Celebrity Featured

‘ബൗണ്‍സര്‍മാര്‍ക്കൊപ്പം ജാഡയിട്ട് നടന്ന നായകനടന്‍, അവസാനം കോമാളിയായി’

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടിനി ടോം. മിമിക്രി വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഒരുപാട് കോമഡി പരിപാടികളിൽ വിധികർത്താവായിട്ടും താരം തിളങ്ങിയിട്ടുണ്ട്. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം. 1995-ൽ പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലെ വേഷത്തിലൂടെയായിരുന്നു ടിനിയുടെ അഭിനയ അരങ്ങേറ്റം. നിരവധി ടെലിവിഷൻ സ്കെച്ച് കോമഡി ഷോകളിലൂടെയും താരം ശ്രദ്ധേയനായി മാറി. പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടിനിയ്ക്ക് ആദ്യത്തെ ബ്രേക്ക് കിട്ടുന്നത്. അതിനുശേഷം അന്‍പതിലധികം സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളും Read More…

Celebrity Featured

‘ആറാട്ട് അണ്ണന്‍ പറഞ്ഞതിലും അല്‍പ്പം ശരിയുണ്ട്…’ സിനിമാ നിരൂപണത്തെക്കുറിച്ച് ഗോകുല്‍ സുരേഷ്

അച്ഛന്‍ സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്നാണ് മകൻ ഗോകുല്‍ സുരേഷും സിനിമയിലേക്ക് എത്തിയത്. ആദ്യം സുരേഷ് ഗോപിയുടെ മകൻ എന്ന ലേബലില്‍ ആണ് ഗോകുല്‍ സുരേഷ് അറിയപ്പെട്ടിരുന്നത്. പിന്നീട് തന്റേതായ കഴിവില്‍ ഗോകുല്‍ അറിയപ്പെടാൻ തുടങ്ങുകയായിരുന്നു. ഇന്ന് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടാൻ ഗോകുല്‍ സുരേഷിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ ഗോകുല്‍ സുരേഷ് ഏറ്റവും അവസാനം അഭിനയിച്ചത് കിംഗ് ഓഫ് കൊത്തയിലാണ്. താരത്തിന്റേതായി മറ്റു പല സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ സിനിമകളെക്കുറിച്ചും Read More…

Featured Health

പ്രായം നാല്‍പ്പതു കഴിഞ്ഞോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യകരമായ ജീവിതം ഉറപ്പ്

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ വികസ്വര- വികസിത രാജ്യങ്ങളിലെല്ലാംതന്നെ മനുഷ്യരുടെ ജീവിതദൈര്‍ഘ്യം കൂടിവരികയാണ്‌. ആയതിനാല്‍ പ്രായമായവരിലെ പ്രശ്‌നങ്ങളും കൂടിവരുന്നു. നാല്‍പതു വയസിനു മുകളില്‍ 60 വയസുള്ളവരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന നോക്കാം. കുടുംബഭാരം പേറുന്നവരാണ്‌ ഈ വിഭാഗത്തില്‍ വരുന്ന ഭൂരിഭാഗം പേരും. അധ്വാനിച്ച്‌ കുടുംബം പോറ്റുന്ന വിഭാഗം. ഈ വിഭാഗത്തിന്റെ പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ താഴെപ്പറയുന്നവയാണ്‌. ഹൈപ്പര്‍ടെന്‍ഷന്‍ (അമിതരക്‌തസമ്മര്‍ദ്ദം): ഈ വിഭാഗക്കാരിലെ പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ്‌ അധികരക്‌തസമ്മര്‍ദ്ദം. ഈ വിഭാഗത്തില്‍ ഏകദേശം 30-നും 40-നും ശതമാനത്തിനിടയില്‍ ഈ പ്രശ്‌നം കാണപ്പെടുന്നു. Read More…

Featured Movie News

ജാഫർ ഇടുക്കി, സിബി തോമസ്, ശ്രീകാന്ത് മുരളി-‘മാംഗോ മുറി’ ജനുവരി 5ന് റിലീസ്

ട്രിയാനി പ്രൊഡക്ഷൻസി​ന്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം),ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് എത്തും. ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി Read More…

Featured Movie News

ക്ലാരയെന്ന കുടുംബ സ്ത്രീയായി അന്നാ രേഷ്മ രാജൻ, ധ്യാൻ ശ്രീനിവാസൻ നായകന്‍

ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ. ഏറെ വിജയം നേടിയ ആ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി. പിന്നീട് ലാൽ ജോസ് – മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം, സച്ചിയുടെ അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അന്ന ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും. മഹേഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം Read More…

Featured Hollywood

അമേരിക്കന്‍ നടി ഒളിവിയ വൈല്‍ഡ് വൈല്‍ഡ് വീണ്ടും സംവിധായികയാകുന്നു

സിനിമാ നിര്‍മ്മാണ രംഗത്തെ വമ്പന്മാരായ യൂണിവേഴ്‌സലിന് വേണ്ടി സുന്ദരിയായ അമേരിക്കന്‍ നടി ഒളിവിയ വൈല്‍ഡ് സിനിമാ സംവിധാനം ചെയ്യുന്നു. ‘നോട്ടി’ എന്ന പേരില്‍ വരുന്ന സിനിമയാണ് ഒളിവിയ സംവിധാനം ചെയ്യുന്നത്. ബാര്‍ബിയുടെ വിജയത്തിന് ശേഷം ലക്കിചാപ്പ് ബാനറിലൂടെ മാര്‍ഗോട്ട് റോബി, ടോം അക്കര്‍ലി, ജോസി മക്നമര എന്നിവര്‍ നിര്‍മ്മിക്കും. ജിമ്മി വാര്‍ഡനാണ് സിനിമയുടെ സ്‌ക്രിപ്റ്റ്. സിനിമയിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുമ്പ് ബുക്‌സ്മാര്‍ട്ട് എന്ന സിനിമയുമായി സംവിധാനത്തിലേക്ക് അരങ്ങേറിയ നടി ഈയിടെ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും Read More…

Featured Sports

എന്തൊരടി…. സൂര്യകുമാര്‍ യാദവ് ഇന്നലെ അടിച്ചു കൂട്ടിയത് 8 സിക്‌സറുകള്‍ ; കോഹ്ലിയെ മറികടന്നു

ഏകദിനമോ ടെസ്‌റ്റോ ഒന്നും ചിലപ്പോള്‍ ശരിയായെന്ന് വരില്ല. പക്ഷേ ടി ട്വന്റിയാണെങ്കില്‍ കണ്ണും പൂട്ടി വിശ്വസിക്കാവുന്നയാളാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു വിട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലെയും ക്രിക്കറ്റ് ആരാധകരുടെ കണ്ണു തള്ളിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സൂര്യ സിക്‌സറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വെറും 56 പന്തുകളില്‍ സെഞ്ച്വറി നേടിയ സൂര്യകുമാറിന്റെ ബാറ്റില്‍ നിന്നും പറന്നത് എട്ടു സിക്‌സറുകളായിരുന്നു. Read More…

Featured Movie News

ധനുഷിന്റെ അമ്പതാം ചിത്രം പൂര്‍ത്തിയായി; സംവിധാനം ചെയ്യുന്ന രണ്ടാമത് സിനിമ ഗ്യാംഗ്‌സ്റ്റര്‍ മൂവി

വലിയ ബഹളങ്ങളോ വാര്‍ത്തസൃഷ്ടിക്കലുകളോ ഇല്ലാതെ തമിഴ്‌നടന്‍ ധനുഷ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭവും പൂര്‍ത്തിയാക്കി. നടന്‍ സംവിധാനം ചെയ്യുന്ന ‘ഡി50’ എന്ന സിനിമയുടെ ഷൂട്ടിംഗ് താരം പൂര്‍ത്തിയാക്കി. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷ് തന്നെയാണ്. വടക്കന്‍ ചെന്നൈയെ കേന്ദ്രീകരിച്ച് പ്രതികാരം വിഷയമാകുന്ന ഒരു ഗ്യാംഗ്‌സ്റ്റര്‍ സിനിമയാണ് ഇതെന്നാണ് സൂചനകള്‍. ഈ വര്‍ഷം ജൂലൈയിലാണ് ധനുഷ് സിനിമയുടെ ചിത്രീകരണവും സംവിധാനവും ആരംഭിച്ചത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി താരം സാമൂഹ്യമാധ്യങ്ങളിലൂടെയാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് സിനിമയിലെ അഭിനേതാക്കള്‍ക്കും അനുയായികള്‍ക്കും താരം Read More…

Featured Hollywood

14 മണിക്കൂര്‍ ഉറക്കം, ഹോളിവുഡ് സുന്ദരി ഡെക്കോട്ട ജോണ്‍സന്റെ സൗന്ദര്യത്തിന്റെ രഹസ്യം

ഹോളിവുഡിലെ ഇറാട്ടിക്ക് ഡ്രാമകളുടെ പട്ടികയില്‍ മുന്നിലുള്ള ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ യിലൂടെ വന്‍ ആരാധകവൃന്ദത്തെ നേടിയ നടിയാണ് ഡെക്കോട്ട ജോണ്‍സണ്‍. അഭിനയവും സൗന്ദര്യവും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള നടിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ? തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്ന് നടി പറയുന്നു. രാത്രി 10 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ തനിക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാറില്ലെന്ന് നടി പറഞ്ഞു. 14 മണിക്കൂര്‍ തുടര്‍ച്ചയായി തനിക്ക് എളുപ്പത്തില്‍ ഉറങ്ങാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ ജോലി Read More…