബോഡിക്ക് രണ്ടു മാസത്തിൽക്കൂടുതൽ പഴക്കമുണ്ട് സാർ…തലയോട്ടിയുടെ പുറകിലൊരു പൊട്ടലുണ്ട്…. ഓൾഡ് മോർച്ചറി… പണ്ട്ഈ ആർക്കും വേണ്ടാത്ത ശവങ്ങളൊക്കെക്കൊണ്ടു തള്ളിയിരുന്ന സ്ഥലമാ .”very dangerous place….. .ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ട്രയിലറിലെ ചില Read More…














