Featured Lifestyle

ആദ്യ ആർത്തവം, മകളുടെ കാല്‍ക്കല്‍ പണം വച്ച് തൊട്ടുവന്ദിച്ച്, കുടുംബം; ഹൃദയസ്പർശിയായ വീഡിയോ കാണാം

ഒരു പെൺകുട്ടിയുടെ ആദ്യ ആർത്തവം കുടുംബം ആഘോഷിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ വൈറലായി. ഈ വീഡിയോക്ക് 14 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്. ആൺകുടുംബാംഗങ്ങൾ അവളുടെ കാലിൽ പണം വെച്ച് അനുഗ്രഹം വാങ്ങുന്ന ഹൃദയസ്പർശിയായ ഈ ചടങ്ങ് സ്നേഹവും, ബഹുമാനവും, സാംസ്കാരിക പാരമ്പര്യങ്ങളും വിളിച്ചോതുന്നു. വീഡിയോയിൽ, ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് കുടുംബം ആഘോഷിക്കുമ്പോൾ ആയുഷ എന്ന പെൺകുട്ടി വാതിൽക്കൽ നിൽക്കുകയാണ്. ഈ സന്തോഷത്തിൽ വികാരഭരിതയായ അവൾ കരയുന്നുണ്ട്. കുടുംബം അവളെ സ്നേഹവും ബഹുമാനവും കൊണ്ട് മൂടുകയാണ്. അതിശയകരമായ ഒരു നിമിഷത്തിൽ, Read More…

Featured Oddly News

വീശിയടിച്ച് രഗാസ; ചൈനയിൽ ഒരൊറ്റ മഴയിൽ മീനുകള്‍ റോഡിലേക്ക്: വാരിക്കൂട്ടി ജനം- വീഡിയോ

തെക്കന്‍ ചൈനയിലും ഹോങ്കോങ്ങിലും കനത്ത മഴയും ശക്തമായ കാറ്റും കൊണ്ട് സൂപ്പര്‍ ടൈഫൂണ്‍ റാഗസ ആഞ്ഞടിച്ചപ്പോള്‍, മക്കാവുവിലെ ജനതയ്ക്ക് തങ്ങള്‍ താമസിക്കുന്ന തെരുവില്‍ തന്നെ ഫിഷിംഗും നടത്താനായി. പ്രളയത്തിന്റെ ഭാഗമായി നഗരത്തിലെ റോഡില്‍ കയറിയ വെള്ളക്കെട്ടിലൂടെ മത്സ്യങ്ങള്‍ നീന്തിനടക്കുന്ന സാഹചര്യം ഉണ്ടായതോടെ നാട്ടുകാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ചാകര അടിച്ചുകയറിയിരിക്കുകയാണ്. കിലോക്കണക്കിന് തൂക്കമുള്ള മത്സ്യങ്ങളെയാണ് നാട്ടുകാര്‍ തെരുവില്‍ നിന്നും പിടികൂടിയത്. പലരും അതിനെ കയ്യില്‍ വെച്ച് സെല്‍ഫിയും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയുമാണ്. വെള്ളപ്പൊക്കമുള്ള തെരുവുകളിലൂടെ മത്സ്യങ്ങള്‍ നീന്തി. മത്സ്യങ്ങളെ Read More…

Featured Sports

രാജസ്ഥാന്‍ റോയല്‍സിലേക്ക് ഇതിഹാസ താരം മടങ്ങിയെത്തുന്നു ; ഇത്തവണ സഞ്ജുവും കൂട്ടരും കപ്പടിക്കുമോ?

രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തിന് ശേഷം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്ര നല്ലകാലമല്ല. പ്‌ളേ ഓഫില്‍ എത്തുന്നുണ്ടെങ്കിലും മുമ്പോട്ട് പോകാനാകുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ രാജസ്ഥാന പ്രതീക്ഷ നല്‍കി മറ്റൊരു ഇതിഹാസ താരം ടീമിനൊപ്പം വീണ്ടും ചേരുകയാണ്. മറ്റാരുമല്ല കുമാര്‍ സംഗക്കാര. രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉണര്‍വ്വ് നല്‍കി ഇതിഹാസ ക്രിക്കറ്റ് താരം കോച്ചിംഗ് സ്റ്റാഫില്‍ ചേരാനൊരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. രാഹുല്‍ Read More…

Featured Oddly News

കറുത്ത പുകമഞ്ഞ് പെയ്തു, സൂര്യന്റെ ‘രക്തം പോലെ ചുവന്നു, വായുവിന് ചെളിയുടെ നിറം; ഡിട്രോയിറ്റില്‍ വിചിത്രമായ ഇരുട്ട് പരന്നദിവസം !

ശാസ്ത്രം വലിയ പുരോഗതി കൈവരിച്ചിട്ടും വിശദീകരണം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഉത്തരം കിട്ടാതെ നിലനില്‍ക്കുന്ന നിഗൂഢതയിലാണ് 1762 ഒക്ടോബര്‍ 19-ന് മിഷിഗണിലെ ഡിട്രോയിറ്റില്‍ വിചിത്രമായ ഇരുട്ട് പരന്നദിവസത്തെ കണക്കാക്കുന്നത്. ചുറ്റുപാടു മുഴുവന്‍ ഇരുട്ട് പരത്തി കറുത്ത പുകമഞ്ഞ് പെയ്ത ഈ ദിവസം പോലെ പിന്നീട് ഉണ്ടായിട്ടുമില്ല. ആ ദിവസത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു കത്തില്‍ വ്യാപാരിയായ ജെയിംസ് സ്റ്റെര്‍ലിംഗ്, സൂര്യന്റെ നിറം ‘രക്തം പോലെ ചുവപ്പും, സാധാരണത്തേക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ളതും’ ആയിരുന്നു എന്ന് വിശേഷിപ്പിച്ചു. അത്ര Read More…

Featured Travel

വര്‍ഷത്തില്‍ 300 ദിവസവും യാത്ര; മോട്ടോര്‍സൈക്കിളില്‍ ഉറക്കം; ഭക്ഷണം ഉരുളക്കിഴങ്ങ്; സദ് ഗുരുവിന്റെ ആത്മീയയാത്ര

ആത്മീയ നേതാവും സഞ്ചാരിയുമായ സദ്ഗുരുവിനെ സംബന്ധിച്ചിടത്തോളം യാത്ര എന്നത് ലക്ഷ്യസ്ഥാനത്തേക്കുള്ള ഒരു മാര്‍ഗം മാത്രമല്ല, യാത്ര തന്നെ ഒരു ലക്ഷ്യമാണ്. മോട്ടോര്‍സൈക്കിളില്‍ ഉറങ്ങിയും വര്‍ഷം 300 ദിവസവും യാത്ര ചെയ്യുകയാണ് സദ്ഗുരു. ഇരുപത് വയസ്സു മുതല്‍ തുടങ്ങിയ യാത്രയാണ്. ഏകദേശം നാല് വര്‍ഷത്തോളം ഒരു മോട്ടോര്‍സൈക്കിളില്‍ ആണ് ജീവിച്ചതെന്ന് അദ്ദേഹം പറയുന്നു. മോശം റോഡുകളിലൂടെ ഒരു വര്‍ഷം ഏകദേശം എഴുപതിനായിരം കിലോമീറ്ററോളം യാത്ര ചെയ്തിരുന്നു. രാജ്യത്തിന്റെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക്. ആളുകളെയും, ഭക്ഷണത്തെയും, ആളുകളുടെ Read More…

Featured Oddly News

യുദ്ധത്തില്‍ 27 വെടിയുണ്ടകളേറ്റിട്ടും ജീവിതം തിരിച്ചുപിടിച്ച നേവി സീല്‍ ; കടുത്തവിഷാദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു

യുദ്ധത്തിനിടയില്‍ ഒരൊറ്റത്തവണ 27 തവണ വെടിയേറ്റിട്ടും മരണം കൊണ്ടുപോകാതിരുന്ന അമേരിക്കന്‍ നേവി സീല്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു ജീവിതം അവസാനിപ്പിച്ചു. 2007-ല്‍ അമേരിക്കാന്‍ സീലായി ഇറാക്കില്‍ അല്‍ ക്വൊയ്ദയ്ക്ക് എതിരേ പൊരുതിയ മൈക്ക് ഡേ എന്ന സൈനികനാണ് അമേരിക്കക്കാര്‍ക്ക് ഒരുപോലെ ആത്മവിശ്വസവും കൗതുകവുമായത്. ഒരു അല്‍ ക്വൊയ്ദ താവളത്തില്‍ ഒരു റെയ്ഡിന് നേതൃത്വം നല്‍കുമ്പോഴായിരുന്നു അദ്ദേഹത്തിന് ഇരുപതിലധികം വെടിയേറ്റത്. എന്നാല്‍ ശാരീരികമായി അദ്ദേഹം രക്ഷപ്പെട്ടുവെങ്കിലും രണ്ടു വര്‍ഷം മുമ്പാണ് കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും താങ്ങാനാകാതെ ആത്മഹത്യ Read More…

Featured Oddly News

ഐഫോൺ-12 ഐഫോൺ- 17ന്റെ രൂപത്തിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍; ‘വ്യാജ പ്രോ മാക്സ്’ എന്ന് നെറ്റിസൺസ്; വീഡിയോ

ഐഫോൺ 12-നെ ഐഫോൺ 17 പ്രോ മാക്‌സിൻ്റെ രൂപത്തിലേക്ക് മാറ്റുന്ന ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഫോണിൻ്റെ ബോഡിയും നിറവും ക്യാമറ ഫ്രെയിമും മാറ്റിയാണ് ഈ രൂപമാറ്റം. രസകരമായ ഈ ആശയം പലരെയും ആദ്യം പറ്റിച്ചെങ്കിലും, ഈ തമാശയും ക്രിയേറ്റിവിറ്റിയും നിറഞ്ഞ മാറ്റത്തിന് ഓൺലൈനിൽ വലിയ ചർച്ച നടക്കുകയാണ്.വൈറൽ വീഡിയോ: ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐഫോൺ 17 സീരീസ് വിപണിയിലെത്തി. അഡ്വാൻസ്ഡ് ഫീച്ചറുകളുള്ള നാല് പുതിയ മോഡലുകളാണ് ഇത്തവണയുള്ളത്. ഐഫോൺ പ്രേമികൾ പ്രീ-ബുക്കിംഗും ഡെലിവറിയും കാത്തിരിക്കുമ്പോൾ, ചില ആളുകൾ Read More…

Featured Good News

ദുശ്ശകുനമായിരുന്ന ഒരു പക്ഷിക്ക് വേണ്ടിയുണ്ടായ പെണ്‍സൈന്യം; ഇപ്പോള്‍ അംഗങ്ങള്‍ 20,000, ഇത് അസമിലെ ഹര്‍ഗില ആര്‍മി

സാധാരണ വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതുകൊണ്ടാണ് ഒരു ഇനം കൊക്കുകള്‍ക്ക് വേണ്ടി അസമില്‍ 20,000-ലേറെ സ്ത്രീകള്‍ ഒന്നിച്ചത്. അസമിലെ ‘ഹര്‍ഗില ആര്‍മി’ എന്ന ഈ കൂട്ടായ്മ യുഎന്‍ പരിസ്ഥിതി സംഘടനയുടെ പുരസ്‌ക്കാരം വരെ നേടി. ലോകത്തെ അപൂര്‍വ്വ കൊക്കുകളിലൊന്നായ ഗ്രേറ്റര്‍ അഡ്ജ്യൂട്ടന്റി (പ്രാദേശികമായി ഹര്‍ഗില എന്ന് അറിയപ്പെടുന്നു)നെ സംരക്ഷിക്കാനാണ് ഈ പെണ്‍കൂട്ടായ്മ ഇറങ്ങിയിരിക്കുന്നത്. ആസാമിലെ ഗ്രാമീണ വനിതാ കൂട്ടായ്മയാണ് ഹര്‍ഗില ആര്‍മി. ഈ കൂട്ടായ്മയുടെ സ്ഥാപകയായ ഡോ. പൂര്‍ണ്ണിമ ദേവി ബര്‍മന് Read More…

Featured Sports

എംബായേയ്ക്ക് ടീമിനൊപ്പം പോകാനായില്ല ; പിഎസ്ജി താരം സ്‌കൂള്‍ പരീക്ഷ എഴുതാന്‍ പോയി

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയ്ക്ക് കഴിഞ്ഞ സീസണ്‍ ഏറ്റവും മികച്ചതായിരുന്നു. യുവേഫാ ചാംപ്യന്‍സ് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രാഞ്ച് ലീഗ് വണ്‍ കിരീടം, ക്ലബ്ബ് ലോകകപ്പില്‍ രണ്ടാം സ്ഥാനം. ഇതിന് പുറമേ ഇവരുടെ താരം ഒസുമാനു ഡെംബലേയ്ക്ക് ബാലന്‍ ഡി ഓറും. പുതിയ സീസണില്‍ ഏറെ തലക്കനത്തോടെയാണ് ക്ലബ്ബ് കളിക്കാനിങ്ങുന്നത്. എന്നാല്‍ ടീം അടുത്ത കളിക്കായി മാഴ്‌സയിലേക്ക് പറന്നപ്പോള്‍ യുവ ഫോര്‍വേഡ് ഇബ്രാഹിം എംബായെ ടീമിനൊപ്പം പോകില്ല. ഹൈസ്‌കൂള്‍ പരീക്ഷ എഴുതാന്‍ പോയതാണ് കാരണം. 17 വയസ്സുകാരനായ എംബായെ Read More…