ഭൂമിയില്‍ നിന്ന് 1,300 അടി ഉയരത്തില്‍ ഒരു കുന്നിന്‍ മുകളില്‍ തൂങ്ങിക്കിടക്കുന്നത് എപ്പോഴെങ്കിലും നിങ്ങളുടെ ഭ്രാന്തന്‍ സ്വപ്‌നങ്ങളിലെങ്കിലുമുണ്ടോ? എങ്കില്‍ പെറുവിലെ കുസ്‌കോയ്ക്കടുത്തുള്ള നാച്ചുറ വൈവിന്റെ ‘സ്‌കൈലോഡ്ജ് അഡ്വഞ്ചര്‍ സ്യൂട്ട്‌സ്’ നിങ്ങള്‍ ഇഷ്ടപ്പെടും. ഇവിടുത്തെ ഒരു രാത്രി വെറും വിശ്രമം മാത്രമല്ല. ഒരുപക്ഷേ ജീവിതത്തിലെ അസാധാരണമായ നിമിഷങ്ങള്‍ കൂടിയാണ്. View this post on Instagram A post shared by Skylodge Adventure Suites (@skylodgeperu) പെറുവിലെ സേക്രഡ് വാലിക്ക് മുകളിലുള്ള ഒരു കുന്നിന്‍ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന Read More…
വനിതാ ടി20യിലും റിച്ചാഘോഷ് റെക്കോഡിട്ടു ; 18 പന്തില്‍ ഫിഫ്റ്റി, അഞ്ച് സിക്‌സറുകള്‍
ഇന്ത്യന്‍ വനിതാടീം ചരിത്രസ്‌കോറിലേക്ക് ഉയര്‍ന്ന വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌വുമണ്‍ ടി20 യിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധശതകം കുറിച്ച് ലോകറെക്കോഡിന്റെ ഭാഗമായി. വെറും 18 പന്തുകളില്‍ ഇന്ത്യന്‍ താരം അമ്പതടിച്ചു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാണ് ഘോഷിന്റെ തകര്‍പ്പന്‍ പ്രകടനം. ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20യില്‍ വെറും 21 പന്തില്‍ 54 റണ്‍സ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അടിച്ചുകൂട്ടി. മൂന്ന് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമാണ് പറത്തിയത്. ന്യൂസിലന്‍ഡിന്റെ സോഫി ഡിവിനും ഓസ്ട്രേലിയയുടെ Read More…
പ്രായം വെറും 14, ഇപ്പോള്‍ പി എച്ച് ഡി ചെയ്യുന്നു; ലോറന്‍ സൈമണ്‍സ് സൂപ്പറാ!
14 വയസ്സുള്ള ഒരു കുട്ടി സാധാരണയായി ഏത് ക്ലാസിലായിരിക്കും. ഒന്നുകില്‍ ഒന്‍പതാം ക്ലാസില്‍, അല്ലെങ്കില്‍ പത്തില്‍. പക്ഷെ നമ്മുടെ കഥയിലെ നായകന്‍ ലോറന്‍ സൈമണ്‍സ് പതിനാലാം വയസ്സില്‍ പിഎച്ച് ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൈമണ്‍ പി എച്ച് ഡിയ്ക്ക് ചേര്‍ന്നത്. സൈമണ്‍സ് ബെല്‍ജിയത്തില്‍ നിന്നുള്ള ബാലനാണ്. തന്റെ പതിനാലാം വയസ്സില്‍ ഫിസിക്സില്‍ ബിരുദം നേടിയാണ് സൈമണ്‍സ് ലോകത്തിനെ ഞെട്ടിച്ചത്. വെറും ഒരു Read More…
ആര്‍ അശ്വിന്റെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നില്‍ ആര്? ഗൗതം ഗംഭീറിന്റെ പങ്കെന്താണ് ?
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ കഠിനമായി പൊരുതിയാണ് ഇന്ത്യ ഒരു സമനില നേടിയെടുത്തത്. എന്നാല്‍ തോല്‍വിയുടെ വക്കില്‍ നിന്നും ഒരു കളി സമനിലയിലേക്ക് മാറിയതിന്റെ ആശ്വാസം അടങ്ങുമ്പോഴായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ മികച്ച ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. മത്സരം അവസാനിച്ച ശേഷം അധികം വൈകാതെ തന്നെ അശ്വിന്‍ താന്‍ ക്രിക്കറ്റ് മതിയാക്കുന്നെന്ന് പ്രസ്താവിച്ചു. മത്സരത്തിന് ശേഷം നാടകീയമായിട്ടായിരുന്നു അശ്വിന്റെ പ്രതികരണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം പത്രസമ്മേളനത്തില്‍ അശ്വിന്‍ പങ്കെടുത്തെങ്കിലും വിരമിക്കല്‍ Read More…
കൊടും തണുപ്പ് – 58 ഡിഗ്രിയിലേക്ക് വീണാലും ഈ കുളം ഐസാകില്ല ; അതിനൊരു കാരണമുണ്ട്
ചൂട് 100 ഡിഗ്രിയെത്തിയാല്‍ വെള്ളം തിളയ്ക്കാന്‍ തുടങ്ങുകയും പൂജ്യം ഡിഗ്രിയെത്തിയാല്‍ ഐസാകുകയും ചെയ്യുമെന്നത് ശാസ്ത്രീയ തത്വമാണ്. അതിന് താഴേയ്ക്ക് താപനില പോകുന്തോറും തണുത്തുറഞ്ഞു കൂടുതല്‍ മരവിപ്പിലേക്കും പോകും. എന്നാല്‍ പ്രകൃതി ഒരുക്കിയിട്ടിരിക്കുന്ന വൈവിദ്ധ്യമാര്‍ന്ന മായക്കാഴ്ചകളില്‍ മൈനസ് 58 ഡിഗ്രി സെലഷ്യസിലേയ്ക്ക് താപനില വീണാലും വെള്ളം ഐസാകാത്ത ഒരിടമുണ്ട്. അന്റാര്‍ട്ടിക്കയിലെ മക്മുര്‍ഡോയുടെ വരണ്ട താഴ്വരകളില്‍ സ്ഥിതി ചെയ്യുന്ന, ആഴം കുറഞ്ഞ ഡോണ്‍ ജുവാന്‍ കുളം എത്ര കുറഞ്ഞ താപനിലയില്‍ പോലും വെള്ളം ഉറഞ്ഞുപോകില്ല. ഇതിന് കാരണം ജലാശയത്തിലെ ഉപ്പുരസമാണ്. Read More…
പുറം ചൊറിയണോ? 130 ഡോളറിന് സ്‌ക്രാച്ചര്‍ ഗേള്‍സ് സുഖമായി ചൊറിഞ്ഞുതരും…!
പുറം ചൊറിയണമെന്നുണ്ടോ? മണിക്കൂറിന് 130 ഡോളറിന് പ്രൊഫഷണലായി ചൊറിച്ചില്‍ മാറ്റാന്‍ പാരമ്പര്യേതര റിലാക്സേഷന്‍ തെറാപ്പി സ്റ്റുഡിയോകള്‍ റെഡിയാക്കി ക്‌ളൈന്റുകളെ കാത്തിരിക്കുകയാണ് പ്രൊഫണല്‍ തെറാപ്പി സ്റ്റുഡിയോയായ ‘സ്‌ക്രാച്ചര്‍ ഗേള്‍സ്’. അത് ബാക്ക് സ്‌ക്രാച്ചിംഗിനും ട്രെയ്സിംഗ് സേവനങ്ങള്‍ക്കും ക്ലയന്റുകളില്‍ നിന്ന് മണിക്കൂറിന് 130 ഡോളര്‍ വരെ ഈടാക്കുന്നു. വെറും പുറംചൊറിയലല്ല, ബാക്ക് സ്‌ക്രാച്ചിംഗ്. തലമുടിയിഴകള്‍ക്കിടയിലൂടെയും കൈകാലുകളിലൂടെയും എന്തിന് ചെവികള്‍ക്കിടയിലൂടെയുമൊക്കെയുള്ള നഖംകൊണ്ടുള്ള മൃദുസ്പര്‍ശവും തലോടലുമാണ് സംഭവം. ക്‌ളൈന്റുകള്‍ വിശ്രമിക്കുമ്പോള്‍ പെണ്‍കുട്ടികളായ പ്രൊഫഷണല്‍സ് സുഖകരമായ പുറം ചൊറിയല്‍ നടപ്പാക്കും. 55 കാരനായ ടോണി Read More…
പതിനായിരം മുതലക്കുഞ്ഞുങ്ങളുടെ പിതാവ്, ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതല 125-ാം വയസ്സിലേക്ക്
125-ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് ഹെന്റി മുതല. കഴിഞ്ഞ ഡിസംബര്‍ 16 ന് തന്റെ 124-ാം പിറന്നാള്‍ ഈ മുതല മുത്തശ്ശന്‍ ആഘോഷിച്ചു . ഈ മുതലയുടെ വാസം ദക്ഷിണാഫ്രിക്കയിലെ സംരക്ഷണകേന്ദ്രത്തിലാണ്. 1985 മുതല്‍ ഇവിടുത്തെ സ്‌കോട്ബര്‍ഗ് കണ്‍സര്‍വേഷന്‍ സെന്ററില്‍ വിഹരിക്കുകയാണ് ഹെന്റി. ബോട്സ്വാനയിലെ ഒകവാംഗോ ഡെല്‍റ്റയില്‍ നിന്നാണ് ആദ്യം ഈ മുതലയെ പിടികൂടുന്നത്. ഈ കേന്ദ്രത്തില്‍ എത്തിയതിന് പിന്നാലെ പല മുതലപ്പങ്കാളികളിലായി പതിനായിരത്തിലധികം മുതലക്കുട്ടികള്‍ ഹെന്റിക്കുണ്ട്. മുതലകള്‍ ഉരഗവര്‍ഗത്തില്‍പെടുന്ന ജീവികളാണ് . സാധാരണ ജീവികളില്‍ നിന്നും Read More…
പ്രണയമോ സൗഹൃദമോ ? തലച്ചോറിന് കൂടുതല്‍ അടുപ്പം ആരോട്? പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ
പ്രണയത്തോളമോ ചില്ലപ്പോള്‍ അതിലധികമോ ആഴത്തിലുള്ള സൗഹൃദങ്ങല്‍ നാം ജീവിതത്തില്‍ ഉണ്ടാക്കാറുണ്ട്. വളരെ നല്ല ചങ്ക് ബഡ്ഡികളുള്ള ആളുകളുണ്ട്. എന്നാല്‍ പ്രണയിക്കുന്ന വ്യക്തിയോടാണോ അതോ സുഹൃത്തിനോടാണോ തലച്ചോറിന് അധികം അടുപ്പമുണ്ടാക്കാനായി സാധിക്കുക. പെരുമാറ്റത്തിന്റെ കാര്യത്തിലും തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ പ്രതികരണത്തിന്റെ കാര്യത്തിലും അധികം പൊരുത്തമുള്ളത് സുഹൃത്തുക്കളേക്കാള്‍ പ്രണയിക്കുന്നവര്‍ തമ്മിലാണെന്ന് ന്യൂറോ ഇമേജില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. തലച്ചോറിലെ വികാരങ്ങളേയും ധാരണശേഷി പ്രിക്രിയകളെയും നിയന്ത്രിക്കുന്ന പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്സിലാണെന്നു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളായ 25 പ്രണയജോടികളെയും 25 ജോടി Read More…
ഈ പുതിയ കാര്യങ്ങള്‍ പഠിക്കുക; പ്രായത്തെയും ഓര്‍മ്മയേയും മറികടക്കാം
പ്രായമാകുന്തോറും നമ്മുടെ മസ്തിഷ്‌കം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പ്രായം തലച്ചോറില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ഓര്‍മ്മശക്തിയെയും ഏകാത്രയേയുമാണ് ബാധിക്കുക . ഇതിനെ നേരിടാന്‍ ഒരു പുതിയ കായിക വിനോദം മുതല്‍ ഒരു പുതിയ ഭാഷ പഠിക്കുന്നത് വരെയുള്ള മാര്‍ഗങ്ങള്‍ സഹായകരമാണ്, നമ്മുടെ ഓര്‍മ്മ ശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില രസകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രസകരമായ പ്രവര്‍ത്തനങ്ങളാണ് താഴെപ്പറയുന്നത്. ഒരു പുതിയ നൃത്തരൂപം പഠിക്കുന്നത് തലച്ചോറിന്റെ പ്രകടനവും Read More…














