ഗണപതിയുടെ ചിത്രം ഉള്ള ഇന്തോനേഷ്യയുടെ പഴയ 20,000 രൂപ നോട്ടിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ച. ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യത്ത് ഹിന്ദു സംസ്കാരത്തിന് ഇത്രയധികം പ്രാധാന്യമുണ്ടോ എന്നതിൽ പലർക്കും അത്ഭുതമുണ്ട്. 1998-ൽ പുറത്തിറങ്ങിയ ഈ നോട്ടിൽ ഗണപതിയുടെയും ഇന്തോനേഷ്യൻ വിദ്യാഭ്യാസ പരിഷ്കർത്താവായ കി ഹജർ ദേവാന്തരയുടെയും ചിത്രവും ഒരു ക്ലാസ് മുറിയുടെ ചിത്രവും ഉണ്ടായിരുന്നു. ചില നെറ്റിസൺസ് തങ്ങളുടെ ഹിന്ദു പൈതൃകത്തിൽ അഭിമാനം കൊള്ളുമ്പോൾ, മറ്റു ചിലർ ഇന്തോനേഷ്യയുടെ മതസഹിഷ്ണുതയെ പ്രശംസിക്കുന്നു. Read More…
ചൈനയിലെ ‘ബുള്‍ഡോസര്‍ ഹീറോ’ ; വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടുത്തിയത് നൂറിലധികം പേരെ ചൈന
2019 ല്‍ കേരളത്തില്‍ ഉണ്ടായ കേരളചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ അനേകരെ രക്ഷപ്പെടുത്തി നായകന്മാരായത് സംസ്ഥാനത്തെ കടലില്‍ പോകുന്ന മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സഹോദരങ്ങളായിരുന്നു. സമാനമായ ഒരു കഥ ചൈനയ്ക്കും പറയാനുണ്ട്. ‘ബുള്‍ഡോസര്‍ ഹീറോ’ എന്ന വിളിക്കപ്പെടുന്നു ഒരു ബീജിംഗുകാരന്‍ വെള്ളപ്പൊക്കത്തില്‍ തന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത് 100 ലധികം പേരെ. രക്ഷപ്പെട്ടവര്‍ അദ്ദേഹത്തിന് സ്‌നേഹത്തോടെ നല്‍കിയ പേരാണ് ബുള്‍ഡോസര്‍ ഹീറോ. ചൈനീസ് തലസ്ഥാനത്തും പ്രവിശ്യകളുടെ മറ്റുഭാഗങ്ങളിലുമായി കഴിഞ്ഞയാഴ്ച കനത്തമഴയാണ് പെയ്തത്. അതിശക്തമായ മഴയില്‍ 30 ജീവനുകള്‍ Read More…
ലോകത്തെ ഏറ്റവും നീളംകൂടിയ തൂക്കുപാലവുമായി ഇറ്റലി; 3.3 കി.മീ.നീളം; പക്ഷേ 50 വര്‍ഷമായിട്ടും പണി തീരുന്നില്ല
ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം പണികഴിപ്പിക്കാന്‍ ഇറ്റലി. സിസിലിയെ കാലാബ്രിയയുമായി ബന്ധിപ്പിക്കുന്ന 13.5 ബില്യണ്‍ യൂറോയുടെ (15.6 ബില്യണ്‍ ഡോളര്‍) ചെലവ് കണക്കാക്കുന്ന മെസീന പാലം പദ്ധതിക്ക് ഇറ്റലി അന്തിമ അനുമതി നല്‍കി. ഏകദേശം 3.3 കിലോമീറ്ററിലധികം നീളമുള്ള പാലമാണ് ആലോചിക്കുന്നത്. മെസീന കടലിടുക്ക് തൂക്കുപാലം ടോറെ ഫാരോയിലെ സിസിലിയെ വില്ല സാന്‍ ജിയോവാനിയില്‍ ഇറ്റലിയിലെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ്. ഇത് ദ്വീപിനെ ഉപദ്വീപുമായി നേരിട്ട് ബന്ധിപ്പിക്കും. ട്രാന്‍സ്-യൂറോപ്യന്‍ ഗതാഗത ശൃംഖലകളുടെ ബെര്‍ലിന്‍-പലേര്‍മോ റെയില്‍വേ അച്ചുതണ്ടിന്റെ Read More…
ഈ രണ്ടു പശുക്കള്‍ താമസിക്കുന്നത് ഫ്ലാറ്റിന്റെ അഞ്ചാംനിലയില്‍; ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സ് !
ഹൈദരാബാദിലെ തിരക്കേറിയ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ, ഒരു സാധാരണ കുടുംബം അവരുടെ വീട്ടിൽ മനുഷ്യരോടൊപ്പം രണ്ട് പശുക്കളെയും വളർത്തുന്നു. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ? സത്യമാണ്. ഈ പശുക്കൾ സാധാരണ പശുക്കളല്ല. ഇവ നാഡിപതി എന്ന അപൂർവ ഇനത്തിൽപ്പെട്ടവയാണ്. ഇവയുടെ ചെറിയ വലുപ്പം, സൗഹൃദപരമായ സ്വഭാവം, ചെറിയ ശരീരമായിട്ട് പോലും അത്ഭുതകരമാംവിധം കൂടുതൽ പാൽ നൽകാനുള്ള കഴിവ് എന്നീ പ്രത്യേകതകളോടുകൂടി ഡോ. പി. കൃഷ്ണം രാജു പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണ് ഈ ഇനം. അവരുടെ കൂട്ടത്തിൽ, ഏതാണ്ട് Read More…
എന്റെ രാജ്യം, അഭിമാനം; കൊച്ചു പെൺകുട്ടിയുടെ ദേശീയഗാനാലാപനം ഹൃദയം കീഴടക്കുന്നു: വൈറൽ വീഡിയോ
അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു കൊച്ചുകുട്ടി ഇന്ത്യയുടെ ദേശീയഗാനം പാടുന്ന മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. റോയിംഗ് എംഎൽഎ മുച്ചു മിഥി(Mutchu Mithi)യാണ് ഈ വീഡിയോ X-ൽ പങ്കുവെച്ചത്. അദ്ദേഹം ഇങ്ങനെ എഴുതി, “അരുണാചലിലെവിടെയോ നിന്നുള്ള ഒരു കൊച്ചു ശബ്ദം വലിയൊരു രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുന്നു, ‘ഞാനാണ് ഇന്ത്യ, ഇന്ത്യയാണ് ഞാൻ’ എന്ന് ലോകത്തോട് വിളിച്ചുപറയുന്നു. ജയ് ഹിന്ദ്.” കുട്ടികൾക്കുമാത്രം സാധിക്കുന്ന ആത്മാർത്ഥതയോടെയും രാജ്യത്തോടുള്ള സ്നേഹത്തോടെയും ‘ജനഗണമന’ പാടുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുട്ടിയുടെ ഈ Read More…
വാഹനം ഇടിച്ചു പരിക്കേറ്റ കുഞ്ഞിനെ റോഡിൽനിന്ന് വലിച്ചുമാറ്റുന്ന അമ്മക്കരടി ! ഹൃദയഭേദകമായ വീഡിയോ
ഷാഡോൾ (മധ്യപ്രദേശ്): അമ്മമാർക്ക് മക്കൾ അവരുടെ ലോകമാണ്, ഒരു അമ്മയ്ക്കും – അത് മനുഷ്യനായാലും മൃഗമായാലും – മക്കളെ നഷ്ടപ്പെടുന്നത് സഹിക്കാനാവില്ല! പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു അമ്മക്കരടിയുടെ ഹൃദയഭേദകമായ വീഡിയോ മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിൽ നിന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇത് നെറ്റിസൺസിനെ ഒരേ സമയം വികാരാധീനരും രോഷാകുലരുമാക്കി. ഒരു കരടിക്കുഞ്ഞ് ഒപ്പമുള്ളപ്പോൾ തന്നെ, അമ്മക്കരടി പരിഭ്രാന്തയായി പരിക്കേറ്റ തന്റെ കുഞ്ഞിനെ റോഡിന്റെ ഓരത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. മൃഗങ്ങളോടുള്ള ഈ അശ്രദ്ധയെ അപലപിച്ചും Read More…
താടിയിലും മീശയിലും നര വീണ് വിരാട് കോലി, വിരമിക്കലിന്റെ അടയാളമോ?
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്‌ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം സമയമായി എന്ന്’, ഏതായാലും ആ പ്രതികരണം വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. താടിയിലും മീശയിലും നര വീണ വിരാട് കോഹ്‌ലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കോഹ്‌ലി ഏകദിനത്തില്‍നിന്നു വിരമിക്കാനൊരുങ്ങുന്നതിന്റെ സൂചനയായി ആരാധകര്‍ കാണുന്നു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക Read More…
ഇന്റർനെറ്റില്‍ ഈ 4 കാര്യങ്ങൾ ഒരിക്കലും തിരയരുത്, അത് നിങ്ങളെ ജയിലിലെത്തിച്ചേക്കാം !
ഇന്റർനെറ്റ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. നമുക്ക് എന്തെങ്കിലും മനസ്സിലാകാത്തപ്പോഴോ ഒരു വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുമ്പോഴോ നമ്മൾ ആദ്യം ഗൂഗിളിനെയാണ് ആശ്രയിക്കാറ്. എന്നാൽ, എല്ലാം ഗൂഗിളിൽ തിരയാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ? അതെ, അത് ശരിയാണ്, കാരണം ചില തിരയലുകൾ നിങ്ങളെ ഗുരുതരമായ പ്രശ്നങ്ങളിൽ കൊണ്ടുചെന്ന് എത്തിച്ചേക്കാം. നിങ്ങളുടെ IP വിലാസം (നിങ്ങളുടെ ഉപകരണത്തിന്റെ ഡിജിറ്റൽ ഐഡി) ട്രാക്ക് ചെയ്യാൻ കഴിയും, നിങ്ങൾ സംശയാസ്പദമായ എന്തെങ്കിലും തിരയുകയാണെങ്കിൽ, രഹസ്യാന്വേഷണ ഏജൻസികളോ പോലീസോ നിങ്ങളുടെ വീട്ടിലെത്താൻ സാധ്യതയുണ്ട്. Read More…
വെള്ളമടിച്ചു കോണ്‍തെറ്റി, ഫോണ്‍ വെള്ളത്തില്‍ വീണു; കടലില്‍ ചാടിയയാള്‍ നീന്തിനിന്നത് നാലര മണിക്കൂര്‍…!
വെള്ളത്തില്‍ വീണുപോയ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടെടുക്കാന്‍ കടലില്‍ ചാടിയയാളെ നാലര മണിക്കൂര്‍ കടലില്‍ ഒഴുകിനടന്ന ശേഷം രക്ഷപ്പെടുത്തി. കേട്ടവര്‍ മൂക്കത്ത് വിരല്‍വെച്ചുപോയ സംഭവത്തില്‍ ജപ്പാന്‍കാരനായ 27 കാരനാണ് രക്ഷപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് നടത്തിയ സാഹസത്തില്‍ മലര്‍ന്നുകിടന്ന് ഒഴുകുന്ന നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതും ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയതും. ജൂലൈ 27 നായിരുന്നു സംഭവം. ജപ്പാന്റെ തെക്കന്‍ഭാഗമായ ഹോംഷു ദ്വീപിലെ ഒകയാമാ പ്രീഫക്ചറിലെ കുരാഷികിയില്‍ നിന്നുള്ള യുവാവ് കുരാഷികി പോര്‍ട്ട് ബ്രിഡ്ജിലിരുന്നു മദ്യപിക്കുമ്പോഴായിരുന്നു ഫോണ്‍ താഴെപ്പോയത്. അര്‍ദ്ധരാത്രിയില്‍ രാത്രിയിലെ പ്രകൃതിസൗന്ദര്യം പകര്‍ത്തുന്നതിനിടയില Read More…














